Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഡോക്ടര്‍ മുംഝെയുമായി അകലുന്നു (ബ്രിട്ടീഷ് രേഖകളിലെ ആര്‍.എസ്.എസ്.-തുടര്‍ച്ച)

സംഗീത് സദാശിവന്‍

Print Edition: 22 October 2021

മുംഝെയുടെ സൈനിക സ്‌കൂളിനെ സംഘവുമായി എങ്ങനെയാണ് ബ്രിട്ടീഷുകാര്‍ കൂട്ടിക്കെട്ടിയത് എന്നതിനുള്ള തെളിവുകള്‍ അവര്‍ തന്നെ നല്‍കുന്നുണ്ട്. ഒരു പത്രറിപ്പോര്‍ട്ടിനെ അധികരിച്ചാണ് അത്തരമൊരു വിലയിരുത്തലില്‍ അവര്‍ എത്തിയതെന്ന് 1934ലെ ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഹാല്ലെറ്റിനുള്ള റിച്ചാര്‍ഡ് മാക്‌സ് വെല്ലിന്റെ രഹസ്യ കത്ത് വെളിവാക്കുന്നു: ‘ഒരു പത്രവാര്‍ത്തയില്‍നിന്ന്, ഡോക്ടര്‍ മുംഝെ നാഗ്പൂരില്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന മിലിട്ടറി ട്രെയിനിംഗ് സ്‌കൂളിലേക്ക് പ്രിന്‍സിപ്പാളായി ക്യാപ്റ്റന്‍ മോഡക്കിനെ നിയമിക്കാന്‍ തീരുമാനമായി എന്നും അങ്ങനെ ‘ഇന്ത്യന്‍ ദേശീയ പ്രതിരോധ ലീഗ്’ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും എന്റെ കത്തിന്റെ അഞ്ചാം ഖണ്ഡികയില്‍ കൊടുത്തിരിക്കുന്നു.’
(NAI Reference:- Home_ Political_NA_ 1934_NA_F-18-2)

ഡോക്ടര്‍ ഹെഡ്‌ഗേവാറുമായി വ്യക്തിബന്ധം ഉണ്ടായിരുന്ന ഡോക്ടര്‍ മുംഝെയ്ക്ക് സംഘവുമായി കാര്യമായ ബന്ധമില്ലായിരുന്നുവെന്നും അദ്ദേഹം തുടങ്ങിയ സൈനിക സ്‌കൂളുമായി സംഘടനയ്ക്ക് ബന്ധമില്ലായിരുന്നു എന്നും 1943-ലെ ബ്രിട്ടീഷ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഡോക്ടര്‍ ഹെഡ്‌ഗേവാറിനുശേഷം സര്‍സംഘചാലക് ആയ ഗുരുജി എന്ന പ്രൊഫസര്‍ മാധവ സദാശിവ ഗോള്‍വാല്‍ക്കര്‍ മുംഝെയുമായി വ്യക്തമായ അകലം പാലിക്കാന്‍ തീരുമാനിച്ചു എന്നുവേണം കരുതാന്‍. തുടക്കത്തിലുള്ള ബ്രിട്ടീഷ് റിപ്പോര്‍ട്ടുകളിലെ തെറ്റിദ്ധാരണകള്‍ ബ്രിട്ടീഷുകാര്‍ പിന്നീട് തിരുത്തി എന്നതിന് ഉദാഹരണമാണിത്. എന്നാല്‍ അപ്പോഴും ഹിന്ദുമഹാസഭ സംഘത്തോട് അനുഭാവപൂര്‍ണമായ നിലപാടുകള്‍ എടുത്തു എന്നും ആ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

‘സത്യത്തില്‍, എം.എസ്. ഗോള്‍വാല്‍ക്കര്‍ അമരാവതിയിലെ ഒരു മീറ്റിംഗില്‍ സംഘപ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ആവശ്യപ്പെടുകയും ഡോക്ടര്‍ ബി.എസ.് മുംഝെയുടെ നാസിക്കിലെ ഭോന്‍സ്‌ലേ മിലിട്ടറി സ്‌കൂളിലെ ഗറില്ലാ യുദ്ധമുറ ക്ലാസ്സുകളില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിക്കാനുള്ള കാരണവും ഇതാണെന്ന് വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പരസ്യ നിലപാടിന് കാരണം, രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും അത് സംഘത്തിന്റെ നാശത്തിന് കാരണമാകും എന്നതുമായി വിലയിരുത്തുന്നു.’
(NAI Reference:- HOME_POLITICAL_I_1943_NA_F-283)

സംഘത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍
1939ല്‍ ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളെ വാളണ്ടിയര്‍ സംഘടനകള്‍ എന്ന ഗണത്തില്‍പ്പെടുത്തി ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. മിലിട്ടറിയ്ക്ക് സമാനമായ രീതി പ്രകടിപ്പിക്കുന്ന ആര്‍.എസ്.എസ്, ഹനുമാന്‍ വ്യായം പ്രസാരക് മണ്ഡല്‍ എന്നീ ഹിന്ദുസംഘടനകള്‍ രാഷ്ട്രീയത്തിന് അതീതമായി ദേശീയതയുടെ നിലപാടുകള്‍ ആണ് പ്രതിഫലിപ്പിക്കുന്നത് എന്ന് ആ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. അത് ഇന്ത്യയിലെ യുവത്വത്തെ വിപ്ലവത്തിലേയ്‌ക്കോ വര്‍ഗീയതയിലേയ്‌ക്കോ നയിക്കുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഈ സംഘടനകള്‍ മിലിട്ടറി യൂണിഫോം, പതാക, ലാത്തി തുടങ്ങിയവയ്ക്ക് പുറമെ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കോണ്‍ഗ്രസിന്റെ വാളണ്ടിയര്‍ സംഘടന, ഉള്‍പ്പെടെ മുസ്‌ലിം വാളണ്ടിയര്‍ സംഘടനയായ ഖക്‌സര്‍, ആര്‍.എസ്.എസ് എന്നിവയുടെ യൂണിഫോമും ആയുധപരിശീലനവും നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. പ്രവിശ്യാസര്‍ക്കാര്‍ സിംലയില്‍ വച്ചുനടന്ന കോണ്‍ഫറന്‍സില്‍വെച്ച് അതേക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുകയും വിവിധ സംഘടനകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

എന്നാല്‍ 1939 ജൂണ്‍ 3-ന് സെന്‍ട്രല്‍ പ്രവിശ്യ സര്‍ക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാരിനയച്ച രഹസ്യ കത്തില്‍ സംഘത്തെയും മുസ്ലിംസംഘടനയായ ഖക്‌സറിനേയും നിരോധിക്കാന്‍ തന്നെ സാധിക്കുമോ എന്നാരാഞ്ഞു.

‘ക്രിമിനല്‍ നിയമഭേദഗതി ആക്ടിലെ 16-ാം അനുച്ഛേദം അനുസരിച്ച്, ഈ പ്രവിശ്യയില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തെയും ഖക്‌സര്‍ പ്രസ്ഥാനത്തെയും നിരോധിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം ഉയര്‍ത്തുന്നു. സംഘവും ഖക്‌സറും ഇന്ത്യയിലുടനീളം പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. കൂടാതെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഈ സംഘടനകളെക്കുറിച്ച് നല്‍കിയ വിവരങ്ങള്‍ സ്വാഭാവികമായും ഞങ്ങള്‍ ആഗ്രഹിക്കുന്നപോലെ മുഴുവനുമില്ല. സംഘത്തെക്കുറിച്ചും ഖക്‌സറിനെക്കുറിച്ചും സെന്‍ട്രല്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ കൈവശമുള്ള മുഴുവന്‍ വിവരങ്ങളും നല്‍കിയാല്‍ മുകളില്‍ പറഞ്ഞ ആവശ്യത്തിനായി കൂടുതല്‍ ഉപയോഗിക്കാമായിരുന്നു.’
(NAI Reference:- File No. 4/2/39-Poll)

തുടര്‍ന്ന് യൂണിഫോമും ആയുധപരിശീലനവും നിരോധിക്കാനുള്ള തീരുമാനങ്ങള്‍ സംഘടനകള്‍ പാലിക്കുന്നുണ്ടോ എന്നത് ബ്രിട്ടീഷ് സര്‍ക്കാര്‍ നിരീക്ഷിച്ചുപോന്നു. 1940 ആഗസ്റ്റ് മാസത്തെ റിപ്പോര്‍ട്ടില്‍ 11-ാം തീയതി നാഗ്പൂരില്‍ വെച്ച് ഗുരുപൂജ ഉത്സവം നടത്തിയതായി വിവരിക്കുന്നു. 800 പ്രവര്‍ത്തകര്‍ യൂണിഫോമില്‍ പങ്കെടുത്തു. സംഘത്തിന്റെ യൂണിഫോമിന് ഏതെങ്കിലും ഔദ്യോഗിക യൂണിഫോമുമായി സാമ്യത ഇല്ല, ഈ പ്രാവശ്യം പരേഡോ ആയുധ പരിശീലനമോ ഉണ്ടായിരുന്നില്ല. 17-ാം തീയതി 400 ഓളം പ്രവര്‍ത്തകര്‍ യൂണിഫോം ഇല്ലാതെ ധ്വജത്തിനെ പ്രണാമം ചെയ്യുന്ന പരിപാടി അകോലയില്‍വെച്ച് സംഘടിപ്പിച്ചു. യൂണിഫോം ഇല്ലാതെ ലാത്തി മാത്രം കരുതുകയും പരേഡ് ഇല്ലാതിരിക്കുകയും ചെയ്തിരുന്നു. 17-ാം തീയതിതന്നെ ജബല്‍പൂര്‍, അമരാവതി, ഹിങ്കന്‍ഘട്ട്, അകോലയിലെ ബാലാപൂര്‍ എന്നിവിടങ്ങളില്‍ വച്ചുനടന്ന ഗുരുദക്ഷിണ ചടങ്ങിലും പ്രവര്‍ത്തകര്‍ യൂണിഫോം ധരിച്ചിരുന്നില്ല എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. (NAI Reference:- File No. 18/8/40)

1940 മെയ് 22-ന് സെന്‍ട്രല്‍ പ്രവിശ്യയുടെയും ബിറാറിന്റെയും സര്‍ക്കാര്‍ സെക്രട്ടറി ത്രിവേദി, ബ്രിട്ടീഷ് സര്‍ക്കാരിന്റെ സെക്രട്ടറിയ്ക്ക് അയച്ച രഹസ്യകത്ത് വാളണ്ടിയര്‍ സംഘടനകളോടുള്ള നയത്തെക്കുറിച്ച് വിവരിക്കുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. മുസ്‌ലിം വിഭാഗത്തിന്റെ മിലിട്ടറി രീതിയിലുള്ള ‘ഖക്‌സര്‍’ എന്ന സംഘടനയെക്കുറിച്ചും ആര്‍.എസ്.എസിനെക്കുറിച്ചുമാണ് കത്തിന്റെ ഉള്ളടക്കം.
രണ്ട് സംഘടനകളും തല്‍ക്കാലം കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നില്ലെങ്കിലും മോശപ്പെട്ട സാഹചര്യത്തില്‍ ശല്യമാകുമെന്ന് കത്തില്‍ വിവരിച്ചിരിക്കുന്നു. സംഘം ഒരു കമ്യൂണല്‍ സംഘടന ആണെങ്കിലും കഴിഞ്ഞ മന്ത്രിസഭ ശക്തമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ രണ്ട് ചെറിയ കമ്യൂണല്‍ വിഷയങ്ങളില്‍ മാത്രമേ സംഘടനക്ക് പങ്കുണ്ടായിട്ടുള്ളൂ എന്ന് കത്തില്‍ വിവരിക്കുന്നു. കത്തിലെ പിന്നീടുള്ള വിവരങ്ങള്‍ ഖക്‌സര്‍ എന്ന മുസ്‌ളീം സംഘടനയെക്കുറിച്ചും ഇത്തരം സംഘടനകള്‍ക്കെതിരെ സ്വീകരിക്കേണ്ട ക്രിമിനല്‍ നടപടികളും ഒക്കെയാണ്.
(NAI Reference:- HOME_POLITICAL_I_1940_NA_F-74-3_40)

യൂണിഫോം നിരോധനം
1940 ഒാടെയാണ് രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും സംഘത്തിന് സാന്നിധ്യമുണ്ടായത്. അപ്പോഴേയ്ക്കും യൂണിഫോം ധരിച്ചുള്ള പരിപാടികള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അത് ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടികളും ഉണ്ടായി. ഈ സര്‍ക്കാര്‍ നിര്‍ദ്ദേശം മിക്കയിടത്തും ലംഘിക്കപ്പെട്ടു. 1939-ലാണ് കറാച്ചിയില്‍ സംഘം ചുവടുറപ്പിക്കുന്നത്. അവിടെ 1941 നവംബര്‍ മാസം യൂണിഫോമില്‍ ഒന്നിച്ചുകൂടിയെന്നതിന്റെ പേരില്‍ നിരവധി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

1942 ആയതോടെ സംഘടന രാജ്യത്തിന്റെ എല്ലായിടത്തും പ്രവര്‍ത്തനം ആരംഭിച്ചു. 1942 ഫെബ്രുവരിയിലെ റിപ്പോര്‍ട്ട് പ്രകാരം, ഹൈദരാബാദില്‍ വെച്ച് പ്രാദേശിക സര്‍ക്കാരിന്റെ മന്ത്രിയുടെ ബഹുമാനാര്‍ത്ഥം ചടങ്ങ് സംഘടിപ്പിക്കുകയും മുന്നൂറ് സംഘപ്രവര്‍ത്തകര്‍ പരേഡ് നടത്തുകയും ചെയ്തു. അതിനെതിരെ നടപടിക്ക് പ്രവിശ്യാ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യപ്പെട്ടു. ഇതിനുശേഷവും ഹൈദരാബാദില്‍ത്തന്നെ മറ്റൊരു പരേഡ് സംഘടിപ്പിക്കുകയും ശേഷം നടന്ന ചടങ്ങില്‍ പ്രാസംഗികന്‍ കോണ്‍ഗ്രസിന്റെ അഹിംസാ സിദ്ധാന്തമല്ല സ്വീകരിക്കേണ്ടത് എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. നാട്ടിലെ സാഹചര്യം മോശമാണെന്നും മുസ്ലിങ്ങള്‍ കലാപങ്ങള്‍ അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്നും അങ്ങനെയുണ്ടായാല്‍ ഹിന്ദുക്കളുടെ സ്വത്തിനും ജീവനും അത് ഭീഷണിയായിമാറും എന്നും പ്രാസംഗികന്‍ താക്കീതുനല്‍കി. റിപ്പോര്‍ട്ടില്‍ അതോടൊപ്പം മുസ്‌ലിം ലീഗും ഖക്‌സറും നിര്‍ജ്ജീവമായിരിക്കുന്നു എന്നും ഉള്‍പ്പെടുത്തിയിരിക്കുന്നു.
(NAIReference:- HOME_POLITICAL_I_1942_NA_F-18-2)

Tags: ബ്രിട്ടീഷ് രേഖകളിലെ ആര്‍.എസ്.എസ്.
Share33TweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies