2021 ഫെബ്രുവരി 19-ാം തീയതിയില്‍ പ്രസിദ്ധീകൃതമായ ‘ഇസ്ലാം സമാധാനത്തിന്റെ മതമോ?’ എന്ന പ്രൊഫ. എന്‍.എ. ഹമീദിന്റെ ലേഖനം സത്യത്തെ വിളിച്ചുപറയുന്നതാണ്. മുസ്ലിം മതത്തിനകത്തെ ഒരു വ്യക്തി ഇത്ര പച്ചയായി ആ മതത്തിലെ ഭീകര സ്വഭാവത്തെക്കുറിച്ച് എഴുതിയത്, ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ധീരതയേയും ധൈഷണികതേയും ആണ് കാണിക്കുന്നത്. അതിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല.
ഈ ലേഖനം സാധാരണക്കാരയ മുസ്ലിം സഹോദരങ്ങള്‍ വായിച്ചു ധീരമായി പ്രതികരിക്കുകയാണെങ്കില്‍ നമ്മുടെ നാട്ടിലെ ഭീകരതയ്ക്ക് ഒരു പരിധിവരെ ശമനം ഉണ്ടാകും. സമാധാനകാംക്ഷികളും ധിഷണശാലികളുമായ ധാരാളം മുസ്ലിങ്ങള്‍ നമ്മുടെ ഇടയിലുണ്ട്. ഇവരാണ് മതത്തിനകത്തെ ഭീകരപ്രവര്‍ത്തനത്തിനെതിരെ ആദ്യം മുന്നോട്ടു വരേണ്ടത്.
പൗരോഹിത്യ-രാഷ്ട്രീയ നേതൃത്വങ്ങളാണ് സാധാരണക്കാരും ശുദ്ധമനസ്‌ക്കരുമായ മുസ്ലിം ജനതയെ ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും ഇതരമത വിരോധം സൃഷ്ടിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന സാമ്പത്തികസ്രോതസ്സ് നിര്‍ത്തുകയും വേണം. ന്യൂനപക്ഷ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന കേരളത്തിലെ മുന്നണി രാഷ്ട്രീയത്തെ പ്രബുദ്ധരായ സമ്മതിദായകര്‍ മാറ്റി നിര്‍ത്തിയാല്‍ കേരളത്തില്‍ സമാധാനം വീണ്ടെടുക്കപ്പെടും.