നെല്ലൂര്‍ (ആന്ധ്രാപ്രദേശ്) : ഉപഗ്രഹ വിക്ഷേപണത്തില്‍ പുതിയ ചരിത്രം കുറിച്ച് ഐ.എസ്.ആര്.ഒ. പി.എസ്.എല്‍.വി.സി 51ല്‍ പത്തൊമ്പത് ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചു. ഈ വര്‍ഷത്തെ ആദ്യത്തെ വിക്ഷേപണമാണ് ഇത്. ബ്രസീലിന്റെ ആമസോണിയ ഒന്ന് ആണ് പ്രധാന ഉപഗ്രഹം. ഒപ്പം 18 ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപണ തറയില്‍ നിന്ന് ഫെബ്രുവരി 28ന് രാവിലെ 10.24നായിരുന്നു വിക്ഷേപണം.
വാണിജ്യവിക്ഷേപണത്തിനായി ന്യൂസ് പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്ഐഎല്‍) കമ്പനി കേന്ദ്രസര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പിനു കീഴില്‍ രൂപീകരിച്ചശേഷമുള്ള ആദ്യ വിക്ഷേപണമാണിത്. ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവനും ബ്രസീലില്‍ നിന്നുള്ള പ്രതിനിധി സംഘവും വിക്ഷേപണം വിക്ഷിക്കാന്‍ എത്തിയിരുന്നു.