Saturday, July 11, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

എട്ടാംനൂറ്റാണ്ടെന്ന വാദം ദുര്‍ബ്ബലം (ശ്രീശങ്കരന്റെ കാലം വിവാദങ്ങളും വസ്തുതകളും-2)

ഡോ. ആര്‍. ഗോപിനാഥൻഡോ. ആര്‍. ഗോപിനാഥൻ
27 August 2021

ശങ്കരന്റെ ജീവിതകാലമായി ജി.സി.പാണ്ഡെ കല്‍പ്പിക്കുന്ന എ.ഡി. 7-ാം നൂറ്റാണ്ടിലാണ് വൈദിക പാരമ്പര്യത്തിന് മേല്‍ക്കോയ്മ ഉണ്ടായിരുന്നതെന്ന്. ആള്‍വാര്‍-നായനാര്‍ ഭക്തിപ്രസ്ഥാനം തെന്നിന്ത്യയില്‍ 5- 6 നൂറ്റാണ്ടുകളില്‍ വളരെ ശക്തമായിരുന്നുവെന്നതിന് തേവാരവും തിരുപ്പാവൈയുമടക്കം പല തെളിവുകളുണ്ടുതാനും. ചുരുക്കത്തില്‍, കഠിനമായി പരിശ്രമിച്ച് വിശദമായി പഠിച്ചെഴുതപ്പെട്ട ഈ ആധുനിക കൃതി പോലും ആശയക്കുഴപ്പത്താല്‍ ഒഴുക്കന്മട്ടിലുള്ളതാണെന്ന കാര്യം ഖേദകരമാണ്. ശങ്കരന്റെയോ അദ്ദേഹത്തിന്റെ ശിഷ്യരുടെയോ സമകാലികനായിരുന്ന ചേരമാന്‍ പെരുമാളിന് മുസ്ലിം ക്രിസ്തീയ മതങ്ങളുമായി നല്ല താല്‍പ്പര്യമുണ്ടായിരുന്നു. അദ്ദേഹം മതംമാറി മെക്കയില്‍ പോയെന്നുപോലും പറയപ്പെടുന്നു.’16 സുറിയാനി ക്രിസ്ത്യാനികള്‍ക്കും ഇസ്ലാം മതത്തിനുപോലും അക്കാലത്ത് കേരളത്തില്‍ സ്വാധീനതയുണ്ടായിരുന്നെന്നും പറയുമ്പോള്‍, ക്രിസ്തുമതത്തെ സംബന്ധിച്ച് അത് സമ്മതിച്ചുകൊടുക്കാമെന്ന് വച്ചാല്‍പോലും അപ്പോള്‍ പിറന്നിട്ടില്ലാത്ത ഇസ്ലാം മതത്തിന്റെ കാര്യത്തില്‍ ശങ്കരന് അദ്ദേഹം കല്‍പ്പിക്കുന്ന കാലവുമായി അതൊത്തുപോകുന്നില്ലെന്നത് കൂടാതെ, ആ മതങ്ങളോട് ശ്രീശങ്കരന്റെ സമീപനമെന്തായിരുന്നുവെന്ന് അദ്ദേഹം ആലോചിക്കുന്നില്ലെന്നതും ശ്രദ്ധിക്കണം. ബുദ്ധ, ജൈന, ചാര്‍വാക, ആജീവക മതങ്ങളെയും മീമാംസ, പാശുപത, വൈഷ്ണവ, മാഹേശ്വര, സാംഖ്യ, വൈശേഷികാദി ചിന്താധാരകളെയുമെല്ലാം എതിര്‍ത്ത് തോല്‍പ്പിച്ച ശങ്കരാചാര്യര്‍ ക്രിസ്തു, ഇസ്ലാം മതങ്ങളെപ്പറ്റി നിശ്ശബ്ദനായിരിക്കുന്നതിന് ഒരു വിശദീകരണം വേണ്ടതല്ലേ? വിശേഷിച്ച് ചേരമാന്‍ പെരുമാള്‍ കഥയും അദ്ദേഹത്തിന്റെ മതപരിവര്‍ത്തനവും പോലുള്ള ഐതിഹ്യങ്ങളുടെ പശ്ചാത്തലമുള്ളപ്പോള്‍. ഇത്തരം കേവലൈതിഹ്യങ്ങള്‍ക്ക് ചരിത്രപ്രസക്തി കല്‍പ്പിക്കപ്പെടുന്നത് പൊതുവില്‍ പലരും പങ്കിടുന്ന വിശ്വാസം മൂലമാണ്. കേരളചരിത്രവുമായി ബന്ധപ്പെട്ട ഒരൈതിഹ്യത്തെ ചരിത്രവല്‍ക്കരിക്കുന്നതില്‍ കാട്ടുന്ന ഈ താല്‍പ്പര്യം പക്ഷേ, അന്നത്തെ കേരളചരിത്രവിശകലനത്തിന് അദ്ദേഹം കാണിക്കുന്നില്ലെന്നതാണ് പ്രശ്‌നം.

Google NewsAdd Kesari Weekly as a preferred source on Google

സമീപനത്തിലെ വൈരുദ്ധ്യം
ശങ്കരാചാര്യരുടെ കാലത്ത് അധികാരത്തില്‍ ഒരു സാമ്രാജ്യമില്ലായിരുന്നുവെന്ന് ഒരിടത്ത് പറയുന്ന അദ്ദേഹം മറ്റൊരിടത്ത് പറയുന്നത്, ശങ്കരന്റെ ജനനപശ്ചാത്തലം പൊതുവിശ്വാസ നിരാസവും പാരമ്പര്യവിശ്വാസവും തമ്മിലുള്ള രൂക്ഷമായ സംഘര്‍ഷത്തിന്റെതായിരുന്നുവെന്നാണ് ഐതിഹ്യമെന്നും പല്ലവകാലത്ത് ശക്തമായ ഹിന്ദുപുനരുദ്ധാരണമുണ്ടായെന്നത് സത്യമാണെന്നും മതപീഡനത്തെക്കുറിച്ച് നിരവധി കഥകളുണ്ടെന്നുമാണ്. മഹേന്ദ്രവര്‍മ്മന്‍ ഒന്നാമന്‍ അദ്ദേഹത്തിന്റെ മതപരിവര്‍ത്തനം വരെ ധാരാളം ശൈവരെയും ജൈനരെയും കൊലപ്പെടുത്തിയെന്ന് പറയപ്പെടുന്നു. ഒരു പ്രസിദ്ധ ശൈവസന്യാസി ഒരു പാണ്ഡ്യരാജാവിനെ മതപരിവര്‍ത്തനം നടത്തി അദ്ദേഹവും ജൈനരെയും ബൗദ്ധരെയും കൊന്നുവെന്നൊക്കെ പറഞ്ഞിട്ട്, മതപരമായ വിശ്വാസങ്ങളും പക്ഷപാതപരമായ ശത്രുതകളുമൊക്കെയുണ്ടായിരുന്നെങ്കിലും രാഷ്ട്രീയപാരമ്പര്യവും മതപാരമ്പര്യവും പൊതുവേ സഹിഷ്ണുതയുള്ളതായിരുന്നുവെന്നും, എന്നാല്‍ ചില ഭരണാധികാരികളുടെ അസഹിഷ്ണുത തള്ളിക്കളയാന്‍ പറ്റില്ലെങ്കിലും കേട്ടുകേള്‍വിക്കപ്പുറം തെളിവുകളോടെ അവ സ്ഥാപിക്കാനാകുകയില്ലെന്നും എഴുതുന്നു. അതേസമയം ശങ്കരന്റെ കാലമാകുമ്പോഴേയ്ക്കും തെക്ക് ഭക്തിയുടെ മാന്യവും ജനകീയവുമായ മതം പരന്നിരുന്നു. അത് സ്ഥാപിക്കാന്‍ രാഷ്ട്രീയ ഭീകരതയുടെ ആവശ്യമില്ലായിരുന്നു.17 സംഘ കാലത്തിന് ശേഷമുള്ള ഇരുണ്ടകാലഘട്ടത്തില്‍ ബുദ്ധ-ജൈന മതങ്ങള്‍ തെക്ക് സ്വാധീനം ചെലുത്തി. കേരളോല്‍പ്പത്തിയും കേരളമാഹാത്മ്യവുമനുസരിച്ച് അയല്‍ നാടുകളില്‍നിന്ന് ഭരണാധികാരികളെക്കൊണ്ടുവന്ന് വാഴിക്കുകയും അവര്‍ പെരുമാക്കന്മാരെന്നറിയപ്പെടുകയും ചെയ്തു. അവരിലൊരാളായിരുന്നു കുലശേഖര ആള്‍വാര്‍ എന്ന കഥ നല്‍കിയിട്ട്, മുമ്പ് സൂചിപ്പിച്ചതുപോലെ, ശങ്കരന്റെ കാലമായ എ.ഡി. 6-ാം നൂറ്റാണ്ട് മുതല്‍ 9 വരെ ചാലൂക്യരും ബദാമികളും തമ്മിലും കാഞ്ചിയിലെ പല്ലവരും മധുരയിലെ പാണ്ഡ്യരും തമ്മിലുമുണ്ടായ അധികാരസംഘര്‍ഷം മൂലമുള്ള രാഷ്ട്രീയാരാജകത്വത്തിന് തെന്നിന്ത്യ സാക്ഷ്യം വഹിച്ചുവെങ്കിലും ഇത് സാംസ്‌കാരിക വികാസത്തിന് തടസ്സം സൃഷ്ടിച്ചില്ലെന്നും വിശദീകരിക്കുന്നു. വൈഷ്ണവ-ശൈവ വികാസം ബുദ്ധ-ജൈനമതങ്ങളുടെ വികാസത്തെ തടഞ്ഞു നിര്‍ത്തി. പല്ലവരുടെ നവോത്ഥാനകാലത്ത് കേരളത്തിലെ പണ്ഡിതബ്രാഹ്മണരും കാഞ്ചിയിലെ പല്ലവരാജധാനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. പാണ്‌ഡേ വീണ്ടുമെഴുതുന്നത്, ‘ഒരു വസ്തുത എന്ന നിലയില്‍ സാമ്രാജ്യത്വവാഴ്ചകള്‍ കേരളം അവരുടെ ഭരണത്തിന്‍ കീഴിലായിരുന്നുവെന്ന് ആവര്‍ത്തിച്ച് അവകാശപ്പെട്ടിട്ടുണ്ടെന്നാണ്.18 9-ാം നൂറ്റാണ്ടിലെ ആയ് രാജാവായ കരുനന്തടക്കന്റെ ഒരു ശാസനത്തില്‍ തെക്കന്‍ തിരുവിതാംകൂറിലെ പാര്‍ത്ഥിവപുരത്ത് സ്ഥാപിച്ചിരുന്ന ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തെയും 91 വിദ്യാര്‍ഥികളെ പാര്‍പ്പിച്ചിരുന്ന ഹോസ്റ്റലിനെയും പറ്റി പരാമര്‍ശിച്ചിട്ടുള്ളതും എടുത്തുപറയുന്നുണ്ട്. ആശയകലുഷമായി ചരിത്രത്തെക്കുറിച്ചെഴുതുന്ന ഈ രീതിക്ക് വേറേയും പല ഉദാഹരണങ്ങളുണ്ട്. ഇത് ചരിത്രരചനയില്‍ സ്വീകരിക്കുന്ന സമീപനത്തിലെ അസ്ഥിരതയെ സൂചിപ്പിക്കുന്നു.

ADVERTISEMENT

എ.ഡി. എട്ടോ, ഒമ്പതോ നൂറ്റാണ്ടില്‍ കാലടിയില്‍ ജനിച്ചതായി കരുതപ്പെടുന്നതും സര്‍വജ്ഞപീഠം കയറിയതുമായ ഈ അദ്വൈത ദാര്‍ശനികന്റെ ജനനവും സമാധിയും യാത്രകളും ഇന്നും നിലനില്‍ക്കുന്ന ലോകപ്രസിദ്ധമായ ആശ്രമങ്ങളുടെ സ്ഥാപന കര്‍മ്മങ്ങളും ജീവിതവൃത്തിക ളും ഇപ്പോഴും അവ്യക്തവും ഐതിഹ്യജഡിലവുമായി കിടക്കാനെന്താണ് കാരണം? ആധുനിക ഗവേഷകരുടെ അഭിപ്രായംപോലെ 8-ാം നൂറ്റാണ്ടിലോ അതിനടുപ്പിച്ചോ പിറന്നതാണ് ശ്രീശങ്കരനെങ്കില്‍, ഇത്രയും ചരിത്രപ്രസിദ്ധനായിട്ടും എന്തുകൊണ്ടാണ് അത്തരമൊരാള്‍ രേഖകളിലില്ലാതെ പോയത്? കാലടി പ്രസ്തുത കാലഘട്ടത്തില്‍ കുലശേഖര ഭരണപ്രദേശമായിരുന്നുവെന്നതില്‍ സംശയമേതുമില്ലാതിരിക്കേ, ബ്രാഹ്മണവല്‍ക്കരണവും ക്ഷേത്രനിര്‍മ്മാണങ്ങളും മാത്രമല്ല, ഭരണത്തില്‍ ബ്രാഹ്മണസ്വാധീനതയും പ്രകടമായിരുന്ന അക്കാലത്ത് ഇതുപോലൊരു ബ്രാഹ്മണശ്രേഷ്ഠന്‍, ഒരുപക്ഷേ ചില ഐതിഹ്യങ്ങളില്‍ പറയുമ്പോലെ19 അന്നത്തെ ബ്രാഹ്മണര്‍ക്ക് അനഭിമതനായിരുന്നെന്ന് കരുതിയാല്‍പോലും അരേഖീയനായിത്തീരുവാനാകുമോ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നുണ്ട്. എന്നല്ല, ആ അഭ്യൂഹത്തെ നിഷേധിക്കുന്നതാണ് വടക്കുംനാഥ ക്ഷേത്രത്തില്‍ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപമുണ്ടെന്ന വിശ്വാസം. കേരളത്തില്‍ തൃശൂരില്‍വച്ചാണ് ശങ്കരന്‍ സമാധിസ്ഥനായതെന്നും അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിക്കാന്‍ വന്നിരുന്ന ശങ്കരശിഷ്യന്മാര്‍ക്ക് താമസിക്കാനായി വടക്കുംനാഥ ക്ഷേത്രത്തിനുള്ളില്‍ ശങ്കരശിഷ്യന്മാരായ പദ്മപാദന്‍ തെക്കേ മഠവും ഹസ്താമലകന്‍ ഇടയില്‍ മഠവും സുരേശ്വന്‍ നടുവില്‍ മഠവും തോടകന്‍ വടക്കേ മഠവും സ്ഥാപിച്ചെന്ന് ശൃംഗേരി പാഠം സ്വീകരിച്ച് ഉള്ളൂരും20 പി.കെ. ഗോപാലകൃഷ്ണനും21 എഴുതിയിട്ടുണ്ട്്. അതിനാധാരമായി വല്ല രേഖയുമുള്ളതായി അവര്‍ പറയുന്നില്ല. മൂകാംബികക്ഷേത്രവുമായി ബന്ധപ്പെട്ട ശങ്കരപീഠവും ശങ്കരഗുഹയും ഇന്നും കേരളീയരുടെ സ്‌നേഹതര്‍പ്പണം ഏറ്റുവാങ്ങുന്നുണ്ടല്ലൊ. ഈ ക്ഷേത്രവുമായി ജനിതകബന്ധം പുലര്‍ത്തു ന്ന ശങ്കരൈതിഹ്യത്തിന്റെ ലഹരിനുണയാത്ത ഹൈന്ദവരുമില്ല. ചിത്സുകന്റെ/വിഷ്ണുശര്‍മ്മന്റെ ജന്മദേശമായ ഗോകര്‍ണം കേരളത്തിലായിരുന്നെന്ന പരാമര്‍ശങ്ങളുമുണ്ടല്ലൊ. പെരിയാറിന്റെ ഒരു ശാഖയുടെ ഗതി തിരിച്ചുവിട്ട് തന്റെ മാതാവിന് ആചാരകര്‍മ്മങ്ങളനുഷ്ഠിക്കാന്‍ സൗകര്യമൊരുക്കിയ കഥയുടെ ചരിത്രപരത നദിയുടെ ഗതിമാറ്റവുമായി ബന്ധപ്പെട്ട ഒരു പുരാവസ്തു ഗവേഷണംകൊണ്ട് തെളിയിക്കപ്പെടാവുന്ന ഇക്കാലത്ത് അത്തരമൊരന്വേഷണത്തിന്റെ പ്രസക്തി എന്തേ നമ്മുടെ അന്വേഷണത്വരയായില്ല. നദിയുടെ ഗതിമാറിയതിന്റെ ലക്ഷണങ്ങളുള്ളതായി പലരും അഭിപ്രായപ്പെടുന്നുണ്ട്. 1341 ല്‍ പെരിയാറിലുണ്ടായ ഭൂകമ്പത്തിന്റെ ഫലമായാണ് ഇന്നത്തെ വഴികളിലൂടെ പെരിയാറൊഴുകിത്തുടങ്ങിയതെന്നും മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖം കടലില്‍ മുങ്ങുകയും കൊച്ചി ഉയര്‍ന്നുവരുകയും ചെയ്തതെ ന്നും ഭൂമിശാസ്ത്രഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീശങ്കരപ്രസിദ്ധി പൂത്തുലഞ്ഞ് സര്‍വജ്ഞപീഠം കയറുകമാത്രമല്ല, ഭാരതത്തിന്റെ സമന്വീകരണത്തിനും ദാര്‍ശനികമായ കുതിച്ചുചാട്ടത്തിനും വേണ്ടി രാജ്യത്തിന്റെ കിഴക്കും വടക്കും തെക്കും പടിഞ്ഞാറും ആത്മീയകേന്ദ്രങ്ങളായ ആശ്രമങ്ങള്‍ തീര്‍ത്ത് ഹൈന്ദവസംസ്‌കാരത്തെ സമ്പുഷ്ടമാക്കിയ ഈ മഹാപ്രതിഭയുടെ ജീവിതകാലം എ.ഡി. 8-ാം നൂറ്റാണ്ടിനിപ്പുറമാണെങ്കില്‍ ഇന്ന് കാണുന്ന വിധം ഇരുട്ടിലാഴാനെന്താണ് കാരണം? മറിച്ച്, ബി.സി.ആറോ, അഞ്ചോ, നാലോ നൂറ്റാണ്ടിലെ ഡക്കാണ്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ചേര, പാണ്ഡ്യ, ചോളരാജ്യങ്ങളുടെ ചരിത്രഭൂമികപോലും അവ്യക്തമാണെന്നതിനാല്‍ ആ കാലത്ത് കാലടിയിലെ ശങ്കരജനനമോ, ജീവിതമോ അന്ധകാരാവൃതമാകാന്‍ ധാരാളം ന്യായങ്ങളുണ്ട്. പുതിയ സാമ്രാജ്യോദയങ്ങളുടെ ഭൂമികയില്‍ കലുഷമായിരുന്ന വടക്കേ ഇന്ത്യന്‍സ്ഥിതിയും ഭിന്നമല്ല. സ്വന്തംരാജ്യവും അധികാരവും കളഞ്ഞിറങ്ങിയ സിദ്ധാര്‍ത്ഥ രാജകുമാരനാണ് മഹാനായ ശ്രീബുദ്ധനെന്നതും മറക്കാന്‍ വയ്യ. എന്നുമാത്രമല്ല, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ശങ്കരാശ്രമങ്ങളുടെ പ്രകാശപ്രസരണം ശക്തമായിട്ടുള്ള വര്‍ത്തമാനകാലത്ത് കൊല്ലൂരിലെ മൂകാംബികാദേവിയുടെ അവസ്ഥാനം പ്രാചീന ചേരനാട്ടിന്റെ രക്തബന്ധമുള്ളതാണെന്നും കരുതാന്‍വേണ്ട യുക്തികളും ചരിത്രസൂചനകളും ധാരാളമാണ്. മൂകാംബികാഭക്തരില്‍ സിംഹഭാഗം കേരളീയരാണെന്നുള്ളതും പരിഗണിക്കേണ്ടതുണ്ട്. എ.ഡി. 8-11 നൂറ്റാണ്ടുകളിലെ ബ്രാഹ്മണീയതയുടെ ജാതിവിവേചനത്തിന് നേര്‍വിപരീതമായ ദര്‍ശനമാണ് അദ്വൈതമെന്ന കാര്യത്തില്‍ സംശയമില്ല. ഞാനാണോ, എന്റെ ആത്മാവാണോ മാറിനില്‍ക്കേണ്ടതെന്ന കൃത്യതയും മൂര്‍ച്ചയുമേറിയ അവര്‍ണവിമര്‍ശനത്തിലൂടെ ആത്മവിദ്യയിലേയ്ക്ക് ശങ്കരാചാര്യരെ ഒരു ചണ്ഡാളന്‍ (അത് ശിവാവതാരമാണെങ്കിലും അല്ലെങ്കിലും) നയിച്ചെന്ന ഐതിഹ്യം അത് വെളിവാക്കുന്നു. തത്വമസി -അത് നീയാകുന്നു – ദൈവം നീയാകുന്നുവെന്ന സിദ്ധാന്തബോധ്യത്തിന്റെ വിപ്ലവവീര്യം ആ തലമുറയ്ക്ക് താങ്ങാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍പോലും, ഞാനോ എന്റെ ആത്മാവോ എന്ന വിവേകത്തിലേയ്ക്ക് നടന്നെത്തിയ ഒരു പീഡിതസമൂഹത്തെ സൃഷ്ടിക്കാന്‍ ശങ്കരാചാര്യര്‍ക്ക് കഴിഞ്ഞിരുന്നുവെന്ന സൂചന, അദ്ദേഹത്തെ കുടഞ്ഞുകളയാനുള്ള ശക്തി ഒരു ഭരണകൂടത്തിനോ, അനുഷ്ഠാന ബ്രാഹ്മണ്യത്തിനോ ഇല്ലായിരുന്നുവെന്നതിന് തെളിവാണ്. ആത്മാവ് സത്യമാണെന്നും ജഗന്മിഥ്യയെന്നുമുള്ള സങ്കല്‍പ്പത്തെ വൈരുദ്ധ്യത്തിന്റെ സങ്കീര്‍ണതയില്‍ നിന്ന് മുക്തമാക്കി പീഡിതമനസ്സുകളിലേയ്‌ക്കെത്തിച്ച ആദി ശങ്കരനെ അഭിനവ ശങ്കരന്‍ ഗ്രഹണം ചെയ്തതാണെന്ന ചിന്തയെ ഒറ്റയടിക്ക് തള്ളാനാകുന്നില്ലെന്ന ധര്‍മ്മസങ്കടമാണ് ഇവിടെ പ്രകാശിപ്പിക്കുന്നത്. ഒന്നുമില്ലെങ്കില്‍ വാഴപ്പിള്ളി ശാസനവും തരിസാപ്പള്ളി ശാസനവും പോലെ പല ശാസനങ്ങളുടെയും പശ്ചാത്തലമുള്ള ചരിത്രഘട്ടത്തില്‍, ഭരണാധികാരത്തിനും ബ്രാഹ്മണമേധാവിത്വത്തിന്റെ അപഥസഞ്ചാരത്തിനും വിലങ്ങിട്ട ഒരു ദാര്‍ശനികന് എതിരായോ അനുകൂലമായോ ഒരു പരാര്‍ശമെങ്കിലും ഉണ്ടാകേണ്ടതല്ലേ എന്ന ചിന്തയുടെ അസ്വാസ്ഥ്യമങ്ങനെ തുടച്ചുനീക്കാനാകില്ല. മത്തവിലാസം പ്രഹസനത്തിലൂടെ ബുദ്ധമതത്തെ പരിഹസിച്ചുതള്ളിയ ബ്രാഹ്മണ്യത്തിന്റെ അസഹിഷ്ണുത ശങ്കരാദ്വൈതത്തിനെതിരേ തിളച്ചുമറിയാനോ, പിന്നെയും പന്ത്രണ്ട് നൂറ്റാണ്ടുകള്‍ കേരളത്തെ വിഷം തീണ്ടിയ ജാതിമതവിവേചനത്തിന്റെ തായ്‌വേരറുക്കുന്ന ഞാനും നീയും അവനും തമ്മിലൊരുഭേദവുമില്ലെന്ന ദര്‍ശനത്തെ അതിന്റെ വേരില്‍ത്തന്നെ വെട്ടാനോ എന്തുകൊണ്ട് തയാറായില്ലെന്ന ചോദ്യത്തിന് ശങ്കരജനനം എ.ഡി. എട്ടാം നൂറ്റാണ്ടിലാണെന്ന് പറയുന്നവര്‍ മറുപടി നല്‍കേണ്ടതുണ്ട്. ചേരമാന്‍ പെരുമാളിന്റെ ഐതിഹ്യം പോലും വിളഞ്ഞ മണ്ണില്‍ ശങ്കരനെന്ന ചരിത്രപുരുഷന്‍ എന്തുകൊണ്ട് അരേഖീയനായെന്നും വിശദീകരിക്കണ്ടേ? കുട്ടിയായ ശങ്കരന്റെ വൈജ്ഞാനിക പ്രഭുത്വം കേട്ടറിഞ്ഞ്, മൂന്ന് നാടകങ്ങളെഴുതിയിട്ടുള്ള ഒരു രാജശേഖര ചക്രവര്‍ത്തി അദ്ദേഹത്തെ കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ചിട്ട് അങ്ങോട്ട് ചെല്ലാതിരുന്നതിനാല്‍ ഇല്ലത്തേയ്ക്ക് തേടിച്ചെന്ന് തന്റെ നാടകങ്ങള്‍ വായിച്ചുകേള്‍പ്പിച്ചെന്നും പിന്നീട്, അവ കത്തിനശിച്ചപ്പോള്‍ ശങ്കരന്‍ തന്റെ ഓര്‍മ്മയില്‍ നിന്നും അത് പറഞ്ഞുകേള്‍പ്പിച്ചെന്നുമുള്ള ഐതിഹ്യം പാണ്‌ഡേ സൂചിപ്പിക്കുന്നുമുണ്ട്.22 അത് വാഴപ്പള്ളി ശാസനകര്‍ത്താവായ രാജശേഖരനാകാന്‍ പാണ്‌ഡേയുടെ കാലഗണനയനുസരിച്ച് സാധ്യമല്ല. രാജശേഖര രാജാവ് 9-ാം നൂറ്റാണ്ടുകാരനാണല്ലൊ. അതിനാല്‍ അത് ഏതെങ്കിലും നാടുവാഴിയായിരിക്കാമെന്നാണ് അദ്ദേഹം ഊഹിക്കുന്നത്.

രേഖകളുടെ വിശ്വസനീയത
മറിച്ച്, കേരളോല്‍പ്പത്തിയില്‍ പറയുന്നതുപോലെ 23 കേരളത്തിലെ സമസ്ത ജാതിവ്യത്യാസങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും കാരണക്കാരന്‍ ശ്രീശങ്കരനാണെങ്കില്‍, സവര്‍ണസംസ്‌കാരത്തി ന്റെ കൊടിപാറിച്ച പിന്നീടുള്ള നൂറ്റാണ്ടുകളില്‍ സവര്‍ണാഭിമാനം അദ്ദേഹത്തെ സ്ഥാപനവല്‍ക്കരിക്കുകയും വര്‍ണാശ്രമ വിവേചനത്തിനെതിരായ ആക്രമണലക്ഷ്യം അദ്ദേഹമാകുകയും ചെയ്യേണ്ടതല്ലായിരുന്നോ? ആധുനിക സാമൂഹ്യവിപ്ലവകാരിയായ നാരായണഗുരുവിനെപ്പോലൊരു ആത്മീയാചാര്യന്‍ ശങ്കരാദ്വൈതത്തിന്റെ പ്രചാരകനാകുമായിരുന്നോ? മറ്റൊരുകാര്യം, ശ്രീശങ്കരനെയും 15-ാം നൂറ്റാണ്ടിലെ കൃഷ്ണദേവരായരെയും മറ്റും പരാമര്‍ശിക്കുന്ന കേരളോല്‍പ്പത്തിയെ പ്രാചീനകൃതിയായി പരിഗണിക്കുകയും അതിനെ അടിസ്ഥാനപ്പെടുത്തി ചേരമാന്‍പെരുമാളിനെ ചരിത്രപുരുഷനാക്കുകയും ചെയ്യുന്നവര്‍ ശങ്കരവിജയങ്ങളെയും ഇതരകൃതികളെയും ചരിത്രപരവും കാലഗണനാപരവുമായ യുക്തിയുടെ അടിസ്ഥാനത്തില്‍ തള്ളിക്കളയുന്നതിലെ വൈരുദ്ധ്യമാണ്. എ.ഡി. 629-45 കാലത്ത് ഇന്ത്യയില്‍ പര്യടനം നടത്തിയ ഹുയാന്‍ സാങ് ശ്രീശങ്കരനെ പരാമര്‍ശിച്ചിട്ടില്ലെന്നത് ശങ്കരന്‍ അതിനുശേഷമാണ് ജീവിച്ചിരുന്നതെന്നതിന് തെളിവാകുന്നതെങ്ങനെ? അതിനുമുമ്പ് ജീവിച്ചിരുന്ന മറ്റെല്ലാ ദാര്‍ശനികരെയും ഈ ചൈനീസ് സഞ്ചാരി പരാമര്‍ശിക്കുന്നുണ്ടോ? ശ്രീശങ്കരന്റെ കാലം എ.ഡി. 8-ാം നൂറ്റാണ്ടാണെന്ന് വാദിക്കുന്നവര്‍ അത് സമര്‍ത്ഥിക്കാനാവശ്യമായ തെളിവുകള്‍ നല്‍കുന്നില്ലെന്ന് മാത്രമല്ല, ഹിമാലയം മുതല്‍ കന്യാകുമാരിവരെ സഞ്ചരിച്ചിട്ടുള്ള ഈ പരിവ്രാജകന്റെ ജീവിത രേഖകള്‍ക്കായി അദ്ദേഹത്തെപ്പറ്റി ശിഷ്യരോ, ഭക്തരോ രചിച്ചിട്ടുള്ള ജീവചരിത്രങ്ങളെയും ഐതിഹ്യങ്ങളെയും മാത്രം ആശ്രയിക്കുന്നതെന്തുകൊണ്ട്? ആ പരിവ്രജനത്തിന്റെ ലിഖിതരേഖകളില്ലെങ്കിലും കാശി, ബദരി, കാഞ്ചി, ശൃംഗേരി, പുരി, ദ്വാരക, ഉജ്ജൈനി, ഹരിദ്വാര്‍, ശ്രീപര്‍വതം, തെക്കേ മുനമ്പ് എന്നിവിടങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചിട്ടുള്ളതായി ആധുനികരും യൂറോപ്യരും പ്രാചീനരുമെല്ലാം സമ്മതിക്കുന്നുണ്ട്. കാശ്മീരും കൈലാസവും സന്ദര്‍ശിച്ചിട്ടുണ്ടെന്ന അഭിപ്രായവും ശക്തം തന്നെ.24

പാരമ്പര്യവാദികളായ ശങ്കരശിഷ്യന്മാരുടെ കാലഗണനയെ വിവിധ കാരണങ്ങളാല്‍ ചോദ്യം ചെയ്യുന്ന ആധുനിക ഗവേഷകര്‍ ശങ്കരവിജയങ്ങളെ നിരാകരിക്കുന്നതിന് ശങ്കരാചാര്യരെന്ന പദവിയും പേരും മുതല്‍ മഠങ്ങളിലെ ആചാര്യന്മാരുടെ പിന്തുടര്‍ച്ചക്കാര്‍ തമ്മിലുള്ള അവിശ്വസനീയമായ കാലദൈര്‍ഘ്യവും അവയില്‍ പരാമര്‍ശിക്കപ്പെടുന്ന വ്യക്തികളുടെയും സംഭവങ്ങളുടെയും കാലഭേദങ്ങളും എടുത്തുകാട്ടുന്നു. എന്നാലിത് ആധുനിക ഗവേഷകരുടെ നിരീക്ഷണങ്ങളെയും ബാധിക്കുന്നുണ്ടെന്നതിന് പാണ്‌ഡേ നല്‍കുന്ന ഉദാഹരണം മതിയാകും. ശങ്കരന്റെ യാത്രകളെപ്പറ്റി വിശദീകരിക്കുമ്പോള്‍ അദ്ദേഹമെഴുതുന്നത് നോക്കുക: ‘ബാഹ്‌ളികയില്‍ ശങ്കരന്‍ ജൈനസിദ്ധാന്തങ്ങളില്‍ തര്‍ക്കിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഇവിടെ വ്യക്തമായും ചില തകരാറുകളുണ്ട്. കാരണം ശങ്കരന്റെ ബാഹ്‌ളികസന്ദര്‍ശനം ആ മേഖലയില്‍ ജൈനമതം നിലവിലില്ലായിരുന്നുവെന്നതുപോലെയുള്ള ഒരസാധ്യതയാണ്. എന്തായാലും ജൈന എന്ന വാക്ക് ബുദ്ധമതക്കാരെയും സൂചിപ്പിച്ചിരുന്നു. ശങ്കരന്‍ ശൂരസേനമേഖലയില്‍ മാധ്യമികരെന്ന ജൈനവിഭാഗവുമായി തര്‍ക്കിച്ചിരുന്നുവെന്നും പറയപ്പെടുന്നു. അദ്ദേഹം ദ്വാരക, കുരു, പാഞ്ചാലം എന്നീ സ്ഥലങ്ങളില്‍ സഞ്ചരിക്കുകയും പ്രഭാകരന്‍, ഭട്ടന്‍, ഉദയനന്‍, ഖണ്ഡനകാരന്‍ ഇവരെയൊക്കെ വാദത്തില്‍ തോല്‍പ്പിക്കുകയും ചെയ്തു. ശങ്കരന്‍ അഭിനവഗുപ്തനുമായി വാദത്തിലേര്‍പ്പെട്ടെന്ന് പറയുന്നതും ഉദയനന്റെയും ഖണ്ഡകാരന്റെയും കാലങ്ങള്‍ തമ്മിലുള്ള വ്യത്യാസവും ചരിത്രപരമായ കാലഗണനയില്‍ സംഭവിച്ചിട്ടുള്ള പിഴവാണെന്നും’ അദ്ദേഹം അഭിപ്രായപ്പെടുന്നു.25

(തുടരും)

പരാമൃഷ്ട കൃതികള്‍

19 കേരള സാഹിത്യ ചരിത്രം പു. 118 ഉള്ളൂര്‍ കേരള സര്‍വകലാശാല 1990
20 ഇ.പു. പു. 119
21 കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം പു. 259. 260 പ്രഭാത് ബുക് ഹൗസ്
22 Life and Thought of Sankaraacaarya p.80
23 കേരളോല്‍പ്പത്തി പു. 59-60 എഡിറ്റര്‍ വേലായുധന്‍ പണിക്കശ്ശേരി കറന്റ് ബുക്‌സ് 2010
24 Life and Thought of Sankaraacharya p. 337
25 Ibid P. 339-þ340

 

Tags: ശ്രീശങ്കരന്റെ കാലം വിവാദങ്ങളും വസ്തുതകളും
Share30TweetSendShare

Related Posts

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

ജില്ലാവിഭജനം മത വിഭജനത്തിനോ?

ജില്ലാവിഭജനം മത വിഭജനത്തിനോ?

സംഘം സമാജത്തെ സംഘടിപ്പിക്കുന്ന കാര്യം മാത്രം ചെയ്യും

സംഘം സമാജത്തെ സംഘടിപ്പിക്കുന്ന കാര്യം മാത്രം ചെയ്യും

ബാളാസാഹേബ് ദേവറസ് : സാമാജിക സമരസതയുടെ ഉപാസകന്‍

ബാളാസാഹേബ് ദേവറസ് : സാമാജിക സമരസതയുടെ ഉപാസകന്‍

ബംഗാളിന്റെ ചരിത്രപരമായ പരിവര്‍ത്തനം

ബംഗാളിന്റെ ചരിത്രപരമായ പരിവര്‍ത്തനം

Shopping Cart

Latest

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies