Thursday, April 22, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ജനക്ഷേമത്തിന് ഒട്ടേറെ പദ്ധതികള്‍

അഡ്വ.ബി.ഗോപാലകൃഷ്ണന്‍

Print Edition: 26 March 2021

ഇന്ത്യയില്‍ ആദ്യമായി ഗ്രാമങ്ങളില്‍ കുടിവെള്ളവും ജലസേചനവും സമ്പുഷ്ടമാക്കാന്‍ ജലമന്ത്രാലയത്തിനു രൂപം നല്‍കിയത് നരേന്ദ്രമോദി സര്‍ക്കാരാണ്. രാജ്യത്തെ എല്ലാ കര്‍ഷകരെയും കൃഷിയോജനയ്ക്ക് കീഴില്‍ കൊണ്ടുവന്ന് ആനുകൂല്യങ്ങള്‍ നല്‍കി. ഓരോ കര്‍ഷകനും 6000 രൂപ പ്രതിവര്‍ഷം നല്‍കി. 14.5 കോടി രൂപ ഇതിനോടകം വിതരണം ചെയ്തു. വിളകള്‍ക്ക് 150% താങ്ങുവില ഉറപ്പാക്കി. നെല്ലിന്റെ താങ്ങുവില ഉയര്‍ത്തി. കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ വഴിയും വിള ഇന്‍ഷൂറന്‍സ് വഴിയും കര്‍ഷകരെ രക്ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കി. ഇതില്‍ മത്സ്യബന്ധന തൊഴിലാളികളെയും ഉള്‍പ്പെടുത്തി.

ഇടത്തട്ടുകാരെ ഒഴിവാക്കി കര്‍ഷകന് നേരിട്ട് വിപണി സ്വന്തമാക്കാന്‍ ഇ-മാര്‍ക്കറ്റിംഗ് സമ്പ്രദായം കൊണ്ടുവന്നു. എസന്‍ഷ്യല്‍ കമ്മോഡിറ്റി നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് കര്‍ഷകരും കച്ചവടക്കാരും തമ്മില്‍ നേരിട്ടുള്ള ബന്ധം ഉറപ്പിച്ചു. കൊറോണ ഉത്തേജക പാക്കേജില്‍ 3.5 ലക്ഷം കോടി കാര്‍ഷിക മേഖലയ്ക്കായി അനുവദിച്ചു. കാര്‍ഷിക ലോണുകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് സാവകാശം അനുവദിച്ചു.

ആരോഗ്യമേഖലയ്ക്ക് കൈനിറയെ സഹായം
ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ അഞ്ചുലക്ഷം രൂപ വരെയുള്ള ചികിത്സകള്‍ രാജ്യത്തെ പ്രശസ്തമായ ആശുപത്രികളില്‍ ഉള്‍പ്പെടെ സൗജന്യമാക്കി. കഴിഞ്ഞ വര്‍ഷം മെയ് മാസം വരെ ഒരു കോടി പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചു. 12 രൂപയ്ക്ക് 2 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പു നല്‍കുന്ന മോദി സര്‍ക്കാര്‍ ഇതുവഴി 15.47 കോടി പാവപ്പെട്ടവരുടെ ചികിത്സാ ബാദ്ധ്യത നിറവേറ്റി.

250 രൂപയ്ക്ക് 2500 രൂപയുടെ ചികിത്സാ ഇന്‍ഷൂറന്‍സ് ഗ്രാമീണ പദ്ധതി നടപ്പാക്കി. 15000 കോടി രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് കൊറോണയുടെ പശ്ചാത്തലത്തില്‍ നടപ്പാക്കി. കൊറോണക്കെതിരായ പോരാട്ടത്തില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗമുക്തി കൂടുതലും മരണനിരക്ക് കുറവും ഇന്ത്യയിലാണ്. ലോകരാജ്യങ്ങളില്‍ മരണനിരക്ക് 6% ആകുമ്പോള്‍ ഇന്ത്യയില്‍ 2.82% മാത്രമാണുള്ളത്. ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്തും ജനസാന്ദ്രതയില്‍ ഒന്നാം സ്ഥാനത്തും നില്‍ക്കുന്ന ഇന്ത്യയില്‍ കൊറോണ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞു. രോഗബാധ കൂടിയ 14 രാജ്യങ്ങളിലെ ജനസംഖ്യക്ക് തുല്യമാണ് ഇന്ത്യയിലെ ജനസംഖ്യ. ഇന്ത്യയുടെ കൊറോണ പ്രതിരോധത്തെ ലോകാരോഗ്യസംഘടന മുക്തകണ്ഠം പ്രശംസിച്ചു.

വിവിധസംസ്ഥാന തൊഴിലാളികള്‍ക്ക് സംരക്ഷണം
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കുടിയേറ്റ തൊഴിലാളികളുടെ ജോലി, ശമ്പളം, ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് സമഗ്രമായ നടപടികളും പദ്ധതികളും തയ്യാറാക്കി. അവര്‍ക്കുവേണ്ടി 3500 കോടി രൂപയുടെ സൗജന്യ റേഷന്‍ പദ്ധതി നടപ്പാക്കി. ലോക്ഡൗണ്‍ സമയത്ത് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടന്ന തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാനായി ശ്രമിക് ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു. ഒരു ലക്ഷം തൊഴിലാളികളെ 6000 ട്രെയിനുകളിലായി വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചു. ഇവരുടെ യാത്രാചെലവില്‍ 85% വും കേന്ദ്രസര്‍ക്കാരാണ് വഹിച്ചത്. ശ്രമിക് ട്രെയിനുകളില്‍ കുടിവെള്ളവും ഭക്ഷണവും സൗജന്യമായി നല്‍കി.

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം കുടിയേറ്റ തൊഴിലാളികള്‍ക്ക് രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്ക് താമസസൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കി. ജോലി നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് ജോലി നല്‍കുവാനുള്ള പദ്ധതിയും കൊണ്ടുവന്നു.

തൊഴിലാളികളുടെ പാര്‍ട്ടി എന്നവകാശപ്പെടുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ച ഒന്നാം യു.പി.എ. സര്‍ക്കാര്‍ പോലും നല്‍കാതിരുന്ന അവകാശങ്ങള്‍ അനുവദിച്ചത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണ്. മിനിമം വേജസ് നിയമത്തില്‍ മാറ്റം വരുത്തി അടിസ്ഥാന വേതനം 246 രൂപയില്‍ നിന്ന് 335/350 ആയി വര്‍ദ്ധിപ്പിച്ചു. സി.പി.എം. ദീര്‍ഘകാലം തുടര്‍ച്ചയായി ഭരിച്ച ത്രിപുരയില്‍ 75 രൂപയായിരുന്നു അടിസ്ഥാന വേതനം. ശമ്പള പരിഷ്‌ക്കരണത്തിന്റെ ഭാഗമായി പുതിയ ലേബര്‍ കോഡ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 14 ഇന അടിസ്ഥാന ആവശ്യങ്ങള്‍ അംഗീകരിച്ചു. ബോണസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു. ബോണസ്സിന്റെ അര്‍ഹതയ്ക്കുള്ള ശമ്പളപരിധി വര്‍ദ്ധിപ്പിച്ചു. പ്രസവസംബന്ധമായി സ്ത്രീ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന 12 ആഴ്ച അവധി 26 ആഴ്ചയാക്കി ഉയര്‍ത്തി.

ഗ്രാറ്റുവിറ്റി കിട്ടുന്നതിനുള്ള പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തി. ഇ.എസ്.ഐയുടെ അംഗീകാര പരിധി 15000 രൂപയില്‍ നിന്ന് 21000 രൂപയായി വര്‍ദ്ധിപ്പിച്ചു. ഇ.പി.എഫ് പെന്‍ഷന്‍ പദ്ധതിയില്‍ പ്രതിമാസം ഏറ്റവും കുറവ് 1000 രൂപയാക്കി. യു.പി.എയുടെ കാലത്ത് ഏറ്റവും കുറവ് 15 രൂപ മാത്രമായിരുന്നു. അംഗനവാടി അധ്യാപികമാരുടെ വേതനം 3000 രൂപയില്‍ നിന്ന് 4500 രൂപയാക്കി ഉയര്‍ത്തി. 42 കോടി അസംഘടിത തൊഴിലാളികള്‍ക്കായി ക്ഷേമപെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യം പ്രഖ്യാപിച്ചു. ഇത്തരം തീരുമാനങ്ങളിലൂടെ സാധാരണ തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള ശ്രമമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിവരുന്നത്.

കൊറോണക്കെതിരെ പ്രതിരോധം
കൊറോണയുടെ വ്യാപനം തടയാന്‍ മരുന്നും പ്രതിരോധവും ഇല്ലാതെ ലോകരാജ്യങ്ങള്‍ ഉഴലുമ്പോള്‍ ഈ മഹാമാരിയെ തടയാനുള്ള ഫലപ്രദമായ പ്രതിരോധമരുന്നായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. 135 കോടി ജനങ്ങളുള്ള രാജ്യത്ത് ഏറ്റവും ഫലപ്രദമായാണ് ഇത് നടപ്പാക്കിയത്. മഹാമാരി വ്യാപകമാകുന്നതിനെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ ലോക്ഡൗണിനു കഴിഞ്ഞു. ഇന്ത്യയുടെ വിജയമാണ് ഈ പ്രഖ്യാപനമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

രോഗത്തോടു മല്ലിടുന്ന ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം 135 കോടി ജനങ്ങളും ഏറ്റെടുത്തു. ഇറക്കുമതി ചെയ്തിരുന്ന പ്രതിരോധ കിറ്റുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയും കയറ്റുമതി ചെയ്യാന്‍ കഴിയുന്ന രീതിയില്‍ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ആത്മനിര്‍ഭര്‍ പാക്കേജ്
സ്വാശ്രയ സാമ്പത്തികസ്ഥിതി, അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യ, ജനസംഖ്യാവിസ്തൃതി, ആവശ്യങ്ങള്‍ എന്നീ അഞ്ചു മേഖലകളെ കേന്ദ്രീകരിച്ച് ഭാരതത്തിന്റെ സാമൂഹിക ജീവിതം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മനിര്‍ഭര്‍ പാക്കേജ് പ്രഖ്യാപിച്ചത്. പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇടത്തരം സംരംഭകര്‍ക്കും കൊറോണക്കാലത്തെ കെടുതിയില്‍ നിന്നും മോചനം നല്‍കുന്നതിനുവേണ്ടിയുള്ള പ്രഖ്യാപനമായിരുന്നു ഇത്.

രാജ്യത്തിന്റെ സ്വാശ്രയത്വം പരമപ്രധാനമാണെന്ന് ഈ പാക്കേജിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കി. സ്വാശ്രയഭാരതം എന്ന ലക്ഷ്യമാണ് ഇതിലൂടെ നേടേണ്ടത്. മറ്റ് രാജ്യങ്ങളെ അമിതമായി ആശ്രയിക്കാതെ സ്വദേശിവത്ക്കരണത്തിലൂടെ സ്വാശ്രയഭാരതം നിര്‍മ്മിക്കുന്നതിനാണ് മോദി സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്. ഭാരതത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും വര്‍ദ്ധിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിച്ച് സാമൂഹ്യ ജീവിതത്തിന് ആവശ്യമായ ഘടകങ്ങള്‍ സൃഷ്ടിക്കണം. ഈ ലക്ഷ്യങ്ങള്‍ നേടാനാണ് ആത്മനിര്‍ഭര്‍ പാക്കേജ് പ്രഖ്യാപിക്കപ്പെട്ടത്.

20,000 കോടി രൂപയുടെ പാക്കേജിലൂടെ കൊറോണ മൂലം തളര്‍ന്ന കാര്‍ഷിക, വ്യാവസായിക മേഖലകള്‍ക്ക് ഉത്തേജനം നല്‍കി, രാജ്യത്താകമാനം സാമ്പത്തികവളര്‍ച്ച കൈവരിക്കാനും ആത്മാഭിമാനത്തോടെ സ്വാശ്രയഭാരതം കെട്ടിപ്പടുക്കുവാനുമാണ് ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി തൊഴിലാളികള്‍, സ്ത്രീകള്‍, ചെറുകിട കച്ചവടക്കാര്‍, കര്‍ഷകര്‍, വ്യവസായികള്‍, സ്വയംസംരംഭകര്‍ തുടങ്ങിയവര്‍ക്ക് അടിസ്ഥാനപരമായി സംരക്ഷണം നല്കുന്ന നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു. കാര്‍ഷിക, വ്യാവസായിക, ശാസ്ത്രമേഖലകളില്‍ പരിഷ്‌കാരങ്ങളും നൂതന പദ്ധതികളും പ്രഖ്യാപിച്ചു.

പാവപ്പെട്ടവര്‍ക്ക് 52 ലക്ഷം മെട്രിക് ടണ്‍ ഭക്ഷണധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. ഇതിനുവേണ്ടി 3500 കോടി രൂപ അനുവദിച്ചു. 50 ലക്ഷം വഴിയോരകച്ചവടക്കാര്‍ക്ക് 10,000 രൂപയുടെ സഹായധനം പ്രഖ്യാപിച്ചു. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ കര്‍ഷകര്‍ക്കു പുറമെ 2.5 ലക്ഷ്യം മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി. നാമമാത്ര ചെറുകിട കര്‍ഷകര്‍ക്ക് 30,000 കോടി രൂപ വായ്പ അനുവദിച്ചു. വനവാസികള്‍ക്കുവേണ്ടി 6000 കോടി രൂപയുടെ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. മുദ്ര ലോണിന് 2% പലിശ ഇളവ് അനുവദിച്ചു. 38 കോടി ജനങ്ങള്‍ക്ക് 5602 കോടി രൂപ ജന്‍ധന്‍ അക്കൗണ്ട് വഴി നേരിട്ടു കൈമാറി. 3 മാസത്തേക്ക് കര്‍ഷക ലോണിന് മൊറട്ടോറിയം നല്‍കി. ചെറുകിട സംരംഭകര്‍ക്കുവേണ്ടി 3 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ അനുവദിച്ചു. മൂന്നു മാസത്തെ ഇ.എസ്.ഐ., ഇ.പി.എഫ്. വിഹിതങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അടയ്ക്കാന്‍ തീരുമാനിച്ചത് തൊഴിലാളികള്‍ക്ക് വലിയ സഹായമായി.

ലോക്ഡൗണിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ നടപ്പാക്കിയ വന്ദേ ഭാരത് ദൗത്യം വന്‍വിജയമായി. മിതമായ നിരക്കിലാണ് ഫ്‌ളൈറ്റുകള്‍ യാത്രികരെ എത്തിച്ചത്. ഒന്നാം ഘട്ടത്തില്‍ തന്നെ 331 വിമാനങ്ങളിലായി 60,942 പ്രവാസികളെ ഭാരതത്തില്‍ എത്തിച്ച മോദി സര്‍ക്കാര്‍ ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റി.

മോദിയോടൊപ്പം കേരളവും മുന്നേറണം
പ്രതിസന്ധികളെ ഫലപ്രദമായി നേരിട്ട നരേന്ദ്രമോദി സര്‍ക്കാര്‍ അതിന്റെ രണ്ടാമൂഴത്തിലെ രണ്ടാമത്തെ വര്‍ഷവും പിന്നിടാന്‍ പോവുകയാണ്. രാജ്യപുരോഗതിക്ക് സഹായകമായ നിരവധി പദ്ധതികളാണ് ഈ കാലയളവില്‍ നടപ്പാക്കപ്പെട്ടത്. അഭിമാനവും ആത്മവിശ്വാസവുമുള്ള ഒരു രാഷ്ട്രമായി ഭാരതം ഇന്ന് ലോകത്തിന്റെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ്. യാതൊരു തരത്തിലുള്ള അഴിമതിക്കും ഇടനല്‍കാതെയാണ് പദ്ധതികള്‍ നടപ്പാക്കിവരുന്നത്. ദശാബ്ദങ്ങളായി ഇടതു – വലതു മുന്നണികള്‍ മാറിമാറി ഭരിച്ച കേരളം വന്‍ കടക്കെണിയിലാണ്. വികസന മുരടിപ്പിലും കേരളത്തെ എത്തിച്ചത് ഈ മുന്നണികളാണ്. മാറ്റം വരണമെന്ന് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു. അഴിമതി മുക്തമായ, വികസനവഴിയില്‍ മുന്നേറുന്ന ഒരു പുതിയ കേരളത്തെ സൃഷ്ടിക്കാന്‍ വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. മുന്നണിയെ അധികാരത്തിലെത്തിക്കുക എന്നതു മാത്രമാണ് പരിഹാരം. കേരളത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന ഇടതു-വലതു മുന്നണികളില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിച്ച് മോദിയോടൊപ്പം ഒരു പുതിയ കേരളം സൃഷ്ടിക്കാന്‍ ദേശസ്‌നേഹികളുടെ വിപുലമായ കൂട്ടായ്മയ്ക്കു കഴിയും. രാഷ്ട്രീയരംഗത്ത് മെട്രോമാന്‍ ഇ.ശ്രീധരനെപോലുള്ള മഹദ് വ്യക്തികളുടെ സാന്നിദ്ധ്യം ഒരു പരിവര്‍ത്തനത്തിന്റെ ദിശാസൂചകമാണ്.
(അവസാനിച്ചു)

Share45TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മാറ്റത്തിന്റെ തുടക്കം

മധുകര്‍റാവു ഭാഗവത് -സംഘടനാശാസ്ത്രത്തിന്റെ സര്‍വകലാശാല

മുജീബുര്‍ റഹ്മാന്‍

ഷെയ്ക്ക് മുജീബുര്‍ റഹ്മാന്‍- ഇസ്ലാമിക രാഷ്ട്രനീതിയുടെ ഇര

ചരിത്രമാകാന്‍ പോകുന്ന ജനവിധി

മണ്ണടിയിലെ ചോരപ്പാടുകള്‍

കാവിയണിയുന്നു ജെ.എന്‍.യു

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ ₹1,100.00
  • വിവേകപീഠം - വിശേഷാൽ പതിപ്പ് 2020 ₹100.00

Latest

ഞങ്ങളിതുപണ്ടേ പറഞ്ഞതാണ്.!

കാവിയെ തൂത്തെറിയണമെന്ന് മുരളി! കരുണാകരന് കഴിഞ്ഞില്ല പിന്നെയാ!

ഉറപ്പാണ് കൊലക്കത്തി

ദൈവത്തിന് മരണമില്ല, ഗുരുവിനും

പുരാവസ്തു വകുപ്പ് പൊല്ലാപ്പ് തന്നെ!

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മാറ്റത്തിന്റെ തുടക്കം

മധുകര്‍റാവു ഭാഗവത് -സംഘടനാശാസ്ത്രത്തിന്റെ സര്‍വകലാശാല

ദളിത് റാലിയില്‍ ‘ജയ് ശ്രീരാം’

മുജീബുര്‍ റഹ്മാന്‍

ഷെയ്ക്ക് മുജീബുര്‍ റഹ്മാന്‍- ഇസ്ലാമിക രാഷ്ട്രനീതിയുടെ ഇര

ചരിത്രമാകാന്‍ പോകുന്ന ജനവിധി

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly