ആറന്മുള: 17 ദിവസംകൊണ്ട് കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങിലും ഇതര മാനേജ്മെന്റ് കോഴ്സിലും ഉള്‍പ്പെടെ 213 ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നേടി പത്തനംതിട്ട ആറന്മുള സ്വദേശിനി ഗായത്രി വി. ലോകറിക്കാര്‍ഡ് നേടി. അമേരിക്കയിലെ ലോക പ്രശസ്തമായ ജോണ്‍ ഹോപ്പ് കിന്‍സ്, ബാര്‍ട്ടിമോര്‍, പ്രിന്‍സ്റ്റണ്‍, എയ്ല്, ന്യുഹെവന്‍ തുടങ്ങിയ യൂണിവേഴ്സിറ്റികളില്‍ നിന്നാണ് ഗായത്രി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയത്.
എം.ടെക്, എം.ബി.എ ബിരുദധാരിയായ ഗായത്രി 2020 സപ്തം. 30നാണ് അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡില്‍ നിന്നും ഈ അപൂര്‍വ്വ ബഹുമതി കരസ്ഥമാക്കിയത്. കോഴഞ്ചേരി മൗണ്ട് സിയോണ്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ അധ്യാപികയായിരുന്നു ഗായത്രി. ആറന്മുള ഇടശ്ശേരിയിലെ വിജയകുമാറിന്റേയും കോയിക്കലാം പറമ്പില്‍ വസന്തറാണിയുടേയും മകളാണ്. ഇലന്തൂര്‍ ശബരി നായരാണ് ഭര്‍ത്താവ്.