Monday, July 7, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കര്‍ഷക ക്ഷേമത്തിന് ഭീമായോജന

എ.എന്‍.രാധാകൃഷ്ണന്‍

Print Edition: 4 December 2020

കര്‍ഷക ആത്മഹത്യകള്‍ വിവാദമായ രാജ്യത്ത് ഇത്തരം പ്രതിസന്ധികള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പരിഹാരമാര്‍ഗ്ഗമാണ് പ്രധാനമന്ത്രി ഫസല്‍ ഭീമയോജന. കര്‍ഷകരുടെ രക്ഷയ്ക്കായി ഇതിനു മുമ്പ് ഇത്തരത്തില്‍ ഫലപ്രദമായ ഇന്‍ഷൂറന്‍സ് പദ്ധതി ഉണ്ടായിട്ടില്ല.

കുറഞ്ഞപ്രീമിയം നിരക്കില്‍ കൂടുതല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ എന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 50% കര്‍ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആദ്യ വര്‍ഷം പ്രീമിയം ഇനത്തില്‍ സബ്‌സിഡി നല്‍കുന്നതിന് 5700 കോടിയും രണ്ടാംവര്‍ഷം 7200 കോടിയും മൂന്നാം വര്‍ഷം 8800 കോടിയും കേന്ദ്ര സര്‍ക്കാര്‍ നീക്കിവെക്കും.

25% വരെ പ്രീമിയം കര്‍ഷകര്‍ നല്‍കണമെന്നാണ് നിലവിലെ പദ്ധതിയുടെ വ്യവസ്ഥ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ എന്നിവരായിരുന്നു പദ്ധതി നടത്തിപ്പുകാര്‍. 1999 മുതല്‍ നിലവിലുള്ള വിള ഇന്‍ഷ്വറന്‍സ് പദ്ധതി പരിഷ്‌ക്കരിച്ചതാണ് പുതിയ പദ്ധതി. രാജ്യത്തെ ജില്ലകളെ ക്ലസ്റ്ററുകളായി തിരിച്ചായിരിക്കും പദ്ധതി. മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ല. എന്നാല്‍ കൃഷി നാശങ്ങളും മറ്റും സ്മാര്‍ട്ട് ഫോണുകളില്‍ പകര്‍ത്തി അപ്‌ലോഡ് ചെയ്താല്‍ ഉടന്‍ തന്നെ നടപടിക്രമങ്ങള്‍ ആരംഭിക്കും. അടിയന്തിര പ്രശ്‌നമായി വിലയിരുത്തി എത്രയും വേഗം നഷ്ടപരിഹാരം ഉറപ്പാക്കുന്നതാണ്.

സവിശേഷതകള്‍
ഇന്‍ഷ്വറന്‍സ് പ്രീമിയമായി സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിക്ക് പരിധിയുണ്ടാകില്ല. കര്‍ഷകര്‍ അടയ്ക്കുന്ന പ്രീമിയത്തിന് ശേഷം സര്‍ക്കാര്‍ അടയ്‌ക്കേണ്ടുന്ന തുക 90% ആണെങ്കില്‍പ്പോലും അത് നല്‍കും. പ്രീമിയം നിരക്കിന് പരിധി നിശ്ചയിക്കുന്ന വ്യവസ്ഥ ഒഴിവാക്കും. ഇന്‍ഷ്വറന്‍സ് പ്രകാരം ഉറപ്പു നല്‍കിയിരിക്കുന്ന മുഴുവന്‍ തുകയും കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. വായ്പ എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും വിള ഇന്‍ഷ്വറന്‍സ് ലഭിക്കും, കൃഷിനാശം അടിയന്തിരമായി വിലയിരുത്തി എത്രയും വേഗം നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ആധുനിക സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിക്കും, റിമോട്ട് സെന്‍സറിംഗ് ഉപയോഗിക്കും എന്നിവയാണ് ഈ പദ്ധതിയുടെ സവിശേഷതകള്‍. നിലവിലുള്ള വിള തീ, ഇടിമിന്നല്‍, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം, ചുഴലിക്കാറ്റ്, പേമാരി, വെള്ളപ്പൊക്കം, വരള്‍ച്ച, മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, കീടങ്ങള്‍, രോഗങ്ങള്‍, അപ്രവചനീയമായ കാലാവസ്ഥ എന്നിവയാല്‍ ഉണ്ടാകുന്ന നഷ്ടത്തിനാണ് പരിഹാരത്തുക കിട്ടുക.

മഴക്കുറവോ പ്രതികൂല കാലാവസ്ഥയോ മൂലം വിതയ്ക്കലും നടലും തടസ്സപ്പെടുകയാണെങ്കില്‍ ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ 25% ലഭിക്കും. (അതല്ലെങ്കില്‍ നടലിന് വേണ്ടി വന്ന തുക)

വിളവെടുപ്പ് കഴിഞ്ഞ് 14 ദിവസം വിളകള്‍ ഉണക്കാന്‍ ഇടുമ്പോള്‍ ചുഴലിക്കാറ്റ്, പേമാരി, കാലാവസ്ഥ തെറ്റിയുള്ള മഴ എന്നിവമൂലം ഉണ്ടാകുന്ന നഷ്ടത്തിനു പരിഹാരത്തുക കിട്ടും. കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്കും പരിഗണനയുണ്ട്. നെല്ല് കൊയ്ത് കയറ്റിയയ്ക്കുന്നതിനു മുമ്പ് പാടത്തു വെച്ചു നനഞ്ഞു നശിച്ചുപോകുന്ന അവസ്ഥ പലപ്പോഴും കുട്ടനാട്ടിലെ കര്‍ഷകര്‍ നേരിടാറുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് ഈ ഇന്‍ഷൂറന്‍സ് രക്ഷക്കെത്തും.

യുദ്ധം, ആക്രമണം, വിദേശശത്രു, ആഭ്യന്തരകലാപം, കൊള്ള, കവര്‍ച്ച എന്നിവകളുടെ അനന്തരഫലമായി ഉണ്ടാകുന്ന നഷ്ടങ്ങള്‍ ഈ നയത്തിന്റെ പരിധിയില്‍ വരുന്നതല്ല.

അപേക്ഷിക്കേണ്ടുന്ന വിധം
പ്രധാനമന്ത്രി ഫസല്‍ ഭീമായോജനയുടെ ഭാഗമാകാന്‍ ആദ്യം agri.insurance.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗ് ഓണ്‍ ചെയ്യണം. അതിനുശേഷം കര്‍ഷകന്റെ പേര്, വിലാസം, ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തുടങ്ങിയ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കുക. വസ്തു, ബാങ്ക് വിശദാംശങ്ങള്‍ കൂടി നല്‍കേണ്ടതാണ്. അതിന് സബ്മിറ്റ് ക്യാപ്ഷനില്‍ ക്ലിക് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ആപ്ലിക്കേഷന്‍ നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷ ട്രാക്ക് ചെയ്യാവുന്നതാണ്.

Tags: ഭീമാ യോജനPMFBYPradhan Mantri Fasal Bima YojanaCrop Insurance
Share17TweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

വേടനും വേട്ടക്കാരുടെ രാഷ്ട്രീയവും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies