വിശാഖപട്ടണം: മുന്‍വര്‍ഷത്തെക്കാള്‍ ഒരു ലക്ഷത്തോളം ശിക്ഷാര്‍ത്ഥികള്‍ കൂടുതലായി ആര്‍.എസ്.എസ്. പ്രാഥമിക ശിക്ഷണശിബിരത്തില്‍ അഖിലേന്ത്യതലത്തില്‍ പങ്കെടുത്തു. ആര്‍.എസ്.എസ്സില്‍ ചേരൂ എന്ന വെബ് സൈറ്റിലൂടെ സംഘപ്രവര്‍ത്തനവുമായി ബന്ധം സ്ഥാപിക്കുന്നവരുടെ എണ്ണം കഴിഞ്ഞ നാലു വര്‍ഷത്തെക്കാള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുന്നു. ജൂലായ് 11 മുതല്‍ 13 വരെ മംഗല്‍ഗിരി റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പ്രാന്തപ്രചാരകന്മാരുടെയും ഉന്നത അധികാരികളുടെയും ബൈഠക്കില്‍ അവതരിപ്പിച്ച കണക്കിലാണ് സംഘ വളര്‍ച്ചയുടെ ചിത്രം വ്യക്തമാക്കിയത്.
നയപരമായ തീരുമാനങ്ങളോ പ്ര മേയങ്ങളോ ബൈഠക്കിലെ അജണ്ടയില്‍ പെടില്ല. പ്രാന്തപ്രചാരകന്മാര്‍ക്ക് പുറമെ, ക്ഷേത്രീയ പ്രചാരകന്മാര്‍, അഖിലഭാരതീയ അധികാരികള്‍, വി വിധ ക്ഷേത്ര സംഘടനകളുടെ സംഘടനാ സെക്രട്ടറിമാര്‍ എന്നിവരും പങ്കെടുക്കുകയുണ്ടായി.
2014ല്‍ ആരംഭിച്ച ആര്‍.എസ്.എസ്സില്‍ ചേരൂ എന്ന വെബ്‌സൈറ്റില്‍ ആദ്യത്തെ ആറുമാസംകൊണ്ട് തന്നെ 39760 പേര്‍ പങ്കാളികളായിട്ടുണ്ട്. 2016ല്‍ അത് 47,200 ഉം 2018ല്‍ 56,892 ഉം ആയി ഉയരുകയുണ്ടായി. 2019ല്‍ അത് 66,835ല്‍ എത്തിനില്‍ക്കുകയാണ്. ഇ തില്‍ ചേര്‍ന്നവരില്‍ മഹാഭൂരിപക്ഷവും 40 വയസ്സില്‍ താഴെയുള്ള യുവജനങ്ങളാണ്.
പരിസ്ഥിതി സംരക്ഷണത്തിന്റെ യും ജലവിനിയോഗത്തിന്റെയും ആവശ്യകതയെക്കുറിച്ച് സംഘപ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി നടത്തിവരുന്ന ക്യാംപയിന്‍ ഇതിനകം വന്‍ വിജയമാ യതായി ജൂലായ് 14ന് സഹസര്‍കാര്യ വാഹ് ഡോ. മന്‍മോഹന്‍ വൈദ്യ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാനുള്ള സംഘപ്രവര്‍ത്തകരുടെ കര്‍മ്മപദ്ധതികള്‍ 100 ശതമാനവും ഫലവത്തായതായി ഡോ.മന്‍മോഹന്‍ വൈദ്യ പറഞ്ഞു. സ്വയംസേവകര്‍ ഗ്രാമവികാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു വരുന്നുണ്ട് രാജ്യമെമ്പാടും. 300 ഗ്രാമങ്ങളില്‍ ഇതിനകം വികസനത്തിന്റെ സന്ദേശം സാധ്യമായിക്കഴിഞ്ഞു. 1000 ഗ്രാമങ്ങള്‍ കൂടി വികസനപ്രവര്‍ത്തനത്തിന്റെ പന്ഥാവിലാണ്. ജൈവ കൃഷി, ഗോസരംക്ഷണം, സമുദായങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസവും ഐക്യവും സൃഷ്ടിക്കുന്ന പദ്ധതികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
സര്‍സംഘചാലകിന്റെ ആഹ്വാനമനുസരിച്ച് സ്വയംസേവകര്‍ ദേശീയ ചിന്താധാരക്കായി സമ്മതിദാനാവകാശം വിനിയോഗിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായി. രാജ്യത്തെ അഞ്ചരലക്ഷം ഗ്രാമങ്ങളില്‍ നാലരലക്ഷം ഗ്രാമങ്ങളിലെ വീടുവീടാന്തരം കയറി ജനാധിപത്യ സന്ദേശം പ്രചരിപ്പിക്കാന്‍ സംഘപ്രവര്‍ത്തകര്‍ക്ക് സാധിച്ചതായി ഡോ. മന്‍മോഹന്‍ വൈദ്യ വിശദമാക്കി. ഈ പ്രവര്‍ ത്തനത്തില്‍ പതിനൊന്ന് ലക്ഷം പ്രവര്‍ത്തകര്‍ നേരിട്ട് പങ്കാളികളായി. അതില്‍ ഒരു ലക്ഷത്തോളം പേര്‍ വനിതകളായിരുന്നു.