കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തോടനുബന്ധിച്ച് എബിവിപി-രാഷ്ട്രീയ കലാമഞ്ചിന്റെ ആഭിമുഖ്യത്തില്‍ അടുത്തിടെ മണ്‍മറഞ്ഞുപോയ സാഹിത്യ പ്രതിഭകളെ അനുസ്മരിച്ചുകൊണ്ടുള്ള ‘സ്മൃതി സായാഹ്നം’ പരിപാടി സംഘടിപ്പിച്ചു. ജനുവരി 21ന് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടി പ്രശസ്ത സാഹിത്യകാരന്മാര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.ആര്‍ നാഥന്‍, ആകാശവാണി കോഴിക്കോട് ഡയറക്ടര്‍ കെ.എം നരേന്ദ്രന്‍, കവി രഘുനാഥ് കുളത്തൂര്‍, നിരൂപകന്‍ ഡോ.പ്രിയദര്‍ശന്‍ലാല്‍, കവിയും കേസരി വാരിക മുഖ്യപത്രാധിപരുമായ ഡോ.മധു മീനച്ചില്‍ തുടങ്ങി ജില്ലയിലെ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. എബിവിപി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.വി.രജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. കെ. അമല്‍ മനോജ്, സെക്രട്ടറി കെ.ടി.ശ്യാംശങ്കര്‍ എന്നിവര്‍ സംസാരിച്ചു. കുമാരി അനഘ സുഗതകുമാരി ടീച്ചറുടെ കവിതയും കുമാരി രേവതി പ്രാര്‍ത്ഥനഗീതവും ആലപിച്ചു.
Comments