Saturday, September 23, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

വികസനത്തിന്റെ പുതുയുഗത്തിലേക്ക് (ത്വരിതഗതിയില്‍ മാറുന്ന കാശ്മീര്‍ – 2)

Print Edition: 9 July 2021

ജമ്മുകാശ്മീര്‍ പുനസംഘടന (Amendment) നിയമം 2021 എന്ന വിഷയത്തെ അധികരിച്ച് ഭാരത ആഭ്യന്തരമന്ത്രി അമിത് ഷാ 2021 ഫെബ്രുവരി 13ന് ലോക്‌സഭയില്‍ നടത്തിയ മറുപടി പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം. (തുടര്‍ച്ച)

ഓരോ മൂന്നുമാസം കൂടുമ്പോഴും ചുമതലപ്പെട്ട ഐഎഎസ് അധികാരികള്‍ ഗ്രാമങ്ങളും പഞ്ചായത്തുകളും സന്ദര്‍ശിച്ചു പരാതികള്‍ക്ക് പരിഹാരം നല്‍കുകയും വികസന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നടത്തുകയും ചെയ്യാറുണ്ട്. ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി ജനങ്ങളുടെ ദൈനംദിന ജീവിതത്തിന് വേണ്ടുന്ന എല്ലാ ആധികാരിക രേഖകളും പരാതികളുടെ പരിഹാരവും തല്‍സ്ഥലത്തുവെച്ചുതന്നെ ലഭ്യമാക്കുന്നുണ്ട്. ഇതുവരെ ഏതാണ്ട് അഞ്ച് ലക്ഷത്തിലധികം ഇത്തരം രേഖകള്‍ നല്‍കിയിട്ടുണ്ട്. ഇതിനു മുന്‍പ് ഇത്തരം രേഖകള്‍ക്ക് സാധാരണ ജനങ്ങള്‍ക്ക് ശ്രീനഗറില്‍ പലതവണ പോയി വരേണ്ടത് ഉണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് അവരവരുടെ സ്ഥലങ്ങളില്‍ ആവശ്യമുള്ള രേഖകളെല്ലാം ലഭ്യമാകുന്നുണ്ട്. എന്നോട് 17 മാസത്തെ കണക്ക് ചോദിക്കുന്നവരോട് എനിക്ക് പറയുവാനുള്ളത് ഇതാണ്: അന്‍പതിനായിരത്തോളം കുടുംബങ്ങളെ ആരോഗ്യഇന്‍ഷുറന്‍സ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പതിനായിരത്തോളം കാശ്മീരി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കിയിട്ടുണ്ട്. ഗ്രാമങ്ങളില്‍ 6000 പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും 4440 കിറ്റുകള്‍ ഗ്രാമങ്ങളില്‍ വിതരണംചെയ്തു. ഒരുകാലത്ത് തോക്കേന്തി നടന്നിരുന്ന കാശ്മീരി യുവജനത ഇന്ന് ‘എന്റെ ഗ്രാമം എന്റെ ഗൗരവം’ എന്ന പദ്ധതിയുടെ ഭാഗമായി വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ അണിചേരുന്ന കാഴ്ച കാശ്മീരിലെങ്ങും കാണാം.

മോദിജി പ്രധാനമന്ത്രിയായ കാലംമുതല്‍ കാശ്മീരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിവരുന്നുണ്ട്. പോയ കാലങ്ങളില്‍ കാശ്മീരി ജനത സഹിച്ച കഷ്ടനഷ്ടങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും പരിധിയില്ല. അവര്‍ സഹിക്കാവുന്നതിലും ഏറെ സഹിച്ചു. കാശ്മീരിന്റെ സമഗ്ര വികസനത്തിന് വേണ്ടി പിഎം യോജനയുടെ പ്രഖ്യാപനമുണ്ടായി. ഇന്ന് കാശ്മീര്‍ പുനര്‍നിര്‍മാണത്തിന്റെ പാതയിലാണ്. 54 പദ്ധതികളിലായി 58,627 കോടി രൂപ ഇതുവരെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അവിടെ ചെലവഴിക്കപ്പെട്ടിട്ടുണ്ട്. പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി 26% തുക കൂടി അധികം അനുവദിച്ചു. 20 പുതിയ പദ്ധതികള്‍. അതില്‍ 13 എണ്ണം കേന്ദ്ര ഗവണ്‍മെന്റ് വകയും 7 പദ്ധതികള്‍ യൂണിയന്‍ ടെറിട്ടറി വഴിയുമാണ് അനുവദിക്കപ്പെട്ടത്. ഈ പദ്ധതികളെല്ലാം ഏറെക്കുറെ പൂര്‍ത്തീകരണത്തിന്റെ പാതയിലാണ്. പ്രഖ്യാപിക്കപ്പെട്ട 54 പദ്ധതികളില്‍ 28 പദ്ധതികളും പൂര്‍ത്തീകരണത്തിന്റെ നിറവിലാണ്. ഐഐടി ജമ്മു പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അനുവദിക്കപ്പെട്ട 2 എയിംസിന്റെ നിര്‍മ്മാണവും ആരംഭിച്ചു. ജമ്മുവിലെ റിങ് റോഡ് 2021 ഡിസംബറോടെ പൂര്‍ത്തീകരിക്കപ്പെടും. 8.45 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ബില്‍ഹാല്‍ തുരങ്കവും ഈ വര്‍ഷാവസാനത്തോടെ കാശ്മീരി ജനതക്ക് സമര്‍പ്പിക്കും. മറ്റൊരു പ്രധാന കാര്യം കാശ്മീര്‍ ജനതയുടെ ചിരകാല സ്വപ്‌നമായ കാശ്മീരി താഴ്‌വരകളെ ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനിന്റെ നിര്‍മ്മാണവും 2022ഓടെ പൂര്‍ത്തീകരിക്കപ്പെടും. കഴിഞ്ഞ 70 വര്‍ഷമായി സ്വപ്‌നങ്ങള്‍ പോലും നഷ്ടപ്പെട്ടിരുന്ന ഒരു ജനതയ്ക്കാണ് ഇന്ന് പുതുജീവന്‍ വച്ചിരിക്കുന്നത്. അവര്‍ ഇന്ന് വികസനത്തിന്റെ പുതിയ പാതകള്‍ തീര്‍ക്കുകയാണ്. ചിനാബ് നദിയുടെ മുകളില്‍ കൂടി 359 മീറ്റര്‍ നീളത്തില്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. ഇത് അടുത്ത വര്‍ഷം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. നഗരങ്ങളുടെ വികസനത്തിന് വേണ്ടി 10,599 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ഇലക്ട്രിസിറ്റി, റെയില്‍, റോഡ് ഗതാഗതം എന്നിവയ്ക്കു വേണ്ടിയും വിശദമായ ഡിപിആറിന് രൂപം നല്‍കിയിട്ടുണ്ട്.

ജമ്മുകാശ്മീരില്‍ ഹൈഡ്രോ പവറിന്റെ സാധ്യതകള്‍ വളരെ വലുതാണ്. പക്ഷേ അതിനെ കുറിച്ചുള്ള പഠനങ്ങള്‍ ഒന്നും ശരിയായ രീതിയില്‍ നടന്നിട്ടില്ല. അതിന് ഒരു കാരണം ഉദ്യോഗസ്ഥരുടെ കുറവ് തന്നെയാണ്. അത് പരിഹരിക്കുന്നതിനും കൂടിയാണ് ഡയറക്ട് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ശരിയായ അളവില്‍ ജലലഭ്യത ഉള്ള ഒരു സംസ്ഥാനമാണ് ജമ്മു കാശ്മീര്‍. 14,867 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്ര ജലലഭ്യത ഉണ്ട്. 70 വര്‍ഷമായി വെറും 3500 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഇവിടെ നിന്നും ഉല്പാദിപ്പിക്കുന്നത്.

എന്നോട് കണക്കു ചോദിക്കുന്നവരോട് പറയാനുള്ളത് 70 വര്‍ഷം കൊണ്ട് വെറും 3500 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനം ആണ് നടത്തിയത്. ഞങ്ങള്‍ വെറും 17 മാസം കൊണ്ട് 3000 മെഗാവാട്ട് അധിക വൈദ്യുതി ഉല്‍പ്പാദനത്തിന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്നാണ്. താങ്കളുടെ നാല് തലമുറ ചെയ്ത കാര്യങ്ങള്‍ ഞങ്ങള്‍ വെറും ഒന്നര വര്‍ഷം കൊണ്ട് ചെയ്തു. ഒന്നുകൂടി പറയാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ 2 വര്‍ഷം കൊണ്ട് മുടങ്ങിക്കിടന്നിരുന്ന 3000 പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ വീണ്ടും പുനരാരംഭിച്ചു. ഞങ്ങള്‍ക്ക് വലുത് രാഷ്ട്രീയമല്ല രാഷ്ട്രഹിതമാണ്. 3300 മെഗാവാട്ട് വൈദ്യുതിയുടെ പുതിയ പദ്ധതികളും ആരംഭിക്കും. 1000 മെഗാവാട്ട് ശേഷിയുള്ള പാക്കള്‍ടുല്‍ പദ്ധതി, 626 മെഗാവാട്ട് ശേഷിയുള്ള കീരൂ പദ്ധതി, 1856 മെഗാവാട്ട് ശേഷിയുള്ള സാവലാകൊട്ട് പദ്ധതി, 258 മെഗാവാട്ട് ശേഷിയുള്ള ദുല്‍ഹസ്ഥി (സെക്കന്‍ഡ് ഫേസ്), 240 മെഗാവാട്ട് ശേഷിയുള്ള ഉറി, അതുപോലെ ചെറുതും വലുതുമായ 12 മറ്റു പദ്ധതികള്‍ 123 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കപ്പെടുകയാണ്.

ഉത്പാദിപ്പിക്കപ്പെട്ട വൈദ്യുതി ഗ്രാമ ഗ്രാമങ്ങളില്‍ എത്തിക്കുക എന്നതും ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു. അതിനായി സൗഭാഗ്യ യോജന എന്ന ഒരു പദ്ധതി ആവിഷ്‌കരിച്ചു. കാശ്മീരിലെ 100 ശതമാനം വീടുകളിലും വൈദ്യുതി എത്തിച്ചു. 70 വര്‍ഷമായി വൈദ്യുതി കിട്ടാതെ കഴിഞ്ഞുകൂടിയ കുടുംബങ്ങളുടെ എണ്ണം 3,57,405 ആണ്. വെറും 17 മാസം കൊണ്ട് ഈ കുടുംബങ്ങള്‍ക്കെല്ലാം വൈദ്യുതി നല്‍കാന്‍ കഴിഞ്ഞു എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. കാശ്മീര്‍ താഴ്‌വരയിലെ ഏറ്റവും അന്തിമനിരയിലെ എല്‍ഒസി ലൈനിലെ കേരന്‍, മുണ്ടിയ എന്നീ ഗ്രാമങ്ങള്‍ക്ക് വരെ 36 കിലോമീറ്റര്‍ നീളത്തില്‍ 33 കെവി ലൈന്‍ നിര്‍മ്മിച്ച് വൈദ്യുതി നല്‍കി. ഇതിനു മുന്‍പ് അവിടങ്ങളില്‍ ഡീസല്‍ ജനറേറ്റര്‍ വച്ച് ദിവസം വെറും മൂന്ന് മണിക്കൂര്‍ മാത്രം ആണ് വൈദ്യുതി കിട്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 24 മണിക്കൂറും വൈദ്യുതി അവിടങ്ങളില്‍ ലഭ്യമാണ്.

ദ്രുതഗതിയിലുള്ള വികാസം
വൈദ്യുതിയോടൊപ്പം പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് ശുദ്ധ ജല ലഭ്യത. എന്നാല്‍ ഇവര്‍ എന്നോട് 4ജി ഇന്റര്‍നെറ്റ് കണക്ഷനെ കുറിച്ചാണ് ചോദിക്കുന്നത്. തീര്‍ച്ചയായും 4ജി പ്രധാനം തന്നെ. എന്നാല്‍ അതിലും അത്യാവശ്യമായി ഞങ്ങള്‍ ജലലഭ്യതയെ ആണ് കണ്ടത്. അതുകൊണ്ട് 18.16 ലക്ഷം കുടുംബങ്ങള്‍ക്ക് പൈപ്പ് ലൈന്‍ വഴി ശുദ്ധജലം എത്തിക്കാനുള്ള പദ്ധതി 2022 സപ്തംബറോടെ പൂര്‍ത്തിയാക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ഇന്നത്തെ സ്ഥിതിയില്‍ നാലു ജില്ലയിലെ 100 ശതമാനം കുടുംബങ്ങള്‍ക്ക് പൈപ്പ് ലൈന്‍ വഴി ശുദ്ധജലം എത്തിക്കുന്നുണ്ട്. 2022 സപ്തംബറിനുള്ളില്‍ ബാക്കി ജില്ലകളിലെ എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധജലം എത്തിക്കും. അതുപോലെതന്നെ എല്ലാ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും ശുദ്ധജല ലഭ്യത പൂര്‍ണ്ണമായും ഉറപ്പുവരുത്തും.

2020-21 കാലയളവില്‍ 5,300 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കും. അതില്‍ 700 കിലോമീറ്റര്‍ കാശ്മീരിലും 4,600 കിലോമീറ്റര്‍ ജമ്മുവിലുമായി പൂര്‍ത്തീകരിക്കും. ജമ്മുകാശ്മീരിലെ എല്ലാ ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകളുടെ നിര്‍മ്മാണം 2022 ഡിസംബറോടെ പൂര്‍ത്തിയാകും. സ്വാതന്ത്ര്യം കിട്ടിയിട്ട് 75 ഓളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരം സമഗ്രമായ വികസനപ്രവര്‍ത്തനങ്ങള്‍ കാശ്മീരില്‍ നടക്കുന്നത് എന്നും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഇതിനെല്ലാം വേണ്ടി പ്രത്യേക ബജറ്റും നീക്കിവച്ചിട്ടുണ്ട്.

ഇതുവരെ കാശ്മീരിനെ ആര്‍ട്ടിക്കിള്‍ 370 ലൂടെയും 35എ യിലൂടെയും ആണ് നിര്‍ത്തിയിരുന്നത് എന്ന് ജനങ്ങളെ പറഞ്ഞു കബളിപ്പിക്കുകയായിരുന്നു. വൈദ്യുതി, ശുദ്ധജലം, തൊഴില്‍ ലഭ്യത, ആരോഗ്യം തുടങ്ങിയവയെകുറിച്ച് ഒന്നും പറയാതെയും ചെയ്യാതെയും രാഷ്ട്രീയലാഭത്തിനുവേണ്ടി 370നെകുറിച്ചും 35 എയെ കുറിച്ചും പറഞ്ഞുകൊണ്ടേയിരുന്നു. കാശ്മീരിലെ ഗ്രാമങ്ങളില്‍ വസിക്കുന്ന ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ച്, അവരുടെ ക്ഷേമത്തെ കുറിച്ച് ഈ മൂന്ന് രാജകുടുംബങ്ങളും ഇതുവരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല, പ്രവര്‍ത്തിച്ചിട്ടില്ല. ഇതുവരെ നിങ്ങള്‍ കാശ്മീരില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും കണക്കുകള്‍ കൊണ്ടു വരൂ, നമുക്ക് കൂട്ടായി ചര്‍ച്ച ചെയ്യാം.

സഭയോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, ഇത്രകാലവും കഴിഞ്ഞ 17 മാസത്തെ ഞങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ആണ് ഇവര്‍ അലമുറയിടുന്നത്. കഴിഞ്ഞ 17 മാസത്തിനുള്ളില്‍ ഞങ്ങള്‍ പിഎംഡിപി സ്‌കീം പ്രകാരം 881 കോടി രൂപ കാശ്മീരിലെ ആരോഗ്യ മന്ത്രാലയത്തിന്, ആരോഗ്യ സംരക്ഷണ പദ്ധതിയില്‍ പെടുത്തി കൈമാറിയിട്ടുണ്ട്. അതില്‍ 754 കോടി രൂപ ചെലവഴിക്കുകയും ചെയ്യപ്പെട്ടിട്ടുണ്ട്.

അനുവദിക്കപ്പെട്ട 114 പദ്ധതികളില്‍ 75 പദ്ധതികള്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ട്, ബാക്കി 39 പദ്ധതികള്‍ 2022 ഓടെ പൂര്‍ത്തീകരിക്കപ്പെടും. ശ്രീനഗറില്‍ 500 ബെഡ് കപ്പാസിറ്റിയുള്ള പുതിയ ഹോസ്പിറ്റല്‍, ജമ്മുവില്‍ 200 ബെഡ് കപ്പാസിറ്റിയുള്ള പുതിയ മാതൃ-ശിശു സംരക്ഷണ കേന്ദ്രം, അസ്ഥി രോഗ നിവാരണത്തിന് വേണ്ടിയുള്ള റിസര്‍ച്ച് സെന്റര്‍, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ജമ്മുവില്‍ 100 ബെഡ് ശേഷിയുള്ള അത്യാഹിത ശുശ്രൂഷ സെന്റര്‍, ജമ്മുകാശ്മീരിലെ നിര്‍ധന ബാല്യങ്ങള്‍ക്ക് വേണ്ടിയുള്ള ഹോസ്റ്റലോടുകൂടിയ ട്രെയിനിങ് സെന്റര്‍ ഉള്‍പ്പെടുന്ന പദ്ധതി എന്നിവയാണ് മേല്‍പ്പറഞ്ഞവ. രാജ്യത്തെമ്പാടും ആയുഷ്മാന്‍ ഭാരത് സ്‌കീമില്‍ ഉള്‍പ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 5 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നല്‍കി വരുന്നത് കൂടാതെയാണ് ഈ സ്‌കീമുകള്‍ കാശ്മീരില്‍ അനുവദിക്കപ്പെട്ടത്.

രാജ്യമെമ്പാടും സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കൊണ്ടുവന്ന പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് യോജന കാശ്മീരില്‍ എല്ലാവര്‍ക്കും ലഭ്യമാക്കി. കൊട്ടാരം മുതല്‍ കുടില്‍ വരെ വസിക്കുന്ന എല്ലാ കാശ്മീരി ജനതയെയും 5 ലക്ഷം രൂപയ്ക്കുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്ന ഒരു വെര്‍ച്വല്‍ മീറ്റിങ്ങില്‍ പ്രായം ചെന്ന ഒരു അമ്മ എന്നോട് കരഞ്ഞുകൊണ്ട് അവരുടെ അനുഭവങ്ങള്‍ വിവരിച്ചു. അവരനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് പറഞ്ഞു. എല്ലാവര്‍ക്കും പറയാനുള്ളത് കഷ്ടപ്പാടിനെ കുറിച്ചും ദുരിതങ്ങളെ കുറിച്ചുമായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് സാവകാശം ആണെങ്കില്‍ കൂടി ഭരണാധികാരികളില്‍ വിശ്വാസം വന്നുതുടങ്ങി. അതിന്റെ ആശ്വാസം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഞങ്ങള്‍ക്ക് വേണ്ടി ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന സന്തോഷം അവര്‍ ഞങ്ങളോട് പങ്കുവച്ചു. ജമ്മു കാശ്മീരിലെ 100% ജനങ്ങളെയും ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെയാണ് ഈ വികസനപ്രവര്‍ത്തനങ്ങളും നടക്കുന്നത് എന്ന് ഓര്‍ക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകീകരണത്തിനും വാക്‌സിനേഷന്റെ സുഗമമായ നടത്തിപ്പിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.

നാലായിരം കോടി രൂപ ചിലവ് വരുന്ന രണ്ട് എയിംസ് ആശുപത്രികളുടെ നിര്‍മ്മാണം കാശ്മീരില്‍ ത്വരിതഗതിയില്‍ നടക്കുന്നു. ഈ 17 മാസത്തിനിടയില്‍ 7 മെഡിക്കല്‍ കോളേജുകളും കാശ്മീരില്‍ സ്ഥാപിച്ചു. കഴിഞ്ഞ 70 വര്‍ഷമായി വെറും മൂന്ന് മെഡിക്കല്‍ കോളേജുകളാണ് ജമ്മുകാശ്മീരില്‍ ഉണ്ടായിരുന്നത്. അനന്തനാഗ്, ബാരാമുല്ലാ, രജൗരി, ഡോടാ, കത്ത്വാ, ഹന്‍ഡ്വാടാ, ഉദംപൂര്‍ എന്നിവിടങ്ങളില്‍ 17 മാസങ്ങള്‍ കൊണ്ട് 7 പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചു. അതില്‍ അഞ്ച് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം തുടങ്ങി. രണ്ട് മെഡിക്കല്‍ കോളേജുകള്‍ 2022 ഓടെ പ്രവര്‍ത്തനം തുടങ്ങും. ഒരു പരസ്യവും ഒരിടത്തും നടത്താതെ, ഒന്നും കൊട്ടിഘോഷിക്കാതെയാണ് ഇതെല്ലാം നടന്നത്. ഇപ്പോള്‍ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചത് കൊണ്ട് ഞാന്‍ പറയാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് ഉണ്ടായത്. കോളേജുകളിലൂടെ കാശ്മീരിലെ 1100 ഓളം യുവാക്കള്‍ ഡോക്ടര്‍മാര്‍ ആയി ആ പ്രദേശങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു.

ദുഃഖ നിവാരണം
70 വര്‍ഷമായി ഈ 3 രാജ കുടുംബങ്ങളാണ് കാശ്മീരിന്റെ ഭരണം കൈയാളിയിരുന്നത്. ഇത്രയും കാലം അവര്‍ 370 എന്ന് പറഞ്ഞു നടക്കുകയല്ലാതെ ജനങ്ങളുടെ ദുഃഖ നിവാരണത്തിന്, പ്രശ്‌നപരിഹാരത്തിന്, ക്ഷേമത്തിന് എന്ത് നടപടികളാണ് എടുത്തത്? ഞങ്ങളുടെ കാലയളവില്‍ 15 ബിഎസ്‌സി നേഴ്‌സിങ് കോളേജുകള്‍ക്ക് അംഗീകാരം നല്‍കി. അതില്‍ അഞ്ച് നേഴ്‌സിങ് കോളേജുകളുടെ നിര്‍മാണം ഈ വര്‍ഷം ഉണ്ടാകും. ക്യാന്‍സര്‍ രോഗപീഡിതര്‍ക്കും വേണ്ടി 2 കാന്‍സര്‍ സെന്ററുകള്‍, ഒന്ന് കാശ്മീരിലും ഒന്ന് ജമ്മുവിലും ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ചെയ്തു.

നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷം ഈ രാജ്യത്തിലെ പാവങ്ങള്‍, ദളിതര്‍, ശോഷിതര്‍, പിന്നാക്കക്കാര്‍, വനവാസികള്‍ എന്നിവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 115 പദ്ധതികള്‍ രാജ്യമെമ്പാടും പ്രഖ്യാപിച്ചു. അവയില്‍ ഒന്നുപോലും കാശ്മീരില്‍ നടപ്പിലാക്കിയില്ല. ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പോലും നടപ്പാക്കാവുന്ന സ്ഥിതിയിലായിരുന്നില്ല കാശ്മീര്‍. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ എല്ലാം മാറിയിരിക്കുന്നു. ഇന്ന് കേന്ദ്രസര്‍ക്കാര്‍ സ്‌കീമുകള്‍ എല്ലാം രാജ്യത്തിന്റെ എല്ലാ ഭാഗത്തും നടപ്പിലാക്കുന്നത് പോലെ തന്നെ കാശ്മീരിലും നടപ്പിലാക്കുന്നു. 3,57,405 വീടുകളില്‍ ഈ കാലയളവില്‍ വൈദ്യുതി എത്തിച്ചുകൊടുക്കാന്‍ സാധിച്ചു എന്നത് ഒരു ചെറിയ നേട്ടം അല്ല.

പിഎം ഉജ്ജ്വല യോജന പ്രകാരം 12,60,685 അമ്മമാര്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു. ഉജ്ജ്വല യോജന പ്രകാരം 79,54,000 വീടുകളില്‍ വൈദ്യുതി എത്തിച്ചു. സ്വച്ഛ്ഭാരത് യോജന പ്രകാരം 100 ശതമാനം വീടുകളിലും ടോയ്‌ലറ്റ് നിര്‍മാണം ഉറപ്പുവരുത്തി. ഏകീകൃത സാമൂഹിക സുരക്ഷിതത്വ സ്‌കീമില്‍ 8 ലക്ഷം ഉപഭോക്താക്കള്‍ അംഗങ്ങളായി. ഗ്യാസ് സിലിണ്ടര്‍ സബ്‌സിഡിക്ക് 31.77 ലക്ഷം അംഗങ്ങള്‍ അര്‍ഹരായി. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി, മുദ്ര ലോണ്‍ സ്‌കീം തുടങ്ങിയ സാമൂഹിക ക്ഷേമപദ്ധതികളില്‍ ലക്ഷ്യമിട്ടിരുന്ന സംഖ്യ ഏകദേശം പൂര്‍ത്തിയായി. ഇന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട കാശ്മീരിലെ എല്ലാ കര്‍ഷകര്‍ക്കും ഇടനിലക്കാരന്റെ സഹായമില്ലാതെ 6000 രൂപ അവരുടെ അക്കൗണ്ടില്‍ ലഭിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പഠനച്ചെലവ് സ്‌കോളര്‍ഷിപ്പ് എന്ന രൂപത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നുമടങ്ങ് അധികം ആക്കി. ഇന്ന് കാശ്മീരില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 8 ലക്ഷമാണ്. 2021 ഡിസംബറോടെ 9.5 ലക്ഷം വിദ്യാര്‍ത്ഥികളെ കൂടി ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തി അവരുടെ പഠന ചെലവ് സ്‌കോളര്‍ഷിപ്പ് ആയി നല്‍കുന്നതിനുള്ള പ്രവര്‍ത്തനവുമാരംഭിച്ചു. എല്ലാവരും പഠിക്കട്ടെ, രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവട്ടെ.

വ്യവസായ സ്ഥാപനങ്ങളുടെ സ്ഥിതി
മനീഷ് തിവാരി അടഞ്ഞുകിടക്കുന്ന ഫാക്ടറികളെ കുറിച്ച് ചോദിക്കുകയുണ്ടായി. കഴിഞ്ഞ 18 വര്‍ഷമായി അടഞ്ഞുകിടക്കുന്ന ഫാക്ടറികളെയാണ് അദ്ദേഹം 17 മാസത്തെ കാലയളവില്‍ അടഞ്ഞ ഫാക്ടറികള്‍ ആയി ഉള്‍പ്പെടുത്തി ചോദിക്കുന്നത്. ഇക്കഴിഞ്ഞ 17 മാസത്തില്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കിയ ഏതെങ്കിലും ഫാക്ടറികള്‍ ഉണ്ടോ എന്ന് എനിക്ക് ചോദിക്കാനുണ്ട്. ജമ്മുകാശ്മീരില്‍ പുതിയ ഫാക്ടറികള്‍ വരാന്‍ കഴിയാത്തതിന് പ്രധാന കാരണം അവിടെ ഭൂമിയുടെ ഉടമസ്ഥാവകാശം കാശ്മീരികള്‍ക്ക് മാത്രമായിരുന്നു എന്നതാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തു, ഭൂനിയമത്തിലും മാറ്റം വന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറി. വ്യവസായികള്‍ പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുവാന്‍ കാശ്മീരില്‍ വന്നുതുടങ്ങി. പുതിയ വ്യവസായങ്ങള്‍ സ്ഥാപിക്കുവാനുള്ള പ്രോത്സാഹന പാക്കേജും ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും താമസം നേരിടേണ്ടിവരുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതിനാലാണ്. ഇത് മനീഷ്ജിക്കും അറിവുള്ളതാണ്. അദ്ദേഹം പഞ്ചാബില്‍ നിന്നുള്ള അംഗം ആണ്. പഞ്ചാബില്‍, താങ്കളുടെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരണത്തില്‍ ഉള്ളതും. പഞ്ചാബിലെയോ രാജസ്ഥാനിലെയോ ചത്തീസ്ഗഡിലെയോ ഈ കാലയളവിലെ കണക്കുകള്‍ കൂടി അദ്ദേഹം പറയുമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഇതിലെല്ലാം മെച്ചപ്പെട്ടു നില്‍ക്കുന്നത് കാശ്മീരിലെ കണക്കുകളാണ് എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. അദ്ദേഹം കാശ്മീരില്‍ വ്യവസായങ്ങള്‍ എന്തുകൊണ്ട് വരുന്നില്ല എന്നാണ് ചോദിക്കുന്നത്. കാര്യങ്ങള്‍ ഇവിടെ വിശദമാക്കി കഴിഞ്ഞു. എന്നാല്‍ എനിക്ക് പറയാനുള്ളത് താങ്കളുടെ സര്‍ക്കാരുകള്‍ ഭരിച്ച 12 വര്‍ഷത്തോളം കാശ്മീരില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരുന്നു, വളര്‍ന്നുവരുന്ന യുവ തലമുറയുടെ ഭാവി അന്ധകാരത്തില്‍ ആക്കി. എന്നിട്ടും ഇന്ന് എന്നോട് 17 മാസത്തെ കണക്കു ചോദിക്കുകയാണ്. നിങ്ങള്‍ 4ജിയെ കുറിച്ച് ചോദിക്കുന്നു. ഒന്ന് ആത്മപരിശോധന നടത്തൂ എന്തായിരുന്നു നിങ്ങളുടെ കാലത്ത് സ്ഥിതി. 4ജി പോയിട്ട് മൊബൈല്‍ കണക്ഷന്‍ പോലും നിരോധിക്കപ്പെട്ട സമയമായിരുന്നില്ലേ അത്. 4ജി, 3ജി, 2ജി, 1ജി, 0ജി…. ഒരു ജിയും ഇല്ലാതിരുന്ന ഒരു കാലഘട്ടം. എന്തൊരു കൗശലപൂര്‍വ്വമാണ് എല്ലാം മറക്കുന്നത്.

ഞങ്ങള്‍ വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍, ഇവര്‍ അവിടെ ജനങ്ങളെ അവരുടെ ഭൂമി നഷ്ടപ്പെടുമെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നതില്‍ വ്യാപൃതരായിരുന്നു. കാശ്മീരികളുടെ ക്ഷേമ പ്രവര്‍ത്തനവും വികസനവും ഒന്നും ഇവരുടെ അജണ്ടയിലേയില്ല.

ഞാന്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്, ഒരാളുടെയും ഒരിഞ്ചു ഭൂമി പോലും നഷ്ടപ്പെടുകയില്ല. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പര്യാപ്ത ഭൂമി സര്‍ക്കാരിന്റെ പക്കലുണ്ട്. ഇത് നരേന്ദ്രമോദിയുടെ സര്‍ക്കാരാണ്, ഭൂമി തട്ടിയെടുക്കല്‍ കലയാക്കി നടന്ന രാജകുടുംബങ്ങളുടെ സര്‍ക്കാര്‍ അല്ല. സര്‍ക്കാര്‍ വക ഭൂമി പൂര്‍ണ്ണമായും വ്യവസായങ്ങള്‍ കൊണ്ടുവരാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും കാശ്മീരിന്റെ നന്മയ്ക്കും വേണ്ടി മാത്രമായിരിക്കും ഉപയോഗിക്കുക. ഉപയുക്ത വ്യവസായങ്ങള്‍ക്ക് അവസരം നല്‍കുന്നതിനുവേണ്ടി ഒരു ലാന്‍ഡ് ബാങ്ക് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 28,400 കോടി രൂപ മുതല്‍മുടക്കില്‍ 4.5 ലക്ഷം കാശ്മീരിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാകുംവിധം വ്യവസായസ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഒരു പ്രോജക്ടിന്റെ രൂപരേഖ തയ്യാറാണ്.

കാശ്മീരില്‍ വ്യവസായം ആരംഭിക്കുന്നവര്‍ക്ക് 6 ശതമാനം പലിശ നിരക്കില്‍ വ്യവസ്ഥകളുടെ പിന്‍ബലത്തോടെ വായ്പയായി നല്‍കുന്നതിനും ഭാരത സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. വളരെയേറെ വ്യവസായികള്‍ ഇപ്പോള്‍ കാശ്മീരില്‍ മുതല്‍ മുടക്കുന്നതിന് വേണ്ടി മുന്നോട്ടു വരുന്നുണ്ട്. ഫാക്ടറി എസ്റ്റാബ്ലിഷ്‌മെന്റിനും മെഷീനുകളുടെ വിലയിലും ജിഎസ്ടി ഒഴിവാക്കി വ്യവസായത്തിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ചെറിയ വ്യവസായ സ്ഥാപനങ്ങളുടെ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റിന് സബ്‌സിഡിയും നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.

പരിഭാഷ: എം. വിനയചന്ദ്രന്‍

Tags: ത്വരിതഗതിയില്‍ മാറുന്ന കാശ്മീര്‍
Share1TweetSendShare

Related Posts

യുഗപുരുഷനായ ശ്രീനാരായണഗുരു

ഭാരതത്തെ ഭയക്കുന്നതാര്?

ഗണപതി എന്ന മഹാസത്യം

അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)

മുസഫര്‍നഗറിലെ യാഥാര്‍ത്ഥ്യം

മല്ലികാ സാരാഭായിയുടെ  വിഘടനവാദരാഷ്ട്രീയം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ മോചിപ്പിക്കണം – എസ്.സുദര്‍ശനന്‍

സാധാരണക്കാരായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണം – ഡോ. മോഹന്‍ ഭാഗവത്

യുഗപുരുഷനായ ശ്രീനാരായണഗുരു

സനാതന ഭാരതം

ഭാരതം എന്ന ഹിന്ദുരാഷ്ട്രം

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

പി.ശ്രീധരന്‍ എന്ന മാതൃകാ സ്വയംസേവകന്‍

കേരളം വാഴുന്നു ‘പുതിയ വര്‍ഗം’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies