ന്യൂദല്‍ഹി: കുട്ടികള്‍ ഒഴിവുസമയങ്ങള്‍ പാഴാക്കരുതെന്നും പുതിയ വിദ്യകളുടെ പഠനത്തിനായി അത് ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ പരീക്ഷാ പേ ചര്‍ച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷയോടുള്ള ഭയവും ആശങ്കയും എങ്ങനെ മറികടക്കാമെന്നും വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം എന്താവണമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. തങ്ങളുടെ ചിന്തകള്‍ മക്കളില്‍ അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. കുട്ടികളെ വീട്ടുകാര്യങ്ങള്‍ ചെയ്യാന്‍ പഠിപ്പിക്കണം. നൃത്തം, കായികം, പാട്ട് തുടങ്ങിയ വിനോദങ്ങളില്‍ കുട്ടികള്‍ ഏര്‍പ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.