ഓണമേ നിലാവിന്റെ –
താരകപൂന്തോട്ടത്തില്‍
ഓര്‍മ്മയില്‍ നിറഞ്ഞാടി –
നിന്ന കാലമേ നന്ദി!
ഇനിയുംവരാനാകില്ലെ –
ങ്കിലും നിനക്കായി –
ട്ടുദകം പകരുവാ-
നാവില്ല ഞങ്ങള്‍ക്കൊന്നും
നഗരം നിയോണ്‍ ബള്‍ബാ-
ലൊരുക്കും നിലാവത്ത് ദുരിത പകല്‍ മറ –
ന്നിത്തിരി വിഷ ദ്രവം
കരളില്‍ പതപ്പിച്ച് ….
കൗതുകം കൊറിക്കുന്ന
പകല്‍ മാന്യതയ്‌ക്കോണ-
ചിന്തകളുണ്ടാവുമോ?പാല്‍ക്കുടം ചുമക്കുന്ന…..
തുമ്പയെകണ്ടോ പിന്നെ,
പീതവസ്ത്രത്താന്‍ നാണം –
കുണുങ്ങും മുക്കുറ്റിയെ? നാട്ടുപാതകള്‍, കണ്ണാം
തളിയും കാക്കപ്പൂവും തോട്ടുവക്കുകളില്ലാ
ചെത്തിയ്ക്കുമിടമില്ല.
വില്ലു കൊട്ടില്ലാ പാണ…
തുടിയും പുള്ളോര്‍ പാട്ടും
നല്ല പൂപ്പൊലിപാട്ടി
ന്നാരവം കേള്‍ക്കാനില്ല. എങ്കിലുമോണം വന്നെ-
ന്നോര്‍മകള്‍വിളിക്കുമ്പോള്‍
ചിന്തയില്‍ പഴം നുറു-
ക്കുന്‍മാദനൃത്തംചെയ്യും!
നാട്ടു നന്‍മകള്‍ പൂത്ത –
കാറ്റിന്റെമണംചേര്‍ന്നൊ രാറ്റി റമ്പിലൂടോടി-
കളിച്ച കാലകാലങ്ങളില്‍ കൂട്ടി വച്ചതാണോണ-
പാട്ടുകള്‍നെല്‍പാടത്തിന്‍ വരമ്പില്‍ വഴുക്കുന്ന-
ബാല്യകാലത്തോടൊപ്പംഒക്കയും പഴങ്കഥ –
പട്ടിണി തുരുത്തിലും,
പട്ടുകോണകം പാവു-
മുണ്ടുമായൊരുങ്ങുന്ന
കുട്ടിയുണ്ടു ള്ളിന്നോല-
ക്കുടിലില്‍ മഴപ്പാറ്റ –
പൊട്ടിവീഴുമ്പോല്‍ കുറേ –
ചിന്തയും പെരുക്കുന്നു.
അന്നൊക്കെ മഹാബലി-
വരുമായിരുന്നെത്രെ –
പുന്നെല്ലിന്‍ മണം പൂത്ത –
വീട്ടുമുറ്റത്തൊക്കെയും !
അന്നൊക്കെ തൃക്കാക്കര –
യപ്പനു നേദിക്കുവാന്‍
നന്‍മകള്‍ നിറച്ചു ള്ളം –
പൂക്കളം രചിച്ചത്രെ!ഓണമേ, കിനാവിന്റെ-
താരകപൂന്തോട്ടത്തില്‍
ഓര്‍മ്മയില്‍ നിറഞ്ഞാടി –
നിന്ന കാലമേ നന്ദി!