നന്മണ്ട: കളരി ഹൈക്വിക്കില്‍ ഏഷ്യാബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് എന്നിവയില്‍ ഇടം നേടിയ നവ്യാ രാജിനെ ഭാരതീയം – 2020 ന്റെ ഭാഗമായി അനുമോദിച്ചു. നവ്യ രാജിനെ പരിശീലിപ്പിച്ച ഐക്യകേരള കളരി സംഘത്തിന്റെ ഗുരുനാഥനായ വിദ്യാ പ്രകാശ് ഗുരുക്കളെ ആദരിക്കുകയും ചെയ്തു.
സംസ്‌കൃതി നന്മണ്ടയുടെ രക്ഷാധികാരി പി.ഗോപാലന്‍കുട്ടി മാസ്റ്ററാണ് അനുമോദനവും ആദരണവും നിര്‍വ്വഹിച്ചത്. പരിപാടിയില്‍ സംസ്‌കൃതിയുടെ മുഖ്യസംയോജകന്‍ കെ.രാജേന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സി. ചന്ദ്രന്‍ മാസ്റ്റര്‍, എ.പി അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.