തിരൂര്‍: ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടറും എഴുത്തുകാരനുമായ തിരൂര്‍ ദിനേശിന് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് ലഭിച്ചു. വെട്ടത്തു നാടിനെക്കുറിച്ചും തിരുനാവായ, തവനൂര്‍ പൈതൃക ഗ്രാമങ്ങളെക്കുറിച്ചുമുള്ള സമഗ്ര പഠനത്തിനാണ് ഫെല്ലോഷിപ്പ്. തിരൂര്‍ തൃക്കണ്ടിയൂരില്‍ പാലക്കാട്ട് ശ്രീദേവിയമ്മയുടെയും കോഴിക്കോട് ചേവരമ്പലത്ത് വെളമല്‍പനങ്ങോട്ട് ഗോപാലന് നായരുടേയും മകനായ ദിനേശ് വക്കീല്‍ ഗുമസ്തനും മാധ്യമ പ്രവര്‍ത്തകനും കൂടിയാണ്.