സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ഹെലികോപ്ടർ അപകടത്താലുണ്ടായ പെട്ടെന്നുള്ള വിയോഗം ഞെട്ടിപ്പിക്കുന്നതും രാജ്യത്തിന് വലിയ നഷ്ടവുമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭാരതസൈന്യം ധീരതയുടെ പുതിയ മാതൃകകൾ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ രാജ്യത്തിന് നഷ്ടമായത് മഹത്തായ ഒരു സുരക്ഷാ തന്ത്രജ്ഞനെയും യഥാർത്ഥ രാജ്യസ്നേഹിയെയും സമർത്ഥനായ നേതാവിനെയുമാണ്. ഈ നിർഭാഗ്യകരമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ട ജനറൽ റാവത്തിനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും സൈനികർക്കും ആർഎസ്എസ് ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു
– ദത്താത്രേയ ഹൊസബാളെ
മാന്യ സർകാര്യവാഹ്
രാഷ്ട്രീയ സ്വയംസേവക സംഘം