കൊച്ചി : അമൃതഭാരതീവിദ്യാപീഠം കൊല്ലവര്‍ഷം 1196 ല്‍ സംഘടിപ്പിച്ച പ്രബോധിനി, സന്ദീപനി, ഭാരതീ എന്നി സാംസ്‌കാരിക പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം വര്‍ഷ പരീക്ഷയായ പ്രബോധിനി പരീക്ഷയില്‍ 97.2 % പരീക്ഷാര്‍ത്ഥികള്‍ രണ്ടാം വര്‍ഷ പരീക്ഷയായ സന്ദീപനി പഠനത്തിന് യോഗ്യത നേടി. രണ്ടാം വര്‍ഷ പരീക്ഷയായ സന്ദീപനി പരീക്ഷയില്‍ 96.1% പരീക്ഷാര്‍ത്ഥികള്‍ അവസാന വര്‍ഷ പരീക്ഷയായ ഭാരതീ പഠനത്തിന് യോഗ്യത നേടി. അമൃതഭാരതീവിദ്യാപീഠത്തിന്റെ അവസാനവര്‍ഷ പരീക്ഷയായ ഭാരതീ പരീക്ഷയില്‍ 81.4 % വിജയിച്ചു.