Wednesday, July 9, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

കർഷകസമരത്തിനു പണം മുടക്കുന്ന അന്താരാഷ്‌ട്ര ഭീകരൻ

സ്വാതി കൃഷ്ണ

Feb 6, 2021, 10:13 am IST

കൃത്യമായ പദ്ധതികളോടെ മെനഞ്ഞ ഒരു തിരക്കഥയുടെ ആവിഷ്ക്കാരം ആയിരുന്നു ജനുവരി 26 നു കർഷക സമരം എന്ന വ്യാജേന  നടന്നത്. ലോകത്തിനു മുന്നിൽ ഭാരതത്തിൻറെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കാൻ കലാപകാരികൾ തിരഞ്ഞെടുത്ത ദിവസം.   ഒരു ഭാരതീയ കർഷകൻറെ വികാരമാണോ നാം അവിടെ കണ്ടത്? റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക വിൽക്കുന്ന ബാലന്റെ കയ്യിൽ നിന്നും പതാകകൾ പിടിച്ചു വാങ്ങി നിങ്ങൾ നശിപ്പിക്കുമോ? അവ ചവിട്ടി ദൂരെ എറിയുമോ?ഇനി പതാക ഉയർത്താൻ നേരം ആരോ കൊടുത്ത ഇന്ത്യൻ ദേശീയ പതാക ദൂരേക്ക് വലിച്ചെറിഞ്ഞു അവിടെ മറ്റൊരു പതാക നിങ്ങൾ നാട്ടുമോ? ഇല്ല,  സാധാരണക്കാരൻ ആയ ഒരു ഇന്ത്യക്കാരനും അതിനു മുതിരില്ല. ഇത്രയ്ക്കു അമർഷം ദേശീയ പാതകയോട് തോന്നാൻ മാത്രം അവരുടെ ഉള്ളിൽ കത്തുന്ന ആ വികാരം എന്താണെന്നുള്ള ചോദ്യത്തിന് ഉത്തരം ഒന്ന് മാത്രമാണ്.അതാണ് ഖാലിസ്ഥാൻ തീവ്രവാദം..!!!!

കർഷക സമരത്തെ  അത്ര നിഷ്കളങ്കരായ അന്നദാതാക്കളുടെ സമരമായി മാത്രമേ നിങ്ങൾ കാണുന്നൂ എങ്കിൽ നിങ്ങൾ വിഡ്ഢികളുടെ സ്വർഗത്തിൽ ആണ്.  കർഷകർ എന്ന വ്യാജേന ഇടനിലക്കാർ  ചില മാസങ്ങളായി നടത്തുന്ന സമരത്തിന് പെട്ടൊരു ദിവസം അന്താരാഷ്ട്ര മുഖം വരുന്നു..നിരവധി സെലിബ്രറ്റികളുടെ അക്കൗണ്ടുകൾ വഴി തലങ്ങും വിലങ്ങും ട്വീറ്റുകളുടെ പ്രവാഹം. അതിൽ മിക്കവയും ഏതാണ്ട് ഒരേ സമയത്തു തന്നെ ട്വീറ്റ് ചെയ്യപ്പെട്ടവയും.എങ്ങനെയാണു  ഒരു സുപ്രഭാതത്തിൽ നിരവധി സെലിബ്രറ്റികൾക്കും   ഡൽഹിയിലെ  പ്രതിഷേധക്കാരോട് അനുകൂല നിലപാടുണ്ടായത് ?ഇവരെയെല്ലാം ഒരേ ദിവസം ഒന്നിപ്പിച്ച ഘടകം ഏത്?ആ ഘടകം എങ്ങനെയാണു ഭാരതത്തെ ശിഥിലീകരിക്കാനുള്ള പ്രവൃത്തികളിൽ അനുദിനം വ്യാപൃതർ ആയിരിക്കുന്നത്?എന്താണ് അവരുടെ നേട്ടം? എല്ലാത്തിലൂടെയും ഒന്ന് കണ്ണോടിക്കാം.

സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക  ഗ്രെറ്റ ത്യുന്‍ബെ  സമരക്കാരെ പിന്തുണച്ചു കൊണ്ട്  ട്വീറ്റ്  ചെയ്തത് ഉയർത്തി പിടിച്ചു കൊണ്ട് ഇടനിലക്കാർക്കു വേണ്ടി മുറവിളി കൂട്ടുന്നവർ കാര്യമായി ശ്രദ്ധിക്കാതെ പോയ ഒരു സംഭവമുണ്ട്.  ട്വീറ്റിന്റെ കൂടെ അറിയാതെ പോസ്റ്റ് ചെയ്ത ,പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ട , സമരക്കാരുടെ മാസ്റ്റർ പ്ലാൻ അടങ്ങിയ ഒരു  ഗൂഗിൾ ഡോക്യൂമെൻറ് ലിങ്ക്.  ഇന്ത്യയെ തകർക്കാനുള്ള വ്യക്തമായ പദ്ധതികളുടെ വിവരങ്ങൾ  പുറം ലോകം അറിയാൻ ഇടയായതും ,ഡൽഹി പോലീസ് നേരിട്ട് അന്വേഷണം ആരംഭിച്ചതും , സിനിമ , സ്പോർട്സ് മേഖലയിൽ ഉള്ള രാജ്യ സ്നേഹികളായ പ്രമുഖർ പ്രതിലോമ ശക്തികൾക്കെതിരെ ഹാഷ് ടാഗുകളുമായി ട്വിറ്റെറിൽ  ഒരുമിച്ചു നിന്ന് ഇവരുടെ ശ്രമങ്ങളെ ചെറുക്കുന്നതും നാം കണ്ടു..

ഖാലിസ്ഥാൻ തീവ്രവാദികളാൽ ഹൈജാക്ക് ചെയ്യപ്പെട്ട കർഷക സമരത്തിന്റെ   ഉദ്ദേശങ്ങളും , സമരത്തിന് വേണ്ടി ഫണ്ട് ചെയ്യുന്നവർ  ആരെല്ലാം ആണെന്നതും  തുറന്നു കാട്ടുകയാണ്  ഈ ലിങ്ക് ചെയ്തത്. . ഇന്ത്യയുടേ ഇമേജ് നശിപ്പിക്കുക , യോഗയുടേ നാട് എന്ന ഖ്യാതി ഇല്ലാതാക്കുക   തുടങ്ങി അനവധി പദ്ധതികൾ അതിൽ കാണാം. എന്നു  മാത്രമല്ല ഖാലിസ്ഥാനുള്ള പരിപൂർണ പിന്തുണയും ടൂൾകിറ്റ് എന്ന പേരിൽ ഇവർ പുറത്തു വിട്ട ഡോക്യൂമെന്റിൽ കാണാൻ സാധിക്കും.

ഈ വിവരങ്ങൾ വിശകലനം ചെയ്തു കൂട്ടി വായിച്ചാൽ  ലഭ്യമാവുന്ന വിവരങ്ങൾ അനുസരിച്ചു , ഇടതു ആഭിമുഖ്യമുള്ള സംഘടനകൾ ആയ യുഗ്മ നെറ്റ്‌വർക്ക് , എക്സ്റ്റിങ്ഷൻ റെബലിയൻ  തുടങ്ങി നിരവധി സംഘടനകൾ ഇതിനു പുറകിൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്നുണ്ട്.  ഇവരുടെ പലരുടെയും ഫണ്ടിംഗ് സോഴ്സ് നമുക്കെല്ലാവർക്കും  അത്ര പരിചിതമല്ലാത്ത ഒരു പേരാണ്. പല രാജ്യങ്ങളുടെയും സാമ്പത്തിക തകർച്ചക്ക് വേണ്ടി ഫണ്ട് ചെയ്തിട്ടുള്ള ,  രാജ്യങ്ങളെ തന്നെ വിലക്ക് വാങ്ങാൻ തക്ക വണ്ണം ധനികൻ ആയ സാക്ഷാൽ ജോർജ് സൊറോസ് എന്ന സാമ്പത്തിക കുറ്റവാളി.

സോറോസ് ഫണ്ട് മാനേജ്‌മെന്റിന്റെ ചെയര്‍മാനും പ്രസിഡന്റുമായ ജോര്‍ജ്ജ് സോറോസ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ഫണ്ട് മാനേജര്‍മാരില്‍ ഒരാളാണ്. ലോകത്തിന്റെ ഗതി വിഗതികൾ നിയന്ത്രിക്കാൻ  തന്നെ പ്രാപ്‌തരായവരിൽ  ഒരാൾ.  ഇന്ത്യക്കെതിരെ , ഇന്ത്യൻ സർക്കാരിനെതിരെ നടക്കുന്ന അന്തരാഷ്ട്ര ക്യാമ്പയിനുകളുടെ സോഴ്സ് സൊറോസ് ആണെന്ന് തിരിച്ചറിയുമ്പോൾ തന്നെ പതിയിരിക്കുന്ന അപകടം നമുക്ക് തിരിച്ചറിയാനാകും. ദേശീയത ലോകത്തിൽ നിന്നും തൂത്തെറിയാൻ പ്രവർത്തിക്കുന്ന ഡെമോക്രാറ്റിക് ജസ്റ്റിസ് ഫ്രണ്ട് ,  കടുത്ത ജൂത വിരുദ്ധത പ്രചരിപ്പിക്കുന്ന ഗിഷ , അമേരിക്കയെ ശിഥിലീകരിക്കുന്ന അവരുടെ ദേശീയതയെ ഇല്ലായ്മ ചെയ്യാനും , അമേരിക്കൻ സർക്കാർ എടുക്കുന്ന രാജ്യ സുരക്ഷ നടപടികളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന സംഘടന ആയ അമേരിക്കന്‍ ഫ്രണ്ട്‌സ് സര്‍വീസ് കമ്മിറ്റി ,  കൂടാതെ കാറ്റലിസ്റ്റ് , കത്തോലിക്ക ഫോര്‍ ചോയ്‌സ്, തുടങ്ങിയ സംഘടനകൾക്കു പുറമെ , സമാന സ്വഭാവമുള്ള നൂറിലധികം സംഘടനകൾക്കു പണം വാരിയെറിയുന്ന  ജോർജ് സൊറോസ് എന്ന ഭീമൻ , ഖാലിസ്ഥാൻ തീവ്രവാദികളിലൂടെ  ഭാരതത്തിൽ വേരുറപ്പിക്കുന്നതിൻന്റെ  കൃത്യമായ ഉദാഹരണങ്ങൾ ആണ് ഡൽഹിയിൽ നടക്കുന്ന സമരങ്ങളും, CAA പോലുള്ള രാജ്യ സുരക്ഷയെ ബാധിക്കുന്ന നിയമ നിർമ്മാണത്തിനെതിരെ  നടന്ന ആസൂത്രണ കലാപങ്ങളും എല്ലാം.

ജോർജ് സൊറോസ്

ബ്രിട്ടന്റെയും , മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളുടെയും  സമ്പദ് വ്യവസ്ഥയെ  താളം തെറ്റിച്ചിട്ടുള്ള ഒരു സാമ്പത്തിക കുറ്റവാളി കൂടി ആണ് സൊറോസ് എന്ന് മനസ്സിലാക്കുമ്പോൾ , ഇന്ത്യയിൽ അയാൾ ഉണ്ടാക്കാൻ പോകുന്ന ചലനങ്ങൾ എത്ര ഭീകരം ആയിരിക്കും എന്ന് ജനങ്ങൾ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരുന്നു. ഒരു ശശാരി മനുഷ്യന്റെ ചിന്തകൾക്കും അപ്പുറത്തു ആണ് സൊറോസ് പോലെ ഉള്ളവർ തങ്ങളുടെ നിലപാടുകൾ അടിച്ചേൽപ്പിക്കാൻ കണ്ടെത്തുന്ന മാർഗങ്ങൾ.

ഇനി സമാനമായ ട്വീറ്റ് ചെയ്ത റിഹാനയുടെ കഥ  ഇതിലും രസകരമാണ്. വർഷങ്ങൾക്ക് മുൻപ് അതായത് 2012ൽ റിഹാന തുടങ്ങിയ കമ്പനിയുടെ പേരാണ് ക്ലാര ലയണൽ ഫൗണ്ടേഷൻ. ഇവരുടെ സ്ഥാപക നേതാക്കന്മാരുടെ ലിസ്റ്റിൽ കണ്ട ഒരു പേരാണ് മെയ് ലസിറ്റർ. അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ  ബാരാക് ഒബാമക്കും, ഹിലാരി ക്ലിന്റനും വേണ്ടി ഫണ്ട്‌ റൈസ് ചെയ്ത ആളുകളുടെ കൂട്ടത്തിൽ മുൻ നിരയിൽ നിൽക്കുന്ന പേരും ഇതു തന്നെ. അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഹിലാരി ക്ലിന്റനും, ഒബാമാക്കും വേണ്ടി ഇറങ്ങിയ സ്റ്റാർ ക്യാമ്പയിനർ ആയിരുന്നു റിഹാന. ട്രമ്പ് പ്രസിഡന്റ്‌ ആവുന്നതിനു മുന്നേ ബാരാക് ഒബാമ, 9 ബില്യൺ ഡോളർ സാക്ഷാൽ ജോർജ് സോറസിന് നൽകിയത് വിവാദങ്ങൾക്കും, ചൂട് ചർച്ചകൾക്കും കാരണമായിരുന്നു. മോദിയെ ഒരു ഡിക്ടറേറ്റർ ലിസ്റ്റിൽ പെടുത്തുന്ന ജോർജ് സോറോസും, സംഘടനയും കർഷക സമരത്തിൽ പറയുന്ന അഭിപ്രായം എന്തിയാണെന്നു ഇതിൽ നിന്നും വ്യക്തമല്ലേ? അവസാനമായി വന്ന News18 വാർത്ത ശരിയാണെങ്കിൽ 18 കോടി രൂപയാണ് ആ ഒരു ട്വീറ്റിനു റിഹാനയുടെ പ്രതിഫലം, നൽകിയത് മാറ്റാരുമല്ല സാക്ഷാൽ ജോർജ് സൊറസിന്റെ സ്ഥാപനം തന്നെ.എല്ലാ കണ്ണികളും ചേർത്ത് വെച്ചാൽ ചരട് വലിക്കുന്നതാര് എന്ന ചോദ്യത്തിനുള്ള ഉത്തരം അതിൽ നിന്നും ലഭ്യമാകും.

ചില സോഴ്സുകൾ സൂചിപ്പിക്കുന്നത് ശരിയാണെങ്കിൽ ജോർജ്‌ സോറോസിന് പുറമെ , ഗ്രീൻ പീസ് തുടങ്ങിയ മറ്റു പലരും എക്സ്റ്റിങ്ഷൻ റെബലിയനു വേണ്ടി ഫണ്ട് ചെയ്യുന്നുണ്ട്. ജോർജ്‌ സോറോസുമായി ബന്ധമുള്ള സംഘടനകളുടെയും  ചില ഇന്ത്യൻ സെലിബ്രിറ്റികളുടെയും പേരുകൾ opindia പുറത്തു വിടുകയുണ്ടായി. സോറോസിന്റെ സ്വന്തം സ്ഥാപനമായ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ ഫണ്ട് ചെയ്യുന്ന ഒരു സ്ഥാപനമാണ് Human Rights Law Network (HRLN ).  റോഹിൻഗ്യകൾക്കു സൗജന്യമായ ഭാരതത്തിലേക്ക് പ്രവേശനം നടത്താൻ പ്രയത്നിച്ച , കശ്മീരിലെ വിഘടന വാദികളും ,നക്സൽ ഭീകരരുമായും ബന്ധമുള്ള സ്ഥാപനത്തിന് ജോർജ്‌ സോറസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസ് ഫൌണ്ടേഷൻ ഫണ്ട് ചെയ്യുന്നത് എന്തിനാണെന്ന് മനസിലാക്കാൻ ഒരു പാട് ചികഞ്ഞു ചിന്തിക്കേണ്ട കാര്യവുമില്ല..

അത് പോലെ തന്നെ ഇന്ത്യയിൽ സമീപ കാലങ്ങളിൽ ഉണ്ടായ  മിക്ക വിവാദങ്ങളിലും ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ ഒരു ലിങ്ക് എങ്കിലും ഉണ്ടാവാറുണ്ട്. റാഫേൽ കേസിൽ ഫ്രാൻസിൽ കേസ് ഫയൽ ചെയ്ത NGO  ഷേർപ്പയുടെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചു പോയാലും നമ്മൾ ചെന്നെത്തുന്നത് ജോർജ് സൊറാസ് എന്ന ധനാഢ്യനിൽ ആയിരിക്കും. അത് പോലെ തന്നെ ഗ്രെറ്റയുടെ ഗൂഗിൾ ഡോക്യൂമെന്റിൽ പലപ്പോഴായി ഉപയോഗിച്ചിരിക്കുന്ന ഒരു ഹാഷ് ടാഗാണ് #AskIndiaWhy .  ഇതിൻന്റെ  പിന്നിൽ പ്രവർത്തിക്കുന്നവർ ആരാണെന്നു അന്വേഷിച്ചാൽ ലഭ്യമാകുന്ന മറ്റൊരു പേരാണ്  Poetic Justice Foundation എന്ന കാനേഡിയൻ കമ്പനിയുടേത് . ഡൽഹിയിൽ സമരക്കാർക്കു സർവ സന്നാഹങ്ങളും ഒരുക്കുന്നതും  സോഷ്യൽ മീഡിയ വഴി നടക്കുന്ന ക്യാമ്പയിനുകൾക്കും, എല്ലാത്തിനും ഫണ്ടും ലഭിക്കുന്ന സ്രോതസ്സ്  Poetic Justice Foundation ആണ് എന്നു അവർ തന്നെ അവരുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. CAA , ആർട്ടിക്കിൾ 370 , ഡൽഹിയിൽ നടക്കുന്ന കർഷക സമരം ഇതെല്ലം ഇവരുടെ വിഷയങ്ങൾ ആണെന്ന് മാത്രമല്ല ഇതിനു വേണ്ടിയുള്ള ഫണ്ടുകൾ ലഭിക്കുന്നത് ഇവിടെ നിന്ന് തന്നെയാണ്. Poetic Justice Foundation നടത്തുന്നവരുടെ പശ്ചാത്തലം അന്വേഷിച്ചാൽ  കാര്യങ്ങൾക്കു ഏറെക്കുറെ വ്യക്തത വരും.

താൻ ഖാലിസ്ഥാൻ തീവ്രവാദി ആണെന്ന് നിരന്തരം ട്വീറ്റ് ചെയ്യുന്ന മോ ധലിവാൽ എന്നവ്യക്തിയുടെ  ട്വിറ്റെർ അക്കൗണ്ടിൽ നിന്നും  Poetic Justice Foundation ഇപ്പോൾ  നടത്തി കൊണ്ടിരിക്കുന്നത് അയാൾ ആണെന്ന് വ്യക്തമാണ്. മാത്രവുമല്ല Poetic Justice Foundation ന്റെ  ട്വീറ്റുകൾ എല്ലാം തന്നെ ഇന്ത്യയെ ശിഥിലീകരിക്കുക എന്ന വ്യക്തമായ  ലക്ഷ്യത്തോടെ ഉള്ളതാണെന്ന് അക്കൗണ്ട് പരിശോധിക്കുന്ന ആർക്കും മനസിലാക്കാം. വിവാദങ്ങൾ ഉണ്ടായതോടു കൂടി പല ട്വീറ്റുകളും മാഞ്ഞു പോവാൻ തുടങ്ങിയിരിക്കുന്നു. റെസ്ട്രിക്ടഡ് അക്കൗണ്ട് ആക്കി മാറ്റുകയും ചെയ്തിരിക്കുന്നു.

ട്വിറ്റെർ മേധാവി ജാക്ക് ഡോർസിയും , സോറസുമായുള്ള ബന്ധവും  സമീപ കാലത്തു ചൂടുള്ള വിവാദങ്ങൾക്കു വഴി തെളിച്ചിട്ടുണ്ട്.   ട്രമ്പിന്റെ ട്വീറ്റുകൾ ഡിലീറ്റ് ചെയ്ത വാർത്തകൾ നമ്മൾ  അറിഞ്ഞിരുന്നല്ലോ. മറുവശത്തുള്ള ഫേസ്ബുക് സിഇഒ  മാർക്ക് സക്കംബർഗ് ട്രമ്പ് അനുകൂലി എന്ന വിശേഷണം ഉള്ളയാളും ,അതിനാൽ തന്നെ സൊറോസിന്റെ  നോട്ടപുള്ളിയുമാണ് എന്നതുകൂടി ഇതിനോട് ചേർത്തു വായിക്കണം . ഫേസ്ബുക്കിൽ തലപ്പത്തു നിന്നും സക്കംബർഗ് പിൻവാങ്ങണം എന്ന സോറോസിന്റെ ആവശ്യം ചൂടുള്ള ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ഇത് മാത്രമല്ല മിക്ക അന്താരാഷ്ട്ര മാധ്യമങ്ങളും സൊറോസ് പണം മുടക്കി തങ്ങൾക്കു വേണ്ട വിധത്തിൽ വാർത്തകൾ നൽകുന്ന അനുസരണയുള്ള  നായ്ക്കൾ ആക്കി കൂടെ കൂട്ടിയിട്ടുമുണ്ട്.

നമ്മുടെ രാജ്യത്തു  ഇടതു സംഘടനകളുടെ ആശീർവാദത്തോടെ ചൈന നടപ്പിലാക്കുന്ന ശിഥിലീകരണ പ്രവർത്തനങ്ങളെക്കാളും  ,  കമ്മ്യൂണിസ്റ്റ് അനുകൂല തീവ്രവാദ സംഘടനകൾ ആയ നക്സലൈറ്റ് നടത്തുന്ന പ്രവർത്തനങ്ങളെക്കാളും , മറ്റു മത മൗലിക വാദികളുടെ പ്രവൃത്തികളെക്കാളും എല്ലാം അപകടം നിറഞ്ഞ പ്രവർത്തനങ്ങൾ ആണ് പുരോഗമനമുഖം അണിഞ്ഞു നമുക്ക് ചുറ്റിലും വട്ടമിട്ടു പറക്കുന്ന ഈ കഴുകൻ വിദേശ കമ്പനികൾ പണം വാരിയെറിഞ്ഞു ഓരോ നിമിഷവും ചെയ്തു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയെയും  വിലയ്ക്ക് വാങ്ങപ്പെട്ട മാധ്യമങ്ങളെയും മുൻ നിർത്തി ഭാരത്തെ ശിഥിലീകരിക്കാൻ നടക്കുന്ന പ്രവർത്തനങ്ങൾക്ക് മുന്നിൽ അവർക്കുള്ള വിഘാതമാണ് നരേന്ദ്ര മോദി. ജോർജ് സൊറോസ് നരേന്ദ്ര മോദിയെ വ്യക്‌തിഗതമായി പരാമർശിച്ചതും , തുടർന്ന് പാകിസ്ഥാൻ പ്രധാന മന്ത്രിയുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയതും എല്ലാം കൂട്ടി വായിച്ചാൽ ഇനി വരാൻ പോകുന്ന നാളുകൾ നാം കൂടുതൽ ജാഗ്രതപ്പെടേണ്ടതുണ്ട്.

 

Share5TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

ഗുരുഭക്തി

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies