ന്യൂദല്‍ഹി: പഠനാവശ്യങ്ങള്‍ക്കായി ദല്‍ഹിയില്‍ എത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനായി മലയാളി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ യുവകൈരളി സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ദല്‍ഹിയില്‍ ആദിശങ്കരാചാര്യ വിദ്യാര്‍ത്ഥി സേവാകേന്ദ്രം ആരംഭിച്ചു. മുഖര്‍ജി നഗറിലെ ധാക്ക വില്ലേജിലാണ് സേവാകേന്ദ്രം പ്രവര്‍ത്തിക്കുക. ഇതോടൊപ്പം ആണ്‍കുട്ടികള്‍ക്കായി ഹോസ്റ്റലും ആരംഭിച്ചിട്ടുണ്ട്. ദല്‍ഹി യൂണിവേഴ്‌സിറ്റി കോളേജസ് ഡീന്‍ പ്രൊഫ. ബല്‍റാം പാണി സേവാകേന്ദ്രം ഉദ്ഘാടനം ചെയ്തു. ജന്‍ സേവ ന്യാസ് പ്രസിഡന്റ് സുഭാഷ് പി. സുനേജ ചടങ്ങില്‍ അദ്ധ്യക്ഷനായി. ആര്‍എസ്എസ് കേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി. മുഖ്യരക്ഷാധികാരി ഡോ. സതീഷ് മഖിജ, ഹന്‍സ്‌രാജ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. രമ ശര്‍മ്മ, രാമകൃഷ്ണപുരം കേരള സ്‌കൂള്‍ പ്രസിഡന്റ് കെ.പി. മേനോന്‍, കേരള എഡ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് ബാബു പണിക്കര്‍, ട്രസ്റ്റ് അംഗം അജി കുമാര്‍, യുവകൈരളി സൗഹൃദവേദി പ്രസിഡന്റ് പി. ശബരീഷ് എന്നിവര്‍ സംസാരിച്ചു.