നാഗ്പൂര്‍: ഡോക്ടര്ജിയോടൊപ്പം പ്രവര്‍ത്തിച്ച മുതിര്‍ന്ന ആര്.എസ്.എസ്. കാര്യകര്‍ത്താവ് മാധവ് ഗോവിന്ദ് വൈദ്യ (97) അന്തരിച്ചു. അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ്, അഖിലഭാരതീയ പ്രചാര്‍ പ്രമുഖ്, വക്താവ് തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സംസ്കൃതപണ്ഡിതനായ വൈദ്യാജി അധ്യാപകന്, പത്രപ്രവര്ത്തകന്, കോളമിസ്റ്റ് എന്നിങ്ങനെ നിരവധി മേഖലകളില്‍ പ്രവര് ത്തിച്ചിട്ടുണ്ട്. സഹസര്‍കാര്യവാഹ് ഡോ.മന്മോഹന് വൈദ്യ, വിശ്വവിഭാഗിന്റെ ചുമതല വഹിക്കുന്ന ഡോ.രാംൈവദ്യ എന്നിവരുടെ പിതാവാണ്. തരുണ്‍ ഭാരതിന്റെ പത്രാധിപരായിരുന്നു. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.