Friday, July 4, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

ഭൂപോഷണം കാലഘട്ടത്തിന്റെ യജ്ഞം

ടി.ആര്‍.സോമശേഖരന്‍

Print Edition: 11 June 2021

നാമും നാം ജീവിക്കുന്ന ലോകവും നിലനില്‍ക്കാന്‍ വേണ്ട പൂര്‍വോപാധിയെന്താണ്? നമുക്കു ജീവിതം തരുന്ന ലോകത്തിനു നാം ജീവിതം കൊടുക്കണം. ലോകത്തിന്റെ ജീവിതം നാം താറുമാറാക്കിയാല്‍ അതു നമ്മെ എങ്ങനെ പോഷിപ്പിക്കും? സമ്പുഷ്ടമായ ലോകമേ നമ്മെ പോഷിപ്പിക്കാന്‍ ശക്തമാകൂ. പരസ്പരം അഭിവൃദ്ധിപ്പെടുത്തിക്കൊണ്ടേ ജീവസന്ധാരണം സാധിക്കാനാകൂ. മുഴുജഗത്തിലും നിലനില്പിന്റെ കാരണമായി കാണുന്നത് ഈ പരസ്പരതയാണ്. എല്ലാ വസ്തുക്കളുടെയും അടിസ്ഥാനഘടകമായ പരമാണു നിലനില്‍ക്കുന്നത് അതിന്റെ ഘടകങ്ങളായ കണങ്ങള്‍ അന്യോന്യം പൊരുത്തപ്പെട്ടു പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. അതു തെറ്റിയാല്‍ അണുവില്ലാതാകും. അപ്പോള്‍ ലോകമില്ലാതാകും. ജഗത്തിന്റെ പ്രവര്‍ത്തനത്തില്‍ അടിമുടി നിറഞ്ഞുനില്ക്കുന്ന ഈ പരസ്പരതയാണു ജഗത്തിനെ നശിച്ചുപോകാതെ രക്ഷിച്ചു നിര്‍ത്തുന്നത്.

ലോകത്തെ നിലനിര്‍ത്തുന്ന ഈ പാരസ്പര്യനിയമത്തിനു സനാതനധര്‍മ്മം എന്നു പേരിട്ടു. ധര്‍മ്മം എന്നാല്‍ ധരിക്കുന്നത് – നിലനിറുത്തുന്നത്. സനാ എന്നത് മൂന്നു കാലത്തെയും കുറിക്കുന്ന അവ്യയം. അതിനോടു തന എന്ന പ്രത്യയം ചേരുമ്പോള്‍ ആ കാലത്തെ സംബന്ധിക്കുന്ന എന്നര്‍ത്ഥമാകും. സനാതനത്തിനു മൂന്നു കാലങ്ങളിലുമുള്ളത്; നിത്യം എന്നര്‍ത്ഥം. പാരസ്പര്യനിയമം എന്നെങ്കിലും ആരംഭിച്ചതല്ല; ജഗത്തുണ്ടാകും മുമ്പ് അതുണ്ട്. ഉണ്ടാകുമ്പോള്‍ ഈ നിയമം പാലിച്ചല്ലാതെ നിലനില്‍ക്കാന്‍ കഴിയില്ല.

ഈ നിയമത്തെ ഭാരതം ജീവിതത്തിന്റെ അടിസ്ഥാനമാക്കി. എല്ലാ പ്രവൃത്തികളും ഇതു പാലിച്ചുകൊണ്ടു ചെയ്യുക എന്ന ജീവിതരീതി സ്വീകരിച്ചു. ഇതിനെയാണു ഹിന്ദു അഥവാ ഭാരതീയ ജീവിതസമ്പ്രദായം എന്നു പറയുന്നത്.

ഇങ്ങനെയുള്ള കര്‍മ്മത്തെ യജ്ഞം എന്നു വിളിക്കുന്നു. യജ്ഞം ഏതെങ്കിലും പ്രത്യേകകര്‍മ്മത്തിന്റെ പേരല്ല. പാരസ്പര്യനിയമത്തിലൂന്നിയ ഏതു കര്‍മ്മത്തിന്റെയും പൊതുവായ പേരാണ്. ഈ സ്ഥിതിക്കു പിന്നീടു മാറ്റം വന്നു. യജ്ഞം എന്ന പേരു ഹൈജാക്കു ചെയ്യപ്പെട്ടു. യാഗത്തിന്റെ പേരായി. ധര്‍മ്മം ആദ്യം യാഗത്തിന്റെയും പിന്നീടു മതത്തിന്റെയും പേരായി. ധര്‍മ്മത്തിന്റെ മൂലാര്‍ത്ഥം സാധാരണക്കാര്‍ക്ക് അറിഞ്ഞുകൂടാതായി. ഹിംസാമയമായ യാഗാദികര്‍മ്മങ്ങളും അന്ധവിശ്വാസങ്ങളായ മതങ്ങളുമാണ് സനാതനധര്‍മ്മമെന്ന് ഇപ്പോള്‍ പലരും അവകാശപ്പെടുന്നു. അതു കണ്ടിട്ടു ധര്‍മ്മനിരപേക്ഷരാജ്യം വേണമെന്നു വേറെ ചിലര്‍!
ഭൂപോഷണം യജ്ഞമെന്ന കര്‍മ്മവിഭാഗത്തില്‍പ്പെട്ടതാണ്. യജ് എന്ന ധാതുവിനു ”സങ്ഗതികരണം” എന്നര്‍ത്ഥം. സമ്യക്കായ ഗതി – വഴിപോലെ ചെന്നുചേരല്‍ – സാധിക്കുക എന്നു താത്പര്യം. ഇഷ്ടഫലം ഉണ്ടാക്കാന്‍ ജഗത്തിലേക്ക് ശക്തി അയക്കലാണു കര്‍മ്മത്തിന്റെ സൂക്ഷ്മരൂപം. അതു ജഗത്തിലെ ബോധ -ശക്തി – ദ്രവ്യങ്ങളോടു പ്രതിപ്രവര്‍ത്തിച്ചു ഫലമാകുന്നു. ജഗത്താണു ഫലം തരുന്നത്. ചിലപ്പോള്‍ പ്രകൃതിശക്തികളാണെന്നും പറയും. അര്‍ത്ഥത്തിനു വ്യത്യാസമില്ല. നമുക്കു വേണ്ടതെല്ലാം തരുന്നതു പ്രകൃതിയാണെന്ന വിഷയത്തില്‍ ആര്‍ക്കും അഭിപ്രായഭിന്നതയുണ്ടാകാനിടയില്ല. ഇങ്ങനെ നമ്മെ പോഷിപ്പിക്കുന്ന വയെ തിരികെ നാം പോഷിപ്പിക്കുകയാണല്ലൊ ധര്‍മ്മം- ഇതു ഭാരതീയരായ നമുക്കു സ്വഭാവമായിരുന്നു.

യഥാര്‍ത്ഥ ധര്‍മ്മത്തിന്റെ നിര്‍വഹണമാണു ഭൂപോഷണം. ഭൂമിയെ നാം പോഷിപ്പിച്ചുകൊണ്ടിരുന്നെങ്കിലേ ഭൂമിക്കു നമ്മെ പോഷിപ്പിക്കാന്‍ ശക്തിയുണ്ടാകൂ. പോഷകങ്ങളില്‍ പ്രാധാന്യമുറയ്ക്ക് ഒന്നും രണ്ടും സ്ഥാനത്തു വരുന്നവയാണു വായുവും വെള്ളവും. ഇവയെ ദുര്‍ലഭമാക്കുന്ന വിധത്തിലാണ്ഭൂമിയെ – നാം കൈകാര്യം ചെയ്യുന്നത്. വായുവിലേക്കു തത്ത്വദീക്ഷ കൂടാതെ വിഷം കലര്‍ത്തുന്നു. വെള്ളത്തിലേയ്ക്ക് എന്തെല്ലാം മാലിന്യങ്ങളാണു തള്ളുന്നത്! ഭൂമിയെ പവിത്രമായി കാണാനുള്ള കണ്ണു നഷ്ടപ്പെട്ടാല്‍ പിന്നെ എന്തു ചെയ്താലാണ് മനുഷ്യന്റെ കയ്യില്‍നിന്നു ഭൂമിയെ രക്ഷിക്കാന്‍ കഴിയുക? ആ കണ്ണ് ഇനി വീണ്ടെടുക്കാന്‍ കഴിയുമോ? പ്രകൃതിക്കുവേണ്ടി; ജഗത്തിനുവേണ്ടി; ജീവജാലങ്ങള്‍ക്കുവേണ്ടി വികാരം കൊള്ളുന്ന യഥാര്‍ത്ഥ മനുഷ്യഹൃദയം കാടു വിഴുങ്ങികളുടെയും ബലിച്ചോരയ്ക്കു കൊതിക്കുന്നവരുടെയും ഭൂമാതാവിനെ പശ്വാലംഭനം ചെയ്യുന്നവരുടെയും പൈശാചികബലത്തെ അമര്‍ത്തി ധര്‍മ്മം പുനഃസ്ഥാപിക്കാന്‍ പ്രാപ്തരാകുമോ?

ഭൂമിയുടെയും മനുഷ്യരുടെയും പരസ്പരഭാവനം – അന്യോന്യം അഭിവൃദ്ധിപ്പെടുത്തല്‍ – കൊണ്ടേ ശ്രേയസ്സുണ്ടാകൂ. അതിനാദ്യം ഇപ്പോള്‍ സമൂഹത്തില്‍ ആധിപത്യമുറപ്പിച്ചിരിക്കുന്ന ചൂഷണസംസ്‌കാരം പോകണം. പ്രകൃതിയെ ദോഹനം ചെയ്യുകയാണ്് – പശുവിനെ കറക്കുന്നതുപോലെ കറന്നെടുക്കുകയാണ് – വേണ്ടത്. പുതുക്കാന്‍ കഴിയാത്ത വിഭവങ്ങള്‍ കൊള്ള ചെയ്‌തെടുക്കുന്നവര്‍ ഭാവിതലമുറയ്ക്ക് ഭൂമിയില്‍ ജീവിതം അസാദ്ധ്യമാക്കുകയാണ്.

മനഃശാസ്ത്രം മാറിയേ പറ്റൂ. ഭാരതീയമനസു തിരിച്ചുവന്നു ഈ മണ്ണില്‍ ജീവിക്കണം. വേദത്തില്‍ ആ മനസ്സിന്റെ ഭവ്യമായ ഭാവം കാണാം. ഭൂമിയില്‍ അത്യാവശ്യത്തിനു ചെറിയ കുഴി കുത്തേണ്ടിവന്നപ്പോഴും അതു വേദനയോടെ കേണു-

”യത്തേ ഭൂമേ വിഖനാമി
ക്ഷിപ്രം തദപി രോഹതു
മാ തേ മര്‍മഃ വിമൃഗ്വരി
മാ തേ ഹൃദയമര്‍പിപം ”

ഭൂമേ, ഞാന്‍ കുഴിക്കുന്ന ഈ കുഴി വേഗം നികരണേ! ഞാന്‍ അവിടുത്തെ മര്‍മ്മങ്ങളെ ക്ഷതപ്പെടുത്താതിരിക്കട്ടെ;
ഹൃദയത്തെ വേദനിപ്പിക്കാതിരിക്കട്ടെ!

കരിങ്കല്‍ച്ചില്ലിനുവേണ്ടി മല തകര്‍ക്കുന്ന; റിസോര്‍ട്ടിനുവേണ്ടി കായലും പുഴയും നികത്തുന്ന മനസ്സില്‍നിന്ന് അങ്ങോട്ടുള്ള ദൂരം അമേയമാണല്ലൊ. ആര് അത് എത്തിപ്പിടിക്കും?
പ്രാചീനവും അര്‍വാചീനവുമായ പൈശാചികതയില്‍നിന്നു ലോകത്തെ മോചിപ്പിക്കാന്‍ മനുഷ്യര്‍ മഹായജ്ഞം തുടങ്ങിയേ പറ്റൂ. ഭൂമിപോഷണം എന്ന ഈ ആശയവും പ്രവര്‍ത്തനവും അതിന്റെ ശുഭാരംഭമാകട്ടെ.

Share15TweetSendShare

Related Posts

ഭാരതമാതാവിനെ ഭയക്കുന്നവര്‍

അമ്മനാടിനെ തള്ളിപ്പറയുന്ന കമ്മ്യൂണിസം

അമ്മഭാരതത്തിന്റെ അമരത്വം

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies