ഇറ്റാനഗര്‍: ഡിസം.22ന് നടക്കുന്ന അരുണാചല്‍ പ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റിലും ബിജെപിക്ക് എതിരില്ല. 240 ജില്ലാ പഞ്ചായത്തു സീറ്റുകളില്‍ 96 എണ്ണത്തിലും 8291 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 5410 എണ്ണത്തിലും 20 കോര്‍പ്പറേഷന്‍ സീറ്റുകളില്‍ 5 എണ്ണത്തിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരാളികളില്ലാതെ ജയിച്ചു. നാമനിര്‍ദ്ദേശപത്രികകള്‍ നല്‍കേണ്ട സമയം കഴിഞ്ഞപ്പോള്‍ ഇത്രയേറെ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്സിന് അടക്കം മറ്റാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ ഇല്ലായിരുന്നു.