ചേർത്തല വയലാർ നാഗംകുളങ്ങരയിൽ ആർ.എസ്.എസ് പ്രവർത്തകനായ നന്ദുവിന്റെ കൊലപാതകം എസ്.ഡി.പി.ഐ. ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമായി വരുന്നു. പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി സംഘർഷാന്തരീക്ഷം സൃഷ്ടിച്ച ശേഷം സംഘപ്രവർത്തകന്റെ വീട് ആക്രമിക്കാനെത്തിയ എസ്.ഡി.പി.ഐ തീവ്രവാദികൾ ആയുധങ്ങളുമായി സംഘടിതമായി ഒളിഞ്ഞിരുന്നാണ് കൊല നടത്തിയത്. എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ പ്രതികൾക്ക് സംരക്ഷണം നൽകിയത് ഈ പ്രദേശത്തായിരുന്നു. ഒളിവിൽ താമസിപ്പിച്ച വ്യക്തി തന്നെയാണ് നന്ദുവിനെ കൊലപ്പെടുത്തിയ കേസിലെയും പ്രതി. അഭിമന്യുവധക്കേസിനെ തുടർന്ന് അക്രമികളായ എസ്.ഡി.പി.ഐ ക്കാരെയും അവരെ ഒളിപ്പിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്നു ശിക്ഷ നൽകുന്നതിൽ പോലീസ് നിഷ്‌ക്രിയത്വം കാട്ടിയതാണ് ഇവിടെ ഒരു നരഹത്യക്ക് കൂടി കാരണമായത്.