തിരുവനന്തപുരം: കോവിഡ് രോഗത്തിന്റെ രണ്ടാം വരവിനെ തുടര്‍ന്ന് ആരോഗ്യ ഭാരതി കല്ലിയൂര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ രോഗപ്രതിരോധത്തിനായുള്ള ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നിന്റെ വിതരണോത്ഘാടനം സംസ്ഥാന സെക്രട്ടറി ഡോ. രഘു നിര്‍വ്വഹിച്ചു. കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണ, മെമ്പര്‍മാരായ സുമോദ്, ശിവപ്രസാദ് എന്നിവര്‍ മരുന്ന് ഏറ്റുവാങ്ങി.