കോഴിക്കോട്: മയില്‍പ്പീലിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ടെ പ്രമുഖര്‍ക്ക് കുട്ടികള്‍ വിഷുക്കൈനീട്ടം നല്കി. കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ്, സാഹിത്യകാരന് പി.കെ.ഗോപി, കര്ഷകന് ബാലന് എരഞ്ഞിയില്‍ എന്നിവര്‍ക്കാണ് കൈനീട്ടം കൊടുത്തത്. ചടങ്ങില്‍ മയില്‍പ്പീലി മാസിക എഡിറ്റര്‍ സി.കെ.ബാലകൃഷണന്, ട്രസ്റ്റ് അംഗങ്ങളായ പി.ടി. പ്രഹ്ളാദന്, കെ.കെ ശ്രിലാസ്, മയില്പ്പീലിക്കുട്ടാംഗങ്ങളായ അനന്യ സുധീര്‍, ദിയാ ബൈജു, ദിന്‍ഷ രാജേഷ് എന്നിവര്‍ പങ്കെടുത്തു.