Wednesday, July 16, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

ക്വിറ്റ് ഇന്ത്യാ സമരം:ഗാന്ധിജിയെ എതിർത്ത് നെഹ്രുവും

കെ വി രാജശേഖരൻ

Aug 12, 2021, 10:48 am IST

1942  ഓഗസ്റ്റ് 9നു ഗാന്ധിജി ‘ക്വിറ്റ് ഇൻഡ്യാ’ പ്രഖ്യാപനം നടത്തുന്നതിനു തൊട്ടു മുമ്പ്  ജൂലായ് മാസം ‘ടൈംസ് ഓഫ് ഇൻഡ്യ’ ഒരു വാർത്ത കൊടുത്തു: ‘നെഹ്രു ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ എതിർക്കുന്നു”  (“Nehru opposes the Quit India Resolution”). ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവസാന പോരാട്ടത്തിന്  ഗാന്ധിജി മുന്നിട്ടിറങ്ങിയപ്പോൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വത്തിലെ ഏറ്റവും പ്രമുഖനും രാഷ്ട്രപിതാവിന്റെ മാനസപുത്രനും അനന്തരാവകാശിയുമൊക്കെയായിരുന്ന ജവഹർലാൽ നെഹ്രു ശക്തമായ എതിർപ്പ് ഉയർത്തിയെന്നതിന്റെ വ്യക്തമായ അടയാളപ്പെടുത്തലാണ് പഴയ ആ വർത്തമാനപത്രത്തിൽ തെളിഞ്ഞു കിടക്കുന്നത്.   അങ്ങനെ ക്വിറ്റ് ഇന്ത്യാ സമരത്തിന് എതിർപ്പുയർത്തിയ ജവഹർലാൽ നെഹ്രുവിനോടൊപ്പം സി. രാജഗോപാലാചാരിയുണ്ടായിരുന്നു; മൗലാനാ അബ്ദുൾ കലാം ആസാദ് ഉണ്ടായിരുന്നു.

ക്രിപ്സ് കമ്മീഷന്റെ പരാജയത്തിനു ശേഷമാണ് ‘ബ്രിട്ടീഷുകാർ പോയേ തീരൂ’  എന്ന സമീപനം ഗാന്ധിജി വ്യക്തമാക്കുന്നത്. 1942 ഏപ്രിലിൽ അലഹബാദിൽ നടക്കാനിരുന്ന കോൺഗ്രസ്സ് വർക്കിങ്ങ് കമ്മറ്റിയിലേക്ക് ആ സമീപനം പ്രഖ്യാപിക്കുവാനുള്ള ക്വിറ്റ് ഇന്ത്യാ പ്രമേയത്തിന്റെ കരടു രൂപം മീരാബെൻ വശം കൊടുത്തുവിട്ടു.   അതിനോടകം പാർട്ടിക്കുള്ളിൽ എതിർപ്പുയർത്തുമെന്ന് വ്യക്തമായപ്പോൾ ജവഹർ ലാൽ നെഹ്രുവിന് ഗാന്ധിജി എഴുതി: ‘നിങ്ങൾ എന്റെ പ്രമേയത്തെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ എനിക്ക് തീർച്ചയായും നിർബന്ധിക്കാൻ കഴിയില്ല. ഓരോരുത്തരും അവരവരുടെ വഴി തിരഞ്ഞെടുക്കേണ്ട സമയം എത്തിച്ചേർന്നിരിക്കുന്നു.’  നെഹ്രുവും രാജഗോപാലാചാരിയും മൗലാനാ അബ്ദുൾ കലാം ആസാദും ചേർന്ന് അലഹബാദ് വർക്കിങ്ങ് കമ്മറ്റിയിൽ പ്രമേയത്തെ വളരെയേറെ മാറ്റിമറിച്ചു. ഗാന്ധിജി രാജാജിയോട് കോൺഗ്രസ്സിൽ നിന്നും പുറത്തു പോകാനും കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിച്ചു ജയിച്ച മദ്രാസ്സ് അസംബ്ളി അംഗത്വം രാജിവെക്കാനും ആവശ്യപ്പെട്ടു. ക്വിറ്റ് ഇൻഡ്യാ  പ്രമേയം പാസാക്കിയ വാർധാ വർക്കിങ്ങ് കമ്മറ്റിയുടെ തൊട്ടു മുന്നേ പോലും നെഹ്രുവും ആസാദും എതിർപ്പു തുടരുന്നൂയെന്ന് തിരിച്ചറിഞ്ഞ ഗാന്ധിജി പറഞ്ഞു: ‘നിർദ്ദശിച്ച പരിപാടിയോട് മൗലാനാ സാഹേബ് പൂർണ്ണമായും യോജിക്കുന്നില്ലായെന്നൊരു സംശയമുണ്ട്. അതുകൊണ്ട് ഞാൻ നിർദ്ദേശിക്കുന്നു: മൗലാനാ സാഹേബ് പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് കമ്മറ്റിയിൽ തുടരണം.   കമ്മറ്റി ഒരു താത്കാലിക അദ്ധ്യക്ഷനെ തിരഞ്ഞെടുത്ത് മുന്നോട്ട് പോകണം’. പക്ഷേ അവസാനം മൗലാനാ പത്തി താഴ്ത്തി അദ്ധ്യക്ഷനായി തുടർന്നു.

ഗാന്ധിജിയുടെ സമരനേതൃത്വം
സമരചുമതല ഗാന്ധിജിക്ക്;  പട്ടേൽ പാറപോലെ ഉറച്ചു കൂട്ടു നിന്നൂ; നെഹ്രുവിന് അറസ്റ്റിൽ അഭയം;  പൊതുജനം മരണമുഖത്തും

വർക്കിങ്ങ് കമ്മറ്റി മഹാത്മാഗാന്ധിയെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്തു നടത്തുവാൻ ചുമതലപ്പെടുത്തി.  സർദാർ പട്ടേൽ അക്കാര്യത്തിലും ഗാന്ധിജിയോടൊപ്പം അചഞ്ചലനായി നിന്നു. കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വ നിരയിലെ നെഹ്രു ഉൾപ്പടെയുള്ളവരുടെ എതിർപ്പ് ക്വിറ്റിന്ത്യാ സമരപരിപാടിയിലുടനീളം പ്രകടമാകുകയും ചെയ്തു.    സമരത്തെ അടിച്ചമർത്തുന്നതിന്റെ മുന്നോടിയായി ബ്രിട്ടീഷ് സർക്കാർ വ്യാപകമായി നേതാക്കളെ അറസ്റ്റു ചെയ്തു തടവിലാക്കാൻ തുടങ്ങിയപ്പോൾ നേതാക്കന്മാരിലെ മിടുക്കന്മാർ പെട്ടിയും കിടക്കയും ഒരുക്കിയെടുത്ത് ‘ഞാൻ മുമ്പെ ഞാൻ മുമ്പെ’ എന്ന രീതിയിൽ ബ്രിട്ടീഷ് കസ്റ്റഡിയിലേക്ക് കടന്നു ചെല്ലുകയായിരുന്നു.  (ഇന്നത്തെ കാലത്തെ പല സമരമുഖങ്ങളിലും കാണുന്നതു പോലെതന്നെ! ലാത്തിച്ചാർജ് പോലുള്ള മേലു നോവുന്ന പരിപാടികൾക്കു മുമ്പേ പരസ്പരധാരണയുടെ ഭാഗമായി നേതാക്കന്മാരെ പോലീസ് ‘കരുതൽ’ തടങ്കലിലാക്കി വണ്ടിയിൽ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. അതിനു ശേഷമായിരിക്കും ലാത്തിച്ചാർജും ടിയർഗ്യാസും വെടിവെപ്പുമൊക്കെ അരങ്ങേറുക!)   ഒളിവിൽ കഴിഞ്ഞ് സമരം നയിക്കാൻ നേതാക്കളാരും തയാറായിരുന്നില്ല. പക്ഷേ കൃത്യമായ സമര പദ്ധതി ആസൂത്രണം ചെയ്ത് അണികളിലെത്തിക്കാതിരുന്ന സാഹചര്യത്തിൽ പോലും ഭാരതവ്യാപകമായി പ്രാദേശിക തലങ്ങളിൽ പൊതുജനം ആ സമരം സ്വയം ഏറ്റെടുക്കുകയായിരുന്നു. അടിച്ചമർത്തലിന്റെ കൊടുംക്രൂരതയാണ് ബ്രിട്ടീഷ് സർക്കാർ നേതൃത്വമില്ലാത്ത സമരഭടന്മാർക്കെതിരെ അഴിച്ചുവിട്ടത്.  ഒരു ലക്ഷത്തിലധികം സമര ഭടന്മാരെ വരെ അറസ്റ്റു ചെയ്ത് തടവിലാക്കി. ‘രക്തം ഒഴുക്കാത്ത’ സമരത്തിന്റെ പേരിൽ നിവധി പേരെ കൊന്നൊടുക്കിയിട്ടുമുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

പുറത്ത് അതൊക്കെ നടക്കുമ്പോഴും നെഹ്രുവും മറ്റും ജയിലിനുള്ളിൽ ഗാന്ധിയൻ സഹനസമരത്തിന്റെ ‘ഉദാത്ത’ രീതിയായ നിരാഹാര സമരത്തിനോ സത്യാഗ്രഹത്തിനോ മുതിർന്ന് സമരം തുടരുകയായിരുന്നില്ല.   കരാഗ്രഹത്തിലാണെങ്കിലും ബ്രിട്ടീഷുകാരൊരുക്കിയ ആതിഥേയത്വത്തിന്റെ സൗകര്യത്തിൽ ഗ്രന്ഥ രചനയ്ക്കും മറ്റും സമയം ചിലവഴിക്കുകയായിരുന്നു. അതൊക്കെ ഓർത്തെടുത്താലേ ക്വിറ്റ് ഇന്ത്യാ സമരത്തിൽ കാര്യത്തിൽ കോൺഗ്രസ്സ് നേതാക്കളിൽ പ്രമുഖരുടെ ചതിയുടെ ചരിത്രം വ്യക്തമാകൂ.  ജയപ്രകാശ് നാരായണനും അരുണാ അസഫലിയും അടക്കമുള്ളവർ സമരഭൂമിയിൽ പൊതുജനങ്ങളുടെ ധീര പോരാട്ടങ്ങൾക്ക് ഒപ്പം നിന്നത് മറക്കാനാകില്ലെങ്കിലും ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ഗാന്ധിജിയുടെ ആഹ്വാനം സാധാരണ ജനങ്ങൾ മാത്രം നെഞ്ചിലേറ്റിയപ്പോൾ നേതാക്കൾ പ്രവർത്തിക്കുകയോ  മരിക്കുകയോ ഒക്കെ ചെയ്യേണ്ടത് ജനങ്ങളാണെന്നും തങ്ങൾ സമരനേട്ടങ്ങൾ അനുഭവിക്കേണ്ടവരും ജീവിക്കേണ്ടവരും മാത്രമാണെന്ന സമീപനമാണെടുത്തത്.

പക്ഷേ സാധാരണ പൊതുജനം ഗാന്ധിജിയുടെ ആഹ്വാനം നെഞ്ചിലേറ്റി ദേശവ്യാപകമായി തെരുവിലിറങ്ങി.  ഗാന്ധിജിയുടെ സഹനസമരശൈലി കൈ വെടിഞ്ഞ് കയ്യിൽ കിട്ടിയ ആയുധങ്ങളും കൊണ്ട് ബ്രിട്ടീഷുകാരെ കടൽ കടത്താനുള്ള വ്യാപകമായ ചെറുത്തു നിൽപ്പിലേക്ക് ഭാരതം വളരുകയായിരുന്നു.  ഉത്തർപ്രദേശിലും ബംഗാളിലും മഹാരാഷ്ട്രയിലും മറ്റുപലയിടങ്ങളിലും പ്രാദേശിക ഭരണകൂടങ്ങൾ വരെ ഉണ്ടാക്കി. അവർക്കൊന്നും അധികം കാലം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലെങ്കിലും ഉയർന്നെഴുന്നേറ്റ ജനകീയ പോരാട്ടത്തിന്റെ രൂപപ്പെട്ടു വരുന്ന  ശക്തിയും സ്വഭാവവും ഇംഗ്ലീഷ് ഭരണാധികാരികൾക്ക് വെളിപ്പെടുത്തി ചരിത്രം കുറിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ ആർമി നടത്തിയ പോരാട്ടമാണ് രണ്ടാം ലോക മഹായുദ്ധം വിജയിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിനുമേൽ അധികാരം കൈമാറുവാനുള്ള സമ്മർദ്ദമായി മാറിയതെന്ന് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി വെളിപ്പെടുത്തിയത് ചരിത്രസത്യമാണ്.  അതോടൊപ്പം അക്കാര്യത്തിൽ ക്വിറ്റിന്ത്യാ സമരമെന്ന ബഹുജന പോരാട്ടം ബാക്കിവെച്ച സന്ദേശം നൽകിയ നിർണ്ണായക പങ്കും പകൽ പോലെ വ്യക്തമാണ്.

തിളച്ചുമറിഞ്ഞ പൊതുജനവികാരം

ക്വിറ്റ് ഇന്ത്യാ പ്രഖ്യാപനത്തിലൂടെ ഗാന്ധിജി ആഹ്വാനം ചെയ്ത മറ്റൊരു നിസ്സഹരണ പോരാട്ടത്തോട്  ജവഹർലാൽ നെഹ്രു നിസ്സഹരണം പാലിച്ചിട്ടും പൊതുജനം ആ സമരം നെഞ്ചിലേറ്റിയതിന്റെ ചരിത്ര പശ്ചാത്തലം പുനർപഠനം നടത്തേണ്ടതുണ്ട്.      ലോകത്തിലെ സാമ്രാജ്യത്വ ഫാസിസ്റ്റു ശക്തികൾ തങ്ങളുടെ മേൽക്കോയ്മ ഉറപ്പിക്കുവാൻ നടത്തിയ പരസ്പരപോരാട്ടമായിരുന്നു, രണ്ടാം ലോകഹായുദ്ധം.  അതിനെ ഇന്ത്യയിൽ ചിലർ ഒരു ഫാസിസ്റ്റു വിരുദ്ധ യുദ്ധമായി വിലയിരുത്തിയത് തങ്ങൾക്കിഷ്ടമുള്ള പക്ഷത്തെ ന്യായീകരിക്കുവാൻ നടത്തിയ ശ്രമമെന്നു മാത്രം കണക്കാക്കിയാൽ മതിയാകും.  ഭാരതത്തിലെ സാധാരണ ജനസാമാന്യത്തിന് അവരെ ഭരിച്ചു കൊണ്ടിരുന്ന ഇംഗ്ലീഷ് സാമ്രാജ്യത്വ ഭരണകൂടം ഫാസിസത്തിന്റെ അതിക്രൂര മുഖം തന്നെയായിരുന്നു. ഭാരതത്തിന്റെ വിമോചന മോഹങ്ങൾക്ക് സമരപോരാട്ടങ്ങളുടെ വഴി തെളിക്കുവാൻ ഇറങ്ങിത്തിരിച്ച  1857ലെ ഒന്നാം സ്വാതന്ത്ര്യ സമര പോരാളികളോടും ബാലഗംഗാധരതിലകൻ, ശ്രീ അരബിന്ദോ, വീര വിനായക ദാമോദർ സവർക്കർ, തുടങ്ങിയ ധീര ദേശാഭിമാനികളോടും വീരബലിദാനികളായ വേലുത്തമ്പിദളവാ, പഴശ്ശിരാജാ, ധരംവീർ ധിംഗ്ര, ലാലാലജ്പത്റായ്, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, തുടങ്ങിയ നിരവധി വീരപുരുഷന്മാരോടും ജാലിയൻ വാലാബാഗിലുൾപ്പടെ സാധാരണ ജനസമൂഹങ്ങളോടും അഴിച്ചുവിട്ട ഭരണകൂട ഭീകരത മറക്കുവാൻ കഴിയുമായിരുന്നില്ല.  അങ്ങനെയൊരു സാഹചര്യത്തിൽ ഇംഗ്ളണ്ടും ജപ്പാനും രണ്ടാം ലോകമഹായുദ്ധത്തിൽ രണ്ടു പക്ഷത്തുനിന്ന് പോരാടുമ്പോൾ ഇംഗ്ലണ്ടിനോട് മമത തോന്നേണ്ട ഒരു കാര്യവും ഉണ്ടായിരുന്നതുമില്ല. ആ സന്ദർഭത്തെ ഭാരത സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾക്ക് അനുകൂലമായ തന്ത്രങ്ങൾ നടപ്പാക്കുന്നതിന് ഉപയോഗിക്കുന്നതു തന്നെയായിരുന്നു ശരിയായ മാർഗം. ഇഷ്ടപ്പെടാത്തവരെയും പൊതുജനങ്ങളെയും കൊന്നൊടുക്കുകയോ ചവിട്ടി അരയ്ക്കുകയോ ചെയ്യുമ്പോഴും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വാത്സല്യം അനുഭവിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ജവഹർലാൽ നെഹ്രു ഉൾപ്പടെയുള്ള വരേണ്യ  വിഭാഗം ലോക ഹായുദ്ധത്തിന്റെ സാഹചര്യത്തിൽ വെട്ടിലായിയെന്നത് മറ്റൊരു കാര്യം..

സവർക്കറുടെയും നേതാജിയുടെയും രണ തന്ത്രങ്ങൾ 

ലോകമഹായുദ്ധം ഒരുക്കിയ സാഹചര്യത്തെ മുതലെടുത്ത് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് വഴിയൊരുക്കുകയെന്ന രണതന്ത്രത്തിന്റെ ഭാഗമായി വീരസവർക്കരുടെ അഭിപ്രായം സ്വീകരിച്ച്  ജർമ്മൻ-ജപ്പാൻ പക്ഷത്തേക്ക് ചേർന്ന് യുദ്ധമാരംഭിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ ആർമി ഭാരതത്തിന്റെ അതിർത്തി കടന്നു കയറുവാനുള്ള മുന്നേറ്റം വിജയകരമായി തുടരുന്നതിന്റെ വാർത്തകൾ ഭാരതത്തിലെ ജനങ്ങൾക്ക് ആവേശം പകരുകയായിരുന്നു.  അങ്ങനെ അവരുടെ കടന്നു കയറ്റമുണ്ടായാൽ ഹിന്ദുമഹാസഭയും അകാലിദളും അവരോടൊപ്പം ചേരുമെന്ന് ഇംഗ്ലീഷുകാർ ഭയപ്പെട്ടിരുന്നു. സവർക്കർ കൃത്യമായി പദ്ധതിയിട്ട് ഇംഗ്ലീഷ് സേനയിലേക്ക് കടത്തിവിട്ടവരും ഇംഗ്ലീഷ് വിരുദ്ധ ചേരിയിലേക്ക് കൂറുമാറും എന്ന സാഹചര്യം തെളിഞ്ഞു നിൽക്കുകയായിരുന്നു.  അതിനപ്പുറം ഭാരതത്തിലെ പൊതുജനം ബ്രിട്ടീഷുഭരണത്തിന്റെ അന്ത്യം വരുത്തുന്നതിനുള്ള സാധ്യത തെളിയുന്നതോടെ കോൺഗ്രസ്സ് തുടർന്നു പോന്ന അഴകൊഴമ്പൻ സമീപനങ്ങളോട് വിടചൊല്ലി ദേശീയതയുടെ തനത് പോർക്കൂട്ടങ്ങളിലേക്ക് ഒഴുകിയെത്തുമെന്നതും സ്പഷ്ടമായിരുന്നു. ആ വക സാധ്യതകൾ ഇംഗ്ലീഷുകാരുടെയും ജവഹർലാൽ നെഹ്രുവിന്റെയും ഉറക്കം കെടുത്തിയിട്ടുണ്ടാകണം.  തന്നേക്കാൾ ഇന്ത്യൻ പൊതു സമൂഹത്തിനു പ്രിയങ്കരനായി മാറുന്നതുകണ്ട് താനുൾപ്പടെയുള്ളവർ ഗാന്ധിജിയെ ഉപയോഗിച്ച് പുകച്ചു പുറത്തു ചാടിച്ച സുഭാഷ് ചന്ദ്രബോസാണ് അതിർത്തിക്കപ്പുറത്തു നിന്നും ഭാരതത്തിലേക്കു മുന്നേറാനിടയുള്ള പടയുടെ നായകൻ എന്ന വസ്തുതയാകണം ആ സന്ദർഭത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിന് തടസ്സം നിൽക്കാൻ ജവഹർലാൽ നെഹ്രുവിനെ പ്രേരിപ്പിച്ച പ്രധാന ഘടകം എന്നത് ഇനിയും മൂടി വെക്കുന്ന രഹസ്യമാകാൻ പാടില്ല.

തുടരുന്ന ബ്രിട്ടീഷ് സ്വാധീനം

ആ ചരിത്ര വസ്തുതകൾ പുനർ വായിക്കുമ്പോൾ  ബ്രിട്ടീഷുകാർ അധികാരക്കൈമാറ്റത്തിന് തയാറായപ്പോൾ പ്രകടമാക്കിയ ചില സമീപനങ്ങൾ ശ്രദ്ധേയമായി മുമ്പിലേക്കെത്തുന്നു.  ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ച ഗാന്ധിയോട് ഒടുങ്ങാത്ത പക! (അധികാരക്കൈമാറ്റ വേളയിൽ ഗാന്ധിജിയെ മൗണ്ട് ബാറ്റൻ-നെഹ്രു കൂട്ടായ്മ അവഗണിച്ച് അപ്രസക്തനാക്കിയതിന്റെ ചരിത്രം ശ്രദ്ധിച്ചൽ അത് വ്യക്തമാകും.) ഗാന്ധിജിയുടെ ക്വിറ്റ് ഇൻഡ്യാ സമര നീക്കത്തെ തുടക്കത്തിൽ ശക്തമായി  എതിർത്തെങ്കിലും പിന്നീട് ആ സമരത്തിൽ പങ്കെടുത്തത് ജവഹർലാൽ നെഹ്റുവിന്റെ തന്ത്രപരമായ അനിവാര്യതയായിരുന്നുയെന്ന് അറിയാമായിരുന്നതുകൊണ്ട് അദ്ദേഹത്തോട് ബ്രിട്ടീഷുകാർക്ക് ഉണ്ടായിരുന്ന വാത്സല്യം ഒട്ടും കുറഞ്ഞില്ല!. നെഹ്റുവിനോടൊപ്പം നിന്ന് ഗാന്ധിയെ എതിർത്ത രാജഗോപാലാചാരിയോട് ബഹുമാനം!  അക്കാര്യത്തിലും ഗാന്ധിജിയോടൊപ്പം നിന്ന സർദാർ പട്ടേലിനോട് ഉള്ളിൽ പൊതിഞ്ഞുവേക്കേണ്ടി വന്ന പൊരുത്തപ്പെടാനാവാത്ത പക! നെഹ്രു പ്രധാനമന്ത്രിയായെങ്കിലും ഗവർണർ ജനറൽ പദവിയിലിരുന്നു കൊണ്ട് മൗണ്ട് ബാറ്റൻ പ്രായോഗികമായി ഇംഗ്ളീഷ് ഭരണം തുടരുകയായിരുന്ന ഘട്ടത്തിൽ മതിയായ സുരക്ഷ ഒരുക്കാതെ ഗാന്ധിജിയുടെ വധത്തിനിടം ഒഴിഞ്ഞുകൊടുത്ത ഭരണകൂട നിസ്സംഗത!  (ചരിത്രം വസ്തുനിഷ്ഠമായി ചർച്ച ചെയ്ത് സത്യം പുറത്തു കൊണ്ടുവന്നാലേ ആ സംഭവത്തിന്റെ പേരിൽ ഇരയാക്കപ്പെട്ടവർക്ക് നീതി ലഭിക്കൂ). ഗാന്ധിജിയുടെ സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ചു കൊണ്ട് മൗണ്ട് ബാറ്റൺ-ജവഹർ ലാൽ നെഹ്രു കൂട്ടുകെട്ട് സർദാർപട്ടേലിനെതിരെ നടത്തിയ കടന്നാക്രമണങ്ങൾ! അങ്ങനെ സമ്മർദ്ദത്തിലാക്കപ്പെട്ട പട്ടേലിനെ ഉപയോഗിച്ചുകൊണ്ട് ഗാന്ധിവധത്തിൽ ഒരു പങ്കും ഇല്ലാത്തവരെ കുരുക്കിലാക്കാൻ നടത്തിയ കുതന്ത്രങ്ങൾ!

ക്വിറ്റ് ഇന്ത്യാ സമരത്തിൽ ഗാന്ധിയൻ രണതന്ത്രത്തോട് യോജിക്കാതിരുന്നവരെങ്കിലും മഹായുദ്ധ സാഹചര്യം മുതലെടുത്ത് ഭാരതത്തിന്റെ പൂർണ്ണവിമോചനത്തിന് വ്യത്യസ്ത മാർഗമൊരുക്കി ഇംഗ്ലീഷുകാരെ കൂടുതൽ  വെട്ടിലാക്കിയ ദേശീയതയുടെ ശക്തികളെ വൈരനിര്യാതന ബുദ്ധിയോടെ ഇല്ലാതാക്കാൻ അവരുടെ മേൽ ഗാന്ധിവധത്തിന്റെ ഗൂഢാലോചനയുടെ കള്ളക്കഥ കെട്ടിവെക്കാൻ ഭരണകൂടത്തെ ഉപയോഗിച്ച് ഒരുക്കിയ ഗൂഢതന്ത്രം! ക്വിറ്റിന്ത്യാ സമരത്തോടും എതിർത്ത് കൂടെ നിന്ന മുസ്ലീം ലീഗിന് വിഭജനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇംഗ്ലീഷുകാർ നൽകിയ പൂർണ്ണ പിന്തുണ!

അവിടെ വേറിട്ട അനുഭവം കമ്യൂണിസ്റ്റുകൾക്കുമാത്രം!  ക്വിറ്റ് ഇന്ത്യാ സമരത്തിന് പാരവെച്ചുകൊണ്ട് ബ്രിട്ടീഷുകാരുടെ വേട്ടപ്പട്ടികളുടെ റോൾ ഏറ്റെടുത്തവരായിരുന്നു, അവർ.  പക്ഷേ അവർ അങ്ങനെ ചെയ്തത് സോവിയറ്റ് യൂണിയനോടുള്ള വിധേയത്വം മാത്രം കൊണ്ടായിരുന്നുയെന്നും മഹായുദ്ധാനന്തരം രൂപപ്പെടാനൊരുങ്ങുന്ന ശാക്തികച്ചേരികളിൽ സോവിയറ്റ് പക്ഷത്തായിരിക്കും അവരുടെ കൂറ് എന്നതറിയാവുന്നതുകൊണ്ടു തന്നെയായാകണം തങ്ങൾക്ക് ചെയ്ത സേവനങ്ങൾക്ക് സമയാസമയങ്ങളിൽ കമ്യൂണിസ്റ്റുകൾക്ക് കൊടുത്തകൂലിതന്നെ വളരെ അധികമെന്നും ഇനിയൊന്നും കൊടുക്കേണ്ട കാര്യമില്ലെന്നും ബ്രിട്ടീഷുകാർ നിഷ്ക്കരുണം തീരുമാനിച്ചത്.

ചുരുക്കത്തിൽ  ചരിത്രാന്വേഷകർക്ക് ‘ക്വിറ്റ് ഇന്ത്യാസമര’  പശ്ചാത്തലത്തിൽ ജവഹർലാൽ നെഹ്രുവുൾപ്പടെയുള്ളവർ നടത്തിയ മുതലെടുപ്പുകളുടെ   യാഥാർത്ഥ്യങ്ങൾ പുറത്തു കൊണ്ടുവരികയെന്ന കർത്തവ്യം ഇനിയും നിർവഹിക്കുവാനുണ്ട്.

Tags: AmritMahotsav
Share59TweetSendShare

Related Posts

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies