Saturday, February 4, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ഗുരു ഭാരതീയതയുടെ പ്രതീകം

കെ. മോഹന കണ്ണന്‍

Print Edition: 16 July 2021

ഭാരതീയ സംസ്‌കാരം ഗുരുപരമ്പരകളുടെ സംഭാവനയാണ്. നിരന്തര തപസ്യകളുടെ ഫലമായുണ്ടായ ജ്ഞാന സാക്ഷാത്കാരമാണ് ഒരുവനെ ഗുരുപദത്തിന് അര്‍ഹനാക്കുന്നത്. ഈ ഗുരുവാകട്ടെ അനേകം ജീവന്മാരെ സംസാരമാകുന്ന മഹാസമുദ്രത്തിന്റെ മറുകരയെത്തിക്കാന്‍ പര്യാപ്തമായ മഹാനൗകയാണ്. ഭാരതീയര്‍ ഗുരുവിനെ ഈശ്വരനായി സങ്കല്പിക്കുന്നു. അതുകൊണ്ടാണ് ഏത് സത്കര്‍മത്തിലും ഗുരുസ്മരണയും ഗുരുപൂജയും അനിവാര്യമാകുന്നത്.

ഗുരുപരമ്പരയെ പൂജിക്കേണ്ടത് ജ്ഞാനാര്‍ജ്ജനത്തിനും അതിലൂടെ ജീവിതവിജയത്തിനും അനിവാര്യമാണ് എന്നതുകൊണ്ടാവാം അതിനായിത്തന്നെ ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നത്. ജഗദ്ഗുരു ഭഗവാന്‍ വേദവ്യാസന്റെ (കൃഷ്ണ ദ്വൈപായനന്‍) അവതാരം കൊണ്ട് പവിത്രമായ തിഥിയാണ് ആഷാഢമാസത്തിലെ പൗര്‍ണ്ണമി. ഭാരതത്തിലെ ഗുരുകുല പദ്ധതിയില്‍ ശിഷ്യന്മാര്‍ താന്താങ്ങളുടെ ഗുരുക്കന്മാരെ പൂജിക്കാന്‍ ഈ പുണ്യതിഥിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ദിവസം വ്യാസപൂര്‍ണ്ണിമ, ഗുരുപൂര്‍ണ്ണിമ എന്നും മറ്റും അറിയപ്പെടുന്നു. ഭഗവാന്‍ വേദവ്യാസനെ സാക്ഷാല്‍ ഭഗവാന്‍ ശ്രീനാരായണനായിത്തന്നെയാണ് കണക്കാക്കുന്നത്.

വ്യാസം വസിഷ്ഠനപ്താരം, ശക്തേ: പൗത്രമകല്‍മഷം
പരാശരാത്മജം വന്ദേ, ശുകതാതം തപോനിധിം.
വ്യാസായ വിഷ്ണുരൂപായ, വ്യാസരൂപായ വിഷ്ണവേ
നമഃതസ്‌മൈ നമഃതസ്‌മൈ നമഃതസ്‌മൈ നാമോനമഃ

അതായത്, വസിഷ്ഠമഹര്‍ഷിയുടെ പ്രപൗത്രനും ശക്തി എന്ന മഹര്‍ഷിയുടെ പൗത്രനും പരാശരമഹര്‍ഷിയുടെ പുത്രനും ശുകമഹര്‍ഷിയുടെ പിതാവും തപോധനനുമായ വ്യാസമുനി സാക്ഷാത് വിഷ്ണുരൂപമാണ്, അഥവാ വ്യാസരൂപത്തില്‍ ആവിര്‍ഭൂതനായ വിഷ്ണുവാണ്. അങ്ങിനെയുള്ള വ്യാസഭഗവാന് അസംഖ്യം നമസ്‌കാരം. ഇതില്‍ നിന്നും വ്യാസജയന്തിയില്‍ നാം പൂജിക്കുന്നത് ഗുരുരൂപത്തിലുള്ള ഭഗവാനെത്തന്നെയാണ് എന്ന് വ്യക്തമാകുന്നു.

ആരാണ് ഗുരു? എന്താണ് ഗുരുധര്‍മം?

ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ ഗുരുര്‍ദേവോ മഹേശ്വരഃ ഗുരുസാക്ഷാത്പരബ്രഹ്മ തസ്‌മൈ ശ്രീ ഗുരവേ നമഃ
ഗുരുഃ ബ്രഹ്മാ = സ്രഷ്ടാവ്, ജനകന്‍, ഉത്പാദകന്‍
ഗുരുഃ വിഷ്ണുഃ = വ്യാപ്‌നോതി ഇതി വിഷ്ണുഃ, വളര്‍ത്തുക വികസിപ്പിക്കുക.
ഗുരുഃ മഹേശ്വരഃ = സംഹരിക്കുക, നശിപ്പിക്കുക, ഇല്ലാതാക്കുക

ഗുരു ശിഷ്യരില്‍ ജ്ഞാനത്തെ ജനിപ്പിച്ച്, വികസിപ്പിച്ച് (സംരക്ഷിച്ച് വളര്‍ത്തി) അജ്ഞാനത്തെ സംഹരിച്ച് ഇല്ലാതാക്കുന്ന ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ പ്രത്യക്ഷരൂപമാകുന്നു.
പ്രജ്ഞാനം ബ്രഹ്മ = ആയതിനാല്‍ ഗുരു ജ്ഞാന സ്വരൂപനായ സാക്ഷാത് ബ്രഹ്മമാകുന്നു.

അറിവിനാണ് ഭാരതം പ്രഥമസ്ഥാനം നല്‍കിയത്. എല്ലാ ഭൗതികനേട്ടങ്ങള്‍ക്കും (ധനധാന്യസമൃദ്ധിക്കും) ഐശ്വര്യത്തിനും കാരണഭൂതമായത് വിദ്യാധനമാണെന്നാണ് ഭാരതീയ മതം. വിദ്യതന്നെയാണ് ആത്മീയ ഉന്നതിക്കും ആധാരം. ഇത്തരത്തിലുള്ള വിദ്യയുടെ പ്രാധാന്യത്തെ സൂത്രരൂപത്തില്‍ ഇങ്ങനെ പറയുന്നു.

ന ചോരഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം നതു ഭാരകാരി!
വ്യയേ കൃതേ വര്‍ദ്ധത ഏവ നിത്യം
വിദ്യാധനം സര്‍വ്വധനപ്രധാനം!!

കള്ളന്മാര്‍ക്ക് മോഷ്ടിക്കാന്‍ സാധിക്കാത്തതും ഭരണകൂടത്തിന് കണ്ട് കെട്ടാന്‍ കഴിയാത്തതും സഹോദരന് പങ്കിടേണ്ടാത്തതും തീരെ ഭാരമില്ലാത്തതും കൊടുക്കുന്തോറും ഏറിവരുന്നതുമായ വിദ്യയാകുന്ന ധനം മറ്റെല്ലാ ധനത്തിനും കാരണഭൂതമാകുന്നു.

യാതൊന്നിനെക്കുറിച്ചുള്ള അറിവാണോ മനുഷ്യനെ പൂര്‍ണ്ണനാക്കുന്നത് അതാണ് ബ്രഹ്മജ്ഞാനം. അതിന്റെ ആര്‍ജ്ജനത്തിനായി ജിജ്ഞാസു ഗുരുവിനെ കണ്ടെത്തുന്നു. ഗുരുവിനെ ശിഷ്യന്‍ പരബ്രഹ്മസ്വരൂപമായിത്തന്നെയാണ് കണ്ടിരുന്നത്. സര്‍വ്വദേവതാ സങ്കല്പവും ഗുരുവില്‍ ലയിച്ചുനില്‍ക്കുന്നു എന്ന് നമ്മള്‍ കണ്ടല്ലൊ!

രാഷ്ട്രീയ സ്വയംസേവക സംഘം ഭാരതീയ സംസ്‌കാരത്തിന്റെ ഈ ഉദാത്തമായ ഗുരുസങ്കല്പത്തെ നിത്യശാഖയില്‍ ഭഗവധ്വജമെന്ന പ്രതീകത്തിലൂടെ പ്രതിഷ്ഠിച്ചാരാധിക്കുന്നു. സംഘസ്ഥാപകനായ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗെവാര്‍ജി ആരംഭകാലത്ത് തന്നെ സംഘം വ്യക്തിനിഷ്ഠമായിരിക്കരുതെന്നും തത്വനിഷ്ഠമായിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചിരുന്നു. അതിനാല്‍ 1928-ല്‍ തന്നെ പൂജനീയ സംഘസ്ഥാപകന്‍ ഭഗവപതാകയെ സ്വയംസേവകരുടെ മുന്നില്‍ തങ്ങളുടെ ധ്യേയത്തിന്റെ പ്രതീകമായി ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചാരാധിച്ചു. സ്വയംസേവകന്റെ ഗുരുവും മാര്‍ഗ്ഗദര്‍ശിയും ഭഗവധ്വജമാണ്.

ലോകത്തിലെ പ്രാചീനതമ രാഷ്ട്രമായ ഭാരതത്തിന്റെ രാഷ്ട്രപതാകയാണ് ഭഗവധ്വജം. ജ്ഞാനത്തിന്റെ പ്രതീകമായ പ്രകാശം, പ്രകാശത്തിന്റെ ഉദ്ഭവസ്ഥാനമായ സൂര്യന്‍, സൂര്യോദയത്തിന്റെ പ്രഭയായ കാവിനിറം. അതാണ് ജ്ഞാനപ്രധാനമായ ഭാരതത്തിന്റെ നിറം. ത്യാഗഭൂമിയാണ് ഭാരതം, യജ്ഞ സംസ്‌കൃതിയാണ് ഭാരതീയതയുടെ കാതല്‍. യാഗാഗ്നിയാണ് അതിന്റെ പ്രതീകം. സര്‍വ്വതിനേയും ഭസ്മീകരിച്ച് പവിത്രമാക്കുന്ന അഗ്നിയുടെ വര്‍ണ്ണം കാവിയാണ്. ജ്ഞാനത്തിന്റെയും പരിത്യാഗത്തിന്റെയും പവിത്രതയുടേയും പ്രതീകമായ കാവിവര്‍ണ്ണത്തെ ഭാരതീയ സംസ്‌കാരത്തിന്റെ, ഹിന്ദുരാഷ്ട്രത്തിന്റെ പ്രതീകമായി പൂര്‍വ്വികര്‍ സ്വീകരിച്ചത് ഇക്കാരണത്താലാണ്. സന്ന്യാസിമാര്‍ കാവിയുടുത്ത് അഗ്നിശുദ്ധിയുടെ, പരിത്യാഗത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു. അവരുടെ സമാജസമര്‍പ്പിതമായ ജീവിതത്തിനു മുമ്പില്‍ ഭാരതീയ സമാജം നതമസ്തകരായി.

ശൂരപരാക്രമികളായ അനേകം ചക്രവര്‍ത്തിമാര്‍ ഇതേ കാവിനിറത്തെ തങ്ങളുടെ ധ്വജവര്‍ണ്ണമായി സ്വീകരിച്ചു ധര്‍മ്മയുദ്ധങ്ങള്‍ നയിച്ചു. നാടിന്റെ മാനം കാക്കാന്‍ പ്രാണന്‍ പോലും ത്യജിക്കാനുള്ള പ്രേരണ ഇവര്‍ ആര്‍ജ്ജിച്ചത് ഈ ഭഗവയുടെ സമര്‍പ്പണപാരമ്പര്യത്തില്‍ നിന്നായിരുന്നു. രാജാരന്തിദേവന്‍ നിസ്സാരമായ ഒരു പ്രാണിയുടെപോലും ദുഃഖം ശമിപ്പിക്കാന്‍ രാജ്യവും മോക്ഷവും ഉപേക്ഷിക്കാന്‍ തയ്യാറായത് ഈ ഭഗവപതാകയുടെ പ്രേരണയില്‍ നിന്നായിരുന്നു.

നത്വഹം കാമയേ രാജ്യം
നസ്വര്‍ഗ്ഗം നാപുനര്‍ഭവം!
കാമയേ ദുഃഖതപ്താനാം
പ്രാണിനിമാര്‍ത്തി നാശനം!
ഇതായിരുന്നു രന്തിദേവന്റെ ആദര്‍ശം.

എന്റെ ജീവിതം ജഗത് ഹിതത്തിനായി ഭവിക്കട്ടെ എന്നതായിരുന്നു സന്ന്യാസിമാരുടേയും ജീവിതാഭിലാഷം. ശ്രീശങ്കരന്റെയും സ്വാമി വിവേകാനന്ദന്റെയും മറ്റും ജീവിതം കൊണ്ടു ഭഗവ (കാവിനിറം) ഭാരതീയ രാഷ്ട്രജീവിതത്തില്‍ ചിരപ്രതിഷ്ഠ നേടി.

ഈ ഭഗവപതാകയെ പ്രണമിച്ചു കൊണ്ടാണ് നാം സംഘപ്രവര്‍ത്തനം നടത്തുന്നത്. ഈ ഭഗവധ്വജം യുഗങ്ങളോളം നീണ്ട ഭാരതത്തിന്റെ ഇതിഹാസം നമ്മെ ബോധിപ്പിക്കുന്നു. നമ്മുടെ ഭാരതവര്‍ഷത്തില്‍ അനേകം ചക്രവര്‍ത്തിമാര്‍ വിവിധങ്ങളായ ചിഹ്നങ്ങളോടു കൂടിയതെങ്കിലും ഭഗവപതാകയാണ് ഉയര്‍ത്തിപ്പിടിച്ചിരുന്നത്.

ഭാരതീയ സംസ്‌കൃതിയുടേയും ഹിന്ദുരാഷ്ട്രത്തിന്റേയും പ്രതീകമായ ഭഗവപതാക സംഘസ്ഥാനില്‍ ഗുരുവിന്റെ സ്ഥാനത്ത് നിന്ന്, നമ്മുടെ പൂര്‍വ്വികരുടെ പരാക്രമങ്ങളേയും നാം നേടിയ വൈഭവങ്ങളേയും കുറിച്ച് നമ്മെ ഉദ്ബുദ്ധരാക്കുന്നു. മൗനമെങ്കിലും വാചാലമായി ശ്രീദക്ഷിണാമൂര്‍ത്തിയെപ്പോലെ!

ചിത്രം വടതരോര്‍മൂലേ,
വൃദ്ധശിഷ്യാഃ യുവാ ഗുരുഃ!
ഗുരോസ്തു മൗനം വാചാലം
ശിഷ്യാസ്തു ഛിഹ്ന സംശയാഃ!

വടവൃക്ഷത്തിന്റെ ചുവട്ടിലതാ അനേകം വൃദ്ധശിഷ്യന്മാരാല്‍ ചുറ്റപ്പെട്ട യുവാവായ ഗുരു ഇരിക്കുന്നു. മൗനിയായ ഗുരുവിന്റെ പ്രഭാപൂരിതമായ മുഖഭാവം വായിച്ച് ശിഷ്യന്മാര്‍ എല്ലാ സംശയങ്ങളില്‍ നിന്നും നിവൃത്തരാകുന്നു. ഇത് വിചിത്രം തന്നെ.

ഭഗവധ്വജവും ഇത്തരത്തിലൊരു നിശ്ശബ്ദ ഗുരുവാണ്. യജ്ഞജ്വാലകളുടെ ആകാശം പോലെ രണ്ടു ശിഖകളോടു കൂടിയ ഭഗവപതാക നാം നേടേണ്ട ലക്ഷ്യങ്ങളുടെ പ്രതീകം കൂടിയാണ്. സമുത്കര്‍ഷവും നിഃശ്രേയസവുമാണ് ഈ രണ്ട് ശിഖകള്‍ പ്രതിനിധാനം ചെയ്യുന്നത്. ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളാണ് നമുക്ക് നേടേണ്ടതായിട്ടുള്ളത്.

സമുത്കര്‍ഷ-നിഃശ്രേയസ സമന്വിതമായി രാഷ്ട്രത്തിന്റെ പരമവൈഭവം, ഹിന്ദുരാഷ്ട്രത്തേയും ഹിന്ദുസംസ്‌കാരത്തേയും ഹിന്ദു സമാജത്തേയും സംരക്ഷിച്ചുകൊണ്ടാണ് നാം കൈവരിക്കാനുദ്ദേശിക്കുന്നത്. ആചരണത്തില്‍ കൂടിയാണ് ഇത് സംരക്ഷിക്കപ്പെടുക. ധര്‍മ്മം അനുഷ്ഠിച്ചും സംസ്‌കാരം ആചരിച്ചും സമാജത്തെ സംരക്ഷിച്ചും സ്വയംസേവകന്‍ സമാജത്തെ പ്രേരിപ്പിക്കുന്ന മാതൃകയായി മാറണം. ഇതാണ് പരമപവിത്രമായ ഭഗവധ്വജം നമ്മോട് ആഹ്വാനം ചെയ്യുന്നത്. ‘ശിവം ഭൂത്വാ ശിവം യജേത്.’ അപ്രകാരമുള്ള ജീവിതമാണ് യഥാര്‍ത്ഥ ഗുരുപൂജ.

ഗുരുപൂജയ്‌ക്കൊപ്പം ഗുരുദക്ഷിണയും അര്‍പ്പിക്കുന്നതാണ് ഹിന്ദു സംസ്‌കാരം. ഗുരു ആഗ്രഹിക്കുന്നതനുസരിച്ച് ശിഷ്യന്‍ പ്രവര്‍ത്തിക്കുന്നു. ഭഗവധ്വജത്തെ സാക്ഷിയാക്കി മാതൃഭൂമിയുടെ കാര്യത്തിനായി എന്റെ ശരീരം സമര്‍പ്പിക്കപ്പെടട്ടെ എന്ന് നാം പ്രാര്‍ത്ഥിക്കുന്നു. ശരീരസമര്‍പ്പണത്തില്‍ മനഃസമര്‍പ്പണവും ധനസമര്‍പ്പണവും അടങ്ങിയിരിക്കുന്നു. പ്രഹ്‌ളാദന്‍ തന്റെ ശീലം ദാനം ചെയ്തതോടുകൂടി മറ്റെല്ലാ ഐശ്വര്യങ്ങളും ദാനം ചെയ്യപ്പെട്ടതുപോലെയാണിത്.

ഓരോ യുഗത്തിനും ഒരോ യുഗധര്‍മ്മമുണ്ട്. കലിയുഗാരംഭത്തില്‍ ദേവന്മാരും അസുരന്മാരും മഹര്‍ഷിമാരും ബ്രഹ്മാവിനെ കണ്ട് താന്താങ്ങളുടെ യുഗധര്‍മ്മം എന്താണെന്നാരാഞ്ഞപ്പോള്‍ ബ്രഹ്മദേവന്‍ എല്ലാവര്‍ക്കുമായി ”ദ” എന്ന ഏകാക്ഷരമന്ത്രം ഉപദേശിച്ചു. ഓരോരുത്തരും വെവ്വേറെയിരുന്ന് അതിനെ വ്യാഖ്യാനിച്ചു. ദേവഗുരുവായ ബൃഹസ്പതിയുടെ നേതൃത്വത്തില്‍ ദേവന്മാര്‍ ”ദ” എന്നാല്‍ ”ദമം” ഇന്ദ്രിയസുഖഭോഗങ്ങളില്‍ സര്‍വ്വദാ രമിച്ചിരുന്ന ദേവന്മാരോട് ഇന്ദ്രിയനിഗ്രഹം – ദമം ആചരിക്കാനാണ് പിതാമഹന്‍ ഉപദേശിച്ചത് എന്നവര്‍ വിലയിരുത്തി. അസുരഗുരുവായ ശുക്രാചാര്യരുടെ മാര്‍ഗ്ഗദര്‍ശനത്തില്‍ ”ദ” എന്നാല്‍ ”ദയ” യാണ് ക്രൂരസ്വഭാവക്കാരായ അസുരന്മാര്‍ ജീവജാലങ്ങളോട് ദയകാണിക്കണമെന്നാണ് പിതാമഹന്റെ ഉപദേശമെന്ന് വ്യാഖ്യാനിച്ചു. മഹര്‍ഷിമാര്‍ മനുഷ്യകുലത്തിന് പിതാമഹന്‍ നല്‍കിയ സന്ദേശം ദാനമാണെന്ന് ഉപദേശിച്ചു. സ്വന്തം പരിശ്രമം കൊണ്ട് നേടിയത് മറ്റുള്ളവര്‍ക്കായി ദാനം ചെയ്യുക, അഥവാ കൊടുക്കാനായി ആര്‍ജ്ജിക്കുക. നൂറുകരങ്ങളെക്കൊണ്ട് ആര്‍ജ്ജിച്ച് ആയിരം കരങ്ങള്‍കൊണ്ട് വിതരണം ചെയ്യുക, അഥവാ സമാജത്തിനായി സമര്‍പ്പിക്കുക. ഗുരുപൂജയും ഗുരുദക്ഷിണയും നല്‍കുന്ന സന്ദേശം ഇതാണ്.

Tags: ഗുരുദക്ഷിണഗുരുപൂജഗുരുഭഗവഗുരുപൂര്‍ണ്ണിമFEATUREDവ്യാസപൂര്‍ണ്ണിമ
Share68TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

ഉന്നത വിദ്യാഭ്യാസം കേന്ദ്ര സര്‍വകലാശാലകളില്‍

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

‘കമ്മ്യൂണിസ്റ്റ് നിന്ദയും ഹിന്ദു കമ്മ്യൂണിസവും

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

നവഭാരതവും നാരീശക്തിയും

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

പ്രതിഭാധനനായ കവി

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

അജാതശത്രുവായ സ്വയംസേവകന്‍!

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies