Monday, March 8, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വെബ് സ്പെഷ്യൽ

ഹൈജാക്ക് ചെയ്യപ്പെടുന്ന നവോത്ഥാനം

എം. ജോണ്‍സണ്‍ റോച്ച്

Oct 27, 2020, 03:03 pm IST

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും നവോത്ഥാന നായകന്‍മാരായ വൈകുണ്ഠസ്വാമി, ചട്ടമ്പിസ്വാമി, ശ്രീനാരായണ ഗുരു, ബ്രഹ്മാനന്ദയോഗി, വാഗ്ഭടാനന്ദന്‍ തുടങ്ങിയ ആത്മീയ ആചാര്യന്മാര്‍ ജാതി-മത വേര്‍തിരിവുകള്‍ക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്ക് എതിരെയും സാമൂഹികചലനങ്ങള്‍ സൃഷ്ടിച്ചു. വേദപാരായണത്തിനും മാറുമറയ്ക്കാനും വഴിനടക്കാനും ക്ഷേത്രത്തില്‍ പ്രവേശിക്കാനുമുള്ള അവകാശങ്ങള്‍ക്കുവേണ്ടി ഇവര്‍ ശബ്ദം ഉയര്‍ത്തി.

അധഃസ്ഥിത ജാതികള്‍ക്കും വേദപാരായണത്തിന് അവകാശമുണ്ടെന്നുള്ള ചട്ടമ്പിസ്വാമികളുടെ പ്രഖ്യാപനവും ആത്മീയതയുടെ പേരിലുള്ള ബാഹ്യപ്രകടനത്തിന് എതിരായ ചട്ടമ്പിസ്വാമികളുടെ രംഗപ്രവേശനവും കണ്ണാടി പ്രതിഷ്ഠിച്ചുകൊണ്ട് ബിംബാരാധനയ്‌ക്കെതിരെ ആഞ്ഞടിച്ച്, മനുഷ്യരോട് തന്നെത്തന്നെ നോക്കികാണാനുള്ള ശ്രീനാരായണഗുരുവിന്റെ ആഹ്വാനവും  വിദ്യാലയങ്ങളാണ് ആവശ്യമെന്ന് പറഞ്ഞുകൊണ്ട് ശ്രീനാരായണധര്‍മ്മ പരിപാലന സംഘം ഗുരു സ്ഥാപിച്ചതും ദളിതര്‍ക്കുവേണ്ടി വീറോടെ പോരാടിയ വിപ്ലവനായകന്‍ അയ്യന്‍കാളി അവരെ സംഘടിപ്പിക്കാനായി സ്ഥാപിച്ച സാധുജനപരിപാലനസംഘവും ബ്രാഹ്മണകുലത്തിലെ അനാചാരങ്ങള്‍ക്കും നാലുകെട്ടിനുള്ളില്‍ അന്തര്‍ജനങ്ങള്‍ അനുഭവിച്ചിരുന്ന കൊടിയ വിവേചനങ്ങള്‍ക്കെതിരെയുള്ള നമ്പൂതിരിയോഗക്ഷേമ സഭയും കേരളത്തിന്റെ നവോത്ഥാന കാഹളമായി ഹിന്ദുസമുദായത്തിലെ മതനവീകരണത്തിനു ഇടയാക്കി.

എന്നാല്‍, ഹിന്ദുമതത്തിലുണ്ടായതുപോലുള്ള ജാതിമത നവീകരണ പ്രസ്ഥാനങ്ങള്‍ ക്രിസ്ത്യന്‍-മുസ്ലീം മതങ്ങള്‍ക്കിടയില്‍ ഉണ്ടായില്ല. ഈ രണ്ട് മതങ്ങളും മതപരമായ ആചാരനുഷ്ഠാനങ്ങളില്‍ ഇന്നും കുടുങ്ങിക്കിടക്കുന്നു. ഈ രണ്ടു മതങ്ങളില്‍ നിന്നും ഹിന്ദുനവോത്ഥാന നായകന്‍മരെ പോലുള്ളവര്‍ ഉയര്‍ന്നുവന്നതുമില്ല. ഈ അടുത്തകാലത്ത് സ്വന്തം മതത്തിലെ അനാചാരങ്ങള്‍ക്കെതിരെ നിലകൊണ്ട ചേകന്നൂര്‍ മൗലവിയെ ഉന്മൂലനം ചെയ്യുകയും ചെയ്തു. ബി.ജെ.പി സര്‍ക്കാര്‍ ഭരണത്തിലെത്തിയതിനാല്‍ ‘മുത്തലാക്ക്’ എന്ന വൃത്തികെട്ട സമ്പ്രദായത്തെ നിയമം കൊണ്ട് നിരോധിക്കാനായി. ഈ രണ്ട് മതങ്ങളിലും നവോത്ഥാനം നടക്കാതെ പോയതിനാല്‍ ഇവരില്‍ മതമൗലികവാദം കൂടുതല്‍ മുഴച്ചുനില്‍ക്കുന്നു. എന്നാല്‍ ഹിന്ദുസമൂഹത്തിന് ഉയര്‍ന്ന സാമൂഹ്യബോധം നവോത്ഥാന പ്രസ്ഥാനങ്ങള്‍ പ്രദാനം ചെയ്തു. ഹിന്ദുനവോത്ഥാന പ്രസ്ഥാനങ്ങള്‍ ഹിന്ദുക്കള്‍ക്കിടയില്‍ നല്‍കിയ സാമൂഹിക പരിഷ്‌കരണവും സ്വാതന്ത്രബോധവും ആണ്, ലോകത്തിന് പ്രതീക്ഷയെന്ന് തോന്നിച്ചിരുന്ന പിന്നീട് കേരളത്തില്‍ നിലവില്‍ വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഹൈജാക്ക് ചെയ്യുകയായിരുന്നു. അങ്ങനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയൊരുവിഭാഗം ഹിന്ദുക്കള്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കി എടുക്കാനായി. അതിനെ മുതലെടുത്തുകൊണ്ട് നവോത്ഥാനത്തിന്റെ തുടര്‍ച്ച ഹിന്ദുക്കള്‍ക്ക് മാത്രമാണെന്ന രീതിയില്‍ ഇടതുപക്ഷപാര്‍ട്ടികള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഹിന്ദുമതം മാത്രം നവീകരിക്കപ്പെടേണ്ടതാണെന്ന നിലപാട് എടുത്ത് ഹിന്ദുമതത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കടന്ന് ആക്രമിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദുമത നവോത്ഥാന നായകന്‍മാര്‍ ഒരിക്കലും ഹിന്ദു മതത്തെ (സനാതന ധര്‍മം, way of life) തള്ളിപറഞ്ഞിട്ടില്ലായിരുന്നു. ഹിന്ദുമതതത്വസിംഹതയ്ക്കുള്ളില്‍ നിന്നുകൊണ്ടുമാത്രമാണ് നവോത്ഥാന പ്രസ്ഥാനങ്ങളെ നയിച്ചത്. ഈഴവര്‍ ഹിന്ദുമതം വിട്ടുപോകാതിരിക്കാനായി ശ്രീനാരായണഗുരു പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു.

ക്രിസ്ത്യന്‍ മിഷണറിമാരില്‍ നിന്നും മതാധിഷ്ഠിത പുത്തന്‍ചിന്തകള്‍ ഹിന്ദുമത നവോത്ഥാനനായകരില്‍ നിന്നും ഹിന്ദുക്കള്‍ക്ക് കിട്ടിയതുപോലെ ക്രിസ്ത്യാനികള്‍ക്ക് കാര്യമായി കിട്ടിയതുമില്ല. അതുകൊണ്ടുതന്നെ മതത്തിനുപ്പുറമുള്ള ഒരു സാമൂഹ്യബോധവും സ്വാതന്ത്രചിന്തയും അവര്‍ക്ക് അപ്രാപ്യമായി. അതിനാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ക്രിസ്ത്യയാനികള്‍ക്കിടയില്‍ ഹിന്ദുക്കള്‍ക്കിടയില്‍ കടന്നു കയറി നടത്തിയതുപോലുള്ള സ്വാധീനം ചെലത്താന്‍ കഴിയാതെ പോയി. മുസ്ലീലിങ്ങള്‍ക്കിടയില്‍ കടന്നുചെന്ന് മുസ്ലീം യഥാസ്ഥിതിക മനോഭാവത്തില്‍ മാറ്റം വരുത്തുന്നതില്‍ അമ്പേ, പരാജയപ്പെടുകയും ചെയ്തു. ഒറ്റപ്പെട്ട ചില വ്യക്തികളെ കൈയ്യിലെടുത്ത് അവര്‍ സ്ഥാനമാനങ്ങള്‍ കൊടുത്ത് കൂടെനിറുത്താന്‍ കഴിഞ്ഞുവെന്നുമാത്രം. ഒരു ചെറിയ വിഭാഗം മുസ്ലീംചെറുപ്പക്കാര്‍ക്കിടയില്‍ മതേതര വിരുദ്ധരാഷ്ട്രീയ നിലപാടുകള്‍ക്ക് കൂടുതല്‍ വേരോട്ടം ഉണ്ടാകുകയും ചെയ്തു. തീവ്രവാദത്തിന് ശക്തി പകരുന്നതിനായി ഒഴുകിയെത്തുന്ന പണമാണ് ഈ യുവാക്കളെ കെണിയിലാഴ്ത്തിയത്. മുസ്ലീങ്ങള്‍ക്കിടയിൽ  ഗള്‍ഫ് മേഖലയിലെ തൊഴില്‍സമ്പാദനം നാട്ടിലെ മതമൗലികവാദികള്‍ക്ക് ചുവടുറപ്പിക്കാന്‍ സാമ്പത്തികമായി സഹായകരമാകുന്നതായി വേണം കരുതാന്‍.

മുസ്ലീം-ക്രിസ്ത്യന്‍ മതത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ഭൂരിപക്ഷമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സഹവര്‍ത്തിത്വത്തിലൂടെ തഴച്ചുവളരുന്നു. യു.ഡി.എഫ്. അധികാരത്തില്‍ വരുന്നതുതന്നെ കേരള കോണ്‍ഗ്രസിന്റെയും മുസ്ലീംലീഗിന്റെയും സമുദായിക ഏകീകരണത്തിലൂടെയാണ് . യു.ഡി.എഫ്. ഭരണത്തിലെത്തിയാലോ അഴിമതിയും തമ്മില്‍ തല്ലും അരങ്ങുതകര്‍ക്കും. ഇതിന്റെ ബലത്തിലാണ് പ്രധാന പ്രതിപക്ഷമായ എല്‍.ഡി.എഫ്.ഭരണത്തില്‍ തിരിച്ചെത്തുന്നത്. ഇവര്‍ ഭരണത്തിലെത്തിയാലോ പൊതുജനം വെറുക്കുന്ന ചെയ്തികളില്‍ ചെന്നുവീഴും. ഈ കാഴ്ചപ്പാടില്‍ നിന്നുംകൊണ്ടുവേണം കേരളത്തിലെ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും വിലയിരുത്തേണ്ടത്.

ഹിന്ദുമതത്തിലധിഷ്ഠിതമായി ഹിന്ദുആചാര്യന്‍മാര്‍ ആ മതത്തിനുള്ളില്‍ നിന്നുകൊണ്ട് മുന്നോട്ടുവെച്ച നവോത്ഥാന മൂല്യങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരാകരിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഹിന്ദുക്കള്‍ക്കിടയില്‍ മുന്നോട്ടുവെച്ചു. എന്നാല്‍, കമ്മ്യൂണിസ്റ്റ് പ്രത്യായശാസ്ത്രം പ്രായോഗികമല്ലാത്ത ഒരു ഉട്ടോപ്യയന്‍ ആശയമാണെന്ന് ലോകം ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. അന്ന് പാശ്ചാത്യരാജ്യങ്ങളില്‍ നിലനിന്നിരുന്ന മുതലാളി-തൊഴിലാളി ബന്ധങ്ങളെയും ലാഭങ്ങളെയും അതിന്‍മേലുള്ള മിച്ചമൂല്യങ്ങളെയും വിലയിരുത്തി കാറൽ മാര്‍ക്‌സ് എഴുതിയുണ്ടാക്കിയ പ്രത്യയശാസ്ത്രത്തിനു ഇന്നത്തെ ലോകത്തില്‍ ഒട്ടും പ്രസക്തിയില്ല. ഇന്നത്തെ ലോകത്ത് മുതലാളി-തൊഴിലാളി ബന്ധങ്ങളുടെ സ്വഭാവവും നിലനില്‍പ്പും രീതിയും മാറിമറിഞ്ഞിരിക്കുന്നു. തൊഴിലാളി സര്‍വ്വാധിപത്യം പൊട്ടിപ്പൊളിഞ്ഞു പാളിസായ ഒരാശയമായിത്തീര്‍ന്നിരിക്കുന്നു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അനുസരിച്ച് ചൂഷിതര്‍ സംഘടിച്ച് ചൂക്ഷകര്‍ക്കെതിരെ ഒരു വിപ്ലവത്തിലൂടെ അധികാരം കൈയ്യടക്കുക എന്നതാണ്. എന്നാല്‍, ഇന്നത്തെ കാലഘട്ടത്തില്‍ അതാവില്ലയെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ ന്യൂനതകള്‍ പരിഹരിച്ച് സമൂഹം മുന്നോട്ടുപോകുകമാത്രമാണ് പ്രായോഗികമെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. ഇങ്ങനെ വിപ്ലവത്തിലൂടെ ഭരണം കൈയാളുകയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിക്കാതിരിക്കുകയും ചെയ്ത ക്യൂബ പോലുള്ള രാജ്യങ്ങള്‍ വികസനത്തില്‍ പിറകിലും ദരിദ്ര്യപട്ടികയില്‍ മുന്നിലും ഇടം പിടിച്ചിരിക്കുന്നു. ഇത്തരത്തില്‍ പ്രത്യാശാസ്ത്രഭ്രംശം സംഭവിച്ചത് നശിച്ചുകൊണ്ടിരിക്കുന്നവരാണ്, നവോത്ഥാനം പറഞ്ഞ് ഹിന്ദുമത അനുയായികളെ പറ്റിച്ചു കൂടെ നിറുത്താന്‍ ശ്രമിക്കുന്നത്.

ന്യൂനപക്ഷവര്‍ഗ്ഗീയശക്തികളുടെ നിലപാടുകള്‍ക്ക് സിപിഐ(എം) പ്രാധാന്യം നല്‍കുന്നു. ഹിന്ദുനവോത്ഥാന നായകന്‍മാരെ സ്വന്തം തൊഴുത്തില്‍ കൊണ്ട് കെട്ടിയിടാന്‍ അശ്രാന്തപരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. ഹിന്ദുനവോത്ഥാന നായകന്‍മാര്‍ നേടിയെടുത്ത ചരിത്രപരമായ നവോത്ഥാനനേട്ടങ്ങളെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടികെട്ടാന്‍ ശ്രമിക്കുന്നു. എന്നാല്‍, ഈ ആചാര്യന്‍മാരുടെ ചിന്തകള്‍ക്കും ലക്ഷ്യങ്ങള്‍ക്കും ഇവരുടെ പ്രത്യയശാസ്ത്രവുമായി കടലും-കടലാടിയും തമ്മിലുള്ള അന്തരമുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളുമായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എന്താണ് ബന്ധം?

നവോത്ഥാനകാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഉടലെടുത്തിട്ടുപോലും ഉണ്ടായിരുന്നില്ല, പിന്നെ, എന്തിനാണ് നവോത്ഥാനപ്രസ്ഥാനം തങ്ങളുടേതുപോലെയാക്കി പറഞ്ഞുപെരുപ്പിച്ചു നടക്കുന്നത്. ഇവര്‍ക്ക് ഇന്നുവേണ്ടത് സ്വന്തം നിലനില്‍പ്പിനായി പുരാതന ജാതിവ്യവസ്ഥിതികളുടെ കഥകളാണ്. ഈ കഥകള്‍ പകര്‍ന്നു നല്‍കി പുതിയ തലമുറയെ അപകര്‍ഷതാ ബോധത്തില്‍പ്പെടുത്തി ഇവരുടെ കൂടെ നിറുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇവരുടെ പ്രത്യയശാസ്ത്രം ജലരേഖയായി മാറിയതിനാല്‍ പഴയകാലഘട്ടത്തില്‍ നിലനിന്നിരുന്ന അസമത്വങ്ങള്‍ പറഞ്ഞുകൊണ്ട് നടക്കുക ഇവരുടെ നിലനില്‍പ്പിന്റെ ഒരാവശ്യമായി മാറിയിരിക്കുന്നു.

അതേ സമയം ശ്രീനാരായണഗുരുവിനെ സിമന്റ് ദൈവമെന്ന് വിളിച്ച് കളിയാക്കി. ഗുരുവിനെ ബൂര്‍ഷ്വ പരിഷ്‌ക്കാരിയെന്ന് വിളിച്ചു ആക്ഷേപിച്ചു. കുമാരനാശനെ ബ്രിട്ടീഷ് ഏജന്റാണെന്ന് വിളിച്ച് പരിഹസിച്ചു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കേരളത്തിലൂടെ നീളം ബോധവത്ക്കരണം നടത്തിയിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിനെ ഇവര്‍ എതിര്‍ത്തു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനം കരിദിനമായി ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകാര്‍ ആചരിച്ചു. ഇന്ത്യന്‍ ഭരണഘടന ബൂര്‍ഷ്വാ ഭരണഘടനയാണെന്നും ഇതിനെ കത്തിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു നടന്നു. കോടതിയെ ബൂര്‍ഷ്വാ കോടതിയെന്ന് വിളിച്ച് ആക്ഷേപിച്ചു. മതേതരത്വം, സമത്വം, സാഹോദര്യം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുതലാളിത്വ വ്യവസ്ഥിതിയെ താങ്ങിനിറുത്താന്‍ ബൂര്‍ഷ്വാസികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന മുദ്രാവാക്യങ്ങളാണെന്ന് പഠിപ്പിച്ചു നടന്നു. വര്‍ഗ്ഗസമരങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ ഉടലെടുക്കുന്ന വിപ്ലവമാണ് വേണ്ടതെന്ന് പറഞ്ഞു നടന്നിരുന്നവര്‍ ഇപ്പോള്‍ അതൊക്കെ വിഴുങ്ങിയിരിക്കുന്നു. നിലവിലെ ഇന്ത്യന്‍ വ്യവസ്ഥിതി പ്രതിസന്ധിയിലാണെന്നും അതിനാല്‍ ഈ വ്യവസ്ഥിതി തകര്‍ന്ന് തങ്ങള്‍ ഉടന്‍ അതിന്‍മേല്‍ ആധിപത്യം സ്ഥാപിക്കുമെന്ന് പറഞ്ഞു നടന്നവര്‍ക്ക് ഇനി ഒരടി മുന്നോട്ടു പോകാന്‍ കഴിയാത്തവിധം പ്രതിസന്ധിയില്‍ ചെന്നു എത്തിനില്‍ക്കുന്നു. ഫാസിസം, ജനാധിപത്യധ്വംസനം, ഭരണഘടനാവിരുദ്ധം എന്നീ ചിലവാക്കുകള്‍ പറഞ്ഞ് അമ്മാനാട്ടം നടത്തികൊണ്ടിരിക്കുന്നു. ഇതു പറഞ്ഞു നടക്കുന്ന ഇവരുടെ അണികളോട് ഈ വാക്കുകള്‍കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് നാം ചോദിച്ചാല്‍ നമ്മോടു കയര്‍ത്തു കയറും. ചിലപ്പോള്‍ നമുക്ക് തല്ല് കിട്ടിയെന്നും വരും.

പഴയകാലഘട്ടത്തില്‍ നിലനിന്നിരുന്ന ചില ദുഷ്ടചെയ്തികളെ ഉയര്‍ത്തികാണിച്ച് ഇന്നത്തെ ആധുനിക മനുഷ്യനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭയപ്പെടുത്തികൊണ്ടിരിക്കുന്നു. നവോത്ഥാന കാലഘട്ടത്തില്‍ വിവിധതരം അസമത്വങ്ങള്‍ കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യത്യസ്തരീതിയിലും ഭാവത്തിലും നിലനിന്നിരുന്നു. ആ കാലഘട്ടത്തില്‍ ലോകത്തെ എവിടെയും അധികാരവര്‍ഗ്ഗം ദുര്‍ബലന്റെ മേല്‍ മര്‍ദ്ദനം ഉപയോഗിച്ചിരുന്നു.അതുകൊണ്ടാണല്ലോ ആഫ്രിക്കയില്‍വെച്ച് ഗാന്ധിജിക്ക് തിക്താനുഭവം ഉണ്ടായത്. അതിനിഷ്ഠൂരമായ അടിമത്ത വ്യവസ്ഥ അക്കാലത്ത് പല രാജ്യങ്ങളിലും സര്‍വ്വസാധാരണമായിരുന്നു. അതെല്ലാം ഓരോ സ്ഥലങ്ങളിലുമുണ്ടായ വ്യത്യസ്തരീതിയിലുള്ള നവോത്ഥാനങ്ങളുടെ അടിസ്ഥാനത്തില്‍ ഇല്ലാതെ ആയതായാണ് ലോകനവോത്ഥാന ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. അനാചാരങ്ങളുടെയും അസമത്വങ്ങളുടെയും ആ കാലഘട്ടത്തില്‍ നിന്ന് എത്രയോ കാതം മുന്നോട്ടു നാം സഞ്ചരിച്ചിരിക്കുന്നു.ലോകം മാറിമറിഞ്ഞിരിക്കുന്നു. ജോലിക്കുകൂലിയും തൊഴിലവകാശങ്ങളും ഭൂഗോളത്തിലെവിടെ നിലവില്‍വന്നു.ലോകത്തില്‍ വിവിധതരത്തില്‍ നിലനിന്നിരുന്ന പ്രാകൃതവ്യവസ്ഥിതിയുടെ ആ പ്രാകൃതഭാവങ്ങള്‍ മാറിയെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ഇന്നും പഴയചരിത്രം പറഞ്ഞ് കേരളീയരെ മുതലെടുത്തുകൊണ്ടിരിക്കുന്നു.

എന്നാല്‍ കമ്മ്യൂണിസ്റ്റുകാരുടെ ഇന്നത്തെ അവസ്ഥയെ ഇവര്‍ വിസ്മരിക്കുന്നു. കമ്മ്യൂണിസം നടപ്പിലാക്കാനായി ലോകം കണ്ടതില്‍വെച്ച് ഏറ്റവും കൂടുതല്‍ മനുഷ്യകുരുതി നടത്തിയിട്ടുള്ള സ്റ്റാലിന്റെ റഷ്യ, കമ്മ്യൂണിസം ഉപേക്ഷിച്ച് അവര്‍ ഇപ്പോള്‍ ലോകത്തോടൊപ്പം നവഉദാരീകരണപാതയില്‍ എത്തി നില്‍ക്കുന്നു. ചൈന മുതലാളിത്തം പുനഃസ്ഥാപിച്ചിരിക്കുന്നു. കമ്മ്യൂണിസത്തിന്റെ അടിസ്ഥാനശിലയായ ഉല്പാദന ഉപകരണങ്ങളുടെ ഉടമസ്ഥാവകാശം സ്റ്റേറ്റിനായിരിക്കണം എന്നത് മറന്ന് ചൈന സ്വകാര്യസ്വത്തുക്കള്‍ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതായത്, ചൈന മുതലാളിത്തം പുനഃസ്ഥാപിച്ചിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ചൈനയിലെ മുതലാളിത്ത പുനഃസ്ഥാപനവും ഉയര്‍ത്തിയിട്ടുള്ള പ്രത്യായശാസ്ത്രപ്രശ്‌നങ്ങള്‍ കമ്മ്യൂണിസ്റ്റുകാരെ ഒരു ലക്ഷ്യബോധമില്ലാത്തവരാക്കി തീര്‍ത്തിരിക്കുകയാണ്. ഈ ലക്ഷ്യബോധമില്ലായ്മ സൃഷ്ടിച്ച പ്രതിസന്ധിയില്‍ യാഥാര്‍ഥ്യബോധം നഷ്ടപ്പെട്ട് തോന്നിയ പോലെ പ്രവര്‍ത്തിക്കുന്നവരായി ഇവര്‍ പരിണമിച്ചിരിക്കുന്നു. ഇതിന്റെ ഫലമായാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മറവില്‍ മാഫിയകളും കോര്‍പ്പറേറ്റ് മൂലധനശക്തികളും പടര്‍ന്നു പന്തലിക്കുന്നത്. കോര്‍പ്പറേറ്റുകളെ എതിര്‍ക്കുപ്പോഴും ശക്തമായി കോര്‍പ്പറേറ്റുകളെ പിന്തുണയ്ക്കുന്നു. ഉദാരവത്കരണത്തെ തള്ളിപ്പറയുപ്പോഴും ഇവര്‍ ഉദാരവല്‍ക്കരണത്തിന്റെ പിറകിലാണ്. സാമ്രാജ്യത്വകോമരമെന്ന് അമേരിക്കയെ ആക്ഷേപിക്കുപ്പോഴും ചികിത്സ, ടെക്‌നോളജി മുതലായ കാര്യങ്ങള്‍ക്കായി അമേരിക്കയെ അഭയം പ്രാപിക്കുന്നു. അഴിമതികളിലും സ്വര്‍ണ്ണക്കടത്തുപോലുള്ള രാജദ്രോഹകുറ്റങ്ങളിലും ഇന്നകപ്പെട്ടിരിക്കുന്നു. ഇയൊരവസ്ഥയില്‍ നവോത്ഥാനം പറഞ്ഞ് അതില്‍ കടിച്ചുതൂങ്ങി രക്ഷപ്പെടാമെന്ന് വ്യാമോഹിക്കുന്നു.

നവോത്ഥാനത്തിന്റെ തുടര്‍ച്ച ഹിന്ദുക്കള്‍ക്ക് മാത്രമാണെന്ന രീതിയിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഹിന്ദുക്കള്‍ മാത്രം നവീകരിക്കപ്പെടേണ്ടവരാണെന്ന നിലപാട് എടുത്ത് ഹിന്ദുമതത്തെ കേരളത്തിലെ സിപിഐ(എം) കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നു. ഇത് കേരളത്തിലെ ഹിന്ദുക്കളുടെ മതേതരകാഴ്ചപ്പാടിനെ മുതലെടുക്കലാണ്. മതേരത്വം ഉദ്‌ഘോഷിക്കുന്ന ഈ പാര്‍ട്ടിയുടെ ചെയ്തികള്‍ വിലയിരുത്തിയാല്‍ അതില്‍ മതേതരത്വമില്ലെന്നും ന്യൂനപക്ഷപ്രീണനം ഉണ്ടെന്നും വ്യക്തമായി കാണാനാകും. ഇത് വോട്ടിനുവേണ്ടിയുള്ള പ്രീണനയം മാത്രമാണ്. ഹിന്ദുക്കളില്‍ നല്ലൊരു വിഭാഗം എന്തുവന്നാലും തങ്ങള്‍ക്ക് വോട്ടു ചെയ്തുകൊള്ളുമെന്ന വിശ്വാസമാണ് ഈ ന്യൂനപക്ഷ പ്രീണനനയത്തിന്റെ കാതല്‍. ഇന്ത്യ മുഴുവന്‍ മുഖം നഷ്ടപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് കേരളത്തിലെങ്കിലും മുഖം രക്ഷിച്ച് പിടിച്ചു ഇനിയങ്ങോട്ട് നില്ക്കാനുള്ള അവസാനത്തെ അടവുനയമായിട്ടാണ് മുസ്ലീം പ്രീണനനയം എടുത്തിരിക്കുന്നത്. ഇത് തിരിച്ചറിയുവാനുള്ള കഴിവ് ഇവിടത്തെ മുസ്ലീംങ്ങള്‍ക്ക് ഉണ്ട്.

സമൂഹത്തിന്റെ ചലനക്രമങ്ങളെ ശരിയായും ശാസ്ത്രീയമായും വിലയിരുത്തി അണികളെ രാഷ്ട്രീയമായി അണിനിരത്തി മുന്നോട്ടു നയിക്കുന്നതില്‍ സിപിഐ-എം പരാജയപ്പെട്ടത് കൊണ്ടാണ്; സ്വന്തം അണികള്‍ ഈ പാര്‍ട്ടിയുടെ മറപിടിച്ച് നിന്ന് ധനം സമ്പാദിക്കുക എന്ന ലക്ഷ്യം സ്വീകരിച്ചിരിക്കുന്നത്. ഭരണം അഴിമതിയിലും മാഫിയെ ബന്ധങ്ങളിലുംപ്പെട്ട് ഉഴലുന്നത്. ഇതില്‍ നിന്നൊക്കെ രക്ഷപ്പെടാനുള്ള അവസാന പൂഴിക്കടകൻ  വിദ്യയായിട്ടാണ് മുസ്ലീം പ്രീണനനയം സ്വീകരിച്ചിരിക്കുന്നത്. ജോസ് വിഭാഗം കേരള കോണ്‍ഗ്രസിനെ കൂടെകൂട്ടി രക്ഷപ്പെടാമെന്നാണ് പ്രത്യാശിക്കുന്നത്. ഇനി എന്ത് അടവുനയം പയറ്റിയാലും ജനരോഷത്തില്‍ നിന്നും ഇവര്‍ക്ക് രക്ഷപ്പെടാനാവുമെന്ന് തോന്നുന്നില്ല. സിപിഐ ആകട്ടെ വിസര്‍ജിച്ചവനെ ചുമക്കുന്നവന്റെ പോലുള്ള ഗതികേടിലും എത്തിനില്‍ക്കുന്നു.

 

Share190TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

തീരദേശം തീറെഴുതിയ കേരളസര്‍ക്കാര്‍

വയലാറില്‍ നടന്നത് ഇടതു പിന്തുണയുള്ള ജിഹാദ്

നന്ദുവിന്റെ കൊലപാതകം ആസൂത്രിതം

വൈരുദ്ധ്യാത്മക ഭൌതിക വാദത്തിന് ഗോവിന്ദന്റെ ഗോപിക്കുറി

അന്ധതയെ അതിജീവിച്ച ബാലൻ പൂതേരി

കർഷകസമരത്തിനു പണം മുടക്കുന്ന അന്താരാഷ്‌ട്ര ഭീകരൻ

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • നല്‍മൊഴി തേന്‍മൊഴി - ആര്‍. ഹരി ₹200.00

Latest

നാഗംകുളങ്ങരയില്‍ ആസൂത്രണം ചെയ്തത് മറ്റൊരു മാറാട്

വിഷ്ണുപദത്തിലേക്ക് മടങ്ങിയ പുറപ്പെടാശാന്തി

സഖാവ് മന്നം സിന്ദാബാദ് !

കമ്മ്യൂണിസ്റ്റ് കടല്‍കൊള്ളക്കാര്‍

ഞാന്‍ ആര്‍എസ്എസ്സുകാരന്‍ തന്നെ -മെട്രോമാന്‍ ഇ.ശ്രീധരന്‍

വിഷ്ണു-ഒഴുക്കിനൊത്തു നീന്താത്ത കാവ്യവ്യക്തിത്വം

അമൃതസ്വരൂപായ

സ്ത്രീനേതൃത്വത്തിന്റെ തുല്യപങ്കാളിത്തം

മാറ്റത്തിന്റെ കൊടുങ്കാറ്റായി വിജയ് യാത്ര

ഫണ്ട് വിഴുങ്ങികള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly