Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കേരളപ്പിറവിയും ചില ചരിത്രയാഥാര്‍ത്ഥ്യങ്ങളും

ഡോ.ആര്‍.ഗോപിനാഥന്‍

Print Edition: 4 December 2020

2020 ലെ കേരളപ്പിറവിയും നവംബര്‍ ഒന്നിന് ആഘോഷപൂര്‍വം കടന്നുപോയി. ഈയുള്ളവനും ഒരു കോളേജിന്റെ ‘മധുരം കേരളം’ എന്ന് പേരിട്ട കേരളപ്പിറവി ആഘോഷത്തില്‍ മുഖ്യാതിഥിയായി ഗൂഗിള്‍ മീറ്റിലൂടെ പങ്കെടുത്തിരുന്നു. പൊതുവേ മലയാളമണ്ണിന്റെ പിറവിയെന്നോ, ഐക്യകേരളത്തിന്റെ ജന്മദിനമെന്നോ ഉള്ള വിശേഷണങ്ങളോടെയാണ് കേരളപ്പിറവി കൊണ്ടാടപ്പെടുന്നത്. മലയാള സര്‍വകലാശാല നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് പൂര്‍ത്തീകരിക്കാതെ അകാരണമായി ഉപേക്ഷിച്ച സമഗ്ര മലയാള ഭാഷാനിഘണ്ടുവിന്റെ എഡിറ്ററായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് അവിടെ സംഘടിപ്പിച്ചിരുന്ന കേരളപ്പിറവിയാഘോഷങ്ങളും അക്ഷന്തവ്യമായ വിധത്തില്‍ കേരളത്തിന്റെ യഥാര്‍ത്ഥ പിറവി 1956 നവംബറാണെന്ന സന്ദേശമാണ് നല്‍കിയിരുന്നത്. മലയാളത്തിന്റെയും മലയാള ഭാഷയുടെയും സമഗ്രമായ സ്വത്വം ഉയര്‍ത്തിപ്പിടിക്കേണ്ട പ്രസ്തുത സര്‍വകലാശാല പോലും 1956 നവംബറിലെ തിരുവിതാംകൂര്‍ – കൊച്ചി – കോഴിക്കോട് എന്നീ നാട്ടുരാജ്യങ്ങളുടെ കേരളമെന്ന പൊതുനാമീകരണദിനത്തെ മലയാള നാട്ടിന്റെ ഉല്‍പ്പത്തിദിനമായി ആഘോഷിക്കുന്നതിലൂടെ, ബി.സി. മൂന്നാം നൂറ്റാണ്ട് മുതലെങ്കിലും നിലനിന്നിരുന്നതായി രേഖകളുള്ള മലനാടെന്ന ഈ ഭൂവിഭാഗത്തിന്റെ 2300 വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുള്ള ചരിത്രത്തെ തമസ്‌കരിക്കുകയാണെന്ന് ഞാനെന്റെ പ്രഭാഷണത്തില്‍ സൂചിപ്പിച്ചതിനോടുള്ള കേള്‍വിക്കാരുടെ പ്രതികരണം ആശാവഹമായിരുന്നു. തുടര്‍ന്ന് സംസാരിച്ചവരെല്ലാം അത് ഒരു പുതിയ അറിവാണെന്ന നിലയിലാണ് പ്രതികരിച്ചതും. ഒരുവശത്ത് കേരളപ്പിറവി ഇങ്ങനെ ആഘോഷിക്കുമ്പോള്‍ത്തന്നെ മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി ലഭിക്കാനായി 2000 വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്നുവെന്ന വൈരുദ്ധ്യവുമുണ്ട്. എന്നാല്‍, 2300 ലേറെ വര്‍ഷത്തെ ചരിത്രം മലയാളഭാഷയ്ക്കും മലയാളനാട്ടിനുമുണ്ടെന്നുള്ളത് ഒരു ചരിത്ര സത്യമാണ്.

കേരളവും മലനാടും
പലരുടെയും ധാരണ കേരളമെന്ന പേരാണ് പണ്ടുമുതലേ ഈ പ്രദേശത്തിനുണ്ടായിരുന്ന തെന്ന് തോന്നുന്നു. മുന്‍മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന ഇ.എം ശങ്കരന്‍നമ്പൂതിരിപ്പാട് പോലും ഇങ്ങനെയാണ് ധരിച്ചിരുന്നതെന്ന് അദ്ദേഹമെഴുതിയിട്ടുള്ള ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന ഗ്രന്ഥം ബോധ്യപ്പെടുത്തും. എന്നാല്‍, കേരളം എന്ന പേര് ഈ ഭൂപ്രദേശത്തിന് ഒരിക്കലുമുണ്ടായിരുന്നിട്ടില്ല. കേരളോല്‍പ്പത്തി, കേരള മാഹാത്മ്യം തുടങ്ങിയ ഐതിഹ്യഗ്രന്ഥങ്ങളിലും കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍, എ.ആര്‍. രാജരാജവര്‍മ്മ തുടങ്ങിയവരുടെ കാവ്യ-വ്യാകരണ കൃതികളിലുമല്ലാതെ കേരളമെന്ന പേരുണ്ടായിരുന്നത് ഭൃഗുബ്രാഹ്മണരുടെ താവളങ്ങള്‍ക്ക് മാത്രമാണ്. എ.ഡി എട്ടാം നൂറ്റാണ്ടില്‍ ഉത്തരമലബാറിലേയ്ക്ക് കടന്നുവന്ന ഭൃഗുബ്രാഹ്മണരുടെ താവളത്തിന് കുറച്ചു കാലം ഈ പേരുണ്ടായിരുന്നു. പുതുപ്പണം തൊട്ട് പയ്യന്നൂരോളമായിരുന്നു അവരുടെ അധിവാസകേന്ദ്രം. മലനാട്ടിന് പുറത്ത് വടക്കേ ഇന്ത്യയിലും ചില കേരളങ്ങളുണ്ടായിരുന്നു. ചേരമാന്‍നാട്, അതിയമാന്‍നാട്, മലനാട്, മലബാര്‍, ആയ്‌നാട് എന്നൊക്കെ ചരിത്രരേഖകളിലും മാവേലിനാട് എന്ന് മഹാബലിയും തിരുവോണവുമായി ബന്ധപ്പെട്ട വിശ്വാസ പ്രമാണങ്ങളിലും അറിയപ്പെട്ടിരുന്ന മലനാട്ടിന്റെ ലഭ്യമായിട്ടുള്ള ഏറ്റവും പഴയ പേര് പല്‍ക്കുന്റക്കൂട്ടം (പല കുന്നുകളുടെ കൂട്ടം) എന്നായിരുന്നു. തമിഴകത്തെ ചോളപാണ്ഡ്യങ്ങളെക്കാളും പ്രമുഖ രാജ്യമായി ചേരനാട് വികസിച്ചതോടെ ആ വംശീയനാമം പാണ്ട്യചോള ആന്ധ്ര കന്നഡങ്ങളെന്നപോലെ മലനാട്ടിനും പതിഞ്ഞു. അന്ന് ചേരനാട്ടിലെ ഭാഷയെ ചേരത്തമിഴ് അഥവാ മലനാട്ട് വഴക്കമെന്ന് വിളിച്ചു. തമിഴ് എന്ന പേര് പൊതുവേ തെക്കന്‍ദ്രാവിഡഭാഷകളെയെല്ലാം ഒരുപോലെ സൂചിപ്പിക്കാനാണുപയോഗിച്ചിരുന്നത്. ബി.സി.നാലാം നൂറ്റാണ്ടോടെ തെക്കന്‍ദ്രാവിഡത്തില്‍ നിന്ന് ഹളകന്നഡം (പഴയ കന്നഡം) വേര്‍പിരിഞ്ഞതിന് ശേഷം തമിഴക ഭാഷ പഴന്തമിഴ് എന്നറിയപ്പെട്ടു. തമിഴെന്ന പേര് തമിഴ്ഭാഷയെ മാത്രം സൂചിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിച്ചു തുടങ്ങിയത് ബിഷപ്പ് കാല്‍ഡ്വലാണ്.

എ.ഡി മൂന്നാം നൂറ്റാണ്ടിലുണ്ടായ ചേരനാടിന്റെ രാഷ്ട്രീയമായ ശിഥിലീകരണത്തിലൂടെ ധാരാളം ചെറുകിട മലനാട്ടുരാജ്യങ്ങളുയര്‍ന്നുവന്നെങ്കിലും അവയെയെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് എ.ഡി.എട്ടാം നൂറ്റാണ്ടില്‍ മഹോദയപുരം തലസ്ഥാനമാക്കിക്കൊണ്ട് കുലശേഖര സാമ്രാജ്യം രൂപംകൊണ്ടത്. ആയ് രാജ്യവും അന്ന് നിലനിന്നിരുന്നു. അത് തിരുവല്ല തൊട്ട് കിഴക്കോട്ട് ആയക്കുടിവരെയും തെക്ക് വേണാടുമായിച്ചേര്‍ന്ന് കടല്‍ത്തീരം വരെയും വ്യാപിച്ചിരുന്ന, ഇടയരാജ്യമായിരുന്നു. എ.ഡി 1200ല്‍ കുലശേഖര സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ ചിറക്കല്‍രാജ്യം, കോഴിക്കോട്, അള്ളാട്, പുന്നാട്, ഏറനാട്, വള്ളുവനാട്, കൊച്ചി, കീഴ്മലൈനാട്, വടക്കുംകൂറ്, തെക്കുംകൂറ്, കായംകുളം, കൊട്ടാരക്കര, ദേശിങ്ങനാട് /വേണാട് തുടങ്ങിയവയുടെ കൂട്ടത്തിലോ, പതിനാലാം നൂറ്റാണ്ടിന് ശേഷം രൂപപ്പെട്ട കോട്ടയം, അറയ്ക്കല്‍, തിരുവിതാംകൂറെന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കൂട്ടത്തിലോ കേരളമെന്ന് പേരുള്ള ഒരു തുണ്ടുഭൂമിപോലുമുണ്ടായിരുന്നില്ല. കേരളം ചേരളത്തില്‍നിന്ന് രൂപപ്പെട്ട ദേശനാമമാണെന്ന ചില പണ്ഡിതരുടെ വാദത്തിനും ഒരടിസ്ഥാനവുമില്ലെന്ന് കേരളമാഹാത്മ്യം ഭാഷ തന്നെ വ്യക്തമാക്കുന്നുണ്ട്. കേ= ജലേ രളനാല്‍നന്ന് കേരളപ്പേരതും മുനേ എന്ന് ഈശ്വരനാണ് കേരളത്തിന് ഈ പേരിടുന്നത്. കേ = വെള്ളത്തില്‍, രളനാല്‍ = ആഹ്‌ളാദിക്കുന്നത് എന്നര്‍ത്ഥം വരുന്ന പൈശാചിപ്രാകൃത ഭാഷാപദമാണ് കേരളം. പരശുരാമന് മുമ്പ് ജയന്തന്റെ മകനായ കേരളന്‍ ഇവിടം ഭരിച്ചിരുന്നതിനാലും ആ പേര് ഉചിതമാകുമെന്നും പറയുന്നുണ്ട്. ഭൃഗുബ്രാഹ്മണര്‍ സംസാരിച്ചിരുന്നത് പൊതുവേ പ്രാകൃതഭാഷയാണ്. കേരളവും ചേരവുമായി ഒരു ബന്ധവുമില്ല. മലനാട്ടിന്റെ തീരപ്രദേശം മൂന്ന് ഘട്ടങ്ങളിലായി കടലില്‍നിന്നുയര്‍ന്നു വന്നതാണെന്ന് സമുദ്രശാസ്ത്രജ്ഞര്‍ സ്ഥാപിച്ചിട്ടുമുണ്ട്. മാവേലിക്കര, തിരുവല്ലയിലെ നിറമണ്‍കര (കടപ്ര), പെരുന്ന, വൈക്കം, കടുത്തുരുത്തി, പെരുന്തുരുത്തി, മുളന്തുരുത്തി, തൃപ്പൂണിത്തുറ, പൂണിത്തുറ, തൃക്കാക്കര, കൊച്ചി, പുതുവയ്പ്പ്, പുത്തന്‍വേലിക്കര, കൊടുങ്ങല്ലൂര്‍, കടത്തനാട്, മയ്യഴി, മാടായി, പടന്ന, പുതുപ്പറമ്പ്, കുമ്പള തുടങ്ങിയ സ്ഥലനാമങ്ങള്‍ പഴയ മലനാടിന്റെ കടല്‍ത്തീരത്തെ സൂചിപ്പിക്കുന്നവയാണ്. എഡി ഒന്നാം നൂറ്റാണ്ടിലെ മലനാട്ടിന്റെ കടല്‍ത്തീരം പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളായിരുന്നു. ആദിചേരനാട്ടിന്റെയും കുലശേഖര സാമ്രാജ്യത്തിന്റെയും തുറമുഖങ്ങളും ഇതിന് തെളിവുകളാണ്.

അശോക ചക്രവര്‍ത്തിയുടെ ശാസനങ്ങളില്‍ പറയുന്ന കേഡപുത്തയും സത്തിയപുത്തയും, ചേരമാന്‍, അതിയമാന്‍ എന്നിവരെ സൂചിപ്പിക്കുന്ന പ്രാകൃതഭാഷാനാമങ്ങളാണ്. ഈ രണ്ട് രാജ്യങ്ങളോടൊപ്പം മലയമാന്നാട്, പാഴി, കുതിര മല, മുതിരമല, ആനമല തുടങ്ങിയ പല മലനാട്ടു രാജ്യങ്ങളെ ഒന്നിച്ചുചേര്‍ത്താണ് ചേരരാജ്യം സ്ഥാപിച്ചത്. ചേരമാനെന്നത് ഒരു കുലനാമമാണ്. അതായത്, സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറും കൊച്ചിയും കോഴിക്കോടും ചേര്‍ന്നുണ്ടായ ഐക്യകേരളമെന്ന രാഷ്ട്രീയരൂപം മലനാട്ടുചരിത്രത്തിലെ ആദ്യത്തെ ഏകീകരണപ്രക്രിയയല്ല. ചേരനാട്ടിന്റെ ഉല്‍പ്പത്തി തൊട്ട് ശിഥിലീകരണങ്ങളും കൂടിച്ചേരലുകളും പിന്നെയും ശൈഥില്യങ്ങളും കൂടിച്ചേരലുകളുമെന്ന രാഷ്ട്രീയചരിത്രം മലനാട്ടിന്റെ ദീര്‍ഘകാല ചരിത്രത്തിന്റെ ഭാഗമാണ്. എന്നിട്ടും ഐക്യകേരളമെന്ന ആധുനിക പരിണാമം മാത്രം കേരളപ്പിറവിയുടെ അടിസ്ഥാനമായി സ്വീകരിക്കപ്പെട്ടത് മലനാട്ടിന്റെ സുദീര്‍ഘമായ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പുറത്ത് വലിച്ചിടുന്ന മറയായി മാറുന്നുവെന്നതാണ് പ്രശ്‌നം. ആധുനിക കേരളത്തിന്റെ പോലും വ്യാവസായികവും കാര്‍ഷികവും സാമൂഹികവുമായ വികാസഗതികള്‍ക്ക് അടിത്തറയിട്ട ചരിത്രസംഭവങ്ങളെ, ക്ഷേത്ര പ്രവേശന വിളംബരം, പരിമിതമായെങ്കിലുമുണ്ടായ തിരഞ്ഞെടുപ്പ്, ആരോഗ്യ പരിപാലന സമ്പ്രദായത്തിന്റെ അടിത്തറയൊരുക്കല്‍, വിവിധ നവോത്ഥാന നായകരുടെ നേതൃത്വത്തില്‍ നടന്ന സാമൂഹിക വിപ്ലവങ്ങള്‍ എന്നിവയെ തന്ത്രപരമായി മറച്ചുവയ്ക്കുന്നതിന് ഈ കേരളപ്പിറവിദിനാഘോഷം കാരണമാകുന്നു. മലനാട് എന്ന പേരില്‍നിന്ന് കേരളം എന്ന പേരുമാറ്റത്തിലൂടെ മലയാളികളുടെ ശരിയായ പൈതൃകം തമസ്‌ക്കരിക്കപ്പെടുന്നുവെന്ന സത്യം കാണാതിരുന്നുകൂട. ഐക്യകേരളം മലബാറിന്റെ അഥവാ മലനാട്ടിന്റെ തുടര്‍ച്ചയിലുള്ള ഒരു സ്വാതന്ത്ര്യാനന്തര ഘട്ടം മാത്രമാണെന്ന് ഓര്‍മ്മിപ്പിക്കുന്നത് കൂടിയായിരിക്കണം ഇനിയുള്ള കേരളപ്പിറവിയാഘോഷങ്ങളെന്ന് ഓര്‍മ്മിപ്പിക്കുകയാണീ കുറിപ്പിന്റെ ലക്ഷ്യം.

Share1TweetSendShare

Related Posts

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ദേവന്മാരും അസുരന്മാരും (തമിഴകപൈതൃകവും സനാതനധര്‍മവും 9)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies