Monday, March 8, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വെബ് സ്പെഷ്യൽ

തര്‍ക്കമന്ദിരം തകര്‍ന്നത് ആകസ്മികം

കവനമന്ദിരം പങ്കജാക്ഷന്‍

Nov 21, 2020, 04:15 pm IST

1528 മുതല്‍ 1934 വരെ അയോദ്ധ്യയുടെ ചരിത്രം രത്‌നച്ചുരുക്കം.

രാമജന്മഭൂമിക്ഷേത്രം വീണ്ടെടുക്കുന്നതിന് ഹിന്ദുക്കളുടെ ശ്രമങ്ങളില്‍ 1528 മുതലിങ്ങോട്ട് എഴുപത്താറ് സായുധപോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. ആ പോരാട്ടങ്ങളില്‍ മൂന്നു ലക്ഷത്തിലധികം ഹിന്ദുക്കള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു.

1. ബാബറുടെ കാലം (1528-1530). നാല് ആക്രമണങ്ങള്‍ ഹിന്ദുക്കളുടെ പക്ഷത്തുനിന്നുണ്ടായി. അവയില്‍ ഒരു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടു.
2. ഹുമയൂണിന്റെ കാലം (1530-1556). ക്ഷേത്രനിയന്ത്രണം വീണ്ടെടുക്കുന്നതിന് ഹിന്ദുക്കള്‍ പത്തു പ്രാവശ്യം ശ്രമം നടത്തുകയുണ്ടായി.
3. അക്ബറുടെ കാലം (1556-1605). ഹിന്ദുക്കള്‍ ഇരുപതുതവണ യുദ്ധം ചെയ്തു.
4. ഔറംഗസേബിന്റെ കാലം (1658-1707). ഹിന്ദുക്കള്‍ മുപ്പതു യുദ്ധങ്ങള്‍ ചെയ്തു. ഒരു യുദ്ധം ഗുരു ഗോവിന്ദ് സിംഗ് നയിക്കുകയും ഔറംഗസേബിന്റെ സേനയെ തോല്പിക്കുകയും ചെയ്തു.
5. നാല് വര്‍ഷങ്ങള്‍ക്കു ശേഷം ഔറംഗസേബ് അയോദ്ധ്യയെ വീണ്ടും ആക്രമിക്കുകയും പതിനായിരത്തോളം ഹിന്ദുക്കളെ കൊന്നുകൊണ്ട് ആവിടെ ആധിപത്യം പുനഃസ്ഥാപിക്കുകയും ചെയ്തു.
6. സാദത് അലി (1798- 1814) ഹിന്ദുക്കള്‍ അഞ്ചുതവണ യുദ്ധം ചെയ്തു.
7. നാസറുദ്ദീന്‍ ഹൈദര്‍ (1814-1837). ഹിന്ദുക്കള്‍ മൂന്നു യുദ്ധങ്ങള്‍ ചെയ്തു.
8. വാജിത് അലി ഷാ (1847-1857). ഹിന്ദുക്കള്‍ രണ്ടു യുദ്ധങ്ങള്‍ ചെയ്തു.
9. ബ്രിട്ടീഷ് ഭരണം (1912-1934) ഹിന്ദുക്കള്‍ സായുധരായി രണ്ടു യുദ്ധങ്ങള്‍ ചെയ്തു.
അതിപാവനമായി കരുതിപ്പോന്നിരുന്ന സ്ഥലങ്ങളില്‍ പരമപ്രധാനമായ ആ അവധില്‍നിന്ന് ഹിന്ദുക്കള്‍ ഒരിക്കലും വിട്ടുനിന്നില്ല. സംഘറ്ഷമില്ലാതിരുന്ന കാലങ്ങളിലൊക്കെ തര്‍ക്കമന്ദിരത്തിനുള്ളില്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉദാഹരണമായി, സംഘറ്ഷം പിന്നെയും ഒഴിവാക്കാന്‍ അക്ബര്‍ അദ്ദേഹത്തിന്റെ അവസാനകാലത്ത് അവിടെ ഒരു രാമപീഠം പണിയാന്‍ ഹിന്ദുക്കള്‍ക്ക് അനുവാദം കൊടുത്തിരുന്നു. അങ്ങനെ പണിയപ്പെട്ട അത് ”രാം ഛബൂത്ര” എന്ന് അറിയപ്പെട്ടിരുന്നു. അതോടൊപ്പം ബാബറി പരിസരത്തുതന്നെ രാമന്റെയും ഉപദേവതമാരുടെയും വിഗ്രഹങ്ങള്‍ സ്ഥാപിച്ച് പൂജ നടത്തുവാനും അദ്ദേഹം അനുവാദം കൊടുത്തിരുന്നു. എന്നാല്‍ പിന്നീടുവന്ന ഔറംഗസേബാകട്ടെ അതിനെ എതിര്‍ക്കുകയും തത്ഫലമായി അദ്ദേഹത്തിന്റെ കാലത്ത് അതിനെച്ചൊല്ലി അനേകം ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയും ചെയ്തു.

മറാഠാ സര്‍ദാര്‍, മല്‍ഹാര്‍ റാവു ഹോക്കര്‍, എ.ഡി. 1751 ല്‍ ഗംഗാ-യമുനാ തടങ്ങളില്‍വച്ച് പഠാന്‍കാരെ പരാജയപ്പെടുത്തിയപ്പോള്‍ അയോദ്ധ്യ, കാശി, പ്രയാഗ് എന്നീ പുണ്യ സ്ഥലങ്ങള്‍ പേര്‍ഷ്വാമാര്‍ക്ക് കൈമാറണമെന്ന് നവാബ് സഫ്ദര്‍ജംഗിനോട് ആവശ്യപ്പെട്ടു. 1756 ഫെബ്രുവരി 23 ന് നാനാസഹിബ് പേര്‍ഷ്വാ, അയോദ്ധ്യയും കാശിയും കൂട്ടിച്ചേര്‍ക്കാന്‍ ഒരു കത്തുമുഖാന്തിരം സര്‍ദാര്‍ സിന്ധ്യയോട് ആവശ്യപ്പെട്ടു. സുജാ ഉദ് ധൗള ഈ പുണ്യസ്ഥലങ്ങള്‍ കൈമാറാമെന്ന് നേരത്തേതന്നെ രഘോബാ ദാദായോടു വാക്കു പറഞ്ഞിരുന്നു. പിന്നീട് എ. ഡി. 1789 ല്‍ അയോദ്ധ്യാ, മഥുര, കാശി എന്നീ സ്ഥലങ്ങള്‍ സര്‍ദാര്‍ മഹദ്ജി സിന്ധ്യ കൂട്ടിച്ചേര്‍ത്തുവെങ്കിലും അദ്ദേഹത്തിന്റെ അകാല ചരമം മൂലം രാമജന്മഭൂമി, കൃഷ്ണജന്മഭൂമി കാശി വിശ്വേശ്വര ക്ഷേത്രം എന്നിവ ഹിന്ദുക്കളുടെ കൈവശം ഉറപ്പാക്കാനായില്ല.
ജോസഫ് തീഫെന്‍ഥേലര്‍ (Joseph Tieffenthaler-1710- 1785)എന്ന ഒരു ആസ്‌ത്രേലിയന്‍ യഹൂദപുരോഹിതന്‍ 1766 നും 1771 നുമിടയില്‍ അയോദ്ധ്യ (അവധ്)യില്‍ സഞ്ചരിക്കുകയും അദ്ദേഹം ഭാരതീയ ചരിത്രവും ഭൂഘടനയും ഫ്രഞ്ചു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ്1786 ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതില്‍ തീഫെന്‍ഥേലര്‍ ഇങ്ങനെ രേഖപ്പേടുത്തിയിരിക്കുന്നു -ഔറംസേബ് ചക്രവര്‍ത്തി റാം കോട്ട എന്ന ഒരു കോട്ട തകര്‍ക്കുകയും അതേ സ്ഥാനത്ത് മൂന്നു താഴികക്കുടങ്ങളോടുകൂടിയ ഒരു മുഹമ്മദന്‍ പള്ളി പണിയുകയും ചെയ്തു. അതു പണിതത് ബാബറാണെന്നു ചിലര്‍ പറയുന്നു. കൊത്തുപണികള്‍ സഹിതം കരിങ്കല്ലുകൊണ്ടു 14 സ്തൂപങ്ങള്‍ അവിടെ ഉണ്ടായിരുന്നു. ഔറംഗസേബായാലും ബാബറായാലും ആ വിഗ്രഹാരാധനാ സ്ഥലം തകര്‍ത്തിട്ടായിരുന്നു അത് ചെയ്തത്. വിഗ്രഹാരാധകര്‍ സ്വന്തം ആചാരങ്ങള്‍ അനുഷ്ഠിച്ചുപോരുന്നത് തടയുക എന്നുള്ളതായിരുന്നു മുഖ്യലക്ഷ്യം. അദ്ദേഹം തുടരുന്നു:- ”എങ്ങനെയായാലും ഹിന്ദുക്കള്‍ ആ മൂന്നു താഴികക്കുടങ്ങള്‍ക്കുള്ളിലും ചിലപ്പോള്‍ അതിന്റെ മുറ്റത്തുമായി സ്വന്തം ആചാരാനുഷ്ഠാനങ്ങള്‍ ചെയ്തുപോന്നു. അവര്‍ക്ക് അവിടം ശ്രീരാമന്റെ ജന്മഭൂമിതന്നെയെന്ന ഉറപ്പോടെ അവിടെ മൂന്നു പ്രദക്ഷിണം ചെയ്യുകയും ദണ്ഡനമസ്‌കാരം അര്‍പ്പിക്കുകയും മറ്റും ചെയ്തുപോന്നു.”

ഥോണ്‍ടണ്‍ (Thornton 1854 A.D.) ന്റെയും കാര്‍ണീഷീ (Carnegie 1870 A.D.)യുടെയും ബ്രിട്ടീഷ് ലിഖിത രേഖകളില്‍ 1855 വരെയും ഹിന്ദുക്കള്‍ ആ മൂന്നു താഴികക്കുടങ്ങള്‍ക്കുള്ളില്‍ പതിവായി രാമനെ ആരാധിച്ചുപോന്നു എന്നും 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ആ പ്രദേശത്തെ മുസ്ലിം തലവനായ അമീര്‍ അലി അന്തിമമായി ആ തര്‍ക്കസ്ഥലം ഹിന്ദുക്കള്‍ക്കു കൈമാറണമെന്ന് മുസ്ലിമുകളോട് നിര്‍ബ്ബന്ധം പിടിച്ചിരുന്നതായും ബ്രിട്ടൂഷുകാര്‍ക്കെതിരെ പോരാടണമെന്ന് അവരോട് ആഹ്വാനം ചെയ്തിരുന്നതായും ഒക്കെ രേഖപ്പെടുത്തിയിരിക്കുന്നു. 1857 ലെ യുദ്ധം അന്തിമമായി ബ്രിട്ടീഷുകാര്‍ ജയിക്കുകയും അമീര്‍ അലിയെയും ഹിന്ദു ലീഡറായ ബാബാറാം ചരണ്‍ ദാസിനെയും രാമജന്മഭൂമിക്കടുത്തുള്ള ഒരു മരത്തില്‍ തൂക്കിക്കൊല്ലുകയും ചെയ്തു.

ബ്രിട്ടീഷുകാര്‍ അനന്തരം ബാബറിക്കെട്ടിടത്തിനും അതിന്റെ മുറ്റത്തിനുമിടയിലായി ഒരു ഇരുമ്പുവേലി കെട്ടിത്തിരിച്ച് മുസ്ലിമുകള്‍ക്ക് ബാബറിമസ്ജിദ് വിട്ടുകൊടുത്തു. തന്നിമിത്തം ഹിന്ദുക്കള്‍ക്കാകട്ടെ മുറ്റത്തിനുവെളിയില്‍ മാത്രം പൂജ ചെയ്യാനേ സാധിച്ചുള്ളു. അങ്ങനെ ഹിന്ദുക്കള്‍ 1528 നുശേഷം നിരന്തരം അവുടെ പൂജാദികര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുപോരികയും രാമജന്മഭൂമിയിലുള്ള സമരം ഒഴിയാതിരിക്കുകയും ചെയ്തുപോന്നു.

സമീപകാല ചരിത്രം -1934 മുതല്‍ 1992 വരെ
ഹിന്ദുക്കളും മുസ്ലിമുകളും തമ്മിലുള്ള ഏററുമുട്ടലുകളുടെ ഫലമായി 1934 കാലത്ത് ബാബറി കെട്ടിടത്തിന് കേടുപാടുകള്‍ പറ്റിയിരുന്നു. 1936 നു ശേഷം അത് ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടമായി മാറുകയായിരുന്നു. ദേശവാസികളായ മുസ്ലിമുകള്‍ മോസ്‌കായി അത് ഉപയോഗിച്ചിരുന്നില്ല. ആ കെട്ടിടം സൂക്ഷിക്കുന്നതിനോ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനോ അധികാരപ്പെട്ടവരായി ഒരു മുത അല്ലിയോ ഒരു ഇമാമോ മൗസീനോ ഖാതിബോ അഥവാ ഖാദിമോ പള്ളിക്കാര്യക്കാരായി പ്രവര്‍ത്തിച്ചിരുന്നതിന് യാതൊരു തെളിവും ലഭ്യമല്ല.
1938 സെപ്തംബര്‍ 16 ലെ ഒരു വഖഫ് റിപ്പോര്‍ട്ട് അനുസരിച്ച് സയിദ് മുഹമ്മദ് സാക്കിയെ അവിടത്തെ മുത അല്ലി ആക്കിയതായി കാണുന്നു. എന്നാല്‍ പിന്നീട് ആ മുത അല്ലിയെ ജില്ലാ വഖഫ് കമ്മീഷണര്‍ ഒരു ഷിയാ ആയും അയാള്‍ കൊള്ളരുതാത്തവനും ഒരു കറുപ്പ് തീറ്റക്കാരനായും കണ്ടെത്തി ആ സ്ഥാനത്തുനിന്നും നീക്കം ചെയ്തു. ഇതിനിടയില്‍ സുന്നി വഖഫ് ബോര്‍ഡ്, ബാബറി മസ്ജിദ് അവരുടെ അധീനതയിലായിരുന്നുവെന്ന് അവകാശപ്പെട്ടു രംഗത്തുവന്നു.

1949 ഡിസംബര്‍ 10 ന് യു.പി. സുന്നി വഖഫ് ബോര്‍ഡ്, വഖഫ് ഇന്‍സ്‌പെക്ടറായികുന്ന മുഹമ്മദ് ഇബ്രാഹിം തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഹിന്ദുക്കളെയും സിക്കുകാരെയും ഭയന്നിട്ട് ഒരൊറ്റ മുസ്ലിം പോലും ഈ മോസ്‌കില്‍ ചെല്ലാറില്ലായിരുന്നു എന്നു രേഖപ്പെടുത്തി.(‘ഭയന്നിട്ട്’ എന്ന കാര്യം കളവായി എഴുതിയതായിരുന്നു). 1949 ഡിസം. 23 ന് തര്‍ക്കമന്ദിരത്തിനുള്ളില്‍ രാമലല്ലാ (ബാലനായ രാമന്‍) വിഗ്രഹം കാണപ്പെട്ടതോടെ ഹിന്ദുക്കള്‍ അവിടം വീണ്ടെടുത്ത് പ്രാര്‍ത്ഥനകളും ആരാധനകളും അതിനുള്ളില്‍ നടത്താന്‍ തുടങ്ങി. 1949 ഡിസം. 29 ന്
അഢീഷണല്‍ മജിസ്‌ട്രേട്ടായ മാര്‍ക്കണ്‌ഡേയ സിംഗ് ആ കെട്ടിടം കണ്ടുകെട്ടുകയും പ്രിയദത്താറാമിനെ റസീവറായി നിയമിച്ചുകൊണ്ട് ഉത്തരവിടുകയും ചെയ്തു. ആ കെട്ടിടം അങ്ങനെ റസീവറുടെ അധീനതയിലായി. അദ്ദേഹം 1950 ജനുവരി 5 നുതന്നെ ചാര്‍ജെടുക്കുകയും ചെയ്തു.

പന്ത്രണ്ടു വറ്ഷങ്ങള്‍ക്കു ശേഷം ആ തര്‍ക്കമന്ദിരത്തിന്മേല്‍ അവകാശമുന്നയിച്ചുകൊണ്ട് സുന്നി വഖഫ് ബോര്‍ഡ് 1961 ഡിസം. 18 ന് ഒരു സ്യൂട്ട് ഫയല്‍ചെയ്തു. കൈവശാവകാശത്തില്‍ ആറ് വര്‍ഷം കഴിഞ്ഞ വസ്തുക്കളെ സംബന്ധിച്ച് അന്നു നിലനിന്ന സ്റ്റാറ്റിയൂട്ട് അനുസരിച്ച് ആ സ്യൂട്ട് നിലനില്‍ക്കുന്നതല്ലായിരുന്നു.

1949 ഡിസം. 23 മുതല്‍ രാമജന്മഭൂമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഹൈന്ദവാരാധന നടന്നുപോരുന്നു. ബാബറി ഒരു ആചാരമുള്ള മോസ്‌കല്ലാതിരിക്കെ മറ്റുള്ളവരുടെ നോട്ടത്തില്‍ കഴിഞ്ഞ 60 വറ്ഷമായി അതു തികച്ചും തുടരപ്പെടുന്ന ആചാരാനുഷ്ഠാനങ്ങളുള്ള ഒരു ക്ഷേത്രം തന്നെയായിരുന്നു.

”ക്ഷേത്രങ്ങള്‍ തച്ചുടച്ചിട്ട് നിര്‍മ്മിക്കപ്പെടുന്ന മോസ്‌കുകള്‍ അടിമത്വത്തിന്റെ ലക്ഷണങ്ങളാണ്. മുസ്ലിം അത് ഹിന്ദു സമൂഹത്തിന് കൈമാറണം,” 1937 ജൂലൈ 17 ലെ നവജീവന്‍ പത്രത്തില്‍ മഹാത്മാഗാന്ധി എഴുതി. ”ഹിന്ദുക്കള്‍ മതേതരത്വം കൊണ്ടുനടക്കുന്നത് അവര്‍ ഭീരുക്കളായതുകൊണ്ടാണ്. അവര്‍ ഇസ്ലാമിക രാഷ്ട്രങ്ങളെ ഭയക്കുന്നതുകൊണ്ടാണ്,” എന്ന് ബാബറി മസ്ജിദ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (ബി.എം.സി.സി.) കണ്‍വീനറായിരുന്ന സെയ്ദ് ഷിഹാബുദ്ദീന്‍ 1983 മാര്‍ച്ച് 20 ലെ ‘സണ്‌ഡേ’യില്‍ എഴുതി.

1984 ല്‍ ഏപ്രില്‍ 7, 8 തീയതികളില്‍ ചെര്‍ന്ന ധര്‍മ്മസംസദ് മോസ്‌കായി മാറ്റപ്പെട്ടക്ഷേത്രം യഥാര്‍ത്ഥ ക്ഷേത്രരൂപത്തില്‍ മാറ്റിപ്പണിയുന്നതിനായി ഒരു പ്രസ്ഥാനം ആരംഭിക്കണമെന്ന് തീരുമാനിക്കുകയുണ്ടായി.

ഹൈന്ദവ നേതൃത്വം മുന്നോട്ടുവച്ച നിബന്ധനകള്‍
1992 ഡിസം. 6 നു മുമ്പ്, ഹിന്ദു സമൂഹം ചില നിബന്ധനകള്‍ മുന്നോട്ടു വച്ചിരുന്നു. ഒരു നല്ല മര്യാദയുടെ പ്രകടനമെന്നവണ്ണം, മുസ്ലിമുകള്‍ ബാബറി മന്ദിരം ഹിന്ദുക്കള്‍ക്ക് കൈമാറുക. എന്തായാലും മുസ്ലിമുകള്‍ക്ക്, ഉപയോഗിക്കപ്പെടാതെ കിടക്കുന്ന മോസ്‌കില്‍ യാതൊരു മതകാര്യങ്ങളും നടത്താനില്ല. (ഫൈസാബാദിലെ ഭരണകര്‍ത്താക്കള്‍ പറയുന്നു-അയോദ്ധ്യാ റീജ്യണില്‍ 26 മോസ്‌കുകള്‍ ഉള്ളതില്‍ പാതിയോളവും അപയോഗിക്കാതെ കിടക്കുകയാണ്). എങ്ങനെയായാലും ഇത് ഹിന്ദുക്കളുടെ ഒരു മര്യാദകെട്ട അപേക്ഷയല്ല. അത് അംഗീകരിക്കാനാവില്ലെങ്കില്‍ ഈ പരിത്യക്തമായിരിക്കുന്ന മോസ്‌ക് വീണ്ടും എവിടെയെങ്കിലും മാറ്റി സ്ഥാപിക്കണം. ഭാരതത്തില്‍ പലയിടത്തായി പലകാരണങ്ങളെക്കൊണ്ട് മാറ്റി സ്ഥാപിക്കപ്പെട്ട ക്ഷേത്രങ്ങളുടെ കഥ ഹിന്ദുക്കള്‍ ബി.എം.സി.സി. ക്കും ബി.എം.എ.സി. ക്കും ബോധ്യപ്പെടുത്തിക്കൊടുത്തു. അവര്‍ അതൊന്നും അംഗീകരിച്ചില്ല. അംഗീകരിച്ച ഒരേയൊരു കാര്യം ഇതായിരുന്നു -ബാബറ് മന്ദിരത്തോടു ചേര്‍ന്ന് ഒരു രാമക്ഷേത്രം പണി അനുവദിക്കാം. എന്നാല്‍ ഇസ്ലാമികകൈയേറ്റത്തിന്റെ അടയാളം അവിടെ നിലനിര്‍ത്തിക്കൊണ്ട് ക്ഷേത്രത്തെ കാക്കുന്നത് ഹിന്ദുക്കള്‍ക്ക് ഒരു വലിയ അപമാനമായി തോന്നി.

ശിലാന്യാസത്തിനു ശേഷം
2002 ഡിസംബര്‍ ആദ്യവാരം, ഇന്ത്യയിലെന്നല്ല ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള രാമഭക്തര്‍ അയോദ്ധ്യയില്‍ ഒത്തുകൂടിയിരുന്നു. മൊത്തം പതിന്നാലു ലക്ഷം പേര്‍ എന്നായിരുന്നു കണക്ക്. ഈ ജനക്കൂട്ടത്തെ കണ്ടിട്ടും നിര്‍വ്വികാരരായി, എന്നാല്‍ സ്‌നേഹത്തോടെയും പിന്തുണയോടെയും ഫൈസാബാദിലെ മുസ്ലിമുകള്‍ പതിവു ദിനങ്ങള്‍ പോലെ കഴിച്ചുകൂട്ടി. ”നിങ്ങള്‍ ക്ഷേത്രം പണിതോളൂ, ഞങ്ങള്‍ കൂടിത്തരാം,” എന്ന അഭിപ്രായമായിരുന്നു ആ സാധുക്കളായ മുസ്ലിമുകള്‍ക്ക്. സര്‍ക്കാര്‍ നിര്‍ദ്ദേശം കൊടുത്താല്‍ അവര്‍ കൂടിച്ചേര്‍ന്ന് ക്ഷേത്രം പണിതുകൊള്ളാമെന്നായിരുന്നു അവരുടെ നിലപാട്. ബി.ജെ.പി., വിശ്വഹിന്ദു പരിഷത്ത്, അര്‍. എസ്സ്. എസ്സ്. എന്നീ സംഘടനകളിലെ സമുന്നതരായ എല്ലാ നേതാക്കളും അനേകായിരം സന്ന്യാസികളും അവിടെ ആ ദിവസങ്ങളില്‍ സന്നിഹിതരായിരുന്നു.

ഡിസംബര്‍ 6 നു വൈകിയിട്ടുണ്ടായ സംഭവങ്ങളെക്കുറിച്ച് തമിഴ്‌നാട്ടുകാരനും തമിഴ് സംഘത്തിന്റെ നേതാക്കളില്‍ ഒരാളുമായിരുന്ന, പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത, ഒരു വ്യക്തി പറഞ്ഞത്, ”അവിടെ (മൂന്നു താഴികക്കുടങ്ങളുടെ സമീപത്ത്) കൂടിയിരുന്നവര്‍ക്കെല്ലാം വളരെ ടെന്‍ഷനായിരുന്നു. മോസ്‌ക് പൊളിക്കാന്‍ ഒരു നേതാവും ആവശ്യപ്പെട്ടിരുന്നില്ല. എങ്കിലും എന്തെങ്കിലും ചെയ്യേണ്ടുന്ന സമയമായിരുന്നു എന്ന് ഞങ്ങള്‍ക്കേവര്‍ക്കും തോന്നിയിരുന്നു.

”രാമപൂജയും രാമായണപാരായണവുമായി കഴിഞ്ഞുകൂടിയ ഞങ്ങള്‍ക്ക് രാമക്ഷേത്രം പണിയണമെന്ന അതിമോഹമായിരുന്നു. ഞങ്ങളുടെ വീര്യം രാമനില്‍നിന്നാണ്. ആ രാമന്റെ ജന്മസ്ഥലത്ത് ഇന്നു രാമക്ഷേത്രമില്ല.

”അവസാനമായി എത്തിയത് തമിഴ്‌നാട് ഗ്രൂപ്പായിരുന്നു. എങ്കിലും വേലിപൊളിച്ച് അകത്തുകടന്നു താഴികക്കുടത്തിനു മുകളില്‍ ആദ്യം കയറിയത് അവരായിരുന്നു. കോമ്പൗണ്ടിനടുത്തുണ്ടായിരുന്ന സി.ആര്‍.പി. എഫ്. ജവാന്മാര്‍ ഞങ്ങളെ അടിച്ചോടിച്ചു. ഇതുകണ്ട് മറ്റുള്ളവര്‍ പ്രകോപിതരാവുകയും വേലി തകര്‍ത്ത് അകത്തേക്ക് ഇരച്ചു കയറുകയുമായിരുന്നു.

”പിന്നെ ഒരു യുദ്ധംപോലെയായി കാര്യങ്ങള്‍. ഞങ്ങള്‍ക്ക് താഴികക്കുടം പൊളിക്കാനൊത്തില്ല. വശങ്ങളിലെ ഭിത്തികള്‍ ഞങ്ങള്‍ തകര്‍ത്തു. ആന്ധ്രയില്‍നിന്നുവന്ന കോളജ് വിഭാഗത്തിലെ എ.ബി.വി.പി. അനുഭാവികളായ പെണ്‍കുട്ടികള്‍ താഴികക്കുടത്തിനു മുകളില്‍ കയറി അവര്‍ക്കു ചെയ്യാവുന്നതൊക്കെ ചെയ്തുതുടങ്ങി. പലരും ശിലകള്‍ ഇളക്കിയെടുത്തുകൊണ്ടാണു തിരിച്ചിറങ്ങിയത്.

” ആ താഴികക്കുടം തകര്‍ക്കപ്പെട്ടു. അത് ഒരു നേതാവും പറഞ്ഞിട്ടല്ലായിരുന്നു. ആരുടെയും ആഹ്വാനമില്ലായിരുന്നു. അതിന്റെ പിന്നില്‍ ലക്ഷോപലക്ഷം വരുന്ന ജനങ്ങളുടെ വികാരമായിരുന്നു. ഒരു ജനതയുടെ നൂറ്റാണ്ടുകളായുള്ള അഭിനിവേശത്തില്‍നിന്ന് ഉടലെടുത്തതും അടക്കപ്പെട്ടുകിടന്നതുമായ അമര്‍ഷം തെരഞ്ഞെടുത്ത വഴി അതായിരുന്നുവെന്നു മാത്രം. ”അരുത്” എന്നു നേതൃസമൂഹം വിളിച്ചു പറഞ്ഞിട്ടും അടങ്ങാതെവന്ന വികാരങ്ങളുടെ പ്രതിഫലനമായിരുന്നു അവിടെ കണ്ടത്. ചില സ്ഥലങ്ങളില്‍ കലാപങ്ങളുണ്ടായി. ആ കലാപങ്ങളില്‍ രണ്ടായിരത്തോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ഫൈസാബാദ് അപ്പോഴും ശാന്തമായിരുന്നു.”

കെട്ടിടം തകര്‍ക്കലിലേക്കെത്തിച്ച സാഹചര്യങ്ങളെ സംബന്ധിച്ച് അന്വേഷിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ 1992 ഡിസം. 16 ന് എം. എസ്സ്. ലിബര്‍ഹാന്‍ കമ്മിഷനെ നിയമിച്ചു. ബി.ജെ.പി.ക്കും കര്‍സേവകര്‍ക്കുമെതിരെ സി.ബി.ഐ. ലക്‌നൗ കോടതിയില്‍ ചാര്‍ജ്ഷീറ്റ് ഫയല്‍ചെയ്തു. പ്രധാനകേസില്‍ തീരുമാനമാകുവോളം സ്റ്റേറ്റസ്‌കോ നിലനിര്‍ത്താന്‍ 1994 ല്‍ സുപ്രിം കോടതി ഉത്തരവിട്ടു. ക്ഷേത്രനിര്‍മ്മാണത്തിന്റെ പ്രഖ്യാപനത്തിനായി വിശ്വഹിന്ദുപരിഷത്ത് 2002 ഫെബ്രുവരിയില്‍ അയോദ്ധ്യയില്‍ സമ്മേളിച്ചു. അവിടെനിന്ന് തിരിച്ചുപോയ 58 കര്‍സേവകര്‍ ഗുജറാത്തില്‍ ഗോധ്രാ തീവണ്ടിയില്‍വച്ച് ചുട്ടുകരിച്ചു കൊല്ലപ്പെട്ടു.

അല്ലഹാബാദ് ഹൈക്കോടതിയുടെ ലക്‌നോ ബഞ്ച്, പ്രധാന കേസിന്റെ ഹിയറിംഗ് 2002 ഏപ്രിലില്‍ ആരംഭിച്ചു. ആ വര്‍ഷാവസാനം ഉത്തര്‍പ്രദേശ് സി.ബി.ഐ., ഗവണ്മെന്റെ് കേസ് റായ്ബറേലിയിലെ പ്രത്യേക കോടതിയിലേക്ക് ഹിയറിംഗിനായി മാറ്റി.
തര്‍ക്കഭൂമിയില്‍ ഒരു ക്ഷേത്രം നിലനിന്നിരുന്നോ എന്ന് അന്വേഷണം നടത്തി ഉറപ്പുവരുത്താന്‍ അല്ലാഹാബാദ് ഹൈക്കോടതി ആവശ്യപ്പെട്ടതു പ്രകാരം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യാ 2003 മാര്‍ച്ച് 12 ന് ഭൂപര്യവേക്ഷണം ആരംഭിച്ചു. പത്താം നൂറ്റാണ്ടിലെ ഒരു ഹിന്ദുക്ഷേത്രം അല്ലെങ്കില്‍ ഒരു വലിയ ഹൈന്ദവ സങ്കേതം അവിടെ ഉണ്ടായിരുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു.

പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം 46 പ്രാവശ്യമുണ്ടായ നീട്ടി വയ്ക്കലിനുശേഷം 2009 ജൂണ് 30 ാം തീയതി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നവംബറില്‍ ആ റിപ്പോര്‍ട്ട് പാര്‍ലമെന്‌റിന്റെ മേശപ്പുറത്തു വയ്ക്കപ്പെട്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്ന കേസ് സംബന്ധിക്കുന്ന 23 ഫയലുകള്‍ അപ്രത്യക്ഷമായിരിക്കുന്നുവെന്ന് 2009 ജൂലൈ 7 ാം തീയതി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി അതുല്‍ഗുപ്ത അല്ലാഹാബാദ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ചെയ്തു. കോടതി ആയതിനും സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടു.

രാഷ്ട്രീയ ചുഴികള്‍
വി.പി. സീംഗ് പ്രധാനമന്ത്രിയായിരുന്ന കേന്ദ്ര സര്‍ക്കാരിന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ പിന്തുണയുണ്ടായിരുന്നു. ചില കാരണങ്ങളാല്‍ ആ പിന്തുണ ബി.ജെ.പി. പിന്‍വലിച്ചപ്പോള്‍ താഴെപ്പോയ മന്ത്രി സഭയില്‍നിന്നു നിലത്തുവീണ വി.പി.സിംഗ,് ബി. ജെ.പി.യോട് പകവീട്ടാനുള്ള കരുക്കള്‍ നീക്കി. അതിനു നീക്കിയ മുഖ്യ കരു അയോദ്ധ്യാപ്രശ്‌നമായിരുന്നു. ആദ്ദേഹം ആ പ്രശ്‌നം രാഷ്ട്രീയാന്തരീക്ഷത്തിലേക്ക് ചുഴറ്റിയെറിഞ്ഞു.

ഇതിനിടയ്ക്ക്, കെട്ടിടം തകര്‍ക്കപ്പെട്ടതിനുശ്ഷം, രാഷ്ട്രീയ കക്ഷികളുടെ ശ്രമഫലമായി മൊത്തത്തില്‍ ഒരു ഹൈന്ദവ വിരോധം ഉന്ത്യയൊട്ടാകെ ഉരുത്തിരിഞ്ഞിരുന്നു. വി.പി.സിംഗ് കിട്ടിയ സന്ദര്‍ഭങ്ങളിലെല്ലാം ഹൈന്ദവ കൂട്ടായ്മയ്ക്കും ബി.ജെ.പി. ക്കും എതിരേ കരുക്കള്‍ നിരത്തി പ്രതിരോധിച്ചുവരികയും ബി.ജെ.പി.യുടെ ശത്രുക്കളായ എല്ലാ ഇതര രാഷ്ട്രീയ കക്ഷികളും അത് ഏറ്റുപിടിക്കുകയും ചെയ്ത് അന്തരീക്ഷത്തെ കലക്കിക്കൊണ്ടിരുന്നു. ഡിസം. 6 ന് കെട്ടിടം തകര്‍ക്കപ്പെട്ടതിനു തൊട്ടുമുമ്പുവരെയും പുറത്തിറങ്ങിയ അച്ചടി മാദ്ധ്യമങ്ങളിലും ഇതര വാര്‍ത്താ മാദ്ധ്യമങ്ങളിലും അയോദ്ധ്യയിലെ കെട്ടിട സമുച്ചയം ”തര്‍ക്കഭൂമി അഥവാ ഡിസ്പ്യൂട്ടഡ് ഏരിയാ” എന്നായിരുന്നുവെങ്കില്‍ ഡിസം. 7 ന് പുറത്തിയറങ്ങിയ പത്രങ്ങള്‍ പലതും ബാബറി മസ്ജിദ് എന്നാണ് ‘വെണ്ടയ്ക്കാ’ നിരത്തിയത്. പിന്നീടത് ഇതര മാദ്ധ്യമങ്ങളും ഏറ്റെടുത്തു. മാദ്ധ്യമരംഗത്തുനിന്നും ഒരു ഹൈന്ദവപ്രതികൂലത വ്യാപിച്ചുതുടങ്ങിയിരുന്നു. അതിനെ പ്രതികൂലിക്കാന്‍ ഹൈന്ദവപക്ഷം ശ്രമിച്ചില്ല.

കെട്ടിടം തകര്‍ക്കല്‍ നേതൃസമൂഹത്തിന്റെ ലക്ഷ്യമല്ലായിരുന്നു. സി. ആര്‍.പി.എഫില്‍നിന്നുണ്ടായ വെടിവയ്പിലും മര്‍ദ്ദനത്തിലും ഉടലെടുത്ത വികാരാവേശത്താല്‍ അണികള്‍ ചെയ്തുപോയ കൃത്യത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത ഹിന്ദുനേതൃത്വം വിഷണ്ണരായി മൗനംപൂണ്ടു. എതിര്‍ കക്ഷികളില്‍നിന്നുണ്ടായ ഏറ്, അവര്‍ കുറേക്കാലം മറുപടി പറയാതെ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. നേതൃസമൂഹത്തിന്റെ ആ മൗനം ശത്രുപക്ഷം മുതലാക്കി. വി.പി. സിംഗ്, മറ്റൊരു ജനതാദള്‍ നേതാവും മന്ത്രിയും മുസ്ലിമുമായ സെയ്ദ് ഷിഹാബുദ്ധീനെ രംഗത്തിറക്കിക്കൊണ്ട് ‘ബാബറി മസ്ജിദ് ആക്ഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് (ബി.എം.എ.സി.) രൂപം കൊടുത്തു സജീവമായി വളര്‍ത്തിക്കൊണ്ടുവരികയും അടങ്ങിയിരുന്ന മുസ്ലിം വിഭാഗത്തില്‍ ഒരു പങ്കിനെ ഹിന്ദുക്കള്‍ക്കും രാമജന്മഭൂമിക്കും എതിരായി രംഗത്തും തെരുവിലും ഇറക്കുകയും ചെയ്തു. സെയ്ദ് ഷിഹാബുദ്ധീന്‍ ഹൈന്ദവവിരുദ്ധമായ അനേകം ലേഖനങ്ങള്‍ എഴുതി പത്രമാദ്ധ്യമങ്ങളില്‍ക്കൂടി പ്രചരിപ്പിച്ചവ മലയാളത്തിലെ ഒരു പ്രമുഖ ദിനപ്പത്രവും അവരുടെ രാഷ്ട്രീയ ചായ്‌വുകൊണ്ട് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. എന്തുകൊണ്ടോ പിന്നീട് ഷിഹാബുദ്ധീന്‍ ആ രംഗത്തുനിന്ന് പിന്തിരിഞ്ഞു ശാന്തനായി. (മെക്കയിലെ പ്രധാന പുരോഹിതന്‍ അദ്ദേഹത്തെ വിളിച്ച് ഹിന്ദു വിരുദ്ധതയില്‍ നിന്ന് പിന്തിരിയണമെന്ന് ഉപദേശിച്ചതായും അദ്ദേഹം അത് സ്വീകരിച്ചതായും ചില പത്രമാദ്ധ്യമങ്ങളില്‍നിന്ന് അറിയാനിടയായി).

അയോദ്ധ്യാ പ്രശ്‌നത്തില്‍, ഇതുവരെയും ലഭ്യമായിരുന്ന പ്രബലമായ തെളിവുകള്‍വച്ചുകൊണ്ട് ബന്ധപ്പെട്ട കോടതികള്‍ക്ക് തീര്‍പ്പു കല്പിക്കാമായിരുന്നു. ഹൈന്ദവ-ഇസ്ലാമിക ജനതയുടെ ഇപ്പോഴത്തെ ആഗ്രഹം അതാണ്. നൂറ്റാണ്ടുകളായി കെട്ടിക്കിടക്കുന്ന കേസുകള്‍ പലതും വിധിപറയാതെ നീട്ടിക്കൊണ്ടുപോയത് ഈ ജനതകള്‍ തമ്മിലുള്ള വൈരത്തെ വര്‍ദ്ധിപ്പിച്ചു. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ജനങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന അര്‍ഹമായ നീതി ലഭിക്കാതെ പോകുന്നത് ജനാധിപത്യത്തിന്റെ പരാജയമാണ്. ദുഷ്ടബാഹ്യശക്തികളുടെ പ്രേരണനിമിത്തം മതികെട്ടു തീവ്രവാദം സ്വീകരിക്കുന്ന അപൂര്‍വം ചില ഇന്ത്യന്‍യുവത്വത്തിന്റെ കൈകളിലേക്ക് കാലത്തെയും രാഷ്ട്രത്തെയും വിട്ടുകൊടുക്കാതെ കോടതികളും സര്‍ക്കാരുകളും നോക്കേണ്ടതായിരുന്നു. ധര്‍മ്മപക്ഷത്തു നിന്നുകൊണ്ടള്ള ഒരു വിധി പ്രസ്താവത്തിനു വേണ്ടി ഇന്നു ശാന്തരായവരും ശാന്തി ആഗ്രഹിക്കുന്നവരുമായ ഭാരതീയര്‍ ഒന്നടങ്കം ചെവികാത്തിരുന്നു.

നൂറ്റാണ്ടുകള്‍ നീണ്ടുപോയ ഏറ്റുമുട്ടലുകളിലൂടെ ലക്ഷോപലക്ഷം ഹിന്ദുക്കള്‍ കെലചെയ്യപ്പെട്ട അഭിശപ്തമായ ചരിത്രം ഉള്‍ക്കൊള്ളുന്ന അയോദ്ധ്യ ഇന്നും എന്നും മര്യാദാപുരുഷോത്തമനായി ലോകസംസ്‌കാരത്തെ ധര്‍മ്മമാര്‍ഗത്തിലൂടെ ധീരതയോടെ നയിച്ച ശ്രീരാമചന്ദ്രന്റെ ജന്മസ്ഥലമെന്ന നിലയില്‍ ലോകഹിന്ദുക്കളുടെ അഭിമാനമാണ്. സോമനാഥക്ഷേത്രം പുതുക്കിപ്പണിതതുപോലെ, ഈ രാമക്ഷേത്രവും അതേസ്ഥാനത്ത് പുതുക്കിപ്പണിത് ലോകത്തിനു സമര്‍പ്പിക്കുമ്പൊഴേ കൊല്ലപ്പെട്ട അനേകലക്ഷം ഹിന്ദുക്കളുടെ ആത്മാക്കള്‍ക്ക് സായിജ്യമുണ്ടാകൂ. ഭാരതജനതയുടെ പുരോഗതിയും ഐകമത്യവും അടിക്കടി വര്‍ദ്ധിക്കാന്‍ ശ്രീരാമജന്മഭൂമി പുനരുത്ഥാനം വഴിയൊരുക്കും. ചരിത്രം എന്തൊക്കെ വിനകള്‍ വരുത്തിയാലും അതെല്ലാം മറന്നുകൊണ്ട് ഭാരതജനത ഒറ്റക്കെട്ടായി നിന്ന് അതിനുവേണ്ടി യത്‌നിക്കണം. ഈ മഹത്തായ പരിശ്രമം മറ്റൊരു ജനതയ്ക്കും മതവിഭാഗത്തിനും എതിരല്ല, ആരെയും അപമാനിക്കാനുമല്ല.

വിദേശ ആക്രമണകാരിയും അനേകായിരം ഹിന്ദുക്കളെ കൊന്നൊടുക്കുകയും അനേകായിരം ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിച്ച് അവയുടെ സ്വത്തുക്കള്‍ കൈക്കലാക്കുകയും അവയെ പിന്നീട് മോസ്‌കുകളാക്കുകയും ചെയ്ത വ്യക്തിയായ ബാബര്‍ എന്ന അക്രമകാരി ചരിത്രകാരന്മാര്‍ക്കുപോലും അഭിമതനല്ല, നേരേമറിച്ച് ശത്രുവാണ്. ശ്രീരാമന്‍ ഏതൊരു ജനതയുടെയും ഹൃദയപൂജ സ്വീകരിച്ചുപോരുന്ന പുരുഷോത്തമനാണ്. ആ മഹാവതാരത്തിന്റെ ജന്മസ്ഥലം ഇനിയും ലോകചരിത്രത്തിന്റെ ഭാവിയിലേക്ക് അതിന്റെ സുവര്‍ണ താഴികക്കുടങ്ങള്‍ ഉയര്‍ത്തി ഉണര്‍ന്നു നില്‍ക്കട്ടെ.

 

Tags: AyodhyaHinduBabri MasjidRam
Share69TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

തീരദേശം തീറെഴുതിയ കേരളസര്‍ക്കാര്‍

വയലാറില്‍ നടന്നത് ഇടതു പിന്തുണയുള്ള ജിഹാദ്

നന്ദുവിന്റെ കൊലപാതകം ആസൂത്രിതം

വൈരുദ്ധ്യാത്മക ഭൌതിക വാദത്തിന് ഗോവിന്ദന്റെ ഗോപിക്കുറി

അന്ധതയെ അതിജീവിച്ച ബാലൻ പൂതേരി

കർഷകസമരത്തിനു പണം മുടക്കുന്ന അന്താരാഷ്‌ട്ര ഭീകരൻ

Kesari Shop

  • കേസരി വാരിക ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹850.00
  • നല്‍മൊഴി തേന്‍മൊഴി - ആര്‍. ഹരി ₹200.00
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300.00 ₹250.00

Latest

നാഗംകുളങ്ങരയില്‍ ആസൂത്രണം ചെയ്തത് മറ്റൊരു മാറാട്

വിഷ്ണുപദത്തിലേക്ക് മടങ്ങിയ പുറപ്പെടാശാന്തി

സഖാവ് മന്നം സിന്ദാബാദ് !

കമ്മ്യൂണിസ്റ്റ് കടല്‍കൊള്ളക്കാര്‍

ഞാന്‍ ആര്‍എസ്എസ്സുകാരന്‍ തന്നെ -മെട്രോമാന്‍ ഇ.ശ്രീധരന്‍

വിഷ്ണു-ഒഴുക്കിനൊത്തു നീന്താത്ത കാവ്യവ്യക്തിത്വം

അമൃതസ്വരൂപായ

സ്ത്രീനേതൃത്വത്തിന്റെ തുല്യപങ്കാളിത്തം

മാറ്റത്തിന്റെ കൊടുങ്കാറ്റായി വിജയ് യാത്ര

ഫണ്ട് വിഴുങ്ങികള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly