ബംഗളൂരു: ഭാരതത്തില്‍ മൊത്തം അമ്പത്തിനാലായിരത്തി മുന്നൂറ്റി എണ്‍പത്തിനാല് ശാഖകള്‍ നടക്കുന്നതായി ആര്‍.എസ്.എസ് അഖിലഭാരതീയ കാര്യകാരി മണ്ഡലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മുപ്പത്തിനാലായിരം സ്ഥലങ്ങളില്‍ എല്ലാ ദിവസവും ശാഖകള്‍ നടക്കുന്നു. 12780 സ്ഥലങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസവും, 7900 സ്ഥലങ്ങളില്‍ മാസത്തില്‍ ഒരുതവണയും ശാഖകള്‍ നടക്കുന്നുണ്ട്.
2025 സംഘത്തിന്റെ നൂറാം വര്‍ഷമാണ്. അപ്പോഴേക്കും എല്ലാ ഗ്രാമങ്ങളിലേക്കും പ്രവര്‍ത്തനം എത്തിക്കുകയാണ് ലക്ഷ്യം. മണ്ഡല കേന്ദ്രീകൃതമായ പ്രവര്‍ത്തനത്തിനാണ് പ്രാമുഖ്യം. നിലവില്‍ 32687 മണ്ഡലങ്ങളില്‍ സംഘപ്രവര്‍ത്തനമുണ്ട്. രാജ്യത്ത് ആകെയുള്ള 910 ജില്ലകളില്‍ 900 ജില്ലകളിലും പ്രവര്‍ത്തനം നടക്കുന്നു. 84 ജില്ലകളില്‍ എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തനം നടക്കുന്നുണ്ട്. കൊറോണ കാരണം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടെങ്കിലും നിരന്തര സമ്പര്‍ക്കത്തിലൂടെ 105938 സ്ഥലങ്ങളില്‍ ഗുരുപൂജ ഉത്സവം നടത്താന്‍ സാധിച്ചു. നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കൂടുതല്‍ പൂര്‍ണ്ണസമയ പ്രവര്‍ത്തകരെ രംഗത്തിക്കാന്‍ തീരുമാനിച്ചതായും സര്‍കാര്യവാഹ് പറഞ്ഞു.