കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണക്കായി കലാസാഗര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനുള്ള നാമനിര്‍ദ്ദേശം കലാസ്വാദകരില്‍ നിന്ന് ക്ഷണിച്ചു. കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയ മേഖലയിലെ കലാകാരന്മാരെയും ഓട്ടന്തുള്ളല്, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, തായമ്പക, പഞ്ചവാദ്യത്തിലെ തിമില, മദ്ദളം, ഇടക്ക, ഇലത്താളം, കൊമ്പ് എന്നീ കലാവിഭാഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ച കലാകാരന്മാരെയും ആണ് കലാസാഗര്‍ പുരസ്കാരം നല്കി ആദരിക്കുന്നത്. 40നും 70നും ഇടയ്ക്കു പ്രായമുള്ളവരും കേരളത്തില്‍ സ്ഥിരതാമസമാക്കിയ കലാകാരന്മാരും ആയിരിക്കണം. നാമനിര്‍ദ്ദേശം സെക്രട്ടറി, കലാസാഗര്‍, കവളപ്പാറ, ഷൊര്‍ണ്ണൂര്‍, പാലക്കാട് 679523 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് 8129669995 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.