ഇന്ത്യയിലേക്ക് സ്വര്‍ണ്ണം ഒളിച്ചു കടത്താന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം കടത്തിയിരുന്നത് സൗദിയില്‍ നിന്നായിരുന്നു. അക്കാലത്ത് ഹജ്ജിനു പോയിരുന്നവരാണ് സ്വര്‍ണ്ണം കടത്തിയിരുന്നത്. ഹജ്ജ് ചെയ്യാന്‍ ആളുകള്‍ ഒന്നും രണ്ടും വര്‍ഷം മുന്‍പേ പോകും. ഹജ്ജ് കഴിയും വരെ അവിടെ അല്ലറ ചില്ലറ ജോലികള്‍ ചെയ്തു പണമുണ്ടാക്കും. ആ പണവും, കയ്യില്‍ കരുതിയിരുന്ന പണവും ചേര്‍ത്ത് ആകെപ്പാടെ കൊണ്ടുവരിക സ്വര്‍ണ്ണം മാത്രമായിരുന്നു. അന്നൊക്കെ യാത്ര കപ്പലിലായിരുന്നു. എഴുപതുകളില്‍ വിമാന സര്‍വ്വീസ് തുടങ്ങിയതോടെ യാത്ര സുഖമായി. അവിടെ നിന്ന് അറബികളും ധാരാളം ഒഴുകാന്‍ തുടങ്ങി. അവരും വന്നിരുന്നത് സ്വര്‍ണ്ണം കടത്താന്‍ വേണ്ടിയായിരുന്നു.
1967ല്‍ പത്ത് ഗ്രാമിന് 102 രൂപയുണ്ടായിരുന്ന തങ്കം 1969ല്‍ 176 രൂപയിലേക്ക് കുതിച്ചുയര്‍ന്നു. പിന്നീടൊരിക്കലും സ്വര്‍ണ്ണവില താഴോട്ട് പോയിട്ടില്ല. മാത്രമല്ല 1974ല്‍ 506 രൂപയിലേക്ക് കുതിച്ചു ചാടി. അതിപ്പോള്‍ നാല്പതിനായിരത്തില്‍ എത്തി നില്‍ക്കുന്നു! ഒരു കിലോ സ്വര്‍ണ്ണം ഇന്ത്യയില്‍ എത്തിച്ചാല്‍ ഏകദേശം അഞ്ചു ലക്ഷം രൂപ ലാഭം കിട്ടും. നൂറു കണക്കിനാളുകള്‍ നിത്യേന ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലെത്തുന്നുണ്ട്. അവരില്‍ പലരും കള്ളക്കടത്ത് വാഹകരാണ്. എന്നാല്‍, അവരെയൊക്കെ കൃത്യമായ പരിശോധന നടത്താന്‍ കസ്റ്റംസ് വിഭാഗം മിനക്കെടാറില്ല. രഹസ്യ വിവരം കിട്ടുന്നവരെ മാത്രമാണ് ഉദ്യോഗസ്ഥര്‍ പിടിക്കുന്നത്. അതുകൊണ്ട് തന്നെ സ്വര്‍ണ്ണം കയറ്റി അയക്കുന്നവര്‍ക്ക് ഒരു ഭയവുമില്ല. അതുകൊണ്ടാണ് സ്വര്‍ണ്ണക്കടത്ത് കേസ് എന്‍.ഐ.എ ഊര്‍ജ്ജിതമായി അന്വേഷിക്കുമ്പോഴും നിര്‍ബാധം സ്വര്‍ണ്ണം ഇവിടേക്ക് ഒഴുകുന്നത്! എന്നാല്‍, ഒറ്റു കൊടുക്കുന്നവര്‍ ആകട്ടെ മിക്കവാറും സ്വര്‍ണ്ണം അയച്ചവര്‍ തന്നെ ആയിരിക്കും. കാരണം, അത് വഴി കസ്റ്റംസിന്റെ രേഖയില്‍ അവര്‍ നല്ല പിള്ളകള്‍ ആവുന്നു. നൂറു പേര്‍ നിര്‍ബാധം സ്വര്‍ണ്ണം കടത്തുമ്പോള്‍ അതില്‍ ഒന്നോ രണ്ടോ പേരെ പിടിച്ചാലും അവര്‍ക്ക് ലാഭമാണ്! നൂറു പേര്‍ ഓരോ കിലോ സ്വര്‍ണ്ണം കടത്തുമ്പോള്‍ ഒന്നോ രണ്ടോ കിലോ നഷ്ടപ്പെട്ടാലും അവര്‍ക്ക് ലാഭമാണ്! കാരണം, നൂറു പേരില്‍ നിന്ന് അവര്‍ക്ക് ലാഭം അഞ്ചു കോടി രൂപയാണ്. നഷ്ടപ്പെട്ടത് എഴുപത് ലക്ഷത്തില്‍ താഴെ മാത്രം!
കള്ളക്കടത്തിന്റെ നാള്‍ വഴികള്‍
ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണത്തോടൊപ്പം സമാന്തരമായി വിദേശ വസ്തുക്കളും ഇവിടേക്ക് ഒഴുകിയിരുന്നു. അതില്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളും, തുണിത്തരങ്ങളും ആയിരുന്നു പ്രധാനം. സ്വര്‍ണ്ണക്കടത്ത് വലിയ റിസ്‌ക് ഉള്ള പണിയായിരുന്നു. കാരണം, കസ്റ്റംസ് പരിശോധന വളരെ കര്‍ക്കശമായിരുന്നു. അതിനാല്‍ ആ മേഖലയിലെ ഭീമന്മാരാണ് അത് കൈകാര്യം ചെയ്തിരുന്നത്. പരിശോധന വളരെ കര്‍ക്കശമല്ലാതിരുന്ന ഹജ്ജാജിമാരാണ് പിന്നെയും ധൈര്യം കാണിച്ചിരുന്നത്. സമാനമായ ആദായം മറ്റു വസ്തുക്കള്‍ കടത്തുന്നതിലൂടെ ലഭിച്ചിരുന്നതിനാല്‍ സാധാരണ യാത്രക്കാര്‍ വിരളമായെ സ്വര്‍ണ്ണം കടത്തിയിരുന്നുള്ളൂ. എന്നാലും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളില്‍ ഒളിപ്പിച്ചും മറ്റും വിരുതന്മാര്‍ സ്വര്‍ണ്ണം കടത്തിയിരുന്നു. ഓരോ മാര്‍ഗ്ഗങ്ങള്‍ അടയുമ്പോഴും, പുതിയ മാര്‍ഗ്ഗങ്ങള്‍ കള്ളക്കടത്തുകാര്‍ സ്വീകരിക്കാന്‍ തുടങ്ങി. ഇതിനൊരു മാറ്റം വന്നത് വസ്ത്രങ്ങള്‍ക്കും, ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും കമ്പോളത്തില്‍ മാര്‍ക്കറ്റ് ഇല്ലാതെ ആയത് മുതലാണ്. അത് തന്നെ ആഗോളവല്‍ക്കരണം കൊണ്ടുവന്ന സാധ്യതകള്‍ ആയിരുന്നു. മാത്രമല്ല, വസ്ത്രവ്യാപാര രംഗത്ത് നിന്ന് ജപ്പാന്‍ പിന്മാറുകയും ചെയ്തു. പകരം ഈജിപ്ത്, ബംഗ്ലാദേശ്, മലയ, ഇന്തോനേഷ്യ തുടങ്ങിയ മുസ്ലീം രാജ്യങ്ങളുടെ പരുത്തി ഉല്‍പ്പന്നങ്ങള്‍ സ്ഥാനം പിടിച്ചു. മതപരമായ കാരണങ്ങളാല്‍ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് കയ്യടക്കി. അതുപോലെ, ഇന്ത്യ തന്നെ ഒന്നാം തരം പരുത്തിത്തുണികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയതും, ജപ്പാന്‍ തുണികളുടെ ദോഷങ്ങളും കമ്പോളത്തില്‍ മാറ്റങ്ങള്‍ വരുത്തി.
എഴുപതുകളിലാണ് കേരളത്തില്‍ സ്വര്‍ണ്ണക്കടത്ത് ഒരു വ്യവസായമായി വളര്‍ന്നത്. നാട്ടിലെത്തിക്കുന്ന ഒരു സ്വര്‍ണ്ണ ബിസ്‌കറ്റ് ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലെ കച്ചവടക്കാരന് എത്തിച്ചു കൊടുത്താല്‍ അഞ്ഞൂറ് രൂപ വരെ വാഹകന് കൂലി ലഭിച്ചിരുന്നു. അക്കാലത്ത് ഇതൊരു വലിയ തൊഴില്‍ മേഖല ആയിരുന്നു. വലിയ വാഹകര്‍ നാട്ടില്‍ നിന്ന് ശേഖരിക്കുന്ന സ്വര്‍ണ്ണം അന്യസംസ്ഥാനങ്ങളില്‍ വരെ എത്തിച്ചു വലിയ ലാഭം കൊയ്തിരുന്നു. അതിന്റെ തണലിലാണ് മലബാര്‍ മേഖലയില്‍ സ്വര്‍ണ്ണക്കടകള്‍ കൂണ്‌പോലെ മുളച്ചു പൊന്താന്‍ തുടങ്ങിയത്. ആഭരണ വ്യാപാരം നടന്നില്ലെങ്കിലും ബിസ്‌കറ്റ് കൈമാറ്റം ചെയ്താല്‍ തന്നെ നല്ല ലാഭം കിട്ടിയിരുന്നു എന്നതാണ് അവരെ ആകര്‍ഷിച്ചിരുന്നത്.
മുംബൈയിലെ കള്ളക്കടത്ത് നിയന്ത്രിച്ചിരുന്നത് ഹാജി മസ്താന്‍ എന്ന തമിഴനായിരുന്നു. ഹാജി മസ്താനെ മുസ്ലീം സമൂഹം ഭയബഹുമാനത്തോടെയാണ് കണ്ടിരുന്നത്. കാരണം, ഭീമമായ വരുമാനത്തിലെ നല്ലൊരു പങ്ക് അയാള്‍ സമുദായത്തിന് വേണ്ടി ചെലവഴിച്ചിരുന്നു. അനേകം പള്ളികളും മദ്രസകളും അനാഥാലയങ്ങളും രാജ്യത്തിന്റെ പല ഭാഗങ്ങളിലും അയാള്‍ സൗജന്യമായി നിര്‍മ്മിച്ച് നല്‍കി സമുദായത്തിന്റെ പിന്തുണ ആര്‍ജ്ജിച്ചിരുന്നു. അതിനാല്‍, അയാളെ തൊടാന്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും ഭയമായിരുന്നു. അതിലേറെ രസം അക്കാലത്ത് ബോംബയിലെ ഇഡിയുടെ ഓഫീസ് ഹാജി മസ്താന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ആയിരുന്നു എന്നതാണ്!

ഹാജി മസ്താന് സമാന്തരമായാണ് ദാവൂദ് ഇബ്രാഹിമും സംഘവും രംഗപ്രവേശനം നടത്തുന്നത്. പക്ഷെ, ദാവൂദിന്റെ മേഖല മുഖ്യമായും പാകിസ്ഥാനില്‍ നിന്ന് അഫ്ഘാനിസ്ഥാന്‍ വഴിയും, നേപ്പാള്‍ വഴിയും എത്തുന്ന മയക്ക് മരുന്നായിരുന്നു. കാരണം, ഒറ്റയടിക്ക് കോടികള്‍ മറിയുന്ന ബിസിനസായിരുന്നു അത്. ഹാജി മസ്താന്റെ മരണശേഷം വലിയൊരു വിടവ് ഈ രംഗത്ത് ഉണ്ടായി. ബോംബെ കേന്ദ്രങ്ങള്‍ നാഥനില്ലാതെയായി. ഒരു ഘട്ടത്തില്‍ മലപ്പുറം ജില്ലയിലെ വേങ്ങര ആയിരുന്നു ഇന്ത്യയിലെ സ്വര്‍ണ്ണവ്യാപാര കേന്ദ്രം. ഇവിടെ നിന്നാണ് ഇന്ത്യയിലെ പ്രമുഖ കേന്ദ്രങ്ങളിലേക്ക് സ്വര്‍ണ്ണം കയറ്റി അയച്ചിരുന്നത്. അക്കാലത്ത് നടന്ന പ്രത്യേകത, കസ്റ്റംസ് മേഖല സ്വര്‍ണ്ണം വിളയുന്നതായി തീര്‍ന്നു എന്നതാണു. കസ്റ്റംസില്‍ ജോലി കിട്ടാന്‍ ലക്ഷങ്ങള്‍ വരെ ലേലം വിളി നടന്നിരുന്നു. അവര്‍ക്ക് അതൊരു നഷ്ടക്കച്ചവടം ആയിരുന്നില്ല. കാരണം, മുടക്കിയ പണം ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് തന്നെ തിരികെ ലഭിക്കുമായിരുന്നു! പിടിച്ചെടുക്കുന്ന സ്വര്‍ണ്ണമോ, വിദേശ വസ്തുക്കളോ അധികവും കണക്കില്‍ പെട്ടിരുന്നില്ല. കൂടാതെ, നിര്‍ബാധം കൈക്കൂലിയും കിട്ടിയിരുന്നു!
വേങ്ങരയുടെ പ്രതാപം ക്ഷയിക്കുന്നതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കീഴില്‍ വ്യാപകമായ ഒരു റയിഡ് നടന്നു. സ്ഥലം എസ്.ഐ. വാര്‍ത്ത ചോര്‍ത്തി കൊടുത്തതിനാല്‍ പോലീസും, എം.എസ്.പിയും എത്തും മുന്‍പേ ഇരുപതിനായിരം കിലോ സ്വര്‍ണ്ണം ഓഫീസ് കെട്ടിടത്തില്‍ നിന്നും സമീപത്തുള്ള പള്ളിയിലേക്ക് മാറ്റി. കൂടാതെ മുസ്ലീം ലീഗിന്റെ സഹായത്താല്‍, പള്ളിയില്‍ പട്ടാളം കയറി എന്ന പ്രചാരണത്തില്‍ ആയിരങ്ങള്‍ പള്ളിക്ക് ചുറ്റും വളഞ്ഞു കാവല്‍ നിന്നു. ഒന്നും ചെയ്യാനാകാതെ ഉദ്യോഗസ്ഥര്‍ തിരിച്ചു പോയി. എന്നാല്‍, അന്വേഷണ വിധേയനായി എസ്.ഐ യെ സ്ഥലം മാറ്റി. ഇത് കച്ചവടക്കാര്‍ക്ക് വലിയ ക്ഷീണമായി. ഏതു സമയത്തും രണ്ടാമതൊരു റയ്ഡ് ഉണ്ടാകും എന്നും, പോലീസില്‍ സഹായിക്കാന്‍ ആളുണ്ടാകില്ല എന്നും മനസ്സിലായതോടെ പൊടുന്നനെ ബുള്ളിയന്‍ മാര്‍ക്കറ്റ് വേങ്ങര നിന്നും സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി. അങ്ങ ിനെയാണ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയും മറ്റും ഉദയം ചെയ്യുന്നത്!
കേരളം പോലുള്ള കൊച്ചു സംസ്ഥാനത്തില്‍ നാലു അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് അവസരം ഒരുക്കിക്കൊടുത്തതിനു കള്ളക്കടത്ത് മാഫിയയുടെ പങ്ക് ചെറുതല്ല. ഇ.എം.എസ് ഒരിക്കല്‍ പറയുകയുണ്ടായി, വികസനമെന്നാല്‍ ജില്ലകള്‍ തോറും വിമാനത്താവളങ്ങള്‍ വരുന്നതല്ല എന്ന്. പക്ഷെ, വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതില്‍ ഇ.എം.എസിനെപ്പോലും തള്ളി സി.പി.എം മുന്‍പന്തിയില്‍ നിന്നതിന്റെ പൊരുള്‍ അന്വേഷിച്ചു പാഴൂര്‍പടി വരെ പോകേണ്ട ആവശ്യമില്ല. അതിന്റെ വലിയ തെളിവാണ് ഒരു വനിത യാതൊരു അന്വേഷണവുമില്ലാതെ ഉന്നത സ്ഥാനങ്ങളില്‍ കയറിപ്പറ്റുകയും അധികാര കേന്ദ്രങ്ങളില്‍ ആടിപ്പാടി നടക്കുകയും ചെയ്തത്.
ഹാജി മസ്താനിലെക്കും, ദാവൂദിലേക്കും അന്വേഷണ ഏജന്‍സികള്‍ തിരിയുമ്പോളോക്കെയാണ് കേരളം പോലുള്ള ചെറിയ ഇറക്കുമതി കേന്ദ്രങ്ങളില്‍ വ്യാപാരം കൊഴുപ്പിക്കുന്നത്. 1993ല്‍ രണ്ട് സംഭവങ്ങള്‍ ഉണ്ടായി. ഹാജി മസ്താന്‍ അവശനായി പരിപാടി നിര്‍ത്തി വെച്ചു. അതെ വര്‍ഷം ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചു. മയക്ക് മരുന്ന് വഴി കിട്ടുന്ന ഭീമമായ പണം മുഖ്യമായും ദാവൂദ് ഉപയോഗിച്ചിരുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും, വര്‍ഗ്ഗീയ ലഹളക്കും, രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ പാകിസ്താന്‍ പട്ടാളത്തിനും, ഐ.എസ്.ഐക്കും ഒത്താശ ചെയ്യാനും വേണ്ടിയായിരുന്നു. അതുകൊണ്ടാണ് ഇന്ത്യ ദാവൂദിനെ പിടികൂടാന്‍ ശ്രമിച്ചത്! എന്നാല്‍, വളരെ വേഗം ദാവൂദ് പാകിസ്ഥാന്‍ പാസ്സ്‌പോര്‍ട്ട് കരസ്ഥമാക്കുകയും, ഐ.എസ്.ഐയുടെ സഹായത്തോടെ കറാച്ചിയിലിരുന്നു കൊണ്ട് തന്റെ വിധ്വംസക പ്രവര്‍ത്തങ്ങള്‍ നിര്‍ബാധം തുടരുകയും ചെയ്തു. മാത്രമല്ല, ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ദാവൂദ് ഗള്‍ഫ് നാടുകളില്‍ സൈ്വരവിഹാരം നടത്തുകയും, ഇപ്പോഴും ബിസിനസ് സജീവമായി നിലനിര്‍ത്തുകയും ചെയ്യുന്നു! മലയാളികളില്‍ അധികവും സ്വര്‍ണ്ണക്കടത്തും, മയക്ക് മരുന്ന് കടത്തും നടത്തുന്ന മേഖലയില്‍ പിച്ചവെക്കാന്‍ പഠിച്ചത് ദാവൂദില്‍ നിന്നാണ്. ആ വഴിയാണ് തീവ്രവാദ പ്രേമം അവരിലേക്കും പകര്‍ന്നു കിട്ടിയത്. മേമ്പൊടിയായി, സാക്കീര്‍ നായിക്ക്, മദനി തുടങ്ങി പല ലോക്കല്‍ ഉസ്താദ്മാരുടെ പ്രബോധനവും അവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു! എന്നാല്‍, ദാവൂദിന്റെ മേലുള്ള പിടി മുറുകാന്‍ തുടങ്ങിയതോടെ പലരും സ്വതന്ത്രമായി ഈ രംഗത്തേക്ക് കടന്നു വരാന്‍ തുടങ്ങി!
കള്ളക്കടത്തിന്റെ മനഃശാസ്ത്രം
ഒരു പ്രത്യേക സമുദായം മാത്രം എന്തുകൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്ന് പലര്‍ക്കുമുള്ള സംശയമാണ്. അതറിയണമെങ്കില്‍ അതിന്റെ മനഃശാസ്ത്രമറിയണം. ഒരു വിഭാഗം ഉസ്താദുമാര്‍ ഇവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്ന ഒരു ആശയമുണ്ട്:
”നിങ്ങള്‍ ഒരു ഇന്ത്യന്‍ പൗരനായത് കൊണ്ട് ഇവിടെയുള്ള നിയമവ്യവസ്ഥയെ അംഗീകരിക്കണം. എന്നാല്‍, നിങ്ങള്‍ ഒരു ഇന്ത്യന്‍ പൗരന്‍ എന്നതിലുപരി ഒരു ദീനി ആണെങ്കില്‍ ഈ നിയമവ്യവസ്ഥയെ നിങ്ങള്‍ അംഗീകരിക്കണം എന്നില്ല. കാരണം, ഇത് ഒരു ജനാധിപത്യ രാജ്യത്തെ നിയമ വ്യവസ്ഥയാണ്. അല്ലാതെ ശരീയത്ത് നിയമപ്രകാരം ഉള്ള നിയമവ്യവസ്ഥയല്ല” ഈ വിശദീകരണമാണ് അവര്‍ക്ക് ലഭിക്കുന്നത്.
കൂട്ടത്തില്‍ ഇത്രയും കൂടെ അവര്‍ പറഞ്ഞു വെക്കുന്നു: ”ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് കുറ്റബോധം തോന്നുന്നു എങ്കില്‍ ഇസ്ലാമില്‍ അതിനും വ്യവസ്ഥയുണ്ട്. തെറ്റ് എന്തുമാകട്ടെ, ഒരു തവണ ഉംറ ചെയ്യുകയോ, വയസ്സാകുമ്പോള്‍ ഹജ്ജ് ചെയ്യുകയോ ചെയ്താല്‍ തീര്‍ച്ചയായും, അല്ലാഹു പൊറുക്കുന്നവനും, കാരുണ്യവാനുമാണ്” ഈ ഉറപ്പിന്റെ പുറത്താണ് ഇവരെ ഉസ്താദുമാര്‍ തന്നെ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ പ്രാപ്തരാക്കുന്നത്! ഇതിനൊക്കെപ്പുറമെയാണ് എണ്‍പതുകള്‍ മുതല്‍ അരങ്ങേറുകയും, തൊണ്ണൂറുകളില്‍ ശക്തിപ്രാപിക്കയും ചെയ്ത തീവ്രവാദ സംഘടനകള്‍ നല്‍കുന്ന സുരക്ഷിതത്വവും, ശിക്ഷണവും, ധൈര്യവും! തൊണ്ണൂറുകള്‍ മുതല്‍ അത്തരം സംഘടനകള്‍ കള്ളക്കടത്ത് മാഫിയയുമായി ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്!
ഈയടുത്ത കാലത്ത് പ്രമാദമായ ഒരു കേസില്‍ അകപ്പെട്ട നേതാവിന് ഉസ്താദുമാര്‍ നല്‍കിയ ഉപദേശം വളരെ പെട്ടെന്ന് ഉംറക്ക് പോകാനാണ്. അണികള്‍ പോലും തള്ളിപ്പറഞ്ഞ നേതാവിനെ ഉംറ കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ ആ അണികള്‍ തന്നെ മാലയിട്ട് സ്വീകരിച്ച കഥ ചരിത്രത്തിന്റെ ഭാഗമാണ്. അവിടെയാണ് വിശ്വാസത്തിന്റെ കരുത്ത്!
പതിറ്റാണ്ടുകള്‍ നീണ്ട ഈ കൊള്ള അവസാനിപ്പിക്കാന്‍ നാളിതുവരെ ഉദ്യോഗസ്ഥതല നടപടികള്‍ക്ക് സാധിച്ചിട്ടില്ല. കാരണം, ഭരണതലത്തിലെ അഴിമതിയും, ന്യൂനപക്ഷ സംരക്ഷണമെന്ന ഓമനപ്പേരും നല്‍കി വ്യവസായം രാജ്യത്തിന് ഭീഷണിയാകും വരെ വളര്‍ന്നു പന്തലിച്ചു കഴിഞ്ഞു. അതിനാല്‍, പുതിയ മാര്‍ഗ്ഗങ്ങള്‍ തേടിയെ മതിയാകൂ. ഒന്നാമതായി അത്യാധുനിക രീതിയിലുള്ള സ്‌കാനറുകള്‍ വികസിപ്പിച്ചെടുക്കണം. നിലവിലുള്ള സ്‌കാനറുകള്‍ ലോഹം ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്ന് കണ്ടുപിടിക്കാനെ ഉപകരിക്കുന്നുള്ളൂ. അതിനു പകരം, സ്വര്‍ണ്ണം സ്‌കാന്‍ ചെയ്തു കണ്ടുപിടിക്കുന്ന സ്‌കാനറുകള്‍ കണ്ടുപിടിക്കണം. രണ്ടാമതായി, തങ്കത്തിന്മേലുള്ള നികുതി പിന്‍വലിക്കണം. അന്താരാഷ്ട്ര മാര്‍ക്കറ്റിലും ഇന്ത്യയിലും സ്വര്‍ണ്ണത്തിനു നേരിയ വില വ്യത്യാസമേ ഉണ്ടാകാന്‍ പാടുള്ളൂ. അതിനു പകരം സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് നികുതി ചുമത്തണം. ഹോള്‍ മാര്‍ക്ക് ചെയ്യാനുള്ള അധികാരം കച്ചവടക്കാര്‍ക്ക് നല്‍കരുത്. അത് നേരിട്ട് സര്‍ക്കാര്‍ ഏജന്‍സി തന്നെ നടത്തണം. അങ്ങിനെ ഹോള്‍മാര്‍ക്ക് ചെയ്തു കൊടുക്കുന്ന ആഭരണങ്ങള്‍ ഉറവിടത്തില്‍ തന്നെ നികുതി ഈടാക്കണം. ഉറവിടത്തില്‍ ഈടാക്കുന്ന നികുതിയടക്കാന്‍ കച്ചവടക്കാര്‍ക്ക് സാവകാശം നല്‍കണം. അങ്ങിനെയുള്ള ആഭരണങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ ബാര്‍ കോഡ് ഏര്‍പ്പെടുത്തണം. അങ്ങിനെയുള്ള ആഭരണങ്ങള്‍ മാത്രമേ കടകളില്‍ വില്‍പ്പനക്ക് വെക്കാവൂ എന്ന് നിഷ്‌കര്‍ഷിക്കണം. നിരന്തര പരിശോധനയും വ്യാപകമാക്കണം. അവര്‍ക്ക് പൊതുജനങ്ങളുടെ ആഭരണങ്ങള്‍ വരെ പരിശോധിക്കാന്‍ അധികാരം നല്‍കണം. അതുപോലെ, എംബസികള്‍ വഴി ഓരോ ഇന്ത്യക്കാരന്റെയും വരുമാന സ്രോതസ് തിട്ടപ്പെടുത്തണം. ഇവിടെ കോടികള്‍ ആസ്തിയുള്ള പലര്‍ക്കും ഗള്‍ഫില്‍ കാര്യമായ ജോലിയോ, ബിസിനസോ ഒന്നും ഇല്ലെന്ന കാര്യം വിസ്മരിക്കരുത്. കണക്കില്‍ കൂടുതല്‍ ആസ്തിയുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണം. അതുപോലെ, മതസ്ഥാപനങ്ങള്‍, റീഹാബിലിറ്റെഷന്‍ സെന്ററുകള്‍, അനാഥാലയങ്ങള്‍, സംഘടനകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വരുമാനങ്ങള്‍ പരിശോധിക്കപ്പെടണം. ഇവയൊക്കെ ന്യൂനപക്ഷ പദവിയുടെ മറവില്‍ സുരക്ഷിതമാകുന്ന നിയമങ്ങള്‍ പൊളിച്ചെഴുതണം. ഇന്നല്ലെങ്കില്‍, ഇനി ഒരിക്കലുമില്ല എന്ന യാഥാര്‍ത്ഥ്യം അധികാരികള്‍ മനസ്സിലാക്കാന്‍ വൈകരുത്! മറ്റൊരു പോംവഴി 50ഗ്രാമില്‍ കൂടുതല്‍ സ്വര്‍ണ്ണം കടത്തുന്നവര്‍ക്ക് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കനത്ത ശിക്ഷ നല്‍കിയാലും ഈ പരിപാടി അവസാനിക്കും. ഇപ്പോള്‍ നേരിയ പിഴയടച്ച് പ്രതികളെ വിട്ടയക്കുന്ന രീതിക്ക് മാറ്റം വരണം.