Sunday, January 17, 2021
  • Online Shop
  • Subscribe
  • e-Weekly
  • About Us
  • Editors
  • Contact Us
  • Advertise
  • Gallery
  • English News
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

മന്നത്ത് പത്മനാഭന്റെ വിദ്യാഭ്യാസ ദര്‍ശനം

ഡോ. വിജയരാഘവന്‍

Print Edition: 1 January 2021
86
SHARES
Share on FacebookTweetWhatsAppTelegram

കേരളീയ ഹൈന്ദവജനതയുടെ ഏകീകരണത്തിനും നവോത്ഥാനത്തിനും വേണ്ടി സ്വജീവിതം പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിച്ച ധന്യാത്മാവാണ് മന്നത്ത് പത്മനാഭന്‍. അദ്ദേഹത്തിന്റെ ചിന്തകളും കര്‍മ്മപദ്ധതികളും തനി കേരളീയമായിരുന്നു. അന്നത്തെ ഹൈന്ദവസമൂഹത്തിന്റെ നേതൃത്വനിരയിലേക്ക് കടന്നുവന്നവരില്‍ പലരും പരമ്പരാഗതശൈലിയില്‍ സംസ്‌കൃതം പഠിച്ചവരായിരുന്നു. ചുരുക്കം ചിലര്‍ പാതിരിമാരുടെ പള്ളിമേടകളിലെ സ്‌കൂളുകളിലും പഠിച്ചിരുന്നു. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു മന്നത്ത് പത്മനാഭന്‍. ജീവിതക്ലേശങ്ങള്‍ക്ക് ഇടയില്‍ വേണ്ടവിധം വിദ്യാഭ്യാസം ചെയ്യാന്‍പോലും അദ്ദേഹത്തിന് സാധിച്ചില്ല. സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം അവതരിപ്പിച്ച ദര്‍ശനങ്ങള്‍ ഏതൊരു കേരളീയനും ആവേശം പകരാന്‍ പോന്നവയായിരുന്നു. പല ദശാസന്ധികളിലും മന്നത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള കെ.പി. കേശവമേനോന്‍ ആ ആവേശത്തിന്റെ സൂക്ഷ്മഭാവം വിവരിച്ചിട്ടുള്ളതിങ്ങനെയാണ്:“’തന്റെ ഉത്സാഹം സഹപ്രവര്‍ത്തകന്മാര്‍ക്ക് പകര്‍ന്നു കൊടുത്ത് അവരെയും ഉത്സാഹഭരിതരും കര്‍മ്മനിരതരുമാക്കുവാനുള്ള മന്നത്തിന്റെ സഹജമായ കഴിവായിരിക്കണം ഒരു പക്ഷേ അദ്ദേഹത്തിന്റെ ഉന്നതിക്കുള്ള പ്രധാനകാരണം’” ഏറെക്കാലം മന്നത്തിന്റെ കര്‍മ്മരംഗം അദ്ദേഹത്തിന്റെ ഉത്സാഹത്തില്‍ രൂപംകൊണ്ട എന്‍.എസ്.എസ് ആയിരുന്നു.

ഹൈന്ദവജനതയുടെ ഏകീകരണവും ആത്മാഭിമാനസംരക്ഷണവും ആയിരുന്നു മന്നത്തിന് എക്കാലത്തും പ്രിയപ്പെട്ട വിഷയങ്ങള്‍. ഇവയ്ക്ക് എപ്പോഴൊക്കെ ക്ഷതമേല്ക്കുന്ന സന്ദര്‍ഭങ്ങള്‍ സംജാതമായിട്ടുണ്ടോ അപ്പോഴൊക്കെ ആ ‘ഭാരതകേസരി’ സടകുടഞ്ഞ് ഉണര്‍ന്നിട്ടുണ്ട്. അത്തരമൊരു ഉണര്‍വിന്റെ സദ്ഫലമാണ് എന്‍.എസ്.എസ്സ്. കേരള ചരിത്രം പരിശോധിച്ചാല്‍ ഇരുപതാംനൂറ്റാണ്ടിന്റെ പിറവിയോടൊപ്പം ഇവിടെ സാമുദായിക സംഘടനകളും രൂപംകൊണ്ടതായി കാണാം. അവര്‍ണ്ണ വിഭാഗങ്ങളാണ് ഇത്തരം സംഘടനകള്‍ ഉണ്ടാക്കുന്നതില്‍ ആദ്യകാലത്ത് കൂടുതല്‍ ശുഷ്‌കാന്തി കാട്ടിയത്. ഇതിന് സമാന്തരമായി നായര്‍ സമുദായവും സംഘടനകള്‍ രൂപീകരിക്കാനാരംഭിച്ചു. നായര്‍ പുരുഷാര്‍ത്ഥ സഭ, മലയാളി സഭ, തിരുവിതാംകൂര്‍ നായര്‍ സമാജം, കേരളീയ നായര്‍ സമാജം തുടങ്ങിയവ ഉദാഹരണം. ഇവയില്‍ പലതും താല്‍ക്കാലികമായ പ്രാപ്തിക്കുവേണ്ടി ഉണ്ടാക്കിയവ ആയിരുന്നു. അതുകൊണ്ടുതന്നെ വൈകാതെ തന്നെ അവ സമയതീരത്തേക്ക് പിന്‍വാങ്ങി. ഹൈന്ദവജനതയിലെ പ്രബലവിഭാഗമായ നായന്മാരെ ബോധപൂര്‍വ്വം അവഗണിക്കാനും മുഖ്യധാരയില്‍നിന്നും അകറ്റാനും ചങ്ങനാശ്ശേരിയിലെ ക്രിസ്ത്യാനികള്‍ ആസൂത്രണംചെയ്ത ഗൂഢശ്രമങ്ങളെ ചെറുക്കാന്‍ മന്നം നടത്തിയ ശ്രമമാണ് എന്‍.എസ്.എസ്സിന്റെ പിറവിക്ക് നിദാനം. “അക്കാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാളിന്റെ തിരുനാളാഘോഷം ചങ്ങനാശ്ശേരിയില്‍ നടത്തിയിരുന്നത് ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒന്നിച്ചായിരുന്നു. രാവിലെ നടക്കുന്ന യോഗത്തില്‍ ക്രിസ്ത്യാനിയും വൈകിട്ടു നടക്കുന്ന യോഗത്തില്‍ ഹിന്ദുവും ആണ് അദ്ധ്യക്ഷനായിരിക്കാറ്. ഒരു തവണ ഈ പതിവു തെറ്റിച്ച് എല്ലാ യോഗങ്ങളിലും പാതിരിമാര്‍ തന്നെ അദ്ധ്യക്ഷത വഹിച്ചു. ഇത് മന്നത്തിനെ രോഷാകുലനാക്കിത്തീര്‍ത്തു. ‘ഹിന്ദുക്കളെ അപമാനിക്കുകയും അവരുടെ അവകാശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്ത ഇന്നത്തെ പ്രവൃത്തിക്കു കീഴടങ്ങുവാന്‍ ഹിന്ദുക്കള്‍ തയ്യാറല്ല. മേലാല്‍ തിരുനാളാഘോഷം ഹിന്ദുക്കള്‍ പ്രത്യേകം നടത്തും’ എന്ന് പറഞ്ഞുകൊണ്ട് മന്നം ഹാള്‍ വിട്ടിറങ്ങിപ്പോയി. അവരെല്ലാവരും കൂടി നായര്‍ സമാജമുണ്ടാക്കി വിജയദശമി ദിവസം തന്നെ സമാജത്തിന്റെ വാര്‍ഷികവും തിരുനാളാഘോഷവും നടത്തി. ആ നായര്‍ സമാജമാണ് പിന്നീട് എന്‍.എസ്.എസ്സ് താലൂക്ക് യൂണിയനായി മാറിയത്. എന്‍.എസ്.എസ്സിന്റെ ഉത്ഭവത്തിനുപോലും കാരണമായി ആദ്യമായുണ്ടാക്കിയ ഈ താലൂക്ക് നായര്‍സമാജമാണെന്ന് “’ഭാരതകേസരി മന്നത്തു പത്മനാഭന്‍” എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ നായര്‍ സമുദായാംഗങ്ങളേയും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് ഉള്ള ഒരു സംഘടനയാണ് മന്നവും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച 14 അംഗങ്ങളും വിഭാവന ചെയ്തത്. അവര്‍ “1914 ഒക്ടോബര്‍ 31ന് മന്നത്തിന്റെ വീട്ടില്‍ ഒത്തുകൂടി “നായര്‍ ഭൃത്യജന സംഘത്തിന് രൂപം നല്കി.”1915-ല്‍ അത് നായര്‍ സര്‍വ്വീസ് സൊസൈറ്റിയായി.

എന്‍.എസ്.എസ്സിന്റെ അമരക്കാരനായതോടെ നായര്‍ സമുദായത്തിന്റെ സര്‍വ്വതോമുഖമായ വളര്‍ച്ചയോടൊപ്പം ഹിന്ദുസമുദായത്തിലെ ഇതരവിഭാഗങ്ങളുടെയും വളര്‍ച്ചയും ഏകീകരണവും അദ്ദേഹത്തിന്റെ ജീവിതലക്ഷ്യമായി. ഇതേക്കുറിച്ച് മന്നത്ത് പത്മനാഭന്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്. “നായര്‍സമുദായത്തിന്റെ ആരോഗ്യവും ക്ഷേമവും ഹിന്ദുസമൂഹത്തിന്റെ ആരോഗ്യത്തെയും ക്ഷേമത്തേയും ആശ്രയിച്ചാണിരിക്കുന്നത്. ഹിന്ദുസമൂഹമാകുന്ന മഹാവൃക്ഷത്തിന്റെ ഒരു ശാഖമാത്രമാണ് നായര്‍ സമുദായം അതുകൊണ്ട് ഹിന്ദുസമൂഹത്തിന് ആരോഗ്യമുണ്ടെങ്കിലേ നായര്‍ സമുദായത്തിനും അതുണ്ടാകൂ.” ഇതുകൊണ്ടുതന്നെയാണ് എന്‍.എസ്.എസ്സിന്റെ ഭരണഘടനയില്‍ “കരയോഗത്തിന്റെ അഭ്യുദയകാംക്ഷികളായ മറ്റ് ഹിന്ദുക്കളെയും കരയോഗത്തില്‍ ചേര്‍ക്കാവുന്നതാണ്” എന്ന് എഴുതിച്ചേര്‍ത്തതും.

കേരളത്തിലെ ഹൈന്ദവജനതയുടെ ഏകീകരണത്തിന് രണ്ടു മാര്‍ഗ്ഗങ്ങളാണ് അദ്ദേഹം കണ്ടെത്തിയിരുന്നത്. ഇതില്‍ ആദ്യത്തേത് വിദ്യാഭ്യാസമായിരുന്നു. ലോകത്തിലെ ഏതൊരു വിദ്യാഭ്യാസ വിചക്ഷണനെയും അതിശയിപ്പിക്കുന്ന ഒരു വിദ്യാഭ്യാസദര്‍ശനം നന്നേ ചെറുപ്പം മുതല്‍ക്കേ മന്നത്ത് പത്മനാഭന് ഉണ്ടായിരുന്നു. ഇംഗ്ലണ്ടിലെ മഗ്‌ഡോലന്‍ കോളേജില്‍ ലഭിച്ച സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇതാണ് വ്യക്തമാക്കുന്നത്. ‘ഞാന്‍ ഒരു സര്‍വ്വകലാശാലയില്‍നിന്നും വിദ്യ അഭ്യസിച്ചിട്ടില്ല. അങ്ങനെയുള്ള വെറും ഒരു പാമരനെയാണ് മഹാപണ്ഡിതന്മാരായ നിങ്ങള്‍ സ്വീകരിച്ച് സ്‌നേഹവാത്സല്യങ്ങള്‍ ചൊരിയുന്നതെന്ന് അറിയുന്നുണ്ടോ? ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും എനിക്കു ലഭിക്കുകയുണ്ടായില്ല. ഇതൊക്കെയാണെങ്കിലും വിദ്യയുടെ പാരമ്പര്യം പേറുന്ന ഒരു നാട്ടില്‍ നിന്നാണ് ഞാന്‍ വന്നിട്ടുള്ളത്. ആയിരമായിരം നൂറ്റാണ്ടുകള്‍ക്കു മുമ്പ് ലോകത്തെ മുഴുവന്‍ തേജോമയമാക്കിയ ആ വിദ്യ പുലര്‍ന്നിരുന്നത് പാഠശാലകളിലും കലാലയങ്ങളിലും ആയിരുന്നില്ല. കാടുകളിലും ഗുഹാന്തരങ്ങളിലും ജ്വലിച്ചു നിന്ന ആ വിദ്യ ലോകത്തെ മുഴുവന്‍ ഒന്നായിക്കാണാന്‍ ഞങ്ങളെ പഠിപ്പിച്ചു.’ഭാരതത്തില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും അവരുടെ പിണിയാളുകളായ പാതിരിമാരും കൂട്ടാളികളായ നാട്ടുരാജാക്കന്മാരും ചേര്‍ന്ന് നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയുടെ മുഖംമൂടികള്‍ ലോകത്തിനുമുമ്പില്‍ പൊളിച്ചടുക്കുകയായിരുന്നു ഈ പ്രസംഗത്തിന്റെ അവസാനവാചകങ്ങള്‍. ഇത്തരമൊരു വിദ്യാഭ്യാസപദ്ധതി നാട്ടില്‍ വിതയ്ക്കാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച് കേരളത്തിലെ മറ്റ് ഏതൊരു നവോത്ഥാന നായകനും മുമ്പേ ചിന്തിച്ച കര്‍മ്മയോഗിയാണ് മന്നത്ത് ആചാര്യന്‍. “പള്ളിമുറ്റത്തെ പള്ളിക്കൂടത്തില്‍ കത്തനാരുടെ മാനേജ്‌മെന്റില്‍ അവരുടെ അന്തരീക്ഷത്തില്‍ ക്രിസ്ത്യാനിവാദ്ധ്യാര്‍ പഠിപ്പിച്ചാല്‍ ആ ഹിന്ദു എങ്ങനെയായിരിക്കും?” അവരുടെ വിദ്യാലയങ്ങള്‍ പലപ്പോഴും മതപരിവര്‍ത്തനശാഖകളായി പരിണമിക്കുകയും അതു നിമിത്തം ചില പ്രക്ഷോഭങ്ങള്‍ക്ക് കാരണമാകുകയും ഉണ്ടായിട്ടുണ്ട്. ഇതേ നിലയില്‍ പോയാല്‍ ഇത് ആപത്കരമാണെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ്”എന്‍.എസ്.എസ്. വിദ്യാഭ്യാസരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഹിന്ദുവിന്റെ ആത്മാഭിമാനം ഉയര്‍ത്തുവാനും ഐക്യബോധം വളര്‍ത്താനും വിദ്യാലയങ്ങള്‍ സഹായകമാകുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. 1920ല്‍ മലയാളരാജ്യത്തിലെഴുതിയ ലേഖനം ഇതിന് തെളിവാണ്. ‘ഹിന്ദുസമുദായത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും കൂടി ഇങ്ങനെ ഒരു മഹാസ്ഥാപനം ഉണ്ടാക്കുവാനും നടത്തുവാനും കഴിഞ്ഞാല്‍ സമുദായങ്ങള്‍ തമ്മില്‍ ഇന്നുള്ള അഭിപ്രായഭേദങ്ങളും അസമത്വവാദങ്ങളും തനിയേ നീങ്ങുന്നതും നാം ആഗ്രഹിക്കുന്ന നിലയിലുള്ള ജാതിക്കതീതമായ ഒരു ഹിന്ദുസമുദായം ക്രമേണ പൂര്‍ണ്ണരൂപം പ്രാപിക്കുന്നതുമാണെന്ന് കാണുവാന്‍ ദീര്‍ഘദൃഷ്ടിയൊന്നും വേണമെന്നില്ല. നാമെല്ലാം യോജിച്ച് കൊല്ലത്ത് ഒരു ഹിന്ദു യൂണിയന്‍ കോളേജ് ഉണ്ടാക്കണമെന്നാണ് എന്റെ ആഗ്രഹവും വിനീതമായ അപേക്ഷയും.’ കൊല്ലത്ത് തന്റെ ആഗ്രഹത്തിനൊത്ത് കോളേജ് ഉയരാന്‍ പ്രയാസമാണെന്ന് കണ്ടപ്പോഴാണ് എന്‍.എസ്.എസ്സിന്റെ ആസ്ഥാനമായ പെരുന്നയില്‍ പണി ആരംഭിച്ചത്. അങ്ങനെ ആറ്റുനോറ്റ് ആദ്യമായി ആരംഭിച്ച കോളേജിന് നായര്‍ കോളേജ് എന്ന് പേരിടാതെ ഹിന്ദുകോളേജ് എന്ന് പേരിട്ട് മന്നം തന്റെ മനോവികാസം വ്യക്തമാക്കുകയുണ്ടായി.”

വിദ്യാഭ്യാസരംഗത്തേക്ക് ഹിന്ദുക്കള്‍ കടന്നുവരുന്നതോടെ ആ രംഗത്ത് തങ്ങള്‍ക്കുള്ള ആധിപത്യം അവസാനിക്കുമെന്നും മതപരിവര്‍ത്തനമെന്ന തങ്ങളുടെ ലക്ഷ്യം നിറവേറ്റാന്‍ ബുദ്ധിമുട്ടാവുമെന്നും ഹിന്ദുക്കള്‍ തങ്ങളേക്കാള്‍ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ മുന്നേറുമെന്നും മനസ്സിലാക്കിയ അന്നത്തെ ചങ്ങനാശ്ശേരി ബിഷപ്പ് ജെയിംസ് കാളാശ്ശേരിയുടെ നേതൃത്വത്തില്‍ വലിയൊരു വിഭാഗം ക്രിസ്ത്യാനികള്‍ മന്നത്തിന്റെ ശ്രമങ്ങള്‍ക്ക് എതിരെ രംഗത്തുവന്നു. എന്നാല്‍ ധീരനായ ആ കര്‍മ്മയോഗി അവയെല്ലാം തൃണവല്‍ഗണിച്ച് ബഹുദൂരം മുന്നോട്ടുപോയി. തന്റെ സമുദായത്തിന്റെ വിദ്യാഭ്യാസ താല്പര്യങ്ങള്‍ക്ക് തടസ്സമായി നില്ക്കുന്ന എന്തിനേയും എന്നും അദ്ദേഹം വെട്ടിനിരത്തിയിരുന്നു. ജനാധിപത്യവ്യവസ്ഥയിലൂടെ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്‍.എസ്.എസ്സിന്റെ വിദ്യാഭ്യാസനയങ്ങള്‍ക്ക് എതിരാണെന്ന് കണ്ടപ്പോള്‍ ആ സര്‍ക്കാരിനെ ബഹുജനപ്രക്ഷോഭത്തിലൂടെ അധികാരത്തില്‍നിന്ന് നിഷ്‌കാസനം ചെയ്യാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളും കോണ്‍ഗ്രസ്, പി.എസ്.പി. തുടങ്ങിയ രാഷ്ട്രീയകക്ഷികളും ഈ സമരത്തില്‍ മന്നത്തിനോടൊപ്പം നിലയുറപ്പിച്ചു. ഇതാണ് 1959 ലെ വിമോചനസമരം. മന്നത്തിന്റെ നാമം ലോകം മുഴുവന്‍ മുഴങ്ങിക്കേട്ടു. ഇതിന്റെ പേരിലാണ് അദ്ദേഹത്തെ ‘ഭാരതകേസരി’ ആയി പ്രഖ്യാപിച്ചത്. ഈ നാമം അന്വര്‍ത്ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചെയ്തികളും.

Share86TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കുടുംബ ഭാവന (സംഘവിചാരം 33)

രാഷ്ട്രവൈഭവത്തിനായി കത്തിയെരിയുന്ന സൂര്യനാകണം

ബാലശാപത്തില്‍ എരിഞ്ഞടങ്ങുന്ന അരചസിംഹാസനം

ധവളവിപ്ലവത്തിന്റെ കഥ

അഭയ കേസിന്റെ സന്ദേശം

ദേശീയ വിദ്യാഭ്യാസനയം ഭാരതത്തെ വിശ്വഗുരുവാക്കാന്‍

കേസരി പ്രചാര മാസം

  • കേസരി വാരിക ആജീവനാന്ത വരിസംഖ്യ (ഭാരതത്തില്‍) ₹20,000.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (വിദേശത്ത്) ₹8,000.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (ഭാരതത്തില്‍) ₹1,150.00

Latest

നീതി കിട്ടാത്ത ആത്മാവുകള്‍

പ്രിസൈഡിങ്ങ് ഓഫീസര്‍ആമയായിരിക്കണം, സഖാവേ!

ക്ഷേത്രം ധ്വംസിച്ചാല്‍ ഒരു കുഴപ്പവുമില്ല

കെ.എന്‍. സതീഷ്‌കുമാര്‍ കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം 2025ല്‍ സജ്ജമാകും

സുഗതകുമാരി ടീച്ചറുടെ അനുസ്മരണം; ഫലവൃക്ഷത്തൈ നട്ട് പര്യാവരണ്‍ വിഭാഗ്

ഉപനിഷത് കാവ്യ താരാവലി പ്രധാനമന്ത്രി പ്രകാശനം ചെയ്തു

പ്രൊഫ. ശോഭീന്ദ്രന്‍ വൃക്ഷത്തൈ നടുന്നു.

ഭൂമിയേയും ജീവനേയും കുറിച്ച് പഠിപ്പിക്കണം – പ്രൊഫ. ശോഭീന്ദ്രന്‍

സേവാഭാരതി വാര്‍ഷികം ആഘോഷിച്ചു

പി.ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും

ശ്യാമരാധ

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe
  • E-Weekly
  • Online shop
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • More Links…
    • About Us
    • Editors
    • Contact Us
    • Advertise
    • Privacy Policy
    • Terms & Conditions

© Kesari Weekly