കൊല്ലം: പ്രകൃതിപ്രതിഭാസങ്ങള്‍ക്കനുസരിച്ച് മനുഷ്യന്‍ ജീവിതം കെട്ടിപ്പടുക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം പറഞ്ഞു. കൊല്ലം പര്യാവരണ്‍ സംരക്ഷണ ഗതിവിധിയും അഭിഭാഷക പരിഷത്തും സംയുക്തമായി പ്രസ് ക്ലബ് ഹാളില്‍ സംഘടി പ്പിച്ച ചിന്താസായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ ഭൂമിയെ മലിനമാക്കുകയും അമിതമായി ചൂഷണം ചെയ്യുകയുമാണ്. കാടുകള്‍ വെട്ടി നശിപ്പിച്ചു. പ്രകൃതിസൗഹൃദനിര്‍മിതികള്‍ക്ക് പകരം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വ്യാപകമാക്കി. ഈ സ്ഥിതി തുടര്‍ന്നാല്‍ അധികകാലം ഭൂമി നിലനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷിയെ വ്യാപാരവല്‍ക്കരിച്ചത് പാശ്ചാത്യചിന്തയുടെ വരവോടെയാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍.എസ്.എസ് പ്രാന്തകാര്യകാരി സദസ്യന്‍ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. അഡ്വ.ആര്‍.രാജേന്ദ്രന്‍ അദ്ധ്യ ക്ഷനായി. എസ്. രഞ്ജന്‍ സ്വാഗതവും അഡ്വ. വിവേക് നന്ദിയും പറഞ്ഞു.
Comments