Wednesday, July 2, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

അതിജീവനത്തില്‍ യോഗയുടെ പ്രസക്തി

യോഗാചാര്യ ഉണ്ണിരാമന്‍

Jun 17, 2021, 01:25 pm IST

അത്യത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ മാനവ സമൂഹത്തിന് സാധിച്ചിട്ടുണ്ട് . പ്രത്യേകിച്ച് ശാസ്ത്രലോകത്ത് നമുക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത മേഖലകളില്ല എന്നു തന്നെ വേണം കരുതാന്‍. അത്രമഹത്തരമാണ് ഉണ്ടായ ശാസ്ത്രനേട്ടങ്ങള്‍. പ്രത്യേകിച്ച് വൈദ്യശാസ്ത്രത്തില്‍ നമുക്ക് സങ്കല്പിക്കാന്‍ പറ്റാത്ത ആധുനിക സാങ്കേതിക വിദ്യകള്‍ നാം
വികസിപ്പിച്ചെടുത്തിട്ടുണ്ട് . ഇത്രയൊക്കെ പുരോഗതി കൈവരിച്ചെങ്കിലും ഈയടുത്ത കാലത്തുണ്ടായ പരമാണുവിന്റെ മുന്‍പില്‍ മാനവ സമൂഹം പകച്ചുപോയി. നിസ്സഹായരായി ലക്ഷക്കണക്കിനാളുകളുടെ ജീവനപഹരിച്ചു. നിരവധി പേര്‍ രോഗാനന്തരം വിവിധതരം മാനസിക ശാരീരിക അസ്വസ്ഥതകള്‍ രോഗാനന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്നു. പ്രതിവിധിക്കുള്ള ഉപാധികള്‍ വികസിപ്പിച്ചെടുത്തെങ്കിലും വേത്ര വിജയിച്ചില്ല എന്നുവേണം പറയാന്‍.

ഇപ്പോഴും മനുഷ്യര്‍ ലോകമെങ്ങും ഭയപ്പെട്ടു കൊണ്ടിരിക്കുകയാണ്. ചരിത്രം പരിശോധിച്ചാല്‍ പലകാലഘട്ടങ്ങളിലും ഇത്തരം അവസ്ഥകള്‍ ഉണ്ടായിട്ടു്. ഇത്തരം രോഗങ്ങള്‍ വരുമ്പോള്‍ സൂക്ഷമമായി പരിശോധിച്ചാല്‍ മനസ്സിലാകും പ്രകൃതിയോടടുത്ത് ജീവിക്കുന്ന സമൂഹത്തിന് ഇതൊന്നും അത്രകാര്യമായി സ്വാധീനിക്കുന്നില്ല എന്ന്. പ്രത്യേകിച്ച് ചില ആദിവാസി സമൂഹത്തിന് മറ്റൊരു കാര്യം ഇത്തരം രോഗങ്ങള്‍ മനുഷ്യനെ മാത്രമെ
ബാധിക്കുന്നുള്ളൂ. മറ്റു ജീവജാലങ്ങള്‍ക്ക് രോഗം വന്നതായി അറിവില്ല.വളരെ ദുര്‍ല്ലഭം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് . എന്നാല്‍ അത് വളരെ കുറച്ചുമാത്രം. ഇതില്‍ നിന്നും മനസ്സിലാകുന്നത് പ്രകൃതിയില്‍ നിന്നും മനുഷ്യന്‍ വഴരെയധികം അകന്നുപോയി, പ്രകൃതിയില്‍ നിന്നും എത്ര നാം അകലുന്നോ അത്ര തന്നെ പ്രതിരോധശക്തിയും കുറയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ നാം പലവിധ മാര്‍ഗങ്ങളും
സ്വീകരിക്കാറുണ്ട് . എന്നാല്‍ മറ്റേതൊരു പ്രതിരോധ സംവിധാനങ്ങള്‍ ചെയ്താലും നമ്മുടെ ശരീരത്തിന്റെ സ്വയമുള്ള പ്രതിരോധശക്തി നിലനിര്‍ത്താന്‍ നാം ശ്രദ്ധ കൊടുത്തേ പറ്റൂ.

സ്വയമുള്ള പ്രതിരോധശക്തി കുറയുന്നതിന് പല കാരണങ്ങളുമുണ്ട് . ശരീരം മാലിന്യം കൊണ്ട്  നിറയുമ്പോള്‍ മാലിന്യം ഭക്ഷണം വഴി വരാം. അസുഖങ്ങള്‍ കാരണവും പ്രതിരോധശക്തി കുറയാന്‍ ഇടയുണ്ട് . മാനസിക സംഘര്‍ഷം മറ്റൊരു പ്രധാനകാരണമാണ്. ഒറ്റപെടല്‍, സാമൂഹിക ബന്ധം ഇല്ലാതാക്കല്‍. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയന്തരീക്ഷം നഷ്ടപ്പെടുക. കൂട്ടുകാരുമായുള്ള ബന്ധം നഷ്ടപ്പെടല്‍. നാലുചുമരുകള്‍ക്കുള്ളില്‍ മാത്രം ജീവിച്ച പിരിമുറക്കം വര്‍ദ്ധിച്ച് ഡിപ്രഷനില്‍ പോലും എത്തിച്ചേരല്‍. ഇതൊക്കെ നമ്മുടെ അന്തസ്രാവഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു.

പ്രതിരോധശക്തി കുറയാന്‍ ഇത് കാരണമാണ്. ഇതുകൂടാതെ ഉല്‍കണ്ഠ, ഭയം തുടങ്ങിയ കാരണങ്ങളും പ്രതിരോധശക്തി കുറയ്ക്കുന്നതിനു കാരണമാകുന്നു. പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് വൈദ്യശാസ്ത്രത്തിന് ഒരു പരിധി വരെ മാത്രമെ സാധിക്കുകയുള്ളൂ. നാം ചെയ്യേത് നമ്മുടെ ശരീരത്തേയും മനസ്സിനേയും ശരിയായ രീതിയില്‍ പാകപ്പെടുത്തിയെടുക്കുക എന്നതാണ്. അതിനുത്തമമായ മാര്‍ഗം യോഗ പരിശീലനം തന്നെയാണ്. യോഗ പരിശീലനത്തിലുടെ പ്രധാനമായും നമ്മുടെ ശരീരം
ആരോഗ്യവത്താകുന്നു. നാഡികളും പേശികളും ശരിയായി പ്രവര്‍ത്തിക്കുന്നു.

ആന്തരികാവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നു.ശാരീരിക സ്വസ്ഥത കൈവരിക്കുമ്പോള്‍ മാനസിക സ്വസ്ഥതയും കൈവരിക്കാന്‍ സാധിക്കുന്നു. ഇത് പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. യോഗ പരിശീലനത്തിലൂടെ നമ്മുടെ ശരീരത്തില്‍ സ്വാധീനിക്കുന്ന അതിപ്രധാനമായ ഘടകമാണ്   അന്തസ്രാവഗ്രന്ഥികള്‍. മാനസിക സംഘര്‍ഷം അഥവാ സ്ട്രസ് അന്തസ്രാവഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. (ഉദാഹരണമായി ഒരു അപകട ഘട്ടം വന്നാല്‍ അതിനെ നേരിടാന്‍ സാധാരണ
ഊര്‍ജ്ജം മതിയാവില്ല. ഓരോ കോശങ്ങളിലേക്കും കൂടുതല്‍ ഊര്‍ജ്ജം കിട്ടണം. അതിനായി ശരീരം അടിയന്തിര പ്രവര്‍ത്തനം പെട്ടെന്ന് തന്നെ നടത്തും. വിവരം തലച്ചോറിനകത്തെ ഹൈപ്പോതലാമസില്‍ എത്തും. അവിടെ നിന്ന് പിറ്റിയൂട്ടറിയില്‍ വിവരം ലഭിക്കുന്നു. പിറ്റിയൂട്ടറി മറ്റു ഗ്രന്ഥികളിലേക്ക് ഹോര്‍മോണ്‍ സ്റ്റിമുലേറ്റിങ്ങ് ഹോര്‍മോണിനെ അയക്കുന്നു. അതിന്റെ ഫലമായി അഡ്രിനല്‍ ഗ്രന്ഥിയില്‍ നിന്ന് അഡ്രിനാലില്‍ രക്തത്തില്‍
കൂടുതലായി കലരുന്നു. അങ്ങനെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനവേഗത കൂടുന്നു. കാരണം ഓരോ കോശങ്ങളിലേക്കും കൂടുതല്‍ രക്ത പ്രവാഹം ലഭിക്കണം. അവിടെ ഊര്‍ജ്ജം കൂടുതല്‍ ലഭിക്കുന്നു. രക്തശുദ്ധീകരണത്തിന് കൂടുതല്‍ ഓക്‌സിജന്‍ ആവിശ്യമാണ്. കൂടുതലായ കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ പുറംതള്ളണം. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വേഗതയില്‍ നടക്കുന്നു. അതായത് ബ്രീത്ത് റേറ്റ് വര്‍ദ്ധിക്കുന്നു.

ഇതേ സമയം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു. രക്ത സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ഇതിനും പുറമെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.ഇതൊക്കെ അടിയന്തരഘട്ടത്തെ നേരിടാന്‍ ശരീരത്തെ സജ്ജമാക്കുന്നതാണ്. ഇതിന് ഫൈറ്റ് ഓര്‍ഫ്‌ളൈ സിറ്റേഷന്‍ എന്നു പറയുന്നു. ഈ സംഭവം നടന്നു കഴിഞ്ഞു, ഒന്നുകില്‍ നാം എതിര്‍ത്തു.അല്ലെങ്കില്‍ പിന്തിരിഞ്ഞ് ഓടി രക്ഷപ്പെട്ടു.

നമ്മുടെ നാഡീവ്യവസ്ഥയില്‍ സിംപതറ്റിക് നാഡി, പാരാ സിംപതറ്റിക് നാഡീ എന്നീ രണ്ടു  വ്യവസ്ഥകള്‍ ഉണ്ട് . സിംപതറ്റിക് നാഡിയാണ് മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങളെ സഹായിച്ചത്. ശരീരം സാധാരണ രീതിയിലെത്താന്‍ സഹായിക്കുന്നത് പാരാസിപതറ്റിക് നാഡിയാണ്. എന്നാല്‍ ഒരു ദിവസം പലതവണ ഇത്തരം സംഭവങ്ങള്‍ മാനസിക സംഘര്‍ഷം കൂടിയാല്‍ അഥവാ അപകടഘട്ടം ഉായാല്‍ അത്തരം സന്ദര്‍ഭങ്ങള്‍ നേരിടാന്‍ ഓരോ കോശങ്ങളിലേക്കും കൂടുതല്‍ ഊര്‍ജ്ജം ലഭിക്കണം. അതിനായി ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം വേഗതയില്‍ നടത്തേി വരുന്നു. ഇത് സാധ്യമാകുന്നത് നാഡീവ്യവസ്ഥയിലെ സിംപറ്റിക് നാഡിയുടെ പ്രവര്‍ത്തന ഫലമായാണ്. എന്നാല്‍ പാരാസിംപതറ്റിക് നാഡി പ്രവര്‍ത്തിച്ച് ശാന്തത കൈവരുത്തുന്നു.

നമ്മുടെ ശരീരത്തിലെ ജൈവരാസ ഘടകമായ ന്യൂറോട്രാന്‍സ്മിറ്റേഴ്‌സായ എന്‍ഡോര്‍ഫിന്‍, ഡോപോമിന്‍, സെറാട്ടോണിന്‍, ഓക്‌സിടോസിന്‍ എന്നിവ ശരീരത്തില്‍ ശരിയായി നിലനിര്‍ത്താന്‍ സാധിച്ചാല്‍ ആരോഗ്യം സംരക്ഷണം സാധ്യമാകുന്നു.
പുറമെ നിന്ന് വരുന്ന ഒരു അന്യ പദാര്‍ത്ഥം വൈറസ്, ബാക്ടീരിയ എന്നിവ നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ ശരീരത്തിലെ ആന്റിബോഡി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ച് രോഗം തടയാന്‍ സാധിക്കുന്നു.

ദിവസവും യോഗ പരിശീലിക്കുന്ന വ്യക്തിക്ക് ശരീരത്തിനും മനസ്സിനും
ആരോഗ്യം വര്‍ദ്ധിക്കുന്നു. പ്രതിരോധശക്തി വര്‍ദ്ധിക്കുന്നു.

യോഗാചാര്യ ഉണ്ണിരാമന്‍
ഡയറക്ടര്‍
പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍
കോഴിക്കോട്

Share2TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies