ന്യൂദല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെ രഹസ്യാന്വേഷണ സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉന്നയിച്ച ആരോപണം ഉന്നതരുടെ ഗുരുതരമായ രാഷ്ട്രദ്രോഹ നടപടികളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഹമീദ് അന്‍സാരി പലപ്പോഴും സ്വീകരിച്ചിട്ടുള്ള നടപടികള്‍ ഒരു വിഭാഗം ഇസ്ലാം സമൂഹത്തെ പ്രീതിപ്പെടുത്തുന്നതും പ്രീണിപ്പിക്കുന്നതുമാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. പക്ഷേ അതെല്ലാം ഉന്നയിച്ചിരുന്നവരെ ഹിന്ദുതീവ്രവാദികളെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുകയായിരുന്നു കേരളത്തിലെ മാര്‍ക്‌സിസ്റ്റ്-ഇസ്ലാമിസ്റ്റ് കൂട്ടുകെട്ട്. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം അതിനെല്ലാം മൂകസാക്ഷിയുമായി.
അന്‍സാരി ഇറാനിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന കാലത്ത് അവിടെ പ്രവര്‍ത്തിച്ചിരുന്ന റോയിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് റോയിലെ മുന്‍ ഉദ്യോഗസ്ഥന്‍ എന്‍.കെ.സൂദ് ജൂലായ് 7ന് ഉന്നയിച്ച ആരോപണം. ഇദ്ദേഹം ഇറാനില്‍ റോ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിരുന്നു. ആ കാലഘട്ടത്തില്‍ കാശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറാനില്‍ നിന്നായിരുന്നു പ്രധാനമായും ധനസഹായം ലഭിച്ചിരുന്നത്. ഇത് സംബന്ധിച്ചുള്ള അന്വേഷണവും നിരീക്ഷണവുമായിരുന്നു എന്‍.കെ സൂദ് ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതല. ഇറാനില്‍ പ്രവര്‍ത്തിക്കുന്ന റോ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ അന്‍സാരി ചോര്‍ത്തി ഇറാന്‍ സര്‍ക്കാരിനും ബന്ധപ്പെട്ടവര്‍ക്കു നല്‍കിയെന്നാണ് ആരോപണം.
സൗദി, ഇറാഖ്, മൊറോക്കോ, യു.എ.ഇ., അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളിലെല്ലാം അന്‍സാരി സ്ഥാനപതിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അന്‍സാരി ഉപരാഷ്ട്രപതിസ്ഥാനാര്‍ത്ഥിയായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നോമിനിയായിട്ടായിരുന്നു. ഇത് രഹസ്യമാക്കി വെച്ചാണ് യു.പി.എ സ്ഥാനാര്‍ത്ഥി എന്ന പേരില്‍ ഇദ്ദേഹം മത്സരിച്ചത്.
ഈയടുത്തായി ഹമീദ് അന്‍സാരി കേരളത്തിലെ തീവ്ര ഇസ്ലാമിക സംഘടനയായ എസ്.ഡി.പി.ഐയുടെ ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി.