വിശുദ്ധ ഖുറാനിലും ലൗ ജിഹാദ് ഉണ്ട്. ഖുറാനില്‍ സൂറ രണ്ടിലെ 221-ാം സൂക്തത്തില്‍ മുസ്ലീമും അമുസ്ലീമുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങളും നടപടികളും ചര്‍ച്ച ചെയ്യുന്നുണ്ട്. അത്തരം വിവാഹത്തെ അത് സാന്ദര്‍ഭികമായി വിലക്കുന്നു. ‘വിശ്വാസികളാകുന്നതുവരെ (ഇസ്‌ലാം മതത്തില്‍) വിഗ്രഹാരാധകരെ വിവാഹം ചെയ്യരുത്’ എന്ന് അത് മുസ്ലീം ചെറുപ്പക്കാര്‍ക്ക് താക്കീത് നല്‍കുന്നു. ഇസ്ലാം മത വിശ്വാസികളാകുക എന്നാല്‍ ഇതൊക്കെയാണ് അര്‍ത്ഥം: 1. അമുസ്ലീങ്ങള്‍ എന്തെല്ലാം വിശ്വാസങ്ങളെയാണോ പിന്തുടരുന്നത് അതെല്ലാം ഉപേക്ഷിക്കുക. 2. ഉപാധികളില്ലാത്ത കാരുണ്യത്തിന്റെ നാഥനും സമയത്തിന്റെയും സ്ഥലത്തിന്റെയും പരിമിതികള്‍ക്കപ്പുറത്ത് നിലകൊള്ളുന്നവനും രൂപത്തില്‍ നിന്നും ഉള്ളടക്കത്തില്‍ നിന്നും സ്വതന്ത്രനുമായ ഒരേയൊരു ദൈവത്തില്‍ വിശ്വസിക്കുക. 3. ദൈവത്തിന്റെ ദൂതനെന്ന നിലയില്‍ അവസാനത്തെ പ്രവാചകനില്‍ വിശ്വസിക്കുക. 4. വിശുദ്ധഖുറാന്‍ എന്നറിയപ്പെടുന്ന, അദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ള വചനങ്ങളില്‍ മാത്രം വിശ്വസിക്കുക. 5. ദൈവത്തിന്റെ അവസാന വിധി പ്രഖ്യാപന ദിവസത്തിലും ഗബ്രിയേല്‍ മാലാഖയിലും വിശ്വസിക്കുക. ഏകശിലാരൂപമായ മതമായതിനാല്‍ ഇസ്ലാം മറ്റു മതങ്ങളിലെ ഏതൊരു വിശ്വാസത്തെയും പങ്കുവെക്കുന്നതില്‍ നിന്നും വിശ്വാസികളെ കര്‍ശനമായി വിലക്കുന്നു. അതിനാല്‍ ഒരു മുസ്ലീം ചെറുപ്പക്കാരനുമായി ഹിന്ദു, ക്രൈസ്തവ, ജൂത മതവിഭാഗങ്ങളില്‍ ഏതിലെങ്കിലും പെട്ട ഒരു പെണ്‍കുട്ടിയുടെ വിവാഹം നടക്കണമെങ്കില്‍ അതിനുള്ള ആദ്യത്തെ നിബന്ധന ആ പെണ്‍കുട്ടി സ്വന്തം വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാമിലേക്ക് മതംമാറണമെന്നുള്ളതാണ്. മറ്റു മതങ്ങളിലെ പെണ്‍കുട്ടികളോടുള്ള ആകര്‍ഷണത്തില്‍ പെട്ടുപോകാതിരിക്കാന്‍ മുസ്ലീം യുവാക്കളെ ഖുറാന്‍ ഉപദേശിക്കുന്നു. ‘അവള്‍ നിന്നെ വലയില്‍ പെടുത്തിയാല്‍ പോലും’ അവളെ വിവാഹം കഴിക്കരുതെന്നാണ് അടുത്ത നിബന്ധന. എന്തെന്നാല്‍ അവള്‍ നിന്നെ ആകര്‍ഷിക്കുന്നത് സര്‍വ്വശക്തനായ ദൈവത്തിലേക്കല്ല, നരകത്തിലേക്കാണ്. മുസ്ലീം യുവാവിനെ നരകത്തിലേക്കു നയിക്കുന്ന ഒരു ഉപാധിയായിട്ടാണ് മറ്റു മതങ്ങളിലെ പെണ്‍കുട്ടികളെ വിശേഷിപ്പിക്കുന്നത്. ഇസ്ലാം മതപ്രകാരം ഇസ്ലാം മാത്രമാണ് ഒരേയൊരു സത്യമതം എന്നതിനാല്‍ മറ്റൊരു മതവിശ്വാസവും സ്വീകരിക്കാന്‍ മുസ്ലീമിന് അവകാശമില്ല. സത്യമതം സാക്ഷാത്കരിച്ചശേഷം അതായത് ഇസ്ലാംമതം സ്വീകരിച്ചശേഷം അതില്‍ നിന്ന് വിട്ടുപോകാന്‍ ഒരാള്‍ക്കും അവകാശമില്ല. ദൈവത്തിന്റെയും വിശ്വാസികളുടെയും ശാപം കിട്ടാന്‍ ഇത് ഇടയാക്കും.
ഇസ്‌ലാമിക വിശ്വാസത്തെ ഉപേക്ഷിക്കുന്നത് ദൈവനിന്ദയിലേക്കു നയിക്കും. ദൈവനിന്ദയ്ക്കുള്ള ഏറ്റവും ചുരുങ്ങിയ ശിക്ഷ ഇസ്ലാമിക വിശ്വാസപ്രകാരം വധമാണ്. മാത്രമല്ല ദൈവനിന്ദ നടത്തുന്നവനെ കൊല്ലുന്നയാള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ സര്‍വ്വശക്തനായ ദൈവം സുരക്ഷിതമായ സ്ഥാനം നല്‍കുമെന്നും ഇസ്ലാം മതം വിശ്വസിക്കുന്നു. ഇസ്ലാമിക വിശ്വാസപ്രകാരം ദൈവത്തിനുവേണ്ടി കൊല്ലുന്നതും കൊല്ലപ്പെടുന്നതും ദൈവത്തില്‍ നിന്നും പ്രതിഫലം ലഭിക്കുന്നതിനുള്ള ഒരു പ്രവൃത്തിയായാണ് കണക്കാക്കപ്പെടുന്നത്. ഒരു മുസ്ലിം ഇങ്ങനെ വിശ്വസിക്കണം: ”ദൈവ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെടുന്നവനെ മരിച്ചവനായി കണക്കാക്കരുത്. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും അവന്‍ ജീവിച്ചിരിക്കുന്നവനാണ്.” (സൂറ,ii, 154) അതുകൊണ്ട് ഒരാള്‍ ദൈവത്തിനുവേണ്ടി കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യുമ്പോള്‍ ദൈവത്തില്‍ നിന്നുള്ള സമ്മാനം ഉറപ്പുവരുത്തുകയാണ് അയാള്‍ ചെയ്യുന്നത്. ഒരമുസ്ലീമിനെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനെ ജിഹാദിന്റെ ഭാഗമായുള്ള ഒരു പ്രവൃത്തിയായാണ് കണക്കാക്കുന്നത്. എന്തെന്നാല്‍ ഒരു വ്യക്തിയെ അസത്യമതത്തില്‍ നിന്ന് സത്യമതത്തിലേക്ക് നയിക്കുന്ന, ദൈവത്തിന്റെ പേരിലുള്ള ഒരു യുദ്ധമാണത്. ഒരുവന്‍ കൊന്നാലും ശരി കൊല്ലപ്പെട്ടാലും ശരി മതത്തിന്റെ പേരിലാണ് അയാള്‍ യുദ്ധം ചെയ്യുന്നതെങ്കില്‍ ദൈവം അതിനുള്ള പ്രതിഫലം നല്‍കും. അതുകൊണ്ട് ജിഹാദ് അഥവാ ദൈവത്തിന്റെ പേരിലുള്ള യുദ്ധം മുസ്ലീങ്ങളുടെ കര്‍ത്തവ്യമാണെന്നാണ് ഇസ്ലാം മതം വിശ്വസിക്കുന്നത്. (സൂറ ii, 216)
ഇതിനു പുറമെ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം എന്തുതന്നെയായാലും പെണ്‍കുട്ടികളെ അമുസ്ലീങ്ങള്‍ക്ക് വിവാഹം ചെയ്ത് കൊടുക്കരുതെന്ന് അവരുടെ രക്ഷിതാക്കള്‍ക്ക് ഖുറാന്‍ താക്കീത് നല്‍കുന്നു. അത് ദൈവത്തിന്റെ ഇച്ഛയ്ക്ക് എതിരാണെന്നു മാത്രമല്ല ദൈവകോപം ക്ഷണിച്ചുവരുത്തുകയും ചെയ്യും. ഇസ്ലാമിക വിശ്വാസപ്രകാരം സത്യത്തിന്റെ അനുയായിയായ ഒരു മുസ്ലീമിനെ, അസത്യത്തിന്റെ അനുയായിയായ ഒരു അമുസ്ലീമിനെ വിവാഹം കഴിക്കാന്‍ ദൈവം അനുവദിക്കുകയില്ല. ഒരു മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നയാള്‍ അതിനുമുമ്പ് ഇസ്ലാമിലേക്ക് മതംമാറണം. ഇസ്‌ലാമിക വിശ്വാസത്തെ സംബന്ധിച്ചിടത്തോളം മറ്റു മതങ്ങളില്‍ നിന്ന് ഇസ്ലാമിലേക്കുള്ള മതംമാറ്റം അസത്യത്തില്‍ നിന്ന് സത്യത്തിലേക്കുള്ള മാറ്റമാണെന്നു മാത്രമല്ല അത് മുസ്ലീങ്ങളുടെ വിശുദ്ധ കടമയായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതുമാണ്. ആണ്‍കുട്ടികളോടുള്ള ആകര്‍ഷണം എത്ര തീവ്രമായിരുന്നാലും അവര്‍ ഇസ്ലാമിലേക്കു മതംമാറുന്നതുവരെ വിവാഹത്തില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് പെണ്‍കുട്ടികളെയും ഖുറാന്‍ ഉപദേശിക്കുന്നു. കാരണം മുസ്ലീമും അമുസ്ലീമും തമ്മിലുള്ള വിവാഹം ദൈവേച്ഛക്ക് എതിരാണ്.
സംഗതി എന്തെന്നാല്‍, ഖുറാനില്‍ ക്രോഡീകരിച്ചിട്ടുള്ള വെളിപ്പെടുത്തലുകള്‍ മുസ്ലീങ്ങള്‍ തമ്മിലുള്ള വിവാഹത്തെ മാത്രമേ അംഗീകരിക്കുന്നുള്ളൂ. ഒരു മുസ്ലീം മുസ്ലീമിനെ മാത്രമേ വിവാഹം കഴിക്കാവൂ എന്നും ഒരു അമുസ്ലീമിനെ വിവാഹം കഴിക്കരുതെന്നും വിശുദ്ധഗ്രന്ഥം സ്പഷ്ടമായി പറയുന്നു. അമുസ്ലീങ്ങളെ അടിമകളേക്കാള്‍ താണവരായി കണക്കാക്കുന്നതുകൊണ്ടും മതപരമായി ഉയര്‍ന്ന ആളുകള്‍ അഥവാ യജമാനന്മാര്‍ താഴ്ന്ന മതത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെയോ ആണ്‍കുട്ടിയെയോ വിവാഹം ചെയ്തുകൂടാ എന്നതുകൊണ്ടും ഒരു സാഹചര്യത്തിലും ഒരു അമുസ്ലീമിനെ വിവാഹം കഴിക്കാന്‍ സര്‍വ്വശക്തനായ ദൈവം അനുവദിക്കുകയില്ല. ഖുറാന്റെ വിശ്വാസപ്രകാരം മറ്റു പ്രവാചകന്മാരുടെ വാക്കുകളിലോ ഗ്രന്ഥങ്ങളിലോ വിശ്വസിക്കുന്ന എല്ലാവരും അവിശ്വാസികളാണ്. ”അവിശ്വാസികളുടെ ഹൃദയത്തില്‍ ഞാന്‍ ഭയം വളര്‍ത്തും” (സൂറ VII 12) എന്ന് ഖുറാനിലെ ദൈവം വ്യക്തമായി പറയുന്നു. സര്‍വ്വശക്തനായ ദൈവത്തിലും ദൈവത്തിന്റെ അവസാനത്തെ പ്രവാചകനായ മുഹമ്മദിലും മുഹമ്മദിലൂടെ മനുഷ്യസമൂഹത്തിനു വെളിപ്പെട്ടുകിട്ടിയ വചനങ്ങളിലും വിശ്വസിക്കുന്നവരെ മാത്രമേ ദൈവം സ്‌നേഹിക്കുകയുള്ളൂ എന്നും ഖുറാന്‍ വ്യക്തമാക്കുന്നു. ഗ്രന്ഥം വെളിപ്പെടുത്തിയത് മുഴുവന്‍ലോകത്തിനു വേണ്ടിയായതുകൊണ്ടും ഗ്രന്ഥത്തെയും പ്രവാചകനെയും പിന്തുടരുന്നവരെ മാത്രമേ ദൈവം അംഗീകരിക്കൂ എന്നതുകൊണ്ടും മറ്റു മതങ്ങളില്‍ പെട്ടവരെ ഇസ്ലാംമതം സ്വീകരിക്കാന്‍ പ്രേരിപ്പിക്കേണ്ടത് മുഴുവന്‍ മുസ്ലീങ്ങളുടെയും കടമയാണ്. ദാര്‍ അല്‍ ഇസ്ലാമിനോ ഇസ്ലാം – അനുകൂല ലോകത്തിനോ വേണ്ടി നടക്കുന്ന കൂട്ടമതംമാറ്റങ്ങളുടെ പിന്നിലുള്ള സിദ്ധാന്തം ഇതാണ്.
ദൈവത്തിലും പ്രവാചകനിലും ഗ്രന്ഥത്തിലും വിശ്വസിക്കാത്തവനെ അമുസ്ലീമായാണ് പരിഗണിക്കുക. അമുസ്ലീങ്ങളുടെ വിഭാഗത്തില്‍ വിഗ്രഹാരാധകരും ജൂതന്മാരും ക്രിസ്ത്യാനികളും പാഗനുകളും മറ്റെല്ലാ തരത്തിലുള്ള വിശ്വാസികളും ഉള്‍പ്പെടും. ദൈവത്തിലും അവന്റെ മാലാഖമാരിലും പ്രവാചകനിലും വിശ്വസിക്കാത്തതിനാല്‍ ഒരു അമുസ്ലീമിനെ ദൈവത്തിന്റെ ശത്രുവായാണ് കണക്കാക്കുക. ”ആരാണോ ദൈവത്തെയും അവന്റെ മാലാഖമാരെയും ഗബ്രിയേല്‍ മുതല്‍ മൈക്കേല്‍ വരെയുള്ള അപ്പോസ്തലന്മാരെയും ശത്രുവായി കാണുന്നത് ദൈവം അവരെയും ശത്രുവായി കാണും.” (സൂറ II 98). അവിശ്വാസികളുടെ വര്‍ഗ്ഗത്തെ ദൈവം ശത്രുവായി കണക്കാക്കുന്നതിനാല്‍ ആ വര്‍ഗ്ഗത്തില്‍ നിന്നുള്ള ആണ്‍കുട്ടിയെയോ പെണ്‍കുട്ടിയെയോ വിവാഹം ചെയ്തുകൊണ്ട് – മതനിന്ദക്കു തുല്യമായ കുറ്റം – ഒരു മുസ്ലീം ദൈവകോപം ക്ഷണിച്ചുവരുത്തരുത്. അതുകൊണ്ട് വിശ്വാസിയായ ഒരു മുസ്ലീം ദൈവകോപം ഉണ്ടാക്കുന്ന ഒരു തീരുമാനം എടുത്ത് ഇസ്ലാമിലെ വിശ്വാസികളാല്‍ കൊല്ലപ്പെടുന്നതിനുള്ള അവസരം ഉണ്ടാക്കരുത്.
ശരിയായ മാര്‍ഗ്ഗത്തെക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് അത് കാണിച്ചുകൊടുക്കാന്‍ ദൈവം മുസ്ലീങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും അതുകൊണ്ടുതന്നെ അമുസ്ലീങ്ങളെ മതപരിവര്‍ത്തനം ചെയ്യാന്‍ സ്വാഭാവികമായ അവകാശമുണ്ടെന്നുമാണ് ഇസ്ലാംമത വിശ്വാസികള്‍ കരുതുന്നത്. വിശുദ്ധഗ്രന്ഥം മുസ്ലീങ്ങള്‍ക്ക് ഇങ്ങനെ മുന്നറിയിപ്പ് നല്‍കുന്നു. ”ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങളുടെ സുഹൃത്തുക്കളോ സംരക്ഷകരോ ആക്കരുത്.” (സൂറ V 51) ”മതത്തെ നിന്ദിക്കുന്നവരെ നിങ്ങള്‍ കൂട്ടുകാരാക്കരുത്.” (സൂറ V 57) മതനിന്ദ നടത്തുന്നവരുമായി ഇടപഴകുന്നതില്‍ നിന്ന് മുസ്ലീമിനെ കര്‍ശനമായി വിലക്കുന്നു. ഒരു ദൈവത്തിനുപകരം അനേകം ദൈവങ്ങളെ വാഴ്ത്തുന്നതിനാലും രൂപവും ഉള്ളടക്കവും ഉള്ള ഒന്നായി ദൈവത്തെ കാണുന്നതിനാലും ഇസ്ലാം ഒഴികെയുള്ള മതങ്ങള്‍ മതനിന്ദ നടത്തുന്നതായി ഇസ്ലാം കരുതുന്നു. ”മേരിയുടെ പുത്രനായ ക്രിസ്തു ദൈവമാണെന്നു പറയുമ്പോള്‍ അവര്‍ മതനിന്ദ നടത്തുകയാണ്.” (സൂറ V 72) ദൈവശക്തിയെ മനുഷ്യരൂപത്തില്‍ കാണുന്ന ക്രിസ്ത്യാനികളുടെ രീതി ദൈവശക്തിയെ പരിമിതപ്പെടുത്തലാണ് എന്നതാണ് ഇതിനു കാരണം. ഗ്രന്ഥം ഇങ്ങനെ പറയുന്നതിനാല്‍ പാഗനുകളുടെ വിധിയെ കുറിച്ച് കൂടുതല്‍ പറയേണ്ടതില്ല. ”നിരോധിക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ പാഗനുകളെ എവിടെ കണ്ടാലും അവരെ യുദ്ധം ചെയ്ത് തോല്പിച്ച് തുണ്ടംതുണ്ടമാക്കണം. എല്ലായിടത്തും അവര്‍ക്കുവേണ്ടി കാത്തിരിക്കണം.” (സൂറ IX 5)
വിശുദ്ധ ഗ്രന്ഥത്തെ തള്ളിപ്പറയാന്‍ ഒരു മുസ്ലീമിനും കഴിയുകയില്ല. വളരെയധികം ആളുകളെ അവിശ്വാസികളാക്കി ഒഴിവാക്കുന്നതും ഇസ്ലാമിനെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതിനാല്‍ കൊല്ലപ്പെടേണ്ടതായി മുദ്രകുത്തുന്നതുമായ സിദ്ധാന്തത്തെ സ്വീകരിക്കുന്നില്ലെന്നും അയാള്‍ക്ക് പറയാന്‍ കഴിയില്ല. ദൈവം വെളിപ്പെടുത്തിയ കാര്യങ്ങളില്‍ തിരുത്ത് വരുത്താന്‍ മനുഷ്യന് കഴിയില്ല എന്നതിനാല്‍ ഇസ്ലാമിക വിശ്വാസപ്രകാരം ഗ്രന്ഥത്തില്‍ നിന്ന് ഒരക്ഷരം പോലും ഒഴിവാക്കാനോ കൂട്ടിച്ചേര്‍ക്കാനോ ആര്‍ക്കും അധികാരമില്ല. ”അങ്ങനെ ചെയ്യുമ്പോള്‍ ഖുറാന്റെ ഒരു ഭാഗം മാത്രം നിങ്ങള്‍ വിശ്വസിക്കുകയും ബാക്കി ഭാഗം തള്ളിക്കളയുകയുമല്ലേ നിങ്ങള്‍ ചെയ്യുന്നത്? ഏറ്റവും ക്രൂരമായ ശിക്ഷയാണ് ഇവര്‍ അര്‍ഹിക്കുന്നത്”. (സൂറ II 85) ഖുറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് ഒരു മുസ്ലീം, ഗ്രന്ഥത്തെ അതേപടി സ്വീകരിക്കണം. ഗ്രന്ഥം വെളിപ്പെടുത്തുന്ന ആജ്ഞകളെ അക്ഷരം പ്രതി അനുസരിക്കണം. മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും സ്ഥാനം നല്‍കുന്ന പകരം പ്രസ്താവനകളും വിശുദ്ധ ഗ്രന്ഥത്തില്‍ നിന്ന് അവതരിപ്പിക്കാന്‍ കഴിയും. ഒരു ഗ്രന്ഥത്തില്‍ വൈരുദ്ധ്യമുള്ള പ്രസ്താവനകള്‍ വന്നാല്‍ ഏതിനാണ് മറ്റെതിനെ അപേക്ഷിച്ച് മുന്‍ഗണന നല്‍കേണ്ടത് എന്നു തീരുമാനിക്കാനുള്ള മാനദണ്ഡം എന്താണ്? ദൈവത്തിന്റെ വെളിപ്പെടുത്തലുകള്‍ തിരുത്താന്‍ മാത്രം കഴിവ് മനുഷ്യനില്ല എന്നതിനാല്‍ ഗ്രന്ഥത്തിലെ പ്രസ്താവനകളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കാനുള്ള അധികാരം ഗ്രന്ഥം ആര്‍ക്കും നല്‍കുന്നില്ല.
അതുകൊണ്ട് ലൗ ജിഹാദുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നാം ചര്‍ച്ച ചെയ്യുമ്പോള്‍ ഖുറാന്റെ ദൈവശാസ്ത്രപരമായ നിലപാട് അവഗണിക്കാന്‍ കഴിയില്ല. വിശ്വാസിയായ ഒരു മുസ്ലീമിന് മറ്റു മതങ്ങളിലെ പെണ്‍കുട്ടിയെ/ആണ്‍കുട്ടിയെ മതംമാറ്റാതെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് സ്‌നേഹബന്ധത്തിന്റെ തുടക്കത്തില്‍ തന്നെ നന്നായി അറിയാം. അങ്ങനെയുള്ള ഒരു മുസ്ലീം ഇസ്ലാംമതം മുന്നോട്ടുവെക്കുന്ന മതംമാറ്റ വിഷയത്തില്‍ അജ്ഞനും നിരപരാധിയുമാണെന്ന് എങ്ങനെ കണക്കാക്കാന്‍ കഴിയും? ഒരാള്‍ വിശ്വാസിയായ മുസ്ലീം ആണെങ്കില്‍ മറ്റു മതത്തില്‍പെട്ട ഒരു വ്യക്തിയുമായുള്ള സ്‌നേഹബന്ധത്തിനു തുടര്‍ച്ചയായി സംഭവിക്കേണ്ട മതംമാറ്റത്തെ കുറിച്ചും അയാള്‍ക്കു നല്ല ബോദ്ധ്യമുണ്ടായിരിക്കും. അതിനാല്‍ ലൗ ജിഹാദിനെ മിക്ക സന്ദര്‍ഭങ്ങളിലും നീതിന്യായ സംവിധാനം ചെയ്യുന്നതുപോലെ ഒരു സാമൂഹ്യപ്രശ്‌നമായി ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. ലൗ ജിഹാദ് പ്രശ്‌നത്തില്‍ ഒരു വിധി പുറപ്പെടുവിക്കും മുമ്പ് പ്രശ്‌നത്തിന്റെ ദൈവശാസ്ത്രപരമായ ഉള്ളടക്കവും നീതിന്യായ സംവിധാനം പരിഗണിക്കേണ്ടതാണ്. തുല്യാവകാശമുള്ള രണ്ടു വ്യക്തികള്‍ക്കിടയിലുള്ള ഒരു പ്രശ്‌നമായി മാത്രം അതിനെ കണ്ടാല്‍ പോരാ. ഒരു മുസ്ലീമിന്, ഇസ്ലാമിലേക്കു മതംമാറ്റാതെ ഒരു അമുസ്ലീമിനെ വിവാഹം ചെയ്യാന്‍ കഴിയുകയില്ല എന്നതിനാല്‍ മതത്തിന്റെ കാര്യത്തില്‍ ഒരു മുസ്ലീമിനും ഒരു അമുസ്ലീമിനും തുല്യാവകാശമില്ല. മതം മാറ്റത്തെ ഒട്ടും അംഗീകരിക്കാത്ത മതങ്ങളും ഉള്ളതിനാല്‍ ഇത്തരം മതങ്ങളെ തുലനപ്പെടുത്തുന്നതില്‍ എന്ത് യുക്തിയാണുള്ളത്?
സ്‌നേഹവും വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യത്യസ്ത മതങ്ങളില്‍പെട്ട വ്യക്തികളെ എങ്ങനെയാണ് തുല്യരായി പരിഗണിക്കാന്‍ കഴിയുക? മുസ്ലീം, അമുസ്ലീം മതവിഭാഗങ്ങളില്‍ പെട്ട വ്യക്തികള്‍ക്കിടയില്‍ ഒരു തുല്യതയുമില്ലാത്ത സ്ഥിതിക്ക് മതപരമായ ഉള്ളടക്കം പരിഗണിക്കാതെ സാമൂഹ്യ നിയമങ്ങള്‍ മാത്രം പരിഗണിച്ച് വിധി പുറപ്പെടുവിക്കുന്നത് അസംബന്ധത്തിലാണ് കലാശിക്കുന്നത്. അംഗങ്ങളെ പുറത്തുകടക്കാന്‍ അനുവദിക്കാത്ത മതത്തെയും പുറത്തു കടക്കാന്‍ സ്വാതന്ത്ര്യമുള്ള മതത്തെയും എങ്ങനെയാണ് തുലനം ചെയ്യാന്‍ കഴിയുക? ഇസ്ലാം മതം അതിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിക്കു നല്‍കുന്നില്ല. അതേസമയം ഹിന്ദുധര്‍മ്മത്തില്‍ മതനിന്ദപോലും ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കുന്നില്ല. ഏത് നിയമത്തിന്റെയും യുക്തിമേഖലയുടെയും അടിസ്ഥാനത്തിലാണ് സ്‌നേഹവും വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നീതിന്യായ സംവിധാനത്തിന് ഈ രണ്ടു മതങ്ങളെയും തുല്യനിലയില്‍ കാണാന്‍ കഴിയുക? ഒരു മുസ്ലീമിന്റെ മതവിശ്വാസപ്രകാരം ഇസ്ലാമിലേക്കു മതംമാറ്റാതെ ഒരു ആണ്‍കുട്ടിയെയോ/പെണ്‍കുട്ടിയെയോ, അവനോ/അവള്‍ക്കോ വിവാഹം ചെയ്യാന്‍ കഴിയുകയില്ല. അമുസ്ലീമിനെ ഇസ്ലാമിലേക്കു മതംമാറ്റുക എന്ന ഉപാധിയോടെ മാത്രം സ്‌നേഹബന്ധത്തിലേര്‍പ്പെടാന്‍ ഒരാളെ അനുവദിക്കുന്ന മതത്തെയും അത്തരം ഉപാധികളൊന്നുമില്ലാത്ത മതത്തെയും എങ്ങനെയാണ് തുല്യനിലയില്‍ കാണാന്‍ കഴിയുക? മതംമാറ്റുക എന്ന ലക്ഷ്യത്തോടെ മറ്റൊരു മതത്തിലെ വ്യക്തിയുമായി സ്‌നേഹബന്ധത്തില്‍ ഏര്‍പ്പെടുന്നയാളുടെ പ്രവൃത്തി നിരുപാധിക സ്‌നേഹമാണെന്ന് എങ്ങനെ പറയാന്‍ കഴിയും?
~ഒരു സ്‌നേഹബന്ധം മതപരമായ ബാധ്യതകളാല്‍ പരിമിതപ്പെടുകയും സ്‌നേഹിക്കുന്നവരില്‍ ഒരാളുടെ സ്വന്തം വിശ്വാസപ്രകാരം മതം പിന്തുടരുന്നതിന് ഭരണഘടന നല്‍കുന്ന അവകാശത്തെ ബാധിക്കുകയും ചെയ്യുകയാണെങ്കില്‍ അതിനെ നിയമപരമായ ഒരു വിവാഹമായി കണക്കാക്കാന്‍ കഴിയില്ല. സ്‌നേഹബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടു വ്യക്തികളും വിവാഹം കഴിക്കുന്നതിന് മതത്തിന്റെയോ സാമൂഹ്യപദവിയുടെയോ അടിസ്ഥാനത്തിലുള്ള ഒരു ഉപാധിയും വെക്കുന്നില്ലെങ്കില്‍ അതിനെ തുല്യനിലയിലുള്ളവരുടെ ഒത്തുചേരലായി കണക്കാക്കാന്‍ കഴിയും. പക്ഷെ, ഒരു മുസ്ലീമും അമുസ്ലീമും തമ്മില്‍ വിവാഹത്തില്‍ അവസാനിക്കുന്ന സ്‌നേഹബന്ധത്തില്‍ മുസ്ലീം ഉറച്ചുവിശ്വസിക്കുന്നത് അയാള്‍ അമുസ്ലിമിനേക്കാള്‍ മുകളിലാണെന്നാണ്. കാരണം അയാളുടെ വിശ്വാസപ്രകാരം ഒരു മുസ്ലീം മറ്റെല്ലാവരുടെയും മുകളിലാണ്. മതംമാറ്റമില്ലാതെ വിവാഹം നടത്താന്‍ സാധ്യമല്ലെങ്കില്‍ അതിനെ സ്‌നേഹത്തിന്റെ യഥാര്‍ത്ഥ സൂചനയായി കാണാന്‍ കഴിയില്ല. അതുകൊണ്ട് യഥാര്‍ത്ഥ സ്‌നേഹത്തിന്റെയും വ്യക്തികളുടെ നിരുപാധിക സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനത്തിലുള്ള വാദഗതികള്‍ ലൗ ജിഹാദില്‍ യുക്തിപരമായി നിലനില്‍ക്കുന്നതല്ല. ഒരു മുസ്ലീമും അമുസ്ലീമും തമ്മിലുള്ള വിവാഹത്തിന്റെ മുന്നുപാധി മതംമാറ്റമാണെന്നാണ് വിശുദ്ധ ഖുറാന്‍ പഠിപ്പിക്കുന്നത്.
(വിവ: സി.എം. രാമചന്ദ്രന്‍)