കണ്ണൂര്‍: കേന്ദ്ര മാനവ വിഭവശേഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ‘കലാ ഉത്സവ്’ പരിപാടിയില്‍ അഖിലേന്ത്യ തലത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ മൂന്നാം സ്ഥാനം ലഭിച്ച എസ്.ഗോപീകൃഷ്ണന്‍. മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം, നാടന്‍പാട്ട് എന്നീ ഇനങ്ങളില്‍ ഒന്നാംസ്ഥാനം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. അച്ഛന്‍ കണ്ണൂര്‍ ചിറക്കല്‍ കോവിലകം സുരേഷ് വര്‍മ്മയും അമ്മ സംഗീത അദ്ധ്യാപികയായ സുമ സുരേഷുമാണ്. ഒന്നാം സ്ഥാനം ബീഹാറും രണ്ടാംസ്ഥാനം മഹാരാഷ്ട്രയുമാണ് കരസ്ഥമാക്കിയത്.