Tuesday, June 28, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വെബ് സ്പെഷ്യൽ

അംബേദ്കറും നരേന്ദ്രമോദി സര്‍ക്കാരും

ഷാജുമോന്‍ വട്ടേക്കാട്

Dec 24, 2021, 10:38 am IST

ഭാരതത്തിന്റെ മഹാനായ പുത്രന്‍ ഭരണഘടനാശില്‍പി, ഭാരതത്തിന്റെ ആദ്യ നിയമവകുപ്പ് മന്ത്രി ഡോ. ബാബാസാഹേബ് അംബേദ്കര്‍ തന്റെ ജീവിതം സമാജത്തിനായി മാറ്റിവച്ചു. പിന്നോക്കവിഭാഗങ്ങളുടെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെയും, അടിച്ചമര്‍ത്തപ്പെട്ടവന്റെയും പുരോഗതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു അംബേദ്കറുടേത്. സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവന് സാധാരണ ജീവിതം സാധ്യമാക്കുന്നതിനു അവസരങ്ങള്‍ സൃഷ്ടിച്ച് പുരോഗതിയിലേക്ക് നയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് അംബേദ്കറോട് കാണിച്ചത് തികഞ്ഞ അനാദരവും, രാഷ്ട്രീയ അസ്പ്രശ്യതയുമായിരുന്നു. അയിത്തവും, തൊട്ടുകൂടായ്മയും രാഷ്ട്രീയത്തിലുണ്ട് എന്ന് കാണിച്ച് തന്നത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. തങ്ങളുടെ അവകാശങ്ങള്‍ ചോദിച്ച് വാങ്ങാനുള്ള ശേഷി ബാബേസാഹേബ് അംബേദ്കറിനുണ്ടെന്ന് മനസ്സിലാക്കിയ നെഹ്‌റു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് അസ്പൃശ്വതകല്‍പ്പിച്ച് അംബേദ്കറെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു എന്ന് കാണാന്‍ സാധിക്കും. രാജ്യത്ത് ആദ്യമായി നടന്ന പൊതുതിരഞ്ഞെടുപ്പില്‍ അംബേദ്കറെ പരാജയപ്പെടുത്തിയതിന് പിന്നില്‍ നെഹ്‌റുവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായിരുന്നു. അതോടുകൂടി ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് നിന്ന് അംബേദ്കറെ തുടച്ചു നീക്കുകയാണുണ്ടായത്. എതിരാളികളും, പ്രതിയോഗികളും ഇല്ലാതെ രാഷ്ട്രീയ ചതുരംഗത്തില്‍ കരുക്കല്‍ നീക്കി വിജയിച്ച നെഹ്‌റുവും, കോണ്‍ഗ്രസ്സും അംബേദ്കറോട് കടുത്ത അനാദരവാണ് കാണിച്ചത്. അംബേദ്കര്‍ക്ക് ഒരു സ്മാരകം പോലും നിര്‍മ്മിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് തയ്യാറായില്ല. രാജ്യതലസ്ഥാനത്ത് അംബേദ്കറുടെ ഓര്‍മ്മയക്ക് ഒരു സ്മാരകം പോലും ഇല്ലായിരുന്നു.

കോണ്‍ഗ്രസ്സിതര സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നപ്പോളാണ് അംബേദ്കര്‍ക്ക് പരിഗണന ലഭിച്ച് തുടങ്ങിയത്. അടല്‍ബിഹാരി വാജ്‌പേയുടെയും, ലാല്‍ കൃഷ്ണ അഡ്വാനിയുടെയും സമ്മര്‍ദ്ധഫലമായി വി.പി. സിംഗിന്റെ സര്‍ക്കാര്‍ ഭാരത രത്‌ന നല്‍കി ആദരിച്ചു. തുടര്‍ന്ന് അടല്‍ബിഹാരി വാജ്‌പേയുടെ സര്‍ക്കാര്‍ ആണ് അംബേദ്കര്‍ക്ക് രാഷ്ട്രപിതാവിന് തുല്യമായ പദവി നല്‍കി ആദരിച്ചത്. 1989 ല്‍ വി.പി. സിംഗിന്റെ സര്‍ക്കാര്‍ അന്താരാഷ്ട്ര അംബേദ്കര്‍ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന് ആശയം നല്‍കി പ്രഖ്യാപിച്ചെങ്കിലും തുടര്‍ന്ന് വന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ അതിനെ കുഴിച്ചുമൂടുകയാണുണ്ടായത്. 2015 ഏപ്രില്‍ മാസത്തില്‍ നരേന്ദ്രമോദി ഡോ. അംബേദ്കര്‍ അന്താരാഷ്ട്ര ഫൗണ്ടേഷന് തറക്കല്ലിടുകയും 2017 ഡിസംബറില്‍ നരേന്ദ്രമോദി തന്നെ ഉദ്ഘാടനം ചെയ്തു എന്നത് ചരിത്രത്തിന്റെ ഭാഗമാണ്. ഡല്‍ഹിയിലെ 15 ജനപഥില്‍ സ്ഥിതി ചെയ്യുന്ന ഡോ, അംബേദ്കര്‍ അന്താരാഷ്ട്രകേന്ദ്രം നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. അംബേദ്കര്‍ ഭരണഘടന ശില്‍പ്പി മാത്രമായിരുന്നില്ല, പണ്ഡിതനും, നിയമവിദഗ്ദ്ധനും, സാമ്പത്തിക വിദഗ്ദ്ധനും, സാമൂഹ്യപരിഷ്‌കര്‍ത്താവും കൂടിയായിരുന്നു. സ്ത്രീകളുടെയും, തൊഴിലാളികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. പിന്നോക്ക വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് സാധാരണ ജീവിതം സാധ്യമാക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

അംബേദ്കറുടെ ആശയങ്ങള്‍ വരുംതലമുറയ്ക്ക് പകര്‍ന്നുകൊടുക്കലും അംബേദ്കറുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കലുമായിരുന്നു നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇതിന്റെ ആദ്യപടിയായി അംബേദ്കറുടെ ജീവിതത്തിലെ പ്രധാനപ്പെട്ട അഞ്ച് സ്ഥലങ്ങളെ ”പഞ്ചതീര്‍ത്ഥ്” എന്ന പേരില്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളാക്കി നാമകരണം ചെയ്തു. അംബേദ്കറുടെ ജന്മസ്ഥലമായ മെഹോവിലെ ജന്മസ്ഥലം അദ്ദേഹത്തിന്റെ പഠനസ്ഥലമായ ലണ്ടനിലെ സ്മാരകം ശിക്ഷാഭൂമി എന്ന പേരിലും, നാഗ്പൂരിലെ ദീക്ഷാഭൂമി, മുംബെയിലെ ചൈത്യഭൂമി, ഡല്‍ഹിയിലെ മഹാപരിനിര്‍വ്വാണ്‍ ഭൂമി ഇത് നരേന്ദ്രമോദി സര്‍ക്കാര്‍ അംബേദ്കര്‍ക്ക് നല്‍കിയ മികച്ച ആദരവ് ആയിരുന്നു.

അംബേദ്കറുടെ 125-ാം ജന്മദിനമായ 2016 ഏപ്രില്‍ 14 ന് പ്രധാനമന്ത്രി നരേന്ദ്രമോദി മഹോവിലുള്ള ജന്മസ്ഥലം സന്ദര്‍ശിച്ചു. അംബേദ്കറുടെ ജന്മസ്ഥലം സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. 1991 ല്‍ അന്നത്തെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പട്‌വ ജന്മഭൂമിയിലെ സ്മാരകം ഉദ്ഘാടനം ചെയ്യുകയും പിന്നീട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ ഈ സ്മാരകത്തെ അതിബൃഹത്തായ സ്മാരകമാക്കി മാറ്റി. ലണ്ടനിലായിരുന്നു അംബേദ്കറുടെ വിദ്യാഭ്യാസം. 1921 – 22 ല്‍ അദ്ദേഹം താമസിച്ചിരുന്ന ലണ്ടനിലെ ദി 10 കിംഗ് ഹെന്റീസ് റോഡ് കാംഡനിലെ വീട് 2015 ല്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി. സര്‍ക്കാര്‍ വാങ്ങി സ്മാരകമാക്കി മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദി 2015 നവംബറില്‍ ഉദ്ഘാടനം ചെയ്തു. 800 കോടി മുടക്കിയാണ് വീട് സ്മാരകമാക്കി മാറ്റിയത്. അംബേദ്കറുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയ മുംബെയിലെ ചൈത്യഭൂമിയും സ്മാരകമാക്കി മാറ്റി. 2015 ഒക്‌ടോബര്‍ 11 ന് നരേന്ദ്രമോദി ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വച്ചാണ് അംബേദ്കര്‍ 1956 ഒക്‌ടോബര്‍ 14 ന് ബുദ്ധമതം സ്വീകരിച്ചത്. ബുദ്ധിസ്റ്റ് ആര്‍ക്കിടെക്റ്റ് മാതൃകയില്‍ നിര്‍മ്മിച്ച സ്മാരകം അംബേദ്കറുടെ 125-ാമത് ജന്മദിനത്തില്‍ എ ക്ലാസ് വിനോദസഞ്ചാര കേന്ദ്രമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അംബേദ്കര്‍ അന്ത്യശ്വാസം വലിച്ചത് 1956 ഡിസംബര്‍ 6 ന് ആയിരുന്നു. സിറോഹി മഹാരാജയുടെ ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ 26 ആലിപൂര്‍ റോഡിലെ വീട്ടില്‍ വച്ചായിരുന്നു. അവിടെ ഡോ. അംബേദ്കര്‍ നാഷണല്‍ മെമ്മോറിയല്‍ എന്ന സ്മാരകവും 2016 മാര്‍ച്ച് 21 ശിലാസ്ഥാപനം നിര്‍വ്വഹിച്ച നരേന്ദ്രമോദി 2018 ഏപ്രിലില്‍ ഉദ്ഘാടനം ചെയ്തു. ബാബാസാഹിബ് അംബേദ്കറുടെ ജീവിതവുമായി ബന്ധപ്പെട്ട അഞ്ച് സ്ഥലങ്ങളെ പഞ്ചതീര്‍ത്ഥ് എന്ന പേരില്‍ നാമകരണം ചെയ്യാനുള്ള അവസരം ലഭിച്ചത് വലിയ ബഹുമതിയായി ഗവണ്‍മെന്റ് കരുതുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്.

2015 മുതലാണ് നവംബര്‍ 26 ഭരണഘടനാദിനമായി പ്രഖ്യാപിക്കപ്പെട്ടത്. അംബേദ്കറുടെ 125-ാമത് ജന്മദിനത്തിലായിരുന്നു എന്നതാണ് ഇതിന്റെ സവിശേഷത. അതേ ജന്മദിനത്തില്‍ തന്നെ നരേന്ദ്രമോദി 10,125 രൂപയുടെ നാണയങ്ങള്‍ ആദരസൂചകമായി പുറത്തിറക്കി. അംബേദ്കറുടെ ജന്മദിനം 2016 ല്‍ ഐക്യരാഷ്ട്രസഭയും ആചരിച്ചത് നരേന്ദ്രമോദിയുടെ വാക്കുകള്‍ ലോകം അംഗീകരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു. സുസ്ഥിരവികസനത്തിന് അസമത്വങ്ങള്‍ ഇല്ലാതാകണം എന്നതായിരുന്നു ഐക്യരാഷ്ട്രസഭയിലെ അന്നത്തെ മുദ്രാവാക്യം. അംബേദ്കറുടെ ആദരസൂചകമായി ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഭീം ആപ്പ് ആരംഭിച്ചു. അംബേദ്കറുടെ സാമ്പത്തിക ശാസ്ത്രത്തിനും വീക്ഷണത്തിനും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അംഗീകാരമായിരുന്നു. നരേന്ദ്രമോദി സര്‍ക്കാരല്ലാതെ മറ്റൊരു ഗവണ്‍മെന്റും ഇത്രയും വലിയ ആദരവ് അംബേദ്കര്‍ക്ക് നല്‍കിയിട്ടില്ല.

അംബേദ്കറുടെ ആശയ സാക്ഷാല്‍ക്കാരത്തിനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കിയത്. അടിച്ചമര്‍ത്തപ്പെട്ടവന്റെയും പാര്‍ശ്വല്‍ക്കരിക്കപ്പെട്ടവന്റെയും ശാക്തീകരണത്തിനായി നിരവധി പദ്ധതികളാണ് മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചത്. നാല് കോടി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 59048 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചത് ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പട്ടികജാതി പദ്ധതിയാണ്. പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് കേന്ദ്രവിഹിതത്തില്‍ അഞ്ചിരട്ടി വര്‍ദ്ധനയും 1.36 കോടിയിലധികം തീരെ പാവപ്പെട്ട വിദ്യാര്‍ത്ഥികളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്താനും അതുവഴി സ്‌കോളര്‍ഷിപ്പിന്റെ 60% തുക ഗുണഭോക്താക്കളുടെ ഏക്കൗണ്ടിലേക്ക് കേന്ദ്രം നേരിട്ട് കൈമാറുകയും ചെയ്തു. ഇതുവഴി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ സാധിച്ചു. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 52% കൂടുതലായി. 2021 – 22 വാര്‍ഷിക ബഡ്ജറ്റില്‍ 126259 കോടി രൂപ വകയിരുത്തി. പട്ടികജാതി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഉയര്‍ത്തികൊണ്ട് വരുന്നതിനായി 9, 10 ക്ലാസ്സുകളില്‍ മികച്ച വിദ്യാഭ്യാസം നല്‍കാന്‍ സ്‌കീം ഓഫ് റസിഡന്‍ഷ്യല്‍ എഡ്യുക്കേഷന്‍ ഫോര്‍ ഹൈസ്‌കൂള്‍ സ്റ്റുഡന്റ്‌സ് ഇന്‍ ടാര്‍ജറ്റ് ഏരിയ (ശ്രേഷ്ഠ) പദ്ധതി ആരംഭിച്ചു. പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി രാജ്യത്ത് 75 പുതിയ സയന്‍സ് ടെക്‌നോളജി ആന്റ് ഇന്നോവേഷന്‍ ഹബ്ബുകള്‍ സ്ഥാപിച്ചു. ശാസ്ത്രരംഗത്തെ കഴിവുകള്‍ വികസിപ്പിക്കുകയും അതുവഴി പട്ടികജാതി വിഭാഗങ്ങള്‍ക്ക് സാമൂഹ്യ- സാമ്പത്തിക പുരോഗതിയും നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ഈ വര്‍ഷം ബി.ജെ.പി. പട്ടികജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ഭരണഘടനാദിനമായ നവംബര്‍ 26 മുതല്‍ അംബേദ്കര്‍ സമാധി ദിവസമായ ഡിസംബര്‍ 6 വരെ സംവിധാന്‍ ഗൗരവ് അഭിയാന്‍ എന്ന പേരില്‍ 12 ദിവസം നീണ്ടുനില്‍ക്കുന്ന അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ദളിത് മിത്ര പ്രധാനമന്ത്രി നരേന്ദ്രമോദി അംബേദ്കറുടെ ആശയങ്ങളും സ്വപ്നങ്ങളും സാക്ഷാത്ക്കരിക്കുകയാണ്. അതുവഴി രാജ്യത്തെ പട്ടികജാതി – വര്‍ഗ്ഗ വിഭാഗങ്ങളുടെ ശാക്തീകരണവും ഉറപ്പുവരുത്തുന്ന നരേന്ദ്രമോദിയും എന്‍.ഡി.എ. സര്‍ക്കാരും പട്ടികവിഭാഗജനതയുടെ വഴികാട്ടിയും സംരക്ഷകനുമാണ്.

(ലേഖകന്‍  ബി.ജെ.പി. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റും സോഷ്യല്‍ ജസ്റ്റീസ് & എംപവര്‍മെന്റ് മന്ത്രാലയത്തിന്റെ കീഴിലുള്ള ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്‍ മെമ്പറും ആണ്)

Tags: AmritMahotsav
Share23TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ലോകവ്യാപാരസംഘടനയും ഭാരതവും

ആനന്ദഭൈരവി

പ്രകൃതി അഥവാ ഈശ്വരന്റെ നിയമം.

ശ്രീനാരായണ ഗുരുവും മോദിയും

മാതൃത്വത്തിന്‍ പ്രണവധ്വനി

പ്രണയമൊരുക്കുന്ന ചതിക്കുഴികള്‍

Kesari Shop

  • RSS in Kerala: Saga of a Struggle ₹500.00
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
Follow @KesariWeekly

Latest

അഗ്നിവീരന്മാരെ ആര്‍ക്കാണ് ഭയം….?

മാരീചന്‍ വെറുമൊരു മാനല്ല…

മോദിയുടെ വക ചായസല്‍ക്കാരം; ചായകുടി വേണ്ടെന്നു പാകിസ്ഥാന്‍

‘മാഗ്‌കോം’ ജേണലിസം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇനിയെന്ത്?

അമ്പലത്തിന് നോട്ടീസാകാം; പള്ളിക്ക് പാടില്ല

എസ്.രമേശന്‍ നായര്‍- കാവ്യദേവതയുടെ മേല്‍ശാന്തിക്കാരന്‍

ബീഹാറിന്റെ വഴിയേ കേരളം

പരിസ്ഥിതി സംരക്ഷണത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആവശ്യം: ഗോപാല്‍ ആര്യ

മതഭീകരതയ്‌ക്കെതിരെ പ്രചാരണ പരിപാടികളുമായി ഹിന്ദു ഐക്യവേദി

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies