ഇസ്ലാം സമാധാനത്തിന്റെ മതം ആണോ? ഇസ്ലാം എന്ന അറബി പദത്തിന് ‘സമാധാനം’ എന്നാണോ അര്‍ത്ഥം? ഏതാണ്ട് മൂന്നു പതിറ്റാണ്ടു കാലമായി കാണും, അങ്ങനെ ഒരു അര്‍ത്ഥം പറഞ്ഞു കേള്‍ക്കുന്നു. ഇസ്ലാം സമാധാനത്തിന്റെ മതം ആണ് എന്ന പ്രചരണവും ഏറെ നടക്കുന്നു. ഇസ്ലാമും സമാധാനവും തമ്മിലുള്ള അകല്‍ച്ച ലോകം കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ തല്പരകക്ഷികള്‍ അത് നിഷേധിക്കുകയും പുതിയ വാദമുഖങ്ങള്‍ കൊണ്ടുവരികയും ചെയ്യുക സാധാരണമാണല്ലോ. ഇസ്ലാം എന്ന അറബി പദത്തിന്റെ അര്‍ത്ഥം ‘സമാധാനം’ അല്ലെന്ന്ഒരു അല്‍പം അറബി ഭാഷ പഠിച്ചവര്‍ക്ക് അറിയാം. സ.ല.മ എന്ന മൂന്ന് അക്ഷരമുള്ള ധാതുവില്‍ നിന്ന് എടുത്ത ‘സലാം’ എന്ന പദത്തിന്റെ അര്‍ത്ഥം ‘സമാധാനം’ എന്നത് ശരിതന്നെ. പക്ഷേ, ഈ ധാതുവില്‍ നിന്നും എടുത്ത ഇസ്ലാം എന്ന വാക്കിനും അതേ അര്‍ത്ഥം ആണെന്നു വാദിക്കുന്നത് പച്ചക്കള്ളം തന്നെ ആണ്. അതിന്റെ ശരിയായ അര്‍ത്ഥം ‘സമര്‍പ്പണം’ എന്നാണ്. ‘അസ്ലമ’ (സമര്‍പ്പിച്ചു) എന്നതിന്റെ ക്രിയാനാമം. ഒരേ ധാതുവില്‍ നിന്ന് എടുത്ത പദങ്ങള്‍ എല്ലാം അര്‍ത്ഥത്തില്‍ സാമ്യതയുള്ളവ ആകണമെന്ന് ഇല്ല. ‘തസല്ലമ’ (കൈപ്പറ്റി) ഇസ്തസ്ലമ (ഉപേക്ഷിച്ചു) തുടങ്ങിയ പദങ്ങള്‍ തന്നെ ഉദാഹരണം. അപ്പോള്‍ ഇസ്ലാം സമാധാനത്തിന്റെ മതമാണ് എന്ന വാദം ഭാഷാപരമായി ശരിയല്ലെന്ന് നാം കണ്ടു.
ഇസ്ലാമില്‍ സമാധാനം ഉണ്ടോ?
ഇനി ആദര്‍ശത്തിലും പ്രയോഗത്തിലും അനുഭവത്തിലും ഇസ്ലാമില്‍ സമാധാനം ഉണ്ടോ എന്നതു പരിശോധിക്കേണ്ടതുതന്നെ. വിശ്വാസികള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ അന്യോന്യം അഭിവാദ്യം ചെയ്യുന്നത് അസ്സലാമു അലൈകും (താങ്കള്‍ക്ക് സമാധാനം ഉണ്ടാവട്ടെ) വഅലൈകുമുസ്സലാം (താങ്കള്‍ക്കും സമാധാനം ഉണ്ടാവട്ടെ) എന്നാണ്. അപ്രകാരം ഒരോ മുസ്ലിമും ദിവസേന ഏറെ പ്രാവശ്യം ഈ പദം ഉരുവിടുന്നതിലൂടെ തന്നെ മതത്തില്‍ സമാധാനത്തിന്റെ പ്രധാന്യം എടുത്തു കാണിക്കുക അല്ലേ എന്നാണ് ചോദിക്കുന്നത്. ഇനി അല്ലാഹു എന്ന ദൈവം പ്രവാചകന്‍ മുഹമ്മദിന് എത്തിച്ചു കൊടുത്തത് എന്നു വിശ്വസിക്കപ്പെടുന്ന ഖുര്‍ആനില്‍ സമാധാനത്തിനു ആഹ്വാനം ചെയ്യുന്ന വചനങ്ങളില്‍ ചിലതു കൂടി ശ്രദ്ധിക്കുക.
3: 134 ‘സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കി വെയ്ക്കുകയും ചെയ്യുന്ന ഭക്തര്‍ക്കു വേണ്ടി (സ്വര്‍ഗ്ഗം ഒരുക്കി വെയ്ക്കപ്പെട്ടിരിക്കുന്നു).
4: 96 ‘അവന്റെ പക്കല്‍ നിന്നുള്ള പല പദവികളും പാപമോചനവും കാരുണ്യവും അത്രെ (അവര്‍ക്കുള്ളത്).
5: 8 സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നില കൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക.
8: 61 ഇനി, അവര്‍ സമാധാനത്തിലേക്ക് ചായ്‌വ് കാണിക്കുക ആണെങ്കില്‍ നീയും അതിലേക്ക് ചായ്‌വ് കാണിക്കുകയും, അല്ലാഹുവിങ്കല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക. ശ്രദ്ധിക്കുക: നീ സമാധാനത്തിനു മുന്‍കൈ എടുക്കണം എന്ന് മുഹമ്മദിന്റെ ദൈവം ഉപദേശിക്കുന്നില്ല! അവര്‍ സമാധാനത്തിലേക്ക് ചായ്‌വ് കാണിക്കുക ആണെങ്കില്‍ നീയും…… …… എന്നു മാത്രം).
പ്രവാചക വചനങ്ങള്‍
ഇനി പ്രവാചക വചനങ്ങള്‍ പരിശോധിക്കാം. സഹീഹ്ബുഖാരി, സഹീഹ്മുസ്ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളില്‍ വന്ന ഒട്ടേറെ വചനങ്ങള്‍ വിശ്വാസികള്‍ക്ക് ഇടയില്‍ സ്‌നേഹവും സൗഹൃദവും സമാധാനവും വേണ്ടതിന്റെ ആവശ്യകത എടുത്തു പറയുന്നു: ‘വിശ്വാസികള്‍ അന്യോന്യം സഹോദരങ്ങളാണ്.’ ‘വിശ്വാസിയും വിശ്വാസിയും ഒന്നിച്ച് ഒരു കെട്ടിടം പോലെയാണ്…………. അതിന്റെ വിവിധ ഭാഗങ്ങള്‍ അന്യോന്യം ശക്തിപ്പെടുത്തുന്നു.’ ‘ഏതൊരാളുടെ നാവില്‍ നിന്നും കൈയില്‍ നിന്നും മുസ്ലിം സുരക്ഷിതനാണോ അവനാണ് മുസ്ലിം.’ ‘ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. അവനോട് അനീതി ചെയ്യാത്ത, അവനെ അവഗണിക്കാത്ത, അവനെ അവിശ്വസിക്കാത്ത, അവനെ അവഹേളിക്കാത്ത സുഹൃത്ത്.’
ഇസ്ലാമില്‍ അന്തര്‍ലീനമായ അന്തഃഛിദ്രങ്ങള്‍
പക്ഷേ, മേല്‍പ്പറഞ്ഞതരം ആഹ്വാനങ്ങള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ സമാധാനവും പരസ്പര ധാരണയും സ്‌നേഹവും വളര്‍ത്തി മതസമൂഹത്തെ ശക്തമാക്കാന്‍ വേണ്ടിയുള്ളത് ആണ് എന്ന് കാണാം. എന്നിട്ടും ഈ ആഹ്വാനം എത്രത്തോളം ഫലവത്താണ് എന്നറിയേണ്ടേ? വിവിധ ഇസ്ലാമിക വിഭാഗങ്ങളിലെ നേതാക്കള്‍ക്ക് അവരവരുടെ കീഴില്‍ ഉള്ള വിശ്വാസികളെ അച്ചടക്കത്തോടെ നയിക്കാന്‍ ഇവ ഉപകരിക്കുമായിരിക്കാം. എന്നാല്‍, ഇസ്ലാമിലെ സുന്നി, ഷിയാ വിഭാഗങ്ങള്‍ ഉടലെടുത്തത് പ്രവാചക കുടുംബത്തിലെ തന്നെ അസ്വാരസ്യങ്ങള്‍ കാരണം ആണ്. തല്‍ഫലമായി ഉണ്ടായ സംഘട്ടനങ്ങളും രക്തച്ചൊരിച്ചിലുകളും ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. മുഹമ്മദ് മരണമടഞ്ഞ ശേഷം അനുയായികളുടെ അധികാര വടംവലികള്‍ക്കിടയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ മൂന്നു ദിവസത്തോളം താമസിച്ചു. പ്രവാചകന്റെ നാല് സദ്‌വൃത്തരായ പിന്‍ഗാമികളില്‍ മൂന്നു പേരും ഇസ്ലാമിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ കാരണം വധിക്കപ്പെടുകയായിരുന്നു. പ്രവാചകന്റെ ഭാര്യ ആയിഷയും ജാമാതാവ് അലിയും തമ്മില്‍ യുദ്ധം നടന്നു. മുആവിയായും അലിയും തമ്മില്‍ യുദ്ധം നടന്നു. പ്രവാചകന്റെ പേരക്കുട്ടികള്‍വരെ മുസ്ലിങ്ങളാല്‍ കൊല ചെയ്യപ്പെട്ടു. അലിക്കു ശേഷം അധികാരത്തില്‍ വന്ന ഉമവിയ്യാ ഭരണവംശവും (Umayyad Dynasty) അവര്‍ക്കു ശേഷം അധികാരത്തില്‍ വന്ന അബ്ബാസിയ ഭരണവംശവും (Abbasid Dynasty) രക്തം ചിന്തി അധികാരത്തിലേറിയവരാണ്. ഇസ്ലാം ചരിത്രത്തിന്റെ ആദ്യകാലവും മദ്ധ്യകാലവും രക്തരൂക്ഷിതം ആയിരുന്നു. ഇന്നും ആഗോള അടിസ്ഥാനത്തില്‍ തന്നെ, വിവിധ മുസ്ലിം രാഷ്ട്രങ്ങളും സമൂഹങ്ങളും തമ്മില്‍ കാര്യമായ രഞ്ജിപ്പും സൗഹൃദവും ഇല്ല. ഷിയാ -സുന്നി വിഭാഗങ്ങളിലെ ഉപജാതികള്‍ക്ക് ഇടയിലും വിവിധ ഘടകങ്ങള്‍ക്ക് ഇടയിലും സംഘട്ടനങ്ങളും മത്സരങ്ങളും വിരളമല്ല. അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പീഡിപ്പിക്കപ്പെട്ടവരും, കൊല്ലപ്പെട്ടവരും ആയ ചിന്തകരുടെയും പണ്ഡിതരുടെയും ഒരു നീണ്ട നിര തന്നെ ഇസ്ലാമിന്റെ ചരിത്രത്തിലുണ്ട്.
ഒരു സംഭവം ഉദ്ധരിക്കാം: ഹിജ്‌റ വര്‍ഷം 124 അതായത് പൊതു വര്‍ഷം (പൊ. വ.) 742 ലെ ബലിപെരുന്നാള്‍ ദിവസം കൂഫയിലെ പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരം നടക്കുകയാണ്. അല്‍ ജഅദ്ബിന്‍ സഹ്മ് എന്ന പണ്ഡിതനെ തലേദിവസം ഇറാക്ക് ഗവര്‍ണര്‍ ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖസ്‌റിയുടെ ഭടന്മാര്‍ പിടിച്ചുകൊണ്ടുവന്നു പള്ളിയില്‍ ബന്ധിച്ചിരുന്നു. അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞു എന്നതായിരുന്നു കാരണം. പെരുന്നാള്‍ നമസ്‌കാരത്തിനു നേതൃത്വം നല്കിയ ഗവര്‍ണര്‍ തന്റെ പ്രസംഗം ഉപസംഹരിച്ചു കൊണ്ട് പറഞ്ഞു: ‘ജനങ്ങളെ! നിങ്ങള്‍ പോയി മൃഗബലി നടത്തുവിന്‍. അല്ലാഹു നിങ്ങളുടെ ബലികര്‍മ്മം സ്വീകരിക്കുമാറാകട്ടെ. ഞാനിതാ ഇവിടെ വെച്ച് അല്‍ ജഅദ്ബിന്‍ സഹ്മിനെ ബലിയറുക്കുകയാണ്’. പ്രസംഗം കഴിഞ്ഞു താഴെ ഇറങ്ങി വന്ന ഗവര്‍ണര്‍ പള്ളിയുടെ ഒരുവശത്തു കെട്ടിയിട്ടിരുന്ന ആ പണ്ഡിതവര്യന്റെ കഴുത്തറുത്തു.
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുക
ഇസ്ലാം എന്നാല്‍ സമര്‍പ്പണം എന്നു അര്‍ത്ഥം പറഞ്ഞുവല്ലോ, Submission to the will of Allah അതായത് അല്ലാഹുവിന്റെ ഹിതത്തിനു വഴങ്ങുക. അങ്ങനെ സ്വയം അര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു മുസ്ലിമിന് ഞാന്‍ എന്നോ എന്റെ മക്കള്‍ എന്നോ എന്റെ ബന്ധുക്കള്‍ എന്നോ സഹജീവികള്‍ എന്നോ വേറൊരു പരിഗണനയും ഉണ്ടാവുകയില്ലല്ലോ. സമര്‍പ്പണം ഏതു വിധത്തിലായിരിക്കണം എന്നു സൂചിപ്പിക്കുന്ന ഖുര്‍ആന്‍ ഹദീസ് വചനങ്ങള്‍ കാണുക:
‘പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ത്ഥനയും എന്റെ ആരാധനാ കര്‍മ്മങ്ങളും, എന്റെ ജീവിതവും, എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിനുള്ളത് ആകുന്നു’. (ഖുര്‍ആന്‍ 6: 162).
‘നിങ്ങളില്‍ ഒരാളും പൂര്‍ണ്ണ വിശ്വാസിയാവുകയില്ല. അവന്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും മറ്റെന്തിനെക്കാളും കൂടുതല്‍ സ്‌നേഹിക്കുന്നതുവരെ’ (ഹദീസ്, ബുഖാരി, മുസ്ലിം).
‘നിങ്ങളില്‍ ഒരാളും പൂര്‍ണ്ണ വിശ്വാസിയാവുകയില്ല, തന്റെ സന്താനത്തെക്കാളും തന്റെ പിതാവിനെക്കാളും എല്ലാ ജനങ്ങളെക്കാളും അവനു കൂടുതല്‍ ഇഷ്ടം എന്നോട് ആവുന്നേടത്തോളം’. (ഹദീസ്, ബുഖാരി, മുസ്ലിം).
അപ്പോള്‍ ഒരു മുസ്ലിമിന് തന്റെ സഹജീവികളോ മക്കളോ ബന്ധുക്കളോ ആരും യാതൊന്നും പ്രശ്‌നം ആവില്ല. അവന്റെ പ്രധാന കടമയും ഉത്ക്കണ്ഠയും ജാഗ്രതയും എല്ലാം അല്ലാഹുവിന്റെ മതവുമായി ബന്ധപ്പെട്ടിരിക്കണം; പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ച് ആയിരിക്കണം. അവന്‍ കൂറു കാണിക്കേണ്ടത് ഖുര്‍ആനിനോട് ആണ്; ഇസ്ലാം മതത്തോട് ആണ്. സഹജീവികളുമായുള്ള അവന്റെ നിലപാടുകളും സഹവര്‍ത്തിത്തവും ഖുര്‍ആന്‍, പ്രവാചക വചനങ്ങള്‍, മതപണ്ഡിതരുടെയും നേതാക്കളുടെയും നിര്‍ദ്ദേശങ്ങള്‍ എന്നിവ അനുസരിച്ച് മാത്രം ആണ്. സാഹോദര്യവും ശത്രുതയും യുദ്ധവും സമാധാനവും പരിഗണനയും എല്ലാം പണ്ഡിതര്‍ അല്ലാഹുവിന്റേയും പ്രവാചകന്റേയും പ്രതിനിധികളെന്ന നിലയില്‍ അവനോടു ആജ്ഞാപിക്കുന്നതു പ്രകാരം മാത്രം. വിവിധ മത വിശ്വാസികളും മതരഹിതരും ജീവിക്കുന്ന ഭാരതത്തെപ്പോലുള്ള ഒരു രാജ്യത്ത് മുസ്ലിങ്ങളില്‍ നിന്നും എന്ത് പ്രതീക്ഷിക്കണം എന്ന് താഴെ ഉദ്ധരിച്ചിരിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ സൂചിപ്പിക്കുന്നു.
4: 74 ഇഹലോക ജീവിതത്തെ പരലോക ജീവിതത്തിന് പകരം വില്‍ക്കാന്‍ തയ്യാറുള്ളവര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യട്ടെ. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വല്ലവനും യുദ്ധം ചെയ്തിട്ട് അവന്‍ കൊല്ലപ്പെട്ടാലും വിജയം നേടിയാലും നാം അവന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
4: 75 അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?
4: 76 വിശ്വാസികള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നു. അവിശ്വാസികള്‍ ആവട്ടെ, ദുര്‍മൂര്‍ത്തികളുടെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നു. അതിനാല്‍ പിശാചിന്റെ മിത്രങ്ങളുമായി നിങ്ങള്‍ യുദ്ധത്തില്‍ ഏര്‍പ്പെടുക.
4: 95 ന്യായമായ വിഷമം ഇല്ലാതെ മാറിനില്‍ക്കുന്ന വിശ്വാസികളും, തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നവരും തുല്യരാവുകയില്ല.
8: 39 കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിനു വേണ്ടി ആകുകയും ചെയ്യുന്നതുവരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക.
8: 65 നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത് പേരുണ്ടായിരുന്നാല്‍ ഇരുനൂറ് പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. നിങ്ങളുടെ കൂട്ടത്തില്‍ നൂറ് പേരുണ്ടായിരുന്നാല്‍ അവിശ്വാസികളില്‍ നിന്ന് ആയിരം പേരെ അവര്‍ക്ക് ജയിച്ചടക്കാന്‍ കഴിയുന്നതാണ്. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗം ആണ് എന്നതു കൊണ്ടത്രെ അത്.
9: 5 അങ്ങനെ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കു വേണ്ടി പതിയിരിക്കാവുന്നിടത്ത് എല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറ പോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കി കൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും ആണ്.
9:14 നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകളാല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയും അവരെ അവന്‍ അപമാനിക്കുകയും, അവര്‍ക്ക് എതിരില്‍ നിങ്ങളെ അവന്‍ സഹായിക്കുകയും, വിശ്വാസികളായ ആളുകളുടെ ഹൃദയങ്ങള്‍ക്ക് അവന്‍ ശമനം നല്‍കുകയും ചെയ്യുന്നതാണ്.
9: 29 വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്തു കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നതുവരെ.
9: 73 നബിയേ, കാഫിറുകളോടും മുനാഫിഖുകളോടും സമരം ചെയ്യുകയും, അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. അവര്‍ക്ക് ചെന്നു ചേരാനുള്ള സ്ഥലം വളരെ ചീത്ത തന്നെ. (കാഫിര്‍= അവിശ്വാസി: മുനാഫിഖ് = കപടവിശ്വാസി)
ഓണ സദ്യ ഉണ്ണരുത്
ഭാഗ്യവശാല്‍ അശാന്തിയും ഹിംസയും പരസ്പരവിദ്വേഷവും വളര്‍ത്തുന്ന മേല്‍ ഉദ്ധരിച്ച തരത്തിലുള്ള സൂക്തങ്ങള്‍ ശുദ്ധമനസ്‌കരും, നിഷ്‌കളങ്കരും, നിരുപദ്രവകാരികളും ആയ സാധാരണ വിശ്വാസികളെ അധികം ഒന്നും സ്വാധീനിക്കുന്നില്ല. അവര്‍ വിശ്വാസികളാണ്. എന്നാല്‍ തീവ്രവിശ്വാസികള്‍ അല്ല. അവര്‍ക്ക് ആചാരങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. അവര്‍ സമാധാനപ്രിയരും ആണ്. മതഗ്രന്ഥത്തിലെ വിഷലിപ്തമായ ആഹ്വാനങ്ങളും നേതാക്കളുടെ കര്‍ശനമായ പ്രലോഭനങ്ങളും അവരെ സ്വാധീനിക്കുന്നതുമില്ല. ഫോട്ടോ എടുക്കുന്നതോ, ജീവികളുടെ ചിത്രം വരക്കുന്നതോ ഹറാം ആണന്നു കരുതാത്തവര്‍. അന്യമതസ്ഥരോട് സൗഹൃദം പാടില്ലെന്നും സ്ത്രീകളെ നേതൃസ്ഥാനങ്ങളില്‍ അവരോധിക്കരുത് എന്നും ഓണ സദ്യ ഉണ്ണരുത് എന്നും ക്ഷേത്രങ്ങള്‍ക്ക് സംഭാവന കൊടുക്കുന്നത് ഹറാം ആണെന്നും മറ്റും ഉള്ള മതനേതാക്കളുടെയോ മതപണ്ഡിതരുടെയോ നിര്‍ദ്ദേശങ്ങള്‍ ഇവര്‍ ഗൗനിക്കുന്നുമില്ല. ഇവര്‍ എല്ലാ മനുഷ്യരെയും ഒരു പോലെ കരുതുന്നു. എല്ലാ മതസ്ഥരുടെയും വിശ്വാസാചാരങ്ങളോട് ആദരവ് കാണിക്കുന്നു. ഒരു ബഹുസ്വര സമൂഹത്തില്‍ മറ്റു മതസ്ഥരുടെ കൂടെ ഇടകലര്‍ന്നു ജീവിക്കുന്നതിലൂടെ ശീലിച്ച സംസ്‌കാരവും മാനുഷികഗുണങ്ങളും യുക്തിബോധവും അവരിലുണ്ട്. അയല്‍ക്കാരനെയോ സുഹൃത്തിനെയോ അല്ലാഹുവിന്റെ മതത്തിനു വേണ്ടി വെറുക്കുക, ആവശ്യം എങ്കില്‍ കൊല്ലുക എന്നൊന്നും അവര്‍ക്ക് ചിന്തിക്കുവാന്‍ പോലും കഴിയില്ല. നിര്‍ഭാഗ്യം എന്നു പറയട്ടെ ഇത്തരം വിശ്വാസികളുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞു വരികയുമാണ്.
സൂഫിസത്തില്‍ നിന്നും സലഫിസത്തിലേക്ക്
ഭാരതത്തില്‍ സൂഫിസത്തില്‍ നിന്നും സലഫിസത്തിലേക്കും, ഇസ്ലാമില്‍ നിന്നും ഇസ്ലാമിസത്തിലേക്കും ഉള്ള മാറ്റം ഇന്ന് ശീഘ്രഗതിയിലായിരിക്കുന്നു. ജിഹാദ് കഠിന യത്‌നം അഥവാ വിശുദ്ധയുദ്ധം എന്നാല്‍ സൂഫികള്‍ക്ക് സ്വന്തം മനസ്സിനോട് അതിന്റെ ദുരവിചാരങ്ങള്‍ക്ക് എതിരെയും ദുഷ്ചിന്തകള്‍ക്ക് എതിരേയും ഉള്ള യത്‌നം ആണ്. എന്നാല്‍ സലഫികള്‍ക്കു ആയത് ധനം കൊണ്ടും ശരീരം കൊണ്ടും കാഫിറിനെതിരേ, അവിശ്വാസത്തിന് എതിരെ നടത്തേണ്ട നിര്‍ബ്ബന്ധ യുദ്ധം ആണ്.
8: 72 തീര്‍ച്ചയായും വിശ്വസിക്കുകയും, സ്വദേശം വെടിഞ്ഞ് പോവുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെടുകയും ചെയ്തവരും അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും അന്യോന്യം ഉറ്റമിത്രങ്ങളാകുന്നു.
9: 20 വിശ്വസിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ അല്ലാഹു വിങ്കല്‍ ഏറ്റം മഹത്തായ പദവി ഉള്ളവരുമാണ്.
മതമൗലികതയിലൂന്നിയ തുടക്കം
പ്രവാചകന്റെയും തൊട്ടടുത്ത രണ്ടു തലമുറകളുടെയും കാലത്തെ മൗലികത്വമുള്ള (original) ഇസ്ലാം പുനരുജ്ജീവിപ്പിക്കുക എന്ന പദ്ധതി കേരളത്തില്‍ ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞു. ഇസ്ലാമിക പരിഷ്‌കരണ പ്രസ്ഥാനം എന്ന വ്യാജേന ആയിരുന്നു ആയത് ഇവിടെ വേരുപിടിച്ചത്. ഭൂമുഖത്ത് ഒരു കാഫിര്‍ (അവിശ്വാസി) പോലും ബാക്കി ആകാത്തവിധം ജിഹാദ് ചെയ്യണം എന്നു വിശ്വസിക്കുന്ന ഇത്തരക്കാര്‍ തങ്ങളുടെ തീവ്ര വിശ്വാസവും കര്‍ക്കശമായ ആചാരാനുഷ്ഠാനങ്ങളും സാധാരണ വിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കാന്‍ നിരന്തരം ശ്രമിക്കുന്നു. മനുഷ്യത്വവിരുദ്ധവും ദേശവിരുദ്ധവും ആയ പ്രവര്‍ത്തങ്ങള്‍ക്ക് പ്രചോദനം നല്കുന്ന ഗ്രന്ഥത്തെ മുമ്പേ നിരോധിക്കേണ്ടത് ആയിരുന്നു. പക്ഷേ അറബി ഭാഷയിലായതിനാലും പരിഭാഷകള്‍ ഇല്ലാതിരുന്നതിനാലും പ്രസ്തുത ഗ്രന്ഥം ഏറെ ശ്രദ്ധിക്കപ്പെടാതെയും പോയി എന്നു മാത്രം.
രാമസിംഹന്‍ വധം മാപ്പിള ലഹളയുടെ അനുബന്ധം മാത്രം
ഇസ്ലാമിക നിയമം അഥവാ ‘ശരീ അത്തി’ലൂന്നിയ ദൈവീക ഭരണം സ്ഥാപിക്കലാണ് തങ്ങളുടെ ജീവിത ലക്ഷ്യം എന്നു കരുതുന്ന സംഘടനകളേയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 1921 ആഗസ്റ്റ് മുതല്‍ 1922 ഫെബ്രുവരി വരെ നടന്ന മാപ്പിള ലഹളയും 1947 ആഗസ്റ്റ് 2 ന് നടന്ന രാമസിംഹന്‍ വധവും ഇസ്ലാമിന്റെ ഒരിക്കലും അടങ്ങാത്ത മത അസഹിഷ്ണുതയുടെ, ചരിത്രത്തില്‍ എന്നും ജീവിക്കുന്ന ഉദാഹരണങ്ങളാണ്. ഇവ രണ്ടും ആധുനിക മതേതര മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഭീകര സംഭവങ്ങളാണ്. തുര്‍ക്കിയിലെ ജനങ്ങള്‍ക്കു പോലും വേണ്ടാതിരുന്ന ഖലീഫയെ ബ്രിട്ടീഷുകാര്‍ നിഷ്‌കാസനം ചെയ്തതിനും അവര്‍ അദ്ദേഹത്തിന്റെ മത നേതൃത്വത്തെ ചോദ്യം ചെയ്തതിനും എതിരായിട്ടുള്ള ഖിലാഫത്ത് പ്രസ്ഥാനത്തിനു കോണ്‍ഗ്രസ്സ് പിന്തുണ നല്‍കിയതിനു പിന്നാലെ ആണ് 1921 ലെ മലബാറിലെ കലാപം തുടങ്ങുന്നത്. സദുദ്ദേശ്യത്തോടെ ആയിരുന്നു ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്‍തുണക്കാന്‍ തീരുമാനിച്ചത് എന്നു വിശ്വസിക്കുന്നതില്‍ വലിയ അപാകതകള്‍ ഒന്നും തന്നെ ഇല്ല. പക്ഷേ ഈ തീരുമാനം ഒരു വലിയ മനുഷ്യന്റെ ചെറിയ അബദ്ധം(error of judgment)- മാത്രം ആയിരുന്നു, ആയതിന്റെ ഒക്കെ പ്രത്യാഘാതങ്ങള്‍ വളരെ ഭയാനകമായിരുന്നു എന്ന് ചരിത്രം പറയുന്നു.
മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനം തുടക്കത്തില്‍ത്തന്നെ താളംതെറ്റി അഥവാ വഴിതെറ്റി എന്നു പറയുന്നതാകും ഏറെ ശരി. ഭവനഭേദനങ്ങളും കവര്‍ച്ചയും അരുംകൊലകളുമായി രാക്ഷസീയ രൂപമാര്‍ജ്ജിച്ച മലബാര്‍ കലാപത്തില്‍ കുറേ ഏറെ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റവരും കാണാതായവരും അതിലും ഏറെയാണ്. പ്രാണരക്ഷാര്‍ത്ഥം നാടുവിട്ടോടിയവര്‍, നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് ഇരയായവര്‍, ലൈംഗീകമായി പീഡിപ്പിക്കപ്പെട്ട സ്ത്രീകളും കുട്ടികളും, എല്ലാം പതിനായിരക്കണക്കിലാണ്. വാസ്തവത്തില്‍ ഈ വര്‍ഗ്ഗീയ കലാപം മറ്റൊരു ജിഹാദായി മാറുകയായിരുന്നു. അതേപോലെ തന്നെ ഇസ്ലാം മതം തിരസ്‌കരിച്ചതിന്റെ പേരില്‍ രാമസിംഹനെയും, കൂടെ അനുജന്‍ നരസിംഹനേയും, അദ്ദേഹത്തിന്റെ ഭാര്യ കമലാ അന്തര്‍ജ്ജനത്തേയും, അരിവെപ്പുകാരന്‍ രാജു അയ്യരെയും ഇസ്ലാമിക മതഭ്രാന്തന്മാര്‍ കൊലക്കത്തിക്ക് ഇരയാക്കി. ഇതൊരുവിധത്തില്‍ പറഞ്ഞാല്‍ ഒരു സമൂഹിക ഉന്മൂലന പ്രക്രിയയുടെ പരീക്ഷണം കൂടി ആയിരുന്നു. ഈ അരുംകൊലകളിലെ പ്രതികള്‍ എല്ലാവരും രക്ഷപ്പെട്ടു. ആയത് കേരളത്തിലെ സജീവ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വര്‍ഗ്ഗീയ പ്രീണന അജണ്ടകളുടെ പരീക്ഷണത്തിന്റെ ആദ്യ വിജയം കൂടിയായിരുന്നു.
ഭാരതം അതിന്റെ നിലപാട് മാറ്റിയിരുന്നെങ്കില്‍
മതം മാറിയവനെ കൊല്ലുക എന്ന നിലപാട് ഭാരതത്തിലെ ജനങ്ങള്‍ ആദ്യമേ തന്നെ സ്വീകരിച്ചിരുന്നു എങ്കില്‍ ഇവിടെ കലാപം നടത്താനും അരുംകൊലകള്‍ ചെയ്യാനും ഒരു മുസ്ലിമും ഉണ്ടാവില്ലായിരുന്നു എന്നതുകൂടി ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. മാപ്പിള കലാപമോ രാമസിംഹന്‍ കൂട്ടക്കൊലപാതകമോ ഒന്നും തന്നെ ഇസ്ലാമിന്റെ ചരിത്രത്തില്‍ ഒട്ടും പുതുമയുള്ള സംഭവങ്ങള്‍ അല്ല. ഇരുപതാം നൂറ്റാണ്ടില്‍ മലബാറില്‍ സംഭവിച്ചത് എല്ലാം തന്നെ ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ മുഹമ്മദ് അനുയായികള്‍ക്ക് ചെയ്തു കാണിച്ചു കൊടുത്തതിന്റെ അനുകരണവും തനി ആവര്‍ത്തനവും തന്നെ ആയിരുന്നു. ഇത് ഇസ്ലാമിന്റെ നൈസര്‍ഗ്ഗികമായ(natural)രീതിയും, അനുഷ്ഠാനവും ആണ്; ഒപ്പം ജിഹാദി പ്രസ്ഥാനങ്ങളുടെ പൊതു സ്വഭാവവും.
മദീനായിലെ മൂന്നു ജൂത ഗോത്രങ്ങളുടെ ഉന്മൂലനം
മദീനായിലെ മൂന്നു ജൂത ഗോത്രങ്ങളെ മുഹമ്മദ് ഉന്മൂലനം ചെയ്തതു തന്നെ ഇതിന്റെ പ്രത്യക്ഷ ഉദാഹരണമായി എടുക്കാം. തങ്ങളുടെ കൃഷിയും കച്ചവടവും കൈത്തൊഴിലുകളുമായി വളരെ സംതൃപ്തരായും സമാധാനപരമായും ജീവിച്ചിരുന്ന ജൂത ഗോത്രങ്ങള്‍ക്ക് ഏറ്റവും വലിയ ഒരപകടമായിരുന്നു മുഹമ്മദിന്റെ മദീനയിലേക്കുള്ള പലായനം. സമ്പന്നരും, ബുദ്ധിമാന്മാരും, ജ്ഞാനികളും ആയിരുന്ന അവരുടെ സാന്നിദ്ധ്യം, തന്റെ പുതിയ മതം പ്രചരിപ്പിക്കുന്നതിനുള്ള മുഖ്യമായ തടസ്സമാണെന്നു മുഹമ്മദ് മനസ്സിലാക്കി; തുടര്‍ന്ന് അവരെ നശിപ്പിക്കുവാനുള്ള തക്കം പാര്‍ത്തിരുന്നു. പൊതു വര്‍ഷം (പൊ. വ) 624 ല്‍ ബനൂഖൈനുഖാഅ്(Banu Qaynuqa) ഗോത്രത്തെ ആക്രമിക്കാനായി മുഹമ്മദിന് ഒരു അവസരം കിട്ടി. ഒരു ജൂതനും ഒരു മുസ്ലിം സ്ത്രീയുമായി ഉണ്ടായ തര്‍ക്കം അന്യോന്യമുള്ള പകവീട്ടലില്‍ കലാശിച്ചു. ഇരുഭാഗത്തു നിന്നുമായി രണ്ടു പേര്‍ കൊല്ലപ്പെട്ടു. മുഹമ്മദ് ഇത് ഒരു അവസരമായി ഉപയോഗപ്പെടുത്തി; അതായത് വ്യക്തിപരമായ പ്രശ്‌നം പൊതു പ്രശ്‌നമാക്കി. മുസ്ലിം സൈന്യം ജൂത ഗോത്രത്തിന്റെ കോട്ട വളഞ്ഞു. ബദര്‍ യുദ്ധത്തില്‍ വിജയികളായ മുസ്ലിം സൈന്യത്തെ പേടിച്ചിരുന്ന ജൂത ഗോത്രം ഒത്തുതീര്‍പ്പിനു തയ്യാറായി. ഒത്തുതീര്‍പ്പു പ്രകാരം അവര്‍ക്കു കോട്ട വിട്ടു പോകേണ്ടിവന്നു. അവരുടെ സ്വത്തുക്കളെല്ലാം മുഹമ്മദ് കൈക്കലാക്കി. അതിനു ശേഷം പൊതു വര്‍ഷം 625 ല്‍ മുഹമ്മദ് ബനൂനളീര്‍ (Banu Nadir) എന്ന ജൂത ഗോത്രത്തിനെ ലക്ഷ്യമിട്ടു. (ഈ ഗോത്രം ജീവിച്ചിരുന്നത് വടക്കേ അറേബ്യയിലെ മദീനയിലെ മരുപ്പച്ച (oasis) പ്രദേശത്തായിരുന്നു). അവര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തുന്നു എന്ന് ആരോപിച്ച് മുഹമ്മദിന്റെ സൈന്യം ബനൂനളീര്‍ (ജൂത) ഗോത്രത്തിന്റെ കോട്ട വളഞ്ഞു. മൂന്നാഴ്ചക്കാലം നീണ്ടു നിന്ന ഉപരോധത്തിനൊടുവില്‍ ബനൂനളീര്‍ ഗോത്രം കീഴടങ്ങി. പ്രാണനും കൊണ്ടവര്‍ അവിടെ നിന്നും ഓടിരക്ഷപ്പെട്ടു. അവരുടെ വീടുകളും, സമ്പത്തുകളും, ആയുധങ്ങളും എല്ലാം മുസ്ലീങ്ങള്‍ കൈവശപ്പെടുത്തി.
അതോടെ മദീനയിലെ പ്രബലരായ മൂന്നു ജൂത ഗോത്രങ്ങളില്‍ ബനൂഖുറൈള(Banu Qurayza)- മാത്രമേ അവശേഷിച്ചുള്ളൂ. ഇവരുടെ സാന്നിദ്ധ്യവും അവസാനിപ്പിക്കണമെന്ന് മുഹമ്മദ് തീരുമാനിച്ചു. അവര്‍ ഹന്‍ദഖ് യുദ്ധത്തില്‍ മുസ്ലിങ്ങള്‍ക്ക് എതിരെ അഞ്ചാംപത്തികള്‍ ആയിരുന്നു എന്നാരോപിച്ചു. പൊതു വര്‍ഷം 627ല്‍ മുഹമ്മദിന്റെ സൈന്യം അവരുടെ കോട്ട വളഞ്ഞു. നാല് ആഴ്ചകളോളം അവര്‍ എതിര്‍ത്തുനിന്നു. ഗത്യന്തരമില്ലാതെ അവര്‍ ഒത്തുതീര്‍പ്പിനു തയ്യാറായി. അവര്‍ സമൂലമായി ഇസ്ലാം മതം സ്വീകരിക്കണം എന്നതായിരുന്നു മുഹമ്മദിന്റെ വ്യവസ്ഥ. മറ്റ് ഒത്തുതീര്‍പ്പ് ആലോചനകള്‍ എല്ലാം മുഹമ്മദ് തിരസ്‌കരിച്ചു. ഇസ്ലാം മതം സ്വീകരിക്കാന്‍ മാത്രം അവരും തയ്യാറായില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ നിരുപാധികം അവരും കീഴടങ്ങി.
മുസ്ലിം സൈന്യം അവരെ നിരനിരയായി സ്ത്രീകളെയും കുട്ടികളെയും ഒരു ക്യാമ്പിലേക്കും, പുരുഷന്മാരെ മറ്റൊരു ക്യാമ്പിലേക്കും നയിച്ചു. അവിടെവെച്ച് പുരുഷന്മാരെ ഒന്നടങ്കം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കുകയും ചെയ്തു. പുരുഷന്മാരുടെ വധം രാവിലെ തുടങ്ങി രാത്രി വരെ നീണ്ടുനിന്നു. ഒരോരുത്തരായി 700 പേരെ ശിരച്ഛേദം നടത്തി കൊല പൂര്‍ത്തിയാക്കിയതായും, അവരുടെ മൃതശരീരങ്ങള്‍ കിടങ്ങുകള്‍ കുഴിച്ച് അതിലിട്ടു മൂടിയതായും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ആ ഗോത്രത്തില്‍ ഇനി ഒരു പുരുഷനും ജീവിച്ചിരിപ്പില്ല എന്നുറപ്പാക്കി. മുഹമ്മദിന്റെ ഈ വംശനശീകരണം ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവം തന്നെ. മുഹമ്മദിന്റെ ഈ പ്രവൃത്തി മാനവികതക്കു മാത്രമല്ല, പുരാതന അറബി ഗോത്ര സംസ്‌കാരത്തിനു പോലും അംഗീകരിക്കാനാവാത്ത ഹീനമായ നടപടി ആയിരുന്നു. ഈ കൂട്ടക്കുരുതിക്കു ശേഷം ആ ഗോത്രത്തിലെ സുന്ദരിയായ റയ്ഹാന എന്ന യുവതിയെ മുഹമ്മദ് സ്വന്തമാക്കുകയും ചെയ്തു. റയ്ഹാന മതം മാറിയെങ്കിലും മുഹമ്മദിന്റെ ഭാര്യ ആകാന്‍ വിസമ്മതിച്ചു. അവള്‍ മുഹമ്മദിന്റെ അടിമായി കഴിയാനാണ് തീരുമാനിച്ചത്. കാരണം തന്റെ ഗോത്രത്തിന്റെ കൂട്ടക്കൊലക്കു നേതൃത്വം നല്‍കിയ മനുഷ്യന്റെ ഭര്‍തൃത്വം അവള്‍ ഇഷ്ടപ്പെട്ടില്ല. ഇതിന്റെ ഒക്കെ തനി ആവര്‍ത്തനം ആയിരുന്നില്ലേ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നാം മലബാറില്‍ കണ്ടത്?
ഇനി ഖുര്‍ആനില്‍ ഈ ആക്രമണത്തെപ്പറ്റി പറയുന്നത് കാണുക:
33: 26 വേദക്കാരില്‍ നിന്ന് അവര്‍ക്കു പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന് അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടു കൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.
33: 27 അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ (മുമ്പ്) കാലെടുത്ത് വെച്ചിട്ടില്ലാത്ത ഒരു ഭൂ പ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തിതരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
അങ്ങിനെ മദീനയില്‍ ജീവിച്ചിരുന്ന മൂന്ന് പ്രഗത്ഭ ജൂത ഗോത്രങ്ങളെയും മുഹമ്മദുംകൂട്ടരും കൊള്ളയടിച്ചും, നിഷ്ഠൂരമായി കൊലചെയ്തും, ആട്ടി ഓടിച്ചും, നിഷ്‌കാസനം ചെയ്തു. പ്രവാചകന്റെ ഈ കാല്‍പ്പാടുകളെ പിന്തുടരുക അഥവാ അനുവര്‍ത്തിക്കുക ആയിരുന്നു മലബാറിലെ മാപ്പിള കലാപത്തിന്റെ നേതൃത്വവും ചെയ്തത്.
മാപ്പിള ലഹളയുടെ പശ്ചാത്തലവും ആക്രമണ സ്വഭാവവും വസ്തുനിഷ്ഠമായി (objectively) വിലയിരുത്തുന്നതിനു പകരം ഇതിനെ ബ്രിട്ടീഷുകാര്‍ക്ക് എതിരേയുള്ള സ്വാതന്ത്ര്യ സമരമായും കര്‍ഷകരുടെ കലാപമായും ചിത്രീകരിക്കുകയാണ് സ്ഥാപിത താല്‍പര്യക്കാരായ ചരിത്രകാരന്മാര്‍ ഇന്ന് ചെയ്യുന്നത്. അന്ന് ഗാന്ധിജിക്ക് അബദ്ധം പറ്റിയതായിരുന്നെങ്കില്‍ ഇന്ന് കപട മതേതരന്മാരായ രാഷ്ട്രീയക്കാര്‍ ഇസ്ലാമിക മതതീവ്രതയെ പ്രീണിപ്പിച്ചു ശക്തിപ്പെടുത്തി താല്‍ക്കാലികമായ നേട്ടം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാരുടെ ഭരണത്തിന്റെ മേല്‍നോട്ടത്തില്‍ ഇസ്ലാമിക തീവ്രവാദം തഴച്ചുവളരുകയാണ്, ഇന്നത്തെ കേരളത്തില്‍. സംസ്ഥാനത്ത് മാറി മാറി വരുന്ന ഇടതു വലതു ഭരണകൂട ശക്തികള്‍ ഇന്നത്തെ ഫ്രാന്‍സിന്റെ അവസ്ഥ ഇവിടെയും വരുത്തി വെക്കാനിടയുണ്ട്. നാം അതീവ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു.
എന്തു കൊണ്ട് ഹിന്ദുരാഷ്ട്രമായി മാറുന്നില്ല?
സ്വാതന്ത്ര്യലബ്ധിയോടുകൂടി ഭാരതം മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടു. മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ പാകിസ്ഥാന്‍ എന്ന പേരില്‍ ഒരു ഇസ്ലാമിക രാജ്യമായി വിഭജിച്ചുകൊടുക്കപ്പെട്ടു. പക്ഷെ, ചരിത്രപരമായ കാരണങ്ങളാല്‍, മറ്റു ഭാഗങ്ങള്‍ സാങ്കേതികമായി ഒരു ഹിന്ദു രാഷ്ട്രമായി മാറിയില്ല. പ്രത്യേക ചില പരിമിതികള്‍ ഇല്ലായിരുന്നെങ്കില്‍ ഇതൊരു ഹിന്ദുരാഷ്ട്രം ആവേണ്ടതായിരുന്നു. ഹിന്ദുക്കളും, ഹൈന്ദവ മതവും ദുരുപയോഗം ചെയ്യപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യാത്ത രാഷ്ട്രമാണ് സാക്ഷാല്‍ ഹിന്ദു രാഷ്ട്രം. ഹിന്ദു രാഷ്ട്രത്തില്‍ ഹിന്ദു അഥവാ ഇന്ത്യന്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമല്ലേ? ഇന്ത്യ ഇന്ന് അല്‍പമെങ്കിലും സമാധാനമുള്ള ഒരിടമായിരിക്കുന്നത് ഇവിടെ ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള നാടായിരിക്കുന്നതു കൊണ്ടുതന്നെ ആണ്. ഹിന്ദുവിന്റെ വിശ്വവീക്ഷണമായ(world view)’സര്‍വ്വ ദേവോ നമസ്‌കാരം’ എന്നതും ഈ പ്രതിഭാസത്തെ ന്യായീകരിക്കുന്നുണ്ട്. ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ എന്നെങ്കിലും ജനസംഖ്യയില്‍ തുല്യരായിപ്പോവുകയെങ്കിലും ചെയ്താല്‍ ഇവിടെ എന്ത് സംഭവിക്കുമെന്ന് ഒന്ന് ആലോചിച്ചു നോക്കാവുന്നതെയുള്ളൂ. ഇപ്പോള്‍ തന്നെ ഹിന്ദുക്കള്‍ ന്യൂനപക്ഷം ആയിരിക്കുന്ന ഇന്ത്യയുടെ ചില പ്രദേശങ്ങളില്‍ ഹിന്ദുക്കള്‍ പീഡിതരാണ്.
ഹിന്ദു മതമല്ല ധര്‍മ്മം ആണ്. ആയത് വിശാല മനസ്‌കതയും സ്വാതന്ത്ര്യവും സമാധാനവും അംഗീകരിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയാണ്. അതിനാല്‍ ഒട്ടുമിക്ക ഹിന്ദുക്കളും കുട്ടിക്കാലം മുതല്‍ക്കേ പ്രവര്‍ത്തിക്കുന്നതും ചിന്തിക്കുന്നതും ഇതേ രീതിയിലാണ്. ഹിന്ദുക്കള്‍ നീതിയിലും സഹിഷ്ണുതയിലും സമാധാനത്തിലും, എല്ലാ മതങ്ങളിലും ഒരുപോലെ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ യേശുവും, മുഹമ്മദും അവര്‍ക്ക് അന്യരല്ല. ഹിന്ദു രാഷ്ട്രത്തില്‍ അഹിന്ദുക്കള്‍ക്ക് ഒരു പ്രശ്‌നവും ഇല്ല. ഹിന്ദുക്കള്‍ ആസ്വദിക്കുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും അഹിന്ദുക്കള്‍ക്കും ഒരുപോലെ പ്രാപ്യമാണ്.
ഹിന്ദു ഉണരണം
ഹിന്ദു ഉണരണം എന്നുതന്നെ ആവര്‍ത്തിച്ചു പറയാന്‍ തോന്നുന്നു. കാരണം ഭാരതം മതേതര രാജ്യമാണെങ്കിലും ഇവിടെ ഹിന്ദുക്കളുടെ അവസ്ഥ അത്ര തൃപ്തികരമല്ല. ഇബ്രാഹിമ അഥവാ അബ്രഹാമിക മതസ്ഥരെപ്പോലെ ഹിന്ദുക്കള്‍ സംഘടിതരല്ല. അവര്‍ കൂടുതലായി സഹിഷ്ണുതയുള്ളവരുമാണ്. ജാതി, സംസ്‌കാരം, പ്രദേശം, ഭാഷ, വേഷം എന്നിവയുടെ അടിസ്ഥാനത്തില്‍ ഭിന്നിച്ചിരിക്കുന്നതുകൊണ്ട് അവരുടെ പൊതുപ്രശ്‌നങ്ങളില്‍ വേണ്ടരീതിയില്‍ ശക്തമായി പ്രതികരിക്കുകയോ വില പേശുകയോ ചെയ്യാന്‍ കഴിയുന്നില്ല. പോരാത്തതിന് ഹിന്ദുവിനെ എതിര്‍ക്കുന്നത് കപട മതേതരത്വത്തിന്റെ ഒരു ഫാഷനായിരിക്കുകയും ആണിന്ന്.
അതേസമയം ഇതര മതസ്ഥര്‍ പലവിഭാഗങ്ങളായി തിരിഞ്ഞിട്ടുണ്ടെങ്കിലും അവരുടെ പൊതുപ്രശ്‌നം വരുമ്പോള്‍ എല്ലാ വിഭാഗങ്ങളും ഒന്നിക്കുന്നു. അതേപോലെ ഹിന്ദുക്കള്‍ക്ക് ഐക്യമില്ലായ്മ കാരണം സമകാലിക രാഷ്ട്രീയത്തിന്റെ മര്‍മ്മമായ വോട്ടു ബാങ്ക് എന്ന വജ്രായുധം ഇല്ലാതെയും പോയി. ആയതുകൊണ്ടു മിക്കവാറും എല്ലാ രാഷ്ട്രീയ കക്ഷികളും ഹിന്ദുക്കളെ അവഗണിക്കുകയോ അവരോട് വിവേചനം കാണിക്കുകയോ ചെയ്യുന്നു. അതുകൊണ്ട് തന്നെ കേരളത്തിലെ മതേതര രാഷ്ട്രീയ നേതൃത്വം വോട്ടുകള്‍ നേടാനായി ഹിന്ദുവിന്റെ ചിലവില്‍ ന്യൂനപക്ഷങ്ങളെ വഴിവിട്ടും അധാര്‍മ്മികമായും സഹായിക്കുകയും ആശ്രയിക്കുകയുമാണ്.
ഹിന്ദു വിരുദ്ധ പ്രചാരണവും മാധ്യമങ്ങളും
ഇന്ത്യയിലെ മിക്ക മാധ്യമ സ്ഥാപനങ്ങളും ഹിന്ദുവിദ്വേഷ രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലുമാണ് എന്നത് സത്യം തന്നെ. ഒന്നു പരിശോധിച്ചു നോക്കിയാല്‍ ഇതില്‍ ഒട്ടു മിക്കതിന്റെയും ഉടമസ്ഥാവകാശം ‘ആടിനെ പട്ടിയും, പട്ടിയെ പേപ്പട്ടിയും ആക്കുന്ന’ കപട മതേതര, ഹിന്ദു വിദ്വേഷ രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലുമാണ് എന്നു മനസ്സിലാക്കാം. അതിനാല്‍ അവരുടെ ഹിന്ദുവിരുദ്ധ പ്രചാരണത്തെ പിന്തുണക്കുന്ന വാര്‍ത്തകള്‍ മാത്രമാണ് പ്രസ്തുത മാധ്യമങ്ങള്‍ കവര്‍ ചെയ്യുന്നത്. ഈ മാധ്യമങ്ങള്‍ പക്ഷപാതനയം തുടരുകയാണ്; വ്യക്തികളെയോ രാഷ്ട്രീയ കക്ഷികളെയോ മതസംഘടനകളെയോ വിമര്‍ശിക്കുന്നതില്‍ അവര്‍ ‘സെലക്ടീവ്’ ആണ്.
മതേതര പാര്‍ട്ടികള്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ചും മുസ്ലിങ്ങളെ, പ്രീണിപ്പിച്ച് അവരുടെ വോട്ടുബാങ്ക് ലക്ഷ്യമിടുന്നവരാണ്. ഇതിന്റെയൊക്കെ ഫലമായി സര്‍ക്കാരുകള്‍ കലാപകാരികളെയും അഴിമതിക്കാരെയും മറ്റും നേരിടുന്നതില്‍ അമാന്തം കാണിക്കുന്നത് ഒരു കീഴ്‌വഴക്കമാക്കി മാറിയിരിക്കുന്നു. ഇവിടെ ഹിന്ദുക്കള്‍ നിസ്സഹായരാകുന്നു: അവര്‍ ബലമായി ഇസ്ലാമിലേക്കും, ക്രിസ്തുമതത്തിലേക്കും പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ചിലപ്പോള്‍ മതപരിവര്‍ത്തനത്തിനുവേണ്ടി ദരിദ്രര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും പണം വാഗ്ദാനം ചെയ്യപ്പെടുന്നു. പല മതസംഘടനകളും ആയതിനുവേണ്ടി ഭീമമായ തുകകള്‍ വിദേശത്തുനിന്നും നിയമാനുസൃതമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ കടത്തിക്കൊണ്ടു വരുന്നുമുണ്ട്. സ്വാതന്ത്ര്യാനന്തരം ഹിന്ദുക്കള്‍ക്ക് ഒരു മതേതര ഇന്ത്യയെ ലഭിച്ചു; അതില്‍ മുസ്ലിങ്ങള്‍ക്ക് പ്രത്യേക നിയമങ്ങളും അനാവശ്യ സബ്‌സിഡികളും ലഭിക്കുന്നു. ആയതുകൊണ്ട് ഇന്ത്യ ഒരു മതേതര രാജ്യം എന്ന് പറയുന്നതിലും ഭേദം ഒരു ന്യൂനപക്ഷ പ്രീണന രാജ്യം എന്നു പറയുന്നതാവും ഏറെ ശരി.
(കേളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ചയാളാണ് ലേഖകന്‍ )
വേദബുക്‌സ് പ്രസിദ്ധീകരിക്കുന്ന മലബാര്‍ കലാപത്തിന്റെ ബാക്കിപത്രം, എന്ന ഗ്രന്ഥത്തിന്റെ അവതാരിക.
[email protected]