തിരുവനന്തപുരം: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാനായുള്ള കൂട്ടായ്മയായ ഗുപ്കര്‍ സഖ്യത്തിന് കുടപിടിക്കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ആ വശ്യപ്പെട്ടു. കാശ്മീരില്‍ 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെ പാര്‍ലമെന്റില്‍ ദുര്‍ബലമായ പ്രതിഷേധം മാത്രം ഉയര്‍ത്തിയ കോണ്‍ഗ്രസ് വിഘടനവാദികളും ഫാറൂഖ് അബ്ദുള്ളയും നേതൃത്വം നല്‍കുന്ന ഗുപ്കര്‍ സഖ്യത്തില്‍ ചേരുകയാണ്. സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ രാജ്യവിരുദ്ധ സമീപനം എടുക്കുന്ന സിപിഎം സഖ്യത്തില്‍ ചേര്‍ന്നത് അത്ഭുതപ്പെടുത്തുന്നില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.