തിരുവനന്തപുരം: ആരോഗ്യഭാരതി കല്ലിയൂര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭൂ സുപോഷണയജ്ഞത്തിന് ആരംഭം കുറിച്ചുകൊണ്ട് ഗോമാതാ പൂജയും ഭൂമി പൂജയും നടന്നു. ഭൂ സുപോഷണ സന്ദേശം, പ്രതിജ്ഞ, പ്രസാദവിതരണം എന്നിവയോടു കൂടിയാണ് ചടങ്ങുകള്‍ നടന്നത്. ആരോഗ്യ ഭാരതി സംസ്ഥാന സെക്രട്ടറി ഡോ. രഘു, സമിതി അംഗങ്ങളായ അഭിലാഷ്, ശ്യാം, ശിവന്‍, മോഹനന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
തൃശ്ശൂര്‍: ‘ഭൂ സുപോഷണ അഭിയാന്റെ’ ഭാഗമായി പൂങ്കുന്നം വിവേകാനന്ദ വിജ്ഞാന ഭവനില്‍ നടന്ന ഭൂമി പൂജക്ക് സ്വാമി മുക്തിപ്രിയാനന്ദ കാര്‍മികത്വം വഹിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി ശ്രീവടക്കുംനാഥന്‍ ശാഖാ സെക്രട്ടറി എസ്.കല്യാണ കൃഷ്ണന്‍ ആമുഖഭാഷണം നടത്തി. ഡോ. എം.വി. നടേശന്‍ ഭൂമി വന്ദന ശ്ലോകങ്ങള്‍ ചൊല്ലി. പി.വി. ആദിത്യന്‍ ഭാരതമഹിമ ആലപിച്ചു. ഭൂമിയെ മാതാവായി കണ്ട് മണ്ണിനെയും വായുവിനെയും ജലത്തെയും ഗോമാതാവിനെയും പവിത്രമായി സംരക്ഷിക്കാനുള്ള വലിയ യജ്ഞത്തിന്റെ ഭാഗമാണ് ഭൂമി പൂജ എന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷന്‍ വി.കെ വിശ്വനാഥന്‍ പറഞ്ഞു. സമിതി സംസ്ഥാന സെക്രട്ടറി എ.പി.ഭരത് കുമാര്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.