Friday, January 27, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

വികസനമോ? വിനാശമോ?

എം. ജോണ്‍സണ്‍ റോച്ച്

Print Edition: 13 September 2019

നമ്മുടെ സംസ്ഥാനം നേരിട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ രണ്ടു പ്രളയദുരന്തങ്ങളാണ് കടന്നുപോയത്. ഇതില്‍ ആയിരക്കണക്കിന് വീടുകളും നിരവധി പേര്‍ക്ക് തൊഴിലും ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളും നഷ്ടമായി. വ്യാപാരസ്ഥാപനങ്ങളും റോഡുകളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഒലിച്ചു പോയി. ഉടുതുണിക്ക് മറുതുണിയില്ലാതെ 12 ലക്ഷത്തോളം ജനങ്ങള്‍ അഭയാര്‍ത്ഥികളായി. സര്‍വ്വോപരി 650 ഓളം പേരുടെ വിലപ്പെട്ട ജീവനും പൊലിഞ്ഞു. അനേകം പേര്‍ മാനസികാഘാതത്തില്‍ പെട്ട് ഉഴലുന്നു. പരിസ്ഥിതി മറന്നുള്ള വികസനങ്ങളുടെ തിരിച്ചടിയാണ് നാം രണ്ടു പ്രളയങ്ങളിലൂടെ നേരിട്ടത്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റേയോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റേയോ അടിസ്ഥാനത്തില്‍ നാം ഇനിയെങ്കിലും മുന്നോട്ടുപോയില്ലെങ്കില്‍ കവളപ്പാറകളും പുത്തുമലകളും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും. ഏറ്റവും നല്ല പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ട് ഗാഡ്ഗില്‍ തന്നെയാണെങ്കിലും ആ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തിലെ ജനങ്ങള്‍ക്ക് ഒട്ടും ദഹിച്ചില്ല. അതിനാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെങ്കിലും അംഗീകരിച്ച് നാം മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ വീക്ഷണവും അത് നടപ്പിലാക്കാതിരിക്കാന്‍ കേരളത്തിലുണ്ടായ കോലാഹലങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഈ രണ്ടു റിപ്പോര്‍ട്ടുകളില്‍ എന്തെങ്കിലും ഒന്ന് അംഗീകരിച്ച് അടിയുറച്ച് മുന്നോട്ടു പോകാതെ പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ ഒരു കഥയുമില്ല. മാറിമാറി ഭരിച്ച മുന്നണികളും മതനേതാക്കളും കൈയ്യേറ്റകാരും റിയല്‍എസ്റ്റേറ്റ് മാഫിയകളുമായി കൂടിച്ചേര്‍ന്ന് നടത്തിയ കൊള്ളയാണ് പശ്ചിമഘട്ടമലനിരകളെയും കുട്ടനാടന്‍ പ്രദേശങ്ങളെയും മഹാപ്രളയത്തിന്നിരയാക്കി തീര്‍ത്തത്. 1977-നു ശേഷമുള്ള അനധികൃത കുടിയേറ്റങ്ങളെയും കയ്യേറ്റങ്ങളെയും ഭൂ- പാറഖനി- മണല്‍ഖനി- ടൂറിസ്റ്റ് മാഫിയകളെയും സംരക്ഷിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് പകല്‍ പോലെ വ്യക്തമായ സ്ഥിതിക്ക്, ഈ റിപ്പോര്‍ട്ടുകളില്‍ ഏതെങ്കിലും ഒന്ന് അംഗീകരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് പറയുന്നതല്ലാതെയുള്ള രാഷ്ട്രീയപാര്‍ട്ടികളുടെയും സര്‍ക്കാരിന്റെയും പ്രകൃതിസംരക്ഷണമെന്ന വീമ്പിളക്കലുകള്‍ വെറും തട്ടിപ്പാണ്.

മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലായി 1496 കിലോമീറ്റര്‍ ദൂരമുള്ള 129037 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള മലനിരയാണ് പശ്ചിമഘട്ടം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഇതിനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ESZ-1 (Ecologically sensitive Zone) ESZ-2, ESZ-3 ഇതില്‍ കേരളത്തിലെ . ESZ-1ല്‍ പെടുന്ന 13108 കിലോമീറ്റര്‍ വിസ്തീര്‍ണത്തിന്റെ പേരിലാണ് ഇവിടെ സമരങ്ങള്‍ അരങ്ങേറിയിരുന്നത്. (9998.7 ചതുരശ്ര കിലോമീറ്ററായി കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ കുറച്ചു). ഈ പ്രദേശങ്ങളില്‍ വികസനവും പ്രകൃതിസംരക്ഷണവും എങ്ങനെ സംയോജിപ്പിച്ചു കൊണ്ടുപോകാനാവുമെന്ന് ചൂണ്ടിക്കാണിക്കുന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പൊതുസമൂഹത്തില്‍ ചര്‍ച്ചയ്ക്കു പോലും വിധേയമാക്കാന്‍ സമ്മതിക്കാതെ കൊലവിളി നടത്തിയതിനെ തുടര്‍ന്ന് പശ്ചിമഘട്ടം എങ്ങനെ സംരക്ഷിക്കാമെന്നു കണ്ടെത്താന്‍ പ്രൊഫ. കസ്തൂരിരംഗന്‍ അദ്ധ്യക്ഷനായുള്ള സമിതിയെ നിയോഗിച്ചു.

മലകളിടിച്ച് നിരപ്പാക്കിയും കരിങ്കല്‍ ഖനനം വര്‍ദ്ധിപ്പിച്ചും ക്രമാതീതമായി മണല്‍വാരല്‍ നടത്തിയും ടൂറിസത്തിന്റെ പേരില്‍ കോണ്‍ക്രീറ്റ് കാടുകള്‍ നിര്‍മ്മിച്ചും ഒരു ദാക്ഷിണ്യവുമില്ലാതെ രാസവളപ്രയോഗം നടത്തിയും പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതായും, പശ്ചിമഘട്ടം മരണപ്പെട്ടുകൊണ്ടിരിക്കുന്നതായും കണ്ടെത്തിയ ഗാഡ്ഗിലിന്റെ അഭിപ്രായത്തോടു പ്രൊഫ. കസ്തൂരിരംഗനും യോജിക്കുന്നു. എന്നാല്‍ 123 വില്ലേജുകളുടെ സംരക്ഷണത്തിനാണ് കസ്തൂരിരംഗന്‍ പ്രാധാന്യം നല്‍കുന്നത്. കേരളത്തിലെ ESZ-1  -ലെ 123 വില്ലേജുകളിലെ കര്‍ഷകരെയും സ്ഥലവാസികളെയും അവരുടെ വാസസ്ഥലങ്ങളെയും സംരക്ഷിക്കാനുള്ള ഒരു റിപ്പോര്‍ട്ടാണ് അദ്ദേഹം സമര്‍പ്പിച്ചത്. പ്രത്യേകിച്ചും അവിടെ ജീവിക്കുന്ന കൃഷിക്കാരുടെ അടുത്ത തലമുറയെ നിലനിര്‍ത്താനുള്ള റിപ്പോര്‍ട്ട് കൂടിയാണത്.

ഈ റിപ്പോര്‍ട്ടിനെതിരെ ക്വാറി- മണല്‍- ടൂറിസം- മാഫിയകള്‍ക്കുവേണ്ടി ളോഹധാരികള്‍ അള്‍ത്താരയില്‍ നിന്നുകൊണ്ട് അബദ്ധധാരണകള്‍ പ്രഘോഷിക്കുകയും ഇടയലേഖനങ്ങള്‍ ഇറക്കുകയും നോട്ടീസ് വിതരണം ചെയ്യുകയും മാത്രമല്ല ചെയ്തത്. വിശ്വാസികളെ നയിച്ചുകൊണ്ട് അവര്‍ തെരുവിലിറങ്ങി നിയമലംഘനങ്ങള്‍ നടത്തി. താമരശ്ശേരി ഫോറസ്റ്റ് ആഫീസും സര്‍ക്കാര്‍ വാഹനങ്ങളും കത്തിച്ചു. ജീരകപ്പാറ വനംകൊള്ള സംബന്ധിച്ച കേസ് ഫയലുകളും, ആ കേസിലെ തൊണ്ടിമുതലുകളും നശിപ്പിച്ചു. താമരശ്ശേരി ബിഷപ്പ്, കേരളം കാശ്മീരാക്കുമെന്നും ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്നും ഉച്ചൈസ്തരം ഉദ്‌ഘോഷിച്ചു. ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പിന്തുണയുണ്ടാകുമെന്ന ഹുങ്കാണോ ഇവരെ ഈ അതിക്രമങ്ങള്‍ കാണിക്കാന്‍ പ്രേരിപ്പിച്ചത്? അതോ ളോഹ ധരിച്ചാല്‍ എന്ത് ആക്രമണങ്ങളും കാട്ടാമെന്നും എന്തും വിളിച്ചുപറയാനുള്ള ലൈസന്‍സാണതെന്നും ധരിച്ചിട്ടാണോ?

ക്രിസ്തീയവിശ്വാസിപ്പടയെ ളോഹധാരികള്‍ നയിക്കുന്നത് കേരളത്തില്‍ ഇത് ആദ്യമല്ല. നിയമം കയ്യിലെടുത്തും അരാജകത്വം സൃഷ്ടിച്ചും വിമോചന സമരകാലത്തും ക്രിസ്തീയവിശ്വാസികളെ തെരുവിലിറക്കിയിരുന്നു. അന്ന് ആര്‍ക്കെതിരായാണോ ക്രിസ്തീയ പുരോഹിതവര്‍ഗ്ഗം നിയമം ലംഘിക്കാന്‍ വിശ്വാസികളെ തെരുവിലിറക്കി വിട്ടത് അതേ ആള്‍ക്കാരുമായി തോളില്‍ കയ്യിട്ട് ചങ്ങാതികളായി ഇവര്‍ ഒന്നിച്ചു പടനയിച്ചു എന്നൊരു വ്യത്യാസം മാത്രമാണ് ഇപ്പോള്‍ ഉണ്ടായത്. മതനിരപേക്ഷത പറയുന്നവര്‍ മതതീവ്രവാദത്തിനു വളംവയ്ക്കുകയും വെള്ളമൊഴിക്കുകയുമാണ് ചെയ്തത്. തുടര്‍ന്ന് ക്രിസ്റ്റഫര്‍ പട നയിച്ച ബിഷപ്പ് ആനികാട്ടിന്റെ പ്രിയപ്പെട്ടവനും പ്രൊഫ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പ്രേക്ഷാഭത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത ജോയ്‌സ് ജോര്‍ജിനെ ഇടതുപക്ഷം എം.പി.യാക്കി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷകരുടെ മാഗ്നാകാര്‍ട്ടാ എന്നു പറഞ്ഞ പി.ടി. തോമസിന്റെ പ്രതീകാത്മക ശവമഞ്ചപ്രദക്ഷിണം നടത്തി. കോണ്‍ഗ്രസ്സ് അദ്ദേഹത്തിന് ലോകസഭ സീറ്റ് നിഷേധിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ എന്തു വീക്ഷണമാണ് നല്‍കുന്നതെന്നു നോക്കാതെയും എന്താണു പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാതെയുമാണ് ഹര്‍ത്താലുകളും വിവിധതരം സമരങ്ങളും പൊടിപൊടിച്ചത്. ഇന്നത്തെ ഭ്രാന്തുപിടിച്ച വികസനത്തിന് എതിരെയുള്ള ഒരു പ്രതിരോധ റിപ്പോര്‍ട്ട് മാത്രമാണ് കസ്തൂരിരംഗന്‍ നല്‍കിയത്. നമ്മുടെ മണ്ണും വെളിച്ചവും ജീവവായുവും, പശ്ചിമഘട്ടത്തില്‍ ജീവിക്കുന്ന കര്‍ഷകരെയും സംരക്ഷിക്കണമെന്ന് കസ്തൂരിരംഗന്‍ പറഞ്ഞാല്‍ അതു കുടിയിറക്കാനാണെന്നു വ്യാഖ്യാനിക്കപ്പെടുന്ന ഹൈറേഞ്ചു സംരക്ഷണസമിതി യാണ് ഇന്നത്തെ പ്രളയത്തിനു ഒരു പ്രധാന കാരണം. യഥാര്‍ത്ഥത്തില്‍ ഇതൊരു ഹൈറേഞ്ച് നശീകരണസമിതിയാണ്.

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ വനഭൂമി വനേതര ആവശ്യങ്ങള്‍ക്കോ, കൃഷിഭൂമി കൃഷിയിതര ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. ഇനി കൃഷി ചെയ്യാനാവില്ലെന്നു ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രചരണം ഒരു കുപ്രചരണം മാത്രമായിരുന്നു. കൃഷി സുസ്ഥിരമാക്കുകയും പരിരക്ഷിക്കുകയും ചെയ്യുകയെന്നതാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കാതലായ അടിസ്ഥാനഘടകം. എന്നാല്‍ പത്തുവര്‍ഷത്തിനുള്ളില്‍ പശ്ചിമഘട്ടപ്രദേശമാകെ കീടനാശിനികള്‍ ഒഴിവാക്കി ജൈവകൃഷിയിലേക്ക് മടങ്ങണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്.

അടുത്ത നുണ പ്രചരണം പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ESZ-1 (Ecologically sensitive Zone) ഇനി വീടുപണിയാന്‍ കഴിയില്ലായെന്നായിരുന്നു. എന്നാല്‍ ESZ-1 -ല്‍ പരിസ്ഥിതി സൗഹൃദമായ വീടുകളാണ് പണിയേണ്ടതെന്ന് കസ്തൂരിരംഗന്‍ നിര്‍ദ്ദേശിക്കുന്നു.
നാടിന്റെ വികസനത്തിനായി പുതിയ വൈദ്യുതി പദ്ധതികള്‍ തുടങ്ങാനാവില്ലെന്നായിരുന്നു മറ്റൊരു പരാതി. നിലവിലെ വൈദ്യുതി പദ്ധതികള്‍ അതിന്റെ പൂര്‍ണ്ണതോതില്‍ നിലനിര്‍ത്തണമെന്നും, അതിനായി ആയുസ്സറ്റ ഡാമുകള്‍ ഡീകമ്മീഷന്‍ ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നതിനോടൊപ്പം ESZ-1 -ല്‍ ചെറുകിട വൈദ്യുതി പദ്ധതികള്‍ക്ക് മുന്‍ഗണന കൊടുത്തു തുടങ്ങണമെന്നും ചൂണ്ടിക്കാണിക്കുന്നു.
ടൂറിസം വികസനം അസാധ്യമാകുമെന്നാണ് ഇനിയുമൊരു പരാതി. ടൂറിസം വികസിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. അതതു സ്ഥലത്തെ പരിസ്ഥിതിയ്ക്കു സൗഹൃദമായ ടൂറിസം വികസനം വളര്‍ത്തിയെടുക്കേണ്ടതാണെന്ന് റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു. ഇതിനായി ഇക്കോ ടൂറിസത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.

റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നത് അതാതു പ്രദേശത്തെ സാഹചര്യങ്ങള്‍ പരിശോധിച്ച് എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് ഗ്രാമസഭകളായിരിക്കണമെന്നാണ്. ഓരോ പദ്ധതിയെയും സംബന്ധിച്ച് അന്തിമതീരുമാനം ഗ്രാമസഭയ്ക്ക് നല്‍കിയിരിക്കുന്നതിലൂടെ സുതാര്യമായൊരു ജനാധിപത്യ പ്രക്രിയയാണ് വിഭാവനം ചെയ്യുന്നത്. സോഷ്യല്‍ ഓഡിറ്റാണ് മറ്റൊരു സവിശേഷത. ഓരോ മേഖലയിലെയും പദ്ധതി നടപ്പിലാക്കാന്‍ ആ മേഖലയിലെ പൊതു സമൂഹത്തിന്റെ പരിശോധനയും ഇടപെടലും നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്.

പ്രൊഫ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും നല്‍കിയ മുന്നറിപ്പുകള്‍ അവഗണിച്ചതാണ് ദുരന്തം ഇത്രയും അധികം വര്‍ദ്ധിക്കാന്‍ കാരണമായത്. പരിസ്ഥിതി ദുര്‍ബ്ബല മേഖലകള്‍ എന്ന് ഇവര്‍ ചൂണ്ടിക്കാട്ടിയ പശ്ചിമഘട്ടത്തിലെ ക്വാറികളും റിസോര്‍ട്ടുകളും കുന്നിടിക്കലും വനനശീകരണവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമാണ് ഇത്രയധികം ഉരുള്‍പൊട്ടലുകള്‍ക്കും മണ്ണിടിച്ചിലുകള്‍ക്കും കാരണമായത്. കൂടാതെ തണ്ണീര്‍ത്തടങ്ങളും കുളങ്ങളും നികത്തിയതു കാരണം സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു. പാടങ്ങളും തണ്ണീര്‍ത്തടങ്ങളും എവിടെയൊക്കെ നശിപ്പിക്കപ്പെട്ടോ അവിടെയെല്ലാം ദുരന്തം ഉണ്ടായി. നദികളിലേക്ക് വെള്ളം ഒഴുകിയെത്തിയ തോടുകളും കൈവഴികളും ജലനിര്‍ഗമനചാലുകളും അനിയന്ത്രിതമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കാരണം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത്യാദി കാരണങ്ങളാല്‍ നമ്മുടെ പശ്ചിമഘട്ടത്തിന്റെയും താളം തെറ്റിയിരിക്കുന്നു. അതിനാല്‍ കൂടുതല്‍ ആഘാതം ഏല്‍ക്കുന്നത് അവിടെ ജീവിക്കുന്ന മനുഷ്യര്‍ക്കായിരിക്കും. കോണ്‍ക്രീറ്റ് സൗധങ്ങള്‍ പണിയുന്നവര്‍ക്കും വിദ്യാഭ്യാസ വ്യവസായികള്‍ക്കും മണല്‍-ഖനന -മാഫിയകള്‍ക്കും നമ്മുടെ ജീവനോ, വെള്ളമോ, വായുവോ, മണ്ണോ, പരിസ്ഥിതിയോ തിരിച്ച് തരാനോ നിര്‍മ്മിച്ചുതരാനോ ആവില്ല. നമ്മുടെ വെള്ളവും വെളിച്ചവും പച്ചപ്പും മണ്ണും മഴയും മഞ്ഞും കാറ്റും നഷ്ടപ്പെട്ടാല്‍ നാം എങ്ങനെ ഇവിടെ നിലനില്‍ക്കും? നമ്മുടെ നിലനില്‍പ്പിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടോ നടപ്പിലാക്കുകയാണ് വേണ്ടത്. അതില്‍ ഊന്നി നിന്നുകൊണ്ട് വേണം നമ്മള്‍ മുന്നോട്ട് പോകേണ്ടത്.

Tags: ഗാഡ്ഗില്‍കസ്തൂരിരംഗന്‍പ്രളയംറിയല്‍എസ്റ്റേറ്റ്നദിപരിസ്ഥിതി
Share7TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

രാഹുലിന്റെ അനുകരണയാത്ര

റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും

ലഹരിക്കടത്തിന്റെ ആഗോള ഇടനാഴികള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies