ഉദയ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് നടത്തിയ പ്രസ്താവനയില്‍ വൈകാതെ തന്നെ രാമക്ഷേത്രത്തിനു വേണ്ടിയുള്ള ജോലികള്‍ ആരംഭിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞു. മെയ് 26ന് രാജസ്ഥാനിലെ ഉദയ്പുരില്‍ പ്രവര്‍ത്തകസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്രം പൂര്‍ത്തീകരിക്കുക എന്നത് നമ്മുടെ ജോലിയാണ്. രാമന്‍ നമുക്കുള്ളില്‍ ജീവിക്കുന്നു. അതിനാല്‍ ഇത് നമ്മുടെ ഉത്തരവാദിത്വമാണ്. അത് നാം തന്നെ പ്രാവര്‍ത്തികമാക്കണം. അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു.
ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെ രാമക്ഷേത്ര നിര്‍ മ്മാണത്തിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു.