തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കില്ലെന്ന സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടി യു) ആവശ്യപ്പെട്ടു. എസ്.എസ്.എല്‍.സി, പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പൊതു പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കില്ലെന്ന സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനം തിരുത്തണം.
കലാകായിക ശാസ്ത്രമേളകള്‍, എന്‍.എസ്.എസ്, എസ്പി.സി., എന്‍.സി.സി, ജെ.ആര്‍.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈ ഡ്‌സ്, ലിറ്റില്‍ കൈറ്റ്‌സ് എന്നിവയില്‍ മികച്ച പങ്കാളിത്തമുള്ള രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെയാണ് സര്‍ക്കാരിന്റെ തീരുമാനം ദോഷകരമായി ബാധിക്കുന്നത്.
കലാകായിക ശാസ്ത്രരംഗങ്ങളില്‍ മുന്‍ ക്ലാസുകളില്‍ പ്രതിഭ തെളിയിച്ച വിദ്യാര്‍ത്ഥികളെയും പൂര്‍ണ്ണമായി തഴഞ്ഞിരിക്കുകയാണ്. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് വിദഗ്ദ്ധ സമിതിയെ നിയമിച്ച് പഠനം നടത്തി ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു.