കൊച്ചി: ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നീക്കിവെച്ച തസ്തികകള്‍ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണമെന്ന് സക്ഷമ സംസ്ഥാന വാര്‍ഷികയോഗം ആവശ്യപ്പെട്ടു. ഭിന്നശേഷിവിഭാഗത്തില്പ്പെട്ടവരുടെ ദേശീയ സംഘടനയായ സക്ഷമയുടെ 12-ാം സംസ്ഥാന വാര്‍ഷികയോഗം എറണാകുളം ഭാസ്കരീയത്തില്‍ നടന്നു.
അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അഡ്വ.പി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ.എന്‍.ആര്. മേനോന് അധ്യക്ഷനായി. യോഗത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് മെമ്പര്‍ അഡ്വ.രമ രഘുനന്ദന്, ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ എസ്.രാമനുണ്ണി, ആര്‍സിഐ മെമ്പര്‍ ഡോ.ശങ്കര്‍ മഹാദേവ്, ഡോ.ആശ ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡോ.എന്‍.ആര്.മേനോന് (പ്രസിഡന്റ്), ടി.എം.കൃഷ്ണകുമാര്‍ (ജനറല്‍ സെക്രട്ടറി), വി.വി. പ്രദീപ്കുമാര്‍ (സംഘടനാ സെക്രട്ടറി), കെ.ടി.ബാലചന്ദ്രന് (ട്രഷറര്‍) തുടങ്ങി 21 അംഗ സമിതിയെ തിരഞ്ഞെടുത്തു.