Monday, July 7, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കോവിഡ് പകർച്ചവ്യാധി:സംയമനവും ജാഗ്രതയും പാലിക്കുക-ദത്താത്രേയ ഹൊസബാളെജി

ആർ‌എസ്‌എസ് സർകാര്യവാഹ്‌ ദത്താത്രേയ ഹൊസബാളെജി നടത്തിയ പ്രസ്താവന

Apr 24, 2021, 07:54 pm IST

കോവിഡ് പകർച്ചവ്യാധി  വീണ്ടും നമ്മുടെ രാജ്യത്തിന് കടുത്ത വെല്ലുവിളി ഉയർത്തിയിരിക്കുകയാണ് .  ഈ പകർച്ചവ്യാധിയുടെ  കാഠിന്യവും ഇത്തവണ കൂടുതൽ ഗുരുതരമാണ്. ഇന്ന്, നമ്മുടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും അതിന്റെ ദുരിതമനുഭവിക്കുന്നു . ധാരാളം ആളുകൾ രോഗബാധിതരാകുകയും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നു. നൂറുകണക്കിന് കുടുംബങ്ങൾക്ക് അവരുടെ  പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. ഈ ദുരന്തം ബാധിച്ച എല്ലാവർക്കും രാഷ്ട്രീയ സ്വയംസേവക സംഘം അനുശോചനം അറിയിക്കുന്നു.

സ്ഥിതി ഗൗരവതര മാണെങ്കിലും സമൂഹത്തിന്റെ ശക്തിയും വളരെ വലുതാണ്. ഏറ്റവും ശ്രമകരമായ പ്രതിസന്ധി നേരിടാനുള്ള നമ്മുടെ കഴിവ് ലോകമെമ്പാടും പ്രസിദ്ധമാണ്. ക്ഷമ പാലിക്കുന്നതിലൂടെയും ആത്മവിശ്വാസത്തോടെയും അച്ചടക്കത്തോടെയും പരസ്പര പിന്തുണയോടെയും മനോവീര്യം നിലനിർത്തുന്നതിലൂടെ നാം തീർച്ചയായും ഈ സാഹചര്യത്തെ മറികടക്കുമെന്ന് നമ്മുടെ  ഉറച്ച വിശ്വാസമാണ്. ഈ പകർച്ചവ്യാധി  പെട്ടെന്ന് വഷളായതിനാൽ, ആശുപത്രികളിൽ കിടക്കകൾ, ഓക്സിജൻ, ആവശ്യമായ മരുന്നുകൾ എന്നിവയുടെ കുറവ് ജനങ്ങൾ നേരിടുന്നു. ഭാരതം  പോലുള്ള ഒരു വലിയ സമൂഹത്തിൽ, പ്രശ്നങ്ങൾ പലപ്പോഴും ഭീമാകാരമായ അവസ്ഥയെ  പ്രാപിക്കുന്നു . ഈ വെല്ലുവിളികളെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും പ്രാദേശിക നാഗരിക സംഘടനകളും വിപുലമായ ശ്രമങ്ങൾ നടത്തുന്നുണ്ട്.

മെഡിക്കൽ മേഖലയിലെ എല്ലാവരും, സുരക്ഷാ ഉദ്യോഗസ്ഥർ, ശുചിത്വ പ്രവർത്തകർ എന്നിവരും ജീവൻ പണയം വച്ച്  മുമ്പത്തെപ്പോലെ അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ സ്വയംസേവകർ എപ്പോഴുമെന്നപോലെ സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യത്തുടനീളം വിവിധ തരം സേവനങ്ങൾ സജീവമായി നടത്തുന്നു. വെല്ലുവിളിയുടെ ഗൗരവം തിരിച്ചറിഞ്ഞ നിരവധി സാമൂഹിക, മതസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പൊതുസമൂഹം സഹായത്തിനായി എല്ലാത്തരം ശ്രമങ്ങളിലും സ്വമേധയാ പങ്കാളികളായിരിക്കുന്നു.

സമൂഹത്തിലെ വിനാശകരവും ഭാരതവിരുദ്ധവുമായ  ശക്തികൾ  ഈ പ്രതികൂല സാഹചര്യങ്ങൾ മുതലെടുത്ത് രാജ്യത്ത് നിഷേധാത്മകതയുടെയും അവിശ്വാസത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യം പരിഹരിക്കാനുള്ള നല്ല ശ്രമങ്ങൾക്ക് പുറമെ,  വിനാശകരമായ ശക്തികളുടെ ഗൂഡാലോചനകളെക്കുറിച്ചും ജനങ്ങൾ  ജാഗ്രത പാലിക്കണം. നിലവിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിനു  അടിയന്തിരമായി  സേവനമനോഭാവത്തോടെ മുന്നോട്ട് വരാൻ രാഷ്ട്രീയ സ്വയംസേവക സംഘം  സ്വയംസേവകരോട്  ആഹ്വാനം ചെയ്യുകയും,  രാഷ്ട്രീയ, വ്യവസായ മേഖലയിലെ ആളുകളോടും  സാമൂഹ്യ, മത, സേവന സ്ഥാപനങ്ങളോടും സംഘടനകളോടും    വിനയപൂർവ്വം അഭ്യർത്ഥിക്കുകയും  ചെയ്യുന്നു .

നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇനിപ്പറയുന്ന ചില പ്രധാന കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്:

~ ആരോഗ്യവും അച്ചടക്കവും സംബന്ധിച്ച നിയമങ്ങൾ പാലിക്കുക. കൊറോണയുമായി ബന്ധപ്പെട്ട സേവനങ്ങളിൽ ഏർപ്പെടുന്ന ആളുകൾ പോലും കൂടുതൽ ശ്രദ്ധിക്കണം.

~ മാസ്കുകൾ ധരിക്കുന്നതിനെക്കുറിച്ചും , ശുചിത്വം, ശാരീരിക അകലം, സ്വകാര്യപൊതു പരിപാടികളിലെ സംഖ്യകളുടെ പരിധി, കർഫ്യൂ പോലുള്ള നിയന്ത്രണങ്ങൾ, ആയുർവേദ കാഥ  കഴിക്കൽ , ആവിപിടിക്കുക , വാക്സിനേഷൻ തുടങ്ങിയവയെക്കുറിച്ചും  ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചും  അവബോധം സൃഷ്ടിക്കുക.

~ അത്യാവശ്യത്തിനു മാത്രം  വീട്ടിൽ നിന്ന് പുറത്തുപോവുക. കൂട്ടായ തീരുമാനത്തിലൂടെ പ്രാദേശിക തലത്തിൽ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സമൂഹത്തോട് അഭ്യർത്ഥിക്കുന്നു;

~ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ , സുരക്ഷാ ഉദ്യോഗസ്ഥർ, ശുചിത്വ പ്രവർത്തകർ എന്നിവരുമായി എല്ലാ തലങ്ങളിലും പൂർണ്ണമായും സഹകരിക്കുക;

~ കൂടാതെ, സമൂഹത്തിൽ സർഗാത്മകത, പ്രതീക്ഷ, വിശ്വാസം എന്നിവയുടെ അന്തരീക്ഷം നിലനിർത്തുന്നതിന് മാധ്യമങ്ങൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

~ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളവർ കൂടുതൽ സംയമനം പാലിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുക.

Tags: FEATURED
Share86TweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

നിലമ്പൂരിലെ നിലപാടുമാറ്റങ്ങള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies