Sunday, July 13, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഓണ്‍ലൈന്‍ പഠനത്തിലെ ആരോഗ്യപ്രശ്‌നങ്ങള്‍

ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍

Print Edition: 30 July 2021
Image courtesy:UNICEF

Image courtesy:UNICEF

ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോവിഡ് – 19 മഹാമാരിയുടെ കാരണത്താല്‍ പൂട്ടിയിടേണ്ടിവന്നു. വിദ്യാര്‍ത്ഥികളുടെ പഠനത്തെ അത് സാരമായി ബാധിച്ചു. വിദ്യാര്‍ത്ഥികളുടെ ഒരു അദ്ധ്യയനവര്‍ഷം നഷ്ടമാവാതിരിക്കുവാന്‍ ഓണ്‍ലൈന്‍ പഠനക്ലാസുകള്‍ ആരംഭിച്ചു. ഇപ്പോള്‍ പ്രൈമറി ക്ലാസ് മുതല്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വരെ ഓണ്‍ലൈന്‍ പഠനം നടക്കുകയാണ്. വിവിധ വിഷയങ്ങളെപ്പറ്റി ഓണ്‍ലൈന്‍ വീഡിയോകളും സിലബസ് അനുസരിച്ചു തയ്യാറാക്കിയ പവര്‍ പോയന്റ് പ്രസന്റേഷനുകളും പി.ഡി.എഫ്, എം.എസ്.വേര്‍ഡ് ഫോര്‍മാറ്റിലുള്ള ക്ലാസ് നോട്ടുകളും കിട്ടാനുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ പലതരം ശാരീരിക, ആരോഗ്യ, മാനസിക പ്രശ്‌നങ്ങളും വിദ്യാര്‍ത്ഥികളെ അലട്ടാന്‍ തുടങ്ങിയിട്ടുണ്ട്.

ശാരീരിക പ്രശ്‌നങ്ങള്‍
കഴുത്തുവേദന, നടുവേദന, തലവേദന, കണ്ണുവേദന, പൊണ്ണത്തടി മുതലായവയാണ് ഓണ്‍ലൈന്‍ പഠനത്തില്‍ നിരന്തരം മുഴുകുന്നതുമൂലം വരാവുന്ന ശാരീരിക പ്രശ്‌നങ്ങള്‍. വ്യായാമം, നല്ല ഭക്ഷണരീതി, വേദനയുള്ള ഭാഗത്ത് ഹീറ്റടിക്കുക, എണ്ണതേച്ചു തടവുക, വേദനാസംഹാര ഗുളികകള്‍ സേവിക്കുക, ഓണ്‍ലൈന്‍ പഠനത്തിനിടയില്‍ ഇടയ്ക്കിടെ ഇടവേളയെടുക്കുക, കണ്ണു ചിമ്മി നില്‍ക്കുക, ഇടയ്ക്കിടെ മുഖം കഴുകുക എന്നിവയാണ് ശാരീരിക പ്രശ്‌നങ്ങളില്‍ നിന്നു രക്ഷ പ്രാപിക്കാനുള്ള വഴികള്‍.

നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും മാനസികാരോഗ്യത്തിനും നിത്യേന ഒരു മണിക്കൂര്‍ വ്യായാമം ആവശ്യമാണ്. ഉചിതമായ വ്യായാമങ്ങള്‍ അനുയോജ്യമായ വേഷം ധരിച്ച് ഒരു മണിക്കൂര്‍ നേരം അപകടം വരുത്താതെ കൃത്യസമയത്ത് ചെയ്യണം.ചൂടു കൂടുതലുള്ള സമയത്തും വയറു നിറഞ്ഞ സമയത്തും ക്ഷീണിച്ചിരിക്കുന്ന സമയത്തും വ്യായാമം ചെയ്യരുത്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനു പുറമെ മാനസിക സംഘര്‍ഷം കുറക്കാനും അമിതവണ്ണം കുറക്കാനും ആത്മവിശ്വാസം വളര്‍ത്താനും ശ്രദ്ധ കേന്ദ്രീകരിക്കുവാനും മനഃശാന്തിക്കും വ്യായാമം നല്ലതാണ്.

തെറ്റായ ഭക്ഷണക്രമം ഒഴിവാക്കി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രിഭക്ഷണം എന്നിവ നിശ്ചിതസമയത്തു കഴിക്കണം. ടെലിവിഷന്റെയോ കമ്പ്യൂട്ടറിന്റെയോ മുന്നിലിരുന്നോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ടോ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തുകൊണ്ടോ ഭക്ഷണം കഴിക്കരുത്. മാംസം, അന്നജം, കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ തുടങ്ങിയവ അടങ്ങിയ സമീകൃതാഹാരമാണ് കഴിക്കേണ്ടത്. ആവശ്യത്തിലേറെ ഭക്ഷണം കഴിച്ചാല്‍ പൊണ്ണത്തടിയും അതുമായി ബന്ധപ്പെട്ട രോഗങ്ങളും ഉണ്ടാകാനിടയുണ്ട്. കുടുംബാംഗങ്ങളുടെ കൂടെ ഇരുന്ന് സന്തോഷത്തോടെ ഭക്ഷണം കഴിക്കണം.

ആരോഗ്യ പ്രശ്‌നങ്ങള്‍
ആരോഗ്യപ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഉറക്കമില്ലായ്മയും കണ്ണിനെ ബാധിക്കുന്ന പ്രശ്‌നങ്ങളും ആണ്. സിലബസ് അനുസരിച്ച് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തശേഷം ഹോംവര്‍ക്കും അസൈന്‍മെന്റും ചെയ്തുതീര്‍ക്കാനാവാതെ ബുദ്ധിമുട്ടുന്നവരില്‍ ഉറക്കക്കുറവ് ധാരാളമായി കണ്ടുവരുന്നുണ്ട്. മാനസികമായ പ്രശ്‌നങ്ങളും ഉറക്കത്തെ ബാധിക്കാറുണ്ട്. ദിവസേന കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശീലിക്കണം. എത്ര മണിക്കൂര്‍ ഉറങ്ങി എന്നതിനേക്കാള്‍ എത്ര നന്നായി ഉറങ്ങി എന്നതാണ് പ്രധാനം.

കണ്ണിനെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ കണ്ണുവരള്‍ച്ച, കണ്ണിലെ പേശികളുടെ ചുരുക്കം, കാഴ്ചവൈകല്യം എന്നിവ പ്രധാനപ്പെട്ടവയാണ്. സ്മാര്‍ട്ട് ഫോണ്‍ കണ്ണിനടുത്തുപിടിച്ചോ കിടന്നുകൊണ്ടോ ഉപയോഗിക്കരുത്. തണുത്ത വെള്ളത്തില്‍ ഇടയ്ക്കിടെ കണ്ണു കഴുകണം. കണ്ണിന് ആവശ്യമായ വിശ്രമവും വ്യായാമവും നല്‍കണം. കാഴ്ച വൈകല്യമുള്ളവര്‍ കണ്ണട ഉപയോഗിച്ചു മാത്രമേ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാവൂ. പകല്‍ മുഴുവന്‍ സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നവര്‍ രാത്രിയില്‍ ഉപയോഗം ചുരുക്കുന്നത് നല്ലതാണ്. ഓണ്‍ലൈന്‍ പഠനത്തിനുശേഷം ഫോണില്‍ ഗെയിം കളിക്കുകയോ ടിവി കാണുകയോ ചെയ്യരുത്. ഓണ്‍ലൈന്‍ പഠനത്തിന് വലിയ സ്‌ക്രീനുള്ള എല്‍ഇഡി ടെലിവിഷന്‍, ലാപ്‌ടോപ്പ് എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്.

മാനസിക പ്രശ്‌നങ്ങള്‍
കോവിഡ് – 19 മഹാമാരിയുടെ കാലത്തുള്ള ഓണ്‍ലൈന്‍ പഠനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ശാരീരികമോ (ഉദാ: അമിതവണ്ണത്തെപ്പറ്റി വേവലാതി), വൈകാരികമോ (ഉദാ: വേര്‍പാടിന്റെ വേദന), മനോരോഗപരമോ (ഉദാ: ആകാംക്ഷ, വിഷാദരോഗം) ആവാം. ഏകാഗ്രതക്കുറവ്, ശ്രദ്ധക്കുറവ്, ആത്മവിശ്വാസക്കുറവ്, മാനസിക സംഘര്‍ഷം, ഉല്‍ക്കണ്ഠ, ദേഷ്യം, വൈകാരിക അസ്വസ്ഥതകള്‍, വിഷാദരോഗം, വ്യക്തിത്വ വൈകല്യങ്ങള്‍, സ്വാഭിമാനനഷ്ടം, ആത്മഹത്യാ പ്രവണത, പഠനവൈകല്യങ്ങള്‍ തുടങ്ങിയവയാണ് മാനസികപ്രശ്‌നങ്ങളില്‍ പ്രധാനം. ആകുലത, സംഭ്രമം, പരിഭ്രാന്തി, പെരുമാറ്റ പ്രശ്‌നങ്ങള്‍, പിടിവാശി, കുറ്റവാസന, കലഹം എന്നിവയും പ്രകടമായി കണ്ടേക്കാം.

വീട്ടിലെ പ്രശ്‌നങ്ങളും ഭാവിയെപ്പറ്റിയുള്ള ചിന്തകളും ബോറടിപ്പിക്കുന്ന ഓണ്‍ലൈന്‍ പഠനവും മനസ്സിന്റെ ഏകാഗ്രത കുറയ്ക്കാം. ചെയ്യുന്ന കാര്യങ്ങളില്‍ അശ്രദ്ധ, മറവി, പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ മനസ്സിലാവാതിരിക്കുക, പെട്ടെന്നു ബോറടിക്കുക, ജോലി ചെയ്തുതീര്‍ക്കാന്‍ മടി, ഒരു ജോലി തീരുന്നതിനുമുമ്പ് വേറൊരു ജോലി തുടങ്ങുക, പഠനത്തിലും എഴുത്തിലും തെറ്റുകള്‍ വരുത്തുക, ഏകാഗ്രത ആവശ്യമുള്ള ജോലികളില്‍ നിന്നു പിന്മാറുക, പകല്‍ക്കിനാവ് കാണുന്നതുപോലെയുള്ള അവസ്ഥ, ഉയര്‍ന്ന ക്ലാസുകളിലെത്തുമ്പോള്‍ പഠനത്തില്‍ പിന്നാക്കാവസ്ഥ, കമ്പ്യൂട്ടറിന്റെയും ടെലിവിഷന്റെയും മുമ്പില്‍ കുറേ നേരമിരിക്കുക എന്നിവയാണ് ശ്രദ്ധക്കുറവിന്റെ ലക്ഷണങ്ങള്‍. സ്വന്തം കഴിവിലും വ്യക്തിത്വത്തിലുമുള്ള ദൃഢമായ വിശ്വാസമില്ലായ്മയാണ് ആത്മവിശ്വാസക്കുറവ്. ആത്മവിശ്വാസമില്ലാത്തവര്‍ക്ക് ജീവിതത്തില്‍ ഉന്നതനിലയിലെത്താനും വിജയികളാകാനും പ്രയാസമാണ്.

പഠനത്തിനിടയില്‍ ഇടവേളയെടുക്കുക, മുഖം കഴുകുക, വെള്ളം കുടിക്കുക. പഠനത്തിനു മുമ്പും പഠിച്ചു ബോറടിക്കുമ്പോഴും കണ്ണടച്ചു പ്രാര്‍ത്ഥിക്കുകയോ ഇഷ്ടമുള്ള പാട്ടുകേള്‍ക്കുകയോ ചെയ്യുക. മൗനവായനയ്ക്കു പുറമെ ഉച്ചത്തില്‍ വായിക്കുന്നതും നല്ലതാണ്. അന്നന്നു കേട്ട പാഠങ്ങള്‍ അന്നന്നു പഠിക്കുകയും ഹോംവര്‍ക്കുകള്‍ മുഴുമിപ്പിക്കുകയും ചെയ്യുക. ഇവ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അടുക്കും ചിട്ടയും വളര്‍ത്തുന്നത് കൂടുതല്‍ ശ്രദ്ധയുണ്ടാക്കും. മുറിയിലെ സാമഗ്രികള്‍ വൃത്തിയായി അടുക്കിവെയ്ക്കാന്‍ ശീലിക്കണം. തന്റെ നല്ല ഗുണങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കി ദിവസേന ആ ഗുണങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിച്ചാല്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. മഹാന്മാരുടെയും വിജയികളുടെയും ജീവിതത്തിലെ നല്ല കാര്യങ്ങള്‍ അനുകരിക്കുന്നതും ഗുണം ചെയ്യും.

 

മാനസികസംഘര്‍ഷം
വിപരീത പരിതസ്ഥിതികളും കാരണങ്ങളും നമ്മുടെ മനസ്സിലുണ്ടാക്കുന്ന സമ്മര്‍ദ്ദമാണിത്. സ്വന്തം തോന്നലുകളെ അടിച്ചമര്‍ത്താതെ സ്വാഭാവികമെന്നു കരുതി സ്വീകരിച്ചാല്‍ സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാം. നിഷേധാത്മകവികാരങ്ങളെ നിയന്ത്രിച്ച് സകാരാത്മകമായി ചിന്തിയ്ക്കുക. അതുപോലെ പ്രത്യേകിച്ചു കാരണമില്ലാതെ മുള്‍മുനയില്‍ നില്‍ക്കുന്നതുപോലെ വേവലാതിപ്പെടുകയും ടെന്‍ഷന്‍ മൂലം വിശ്രമിക്കാന്‍ പോലും കഴിയാത്ത അവസ്ഥയും ചിലര്‍ക്ക് ഉണ്ടായേക്കാം. ആവശ്യമെങ്കില്‍ കൗണ്‍സിലിംഗുകളിലൂടെ ഇത്തരം അവസ്ഥകള്‍ ഇല്ലാതാക്കാം.

ദേഷ്യം നിയന്ത്രിക്കേണ്ടതാണ്. വൈകാരികമായ അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്നതിന് കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കാം. മനസ്സിലുള്ള കാര്യങ്ങള്‍ അവരോട് തുറന്നുപറയാം. വ്യായാമം, ധ്യാനം, പ്രാര്‍ത്ഥന തുടങ്ങിയവയെല്ലാം നല്ലതാണ്. പുരുഷന്മാരേക്കാള്‍ സ്ത്രീകളില്‍ കണ്ടുവരുന്ന വിഷാദരോഗം മൂന്നു ശതമാനത്തോളം ആളുകളെ ബാധിക്കുന്നു. ജീവിതശൈലി ക്രമീകരണം, മനശ്ശാസ്ത്ര ചികിത്സകള്‍, വിഷാദവിരുദ്ധ ഔഷധങ്ങള്‍ എന്നിവയിലൂടെ ഇത് പരിഹരിക്കാം. വ്യക്തിത്വ വൈകല്യങ്ങള്‍ പരിഹരിക്കുന്നതിന് വ്യക്തിത്വവികാസ ക്ലാസുകളില്‍ പങ്കെടുക്കുന്നത് നല്ലതാണ്. ആത്മഹത്യാ പ്രവണത ഇല്ലാതാക്കാന്‍ കുടുംബ ബന്ധങ്ങളും സുഹൃദ്ബന്ധങ്ങളും സുദൃഢമാക്കണം. പഠനവൈകല്യങ്ങള്‍ പരിഹരിക്കാന്‍ കഴിയണം. മൊബൈല്‍ അഡിക്ഷന്‍ ഒഴിവാക്കണം. ദുശ്ശീലങ്ങള്‍ ഒഴിവാക്കണം. ഓണ്‍ലൈന്‍ പഠനത്തിലെ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ വ്യക്തിപരമായ വിലയിരുത്തലും നിരീക്ഷണവും പ്രശ്‌നങ്ങള്‍ കണ്ടെത്തി അപ്പപ്പോള്‍ പരിഹരിക്കലും അനിവാര്യമാണ്.

Share1TweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

മഹാഭാരതം- കഥയും ജീവിതവും

പേരുമാറ്റത്തിന്റെ പൊരുള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies