മംഗലാപുരം: മാപ്പിള ലഹള ഇതിവൃത്തമാക്കി, അലി അക്ബര്‍ നിര്‍മ്മിക്കുന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. സിനിമയുടെ തിരക്കഥ അലി അക്ബര്‍ കൊല്ലൂര്‍ മൂകാംബികാ ദേവിക്ക് സമര്‍പ്പിച്ചു. ഇതിന്റെ ചിത്രം, ‘മൂകാംബികയില്‍ അമ്മയ്ക്ക് മുന്പില് തിരക്കഥാ സമര്‍പ്പണം, അമ്മയുടെ തൃപ്പാദങ്ങളില്‍… അനുഗ്രഹത്തിനായി…’ എന്ന കുറിപ്പോടെ അദ്ദേഹം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
1921ലെ മാപ്പിളലഹളയും അതിന്റെ മറവില്‍ നടന്ന ഹിന്ദു വംശഹത്യയും ചിത്രീകരിക്കുന്ന ചിത്രം, മമ ധര്‍മ്മ എന്ന പേരില്‍ രൂപീകരിച്ച ചലച്ചിത്ര നിര്‍മ്മാണക്കമ്പനിയാണ് പുറത്തിറക്കുന്നത്. ക്രൗഡ് ഫണ്ടിങ്ങ് വഴിയാണ് ഇതിനുള്ള പണം സമാഹരിക്കുന്നത്.