പാലക്കാട്: ഭാരതീയ കിസാന്‍ സംഘിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ നവം.22ന് ഗോപാഷ്ടമി ഗോപൂജയായി ആചരിക്കും. ‘ഗാവോ വിശ്വസ്യമാതരം’ എന്ന സങ്കല്പത്തില്‍ ‘ഗോ ആധാരിത് കൃഷി – കൃഷി ആധാരിത് സമ്പദ് വ്യവസ്ഥ’ എന്ന ആശയം മുന്നോട്ടുവെച്ചുകൊണ്ടാണ് കിസാന്‍ സംഘ് ഗോപാഷ്ടമി ആചരിക്കുന്നത്. കാര്‍ത്തിക മാസത്തിലെ വെളുത്ത പക്ഷം അഷ്ടമി ദിനമാണ് ഗോപാഷ്ടമി.